കേരളാ സർക്കാർ ഒരു രാത്രി കണ്ട കിനാവിന്റെ അടിസ്ഥാനത്തിൽ രൂപം കൊടുത്ത പദ്ധതി ആയിരുന്നില്ല റോഡപകടങ്ങൾ തടയാൻ നിർമ്മിതബുദ്ധി ഉപയോഗിച്ച് നിരത്തുകളിൽ സ്ഥാപിച്ച എ.ഐ.ക്യാമറകളും , നിയമ ലംഘനങ്ങൾക്ക് ചുമത്താൻ നിർദ്ദേശിച്ച ഉയർന്ന പിഴ ശിക്ഷയും.
നേര് പറയാൻ ബാദ്ധ്യതയുള്ള കേരളത്തിലെ മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യഥാർത്ഥ വസ്തുതകൾ ജനങ്ങളിൽ നിന്ന് മറച്ചു വെക്കുകയാണ്.
ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ തടയുന്നതിന് ആവശ്യമായ നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്ടിലെ കോയമ്പത്തൂർ ഗംഗാ ആശുപത്രിയിലെ അസ്ഥിരോഗ സർജൻ ഡോ. എസ്.രാജശേഖരൻ 2012 ൽ , സമർപ്പിച്ച ഹർജിയിൽ (S.Rajaseekaran vs Union Of India And Ors 2014 ) ഏപ്രിൽ 12 ന് പുറപ്പെടുവിച്ച സുപ്രീംകോടതി
വിധിയാണ് ഇപ്പോഴത്തെ വിവാദത്തിന്റെ തുടക്കം സൃഷ്ടിച്ചത്.
ഈ കേസിൽ 2014 , 2017 വർഷങ്ങളിൽ പുറപ്പെടുവിച്ച വിധി പ്രകാരം കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമത്തിൽ 2019 ൽ വരുത്തിയ ഭേദഗതി പ്രകാരമാണ് ഇന്ത്യയിലെ നിരത്തുകളിൽ എ.ഐ ക്യാമറകൾ ഘടിപ്പിക്കുന്നതും ഉയർന്ന പിഴശിക്ഷ ഈടാക്കുന്നതും ഈ ഹർജിയിൽ 2014 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി താഴെ ലിങ്കിൽ വായിക്കാം https://indiankanoon.org/doc/165352093/
ഹർജിയിൽ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണൻ ചെയർമാൻ ആയ കമ്മറ്റിയെ നിയോഗിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുൻ സെക്രട്ടറി എസ്.സുന്ദർ, ഡോ. നിഷി മിത്തൽ( കേന്ദ്ര റോഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി) എന്നിവർ സഹ അംഗങ്ങളായ കമ്മറ്റിയോട് കേന്ദ്ര / സംസ്ഥാന സർക്കാരുകളുമായി ചർച്ച് ചെയ്ത് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിധിയിൽ നിർദ്ദേശിച്ചത്.
2014 ൽ കേരളം ഭരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ്.
ഇന്ത്യയിലെ നിരത്തുകളിൽ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാരുകൾ ആയതിനാൽ സംസ്ഥാന സർക്കാരുകളെ കൂടി ഈ കേസിൽ കക്ഷികളാക്കാൻ സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചിരുന്നു . കേരളാ സർക്കാർ കക്ഷി ആയതിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ 2014 ൽ സമർപ്പിച്ച സത്യവാങ്മൂലവും കൂടി പരിഗണിച്ചാണ് 2017 ൽ സുപ്രീംകോടതി അന്തിമ വിധി പ്രസ്താവിച്ചത്. കേന്ദ്ര ഉപരിതല മന്ത്രാലയം റോഡപകടങ്ങൾ സംബന്ധിച്ച് പ്രസിദ്ധീകരിിച്ച റിപ്പോർട്ടുകളും , സുപ്രീം നിയോഗിച്ച് അമിക്കകസ് ക്യൂറി റിപ്പോർട്ടും കൂടി വിശകലനം ചെയ്താണ് അന്തിമ വിധി പുറത്തിറക്കിയത്. സുപ്രധാനമായ ഈ വിധിയുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നടപ്പാക്കേണ്ടത് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ആയിരിക്കണമെന്നും വിധിയിൽ നിർദ്ദേശിച്ചിരുന്നു.
ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണൻ കമ്മറ്റി കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചാണ് 2017 നവംബർ 30ന് പുറത്ത് വന്ന സുപ്രീംകോടതി അന്തിമവിധിയുടെ അടിസ്ഥാനത്തിൽ
മോട്ടോർ വാഹന നിയമങ്ങളിൽ 2019 ൽ ഉചിതമായ ഭേദഗതികൾ വരുത്തിയത്. ഈ നിയമ ഭേദഗതി
2014 ൽ അധികാരത്തിലിരുന്ന കേരളത്തിലെ യുഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കൂടി പരിഗണിച്ചായിരുന്നു എന്നത് മാധ്യമങ്ങളും , തെരുവ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന യുഡിഎഫ്/ബിജെപി പ്രതിപക്ഷവും മറക്കുന്നു. ഈ യുക്തിരാഹിത്യം ഒരു മാധ്യമവും പുറത്ത് കൊണ്ടു വരാൻ തയ്യാറാകുന്നില്ല എന്നതാണ് ഏറെ വിചിത്രം . കേരളത്തിലെ പത്തൊൻപതു യൂ ഡി എഫ് അംഗങ്ങൾ കൂടി ഉൾകൊള്ളുന്ന പാർലമെന്റ് പാസാക്കിയ നിയമം കേരളത്തിൽ നടപ്പാക്കാതിരിക്കാൻ എങ്ങിനെയാണ് സർക്കാരിന് കഴിയുന്നത് ?
2017 ലെ സുപ്രീംകോടതി വിധി താഴെ ലിങ്കിൽ വായിക്കാം.
https://indiankanoon.org/doc/145033342/
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം 2010 ൽ പ്രസിദ്ധീകരിച്ച റോഡപകടങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യൻ നിരത്തുകളിൽ 2010 ൽ അഞ്ച് ലക്ഷത്തോളം അപകടങ്ങളിൽ 1,30,000 പേർ മരണമടഞ്ഞതായും അഞ്ച് ലക്ഷം പേർക്ക് പരുക്കേറ്റതായും ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ മിനിറ്റിലും ഇന്ത്യയിൽ ഒരു റോഡപകടം സംഭവിക്കുന്നുണ്ടെന്നും, ഓരോ നാലു മിനിറ്റിലും ഒരാൾ റോഡപകടത്തിൽ മരണമടയുന്നുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു .
2014 ൽ സുപ്രീംകോടതി വിധിയിൽ വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിയോഗിച്ച നാല് ഉന്നതാധികാര സമിതി റിപ്പോർട്ട് ശുപാർശകൾ പരിഗണനാർഹമെന്ന് സൂചിപ്പിച്ചിരുന്നു. വിധിയിൽ ഉദ്ധരിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിലെ പ്രസക്ത ഭാഗം താഴെ വായിക്കാം.
“ 4. At the outset, there are the reports of four Working Groups set up by the first respondent to submit recommendations and suggestions on short term and long term measures to curb road accidents in the country. The said four Working Groups were required to go into four ‘Es’ of road safety, namely, Engineering, Enforcement, Education and Emergency Care.
5. According to the Working Group on Enforcement, as on date, India has the distinction of having one of the highest number of accidents and fatalities on roads. After a detailed study the Working Group has recommended, in the main, the following measures for road safety
(a) Amendment of Motor Vehicles Act to increase fines and to provide for revision of fines every 3 years based on the Consumer Price Index.
(b) Overloading of commercial vehicles should be prosecuted under the Damage to Public Property Act. Liability should be imposed on the transporter, consignor and consignee
(c) Use of Road Safety devices – there should be no exemption for wearing helmets (such as the exemptions in favour of women in some States). Seatbelts should be compulsory for driver and front-seat passenger. On national highways, seatbelts should be compulsory for back-seat passengers, too
(d) In case of drunken driving (Section 20/185, MV Act), the norm should be suspension of the driving license and should be strictly enforced by traffic police and courts.
(e) Traffic Violations Database should be maintained to record data of violating vehicles, drivers and offences committed. This would help identify habitual offenders who could be awarded enhanced punishment.
(f) Checking of overcrowded passenger vehicles, and cancellation of permit.
(g) Improvement of road engineering: Concerned departments must inspect roads where frequent accidents occur
(h) Digitization of driving licences in the country, so that defaulters cannot obtain other licences (upon cancellation or suspension of their licence)
( i) Issue of Fitness certificate for commercial vehicles should be based on stringent inspection.
മോട്ടോർ വാഹന നിയമ ലംഘന കുറ്റത്തിന് നിലവിലെ നിയമ പ്രകാരമുള്ള പിഴ ശിക്ഷ അപര്യാപ്തമാണെന്നും അത് വർദ്ധിപ്പിക്കണമെന്നും ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഉപഭോക്തൃ വിലനിലവാര സൂചിക വർദ്ധനവിന് ആനുപാതികമായി പിഴ വർദ്ധിപ്പിക്കണമെന്നും ആയിരുന്നു ഉന്നതാധികാര സമിതിയുടെ പ്രധാന ശൂപാർശകളിൽ പ്രധാനം.
ഈ വിധിയിൽ മുൻ നിയമ പരിഷ്കാര കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എൻ.ആർ.ലക്ഷ്മണൻ 2011 ജൂലൈ 10 ന് ഹിന്ദു ദിന പത്രത്തിൽ റോഡപകടം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലേഖനത്തിലെ ശുപാർശകളും നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാരുകളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചിരുന്നു.
സുപ്രീംകോടതി വിധിയുടെ പ്രസക്ത ഭാഗം താഴെ വായിക്കാം.
10. In an article authored by Justice A.R. Lakshmanan, erstwhile Chairman of the Law Commission, which appeared in the newspaper “The Hindu” on 10th July, 2011 a number of suggestions have been offered for road safety. The most significant of the aforesaid suggestions and relied upon by the petitioner may be usefully extracted below.
“a) For ensuring the safer use of roads it has been suggested that all State Governments notify rules in their respective states for the following:
The removal and the safe custody of the vehicles including their loads which have broken down or which have been left standing or have been abandoned on a highway;
the determination, maintenance and management of parking places for the use of vehicles and animals and the fees, if any, which may be charged for their use;
prohibiting the use of footpaths or pavements by vehicles or animals;
prohibiting or restricting the use of audible signals at certain times or in certain places;
regulating the loading of vehicles and in particular, limiting the loads carried in relation to the size and nature of the tyres fitted;
a right of way for ambulances and fire brigade vehicles;
the control of animals likely to frighten other animals or pedestrians;
the control of children on highways
prohibiting the riding by more than two persons at the same time on cycles other than cycles designed for the purpose;
prohibiting the riding of more than two cycles abreast;
limiting the age of drivers of vehicles;
regulating the driving of vehicles of vehicles and animals at night; and regulating the use of highways by pedestrians.”
b) For ensuring safer public vehicles it has been suggested that the State Governments of all States notify the following rules.
a) The width, height and length of vehicles;
b) The size, nature and condition of wheels and tyres;
c) Brakes;
d) Lamps and reflectors;
e) Warning devices;
f) The inspection of vehicles by prescribed authorities;
g) Regulating the particulars exhibited on vehicles and the manner in which such particulars shall be exhibited.
c) It has been suggested that the State Governments notify rules for regulating the use of public vehicles in the following manner:
the documents, plates and marks to be carried by public vehicles, the manner in which they are to be carried and the language in which such documents is to be expressed;
the badges and uniforms to be worn by drivers;
the fees to be paid for permits, driving licences, duplicate copies of permits or driving licences, plates, badges, and appeals preferred before statutory authorities
the limiting of the number of public vehicles or public vehicles of any specified class or description, for which permits may be granted in any specified area, or on any specified route or routes;
the fixing of maximum or minimum fares or freights;
the maximum number of passengers or the maximum quantity of goods that may be carried in a public vehicles;
the conditions subject to which passengers, luggage or goods may be carried in a public vehicle;
the construction and fittings or and the equipment to be carried by public vehicles, whether generally or in specified areas or on specified routes; and . the safe custody and disposal of property left behind in public vehicles;
d) It has been suggested that the State Governments notify the following Regulations for Traffic Personnel to enforce discipline in regard to
Non-observance of traffic rules;
Jumping the red light;
Crossing the red light;
Driving without valid licence;
Driving under the influence of liquor/drugs;
Driving while talking on the mobile;
Driving without helmet;
Overloading of passengers in autos. In shared auto-rickshaws, the driver’s seat is often occupied by three persons.
An entire family (minimum four persons) riding a scooter/motorcycle without realising that this is a traffic offence and such travel is at the risk of their lives;
Haphazard parking of auto-rickshaws, vehicles and government buses.
Over-speeding, crossing the yellow line or violating traffic rules by scooter/motorcycle;
Violation of traffic signals on a one-way road or complete violation of the traffic signal;
“Jam-packed” or extremely crowded stage carriages;
Confiscation of Vehicles fitted with LPG cylinders which are meant for home kitchen, and arrest and prosecution the owners/drivers of such vehicles;
Installation of weigh bridges at all entry and exist points to and from a city as well as toll collection centres to keep overloading of vehicles under check;
Round-the-clock mobile court/mobile policing of roads, not limited to peak hours.
Digging of roads by various public utility agencies, like Telephone or Electricity Corporations, causing inconvenience to road-users.
Common traffic violations such as driving in the wrong direction, breaching speed limits, and jumping traffic lights.”
കോൺഗ്രസ് നേതൃത്വം നൽകിയ മുൻ യുപിഎ സർകാരിന്റെ കാലത്ത് പുറത്തിറക്കിയ റിപ്പോർട്ടിനെ ആധാരമാക്കി കേന്ദ്രത്തിലും , കേരളത്തിലും ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ സമർപ്പിച്ച സത്യവാങ്മുലങ്ങളെ ആധാരമാക്കിയാണ് 2019 ലെ കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതികൾ. 2019 വരുത്തിയ ഈ നിയമ ഭേദഗതിയിൽ കൂടിയാണ് എ.ഐ. ക്യാമറകൾ നിരത്തിൽ ഘടിപ്പിക്കുന്നതെന്നും , ഉയർന്ന പിഴശിക്ഷ നടപ്പാക്കുന്നതെന്നും മറച്ച് വച്ചാണ് പിണറായി സർക്കാരിന്റെ ഖജനാവ് കുത്തി നിറക്കാൻ ആണെന്ന ദുരാരോപണം കേരളത്തിലെ മാധ്യമങ്ങളും , പ്രതിപക്ഷവും ഉന്നയിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കക്ഷികളായ കേസിലെ വിധി പ്രകാരം സുപ്രീംകോടതി മേൽനോട്ടത്തിൽ മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഇനി വീണ്ടും ഭേദഗതി ചെയ്യണമെങ്കിൽ സുപ്രീംകോടതിയുടെ അനുമതി തേടേണ്ടി വരും എന്നത് എന്തേ കേരളത്തിലെ പ്രതി പക്ഷവും മാധ്യമങ്ങളും മനസ്സിലാക്കാത്തത് ?
No comments:
Post a Comment