Tuesday, August 23, 2022

അധിക പ്രസംഗിയായ പുരോഹിതൻ , തിയോഡിയോഡ് ഡിക്രൂസ്

 .
   2015-ൽ ഉമ്മൻ ചാണ്ടിയാണ് അദാനിയുമായി വിഴിഞ്ഞം തുറുമുഖ കരാർ ഒപ്പിട്ടത്. 2015-ൽ തന്നെ നിർമ്മാണവും ആരംഭിച്ചു. നാലു പതിറ്റാണ്ടായിയുള്ള ആവശ്യമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. UDF സർക്കാർ കരാറൊപ്പിട്ട ഈ പദ്ധതി LDF സർക്കാർ 2016 ൽ അധികാരമേറ്റ നാൾ മുതൽ മുന്നോട്ടു പോകുന്നു. നിർമ്മാണം ഇഴഞ്ഞു പോകുമ്പോഴൊക്കെ സർക്കാർ ഫലപ്രദമായി ഇടപെട്ടു.
  കേരളത്തിന്റെ വൻ കുതിപ്പിന് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി ഉപേക്ഷിക്കണം എന്ന് 7 വർഷങ്ങൾക്ക് ശേഷം പൊടുന്നനെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ട് സമരം നടത്തുന്നതിന് പിന്നിൽ ദുരൂഹതയും ഗൂഡാലോചനയുമുണ്ടന്ന് പകൽ പോലെ വ്യക്തം.
2015 ൽ അദാനിക്ക് തുറുമുഖ കരാർ നൽകിയപ്പോൾ ഒരെതിർപ്പും ഇല്ലായിരുന്നു. 
   തന്നയുമല്ല വിഴിഞ്ഞം പദ്ധതി വന്നാൽ ദുബയ്, സലാല, കൊളംമ്പൊ തുടങ്ങിയ തുറുമുഖങ്ങളെ ബാധിക്കും. കേരളത്തിലേയ്ക്കുള്ള ഇറക്കുമതി എളുപ്പത്തിലും ചിലവു കുറഞ്ഞതുമാകും. അനേകർക്ക് തൊഴിൽ ഉറപ്പ് , വൻ വികസനവും . അന്താരാഷ്ട തുറുമുഖ ലോബി വിഴിഞ്ഞം തുറമുഖത്തിന് എതിരുമാണ്.
     ഇപ്പോൾ പൊടുന്നനെ സമരം ചെയ്യുന്നത് ആരുടെ പ്രേരണയാലാണ്? ഈ പുരോഹിതൻ മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തിയും സർക്കാരിനെ നീചമായി അപമാനിച്ചും നടത്തിയ പത്രസമ്മേളനം അന്വേഷണ വിധേയമാക്കണം. ഇതുവരെ ഈ  നിഗൂഡ സമരത്തോട് മുഖ്യമന്ത്രിയും സർക്കാരും അനുഭാവ പൂർവ്വവും മാന്യമായുമാണ് സമീപിച്ചതു.
   ഏറ്റവും നിഷ്ക്കളങ്കരായ മനുഷ്യരാണ് മത്സ്യത്തൊഴിലാളികൾ . തികഞ്ഞ ദൈവ വിശ്വാസികളും . തങ്ങൾ കടലിൽ ജീവൻ പണയംവച്ചു ലഭിക്കുന്ന മത്സ്യ സമ്പത്തിന്റെ കൃത്യമായ വിഹിതം ഈ പുരോഹിതർ (എല്ലാവരുമില്ല) തട്ടിയെടുക്കുന്നു. യാതൊരു കഷ്ടപ്പാടുമില്ലാതെ മത്സ്യത്തൊഴിലാളിയുടെ വിയർപ്പിന്റെ പങ്കുപറ്റി തടിച്ചു കൊഴുക്കുന്ന ഇയാളെപ്പോലുള്ളവരുടെ അസംബ്ബന്ധ വെല്ലുവിളികൾ രാഷ്ട്രീയ ശത്രുക്കൾപ്പോലും നടത്താറില്ല.
     മത്സ്യത്തൊഴിലാളികളുൾപ്പെടയുള്ള പൊതു സമൂഹമാണ് ഈ സർക്കാരിനെ അധികാരത്തിലെത്തിച്ചതു. മുഖ്യമന്ത്രിയെ കണ്ണൂർക്ക് കെട്ടുകെട്ടിക്കും എന്ന അതിരുവിട്ട പ്രയോഗങ്ങൾ തികഞ്ഞ ധിക്കാരം തന്നെയാണ്. ആരുടെയൊ അച്ചാരം വങ്ങിയുള്ള ഇത്തരം തെമ്മാടിത്തങ്ങൾ പൊറുക്കാവുന്നതല്ല. മനുഷ്യ സ്നേഹികളായ അനേകം പുരോഹിതർക്ക് താങ്കൾ അപമാനമാണ്.
   പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണം. LDF സർക്കാർ മത്സ്യത്തൊഴിലാളികളോട് കാട്ടുന്ന കാരുണ്യ സ്പർശങ്ങൾ മത്സ്യത്തൊഴിലാളികൾക്കറിയാം. വിഴിഞ്ഞം തുറമുഖ കരാർ ഒപ്പിട്ട ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ എന്തുകൊണ്ട് ഈ ധിക്കാരി വിരൽ ചൂണ്ടുന്നില്ല.
   മത്സ്യത്തൊഴിലാളി സമൂഹം ഈ ഇത്തിൾക്കണ്ണികൾക്കെതിരെ തിരിഞ്ഞു നിൽക്കുന്ന കാലം വിദൂരമല്ല.
*വിഴിഞ്ഞം: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിൽ നിന്ന്* (23.08.22 )

വീട് നഷ്ടപ്പെട്ട കുറച്ച് കുടുംബങ്ങൾ സ്കൂളുകളിലും ​ഗോഡൗണുകളിലുമായി താമസിച്ച് വരുന്നുണ്ട്. 159 കുടുംബങ്ങൾക്ക് വലിയതുറ ഗ്രൗണ്ടിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, അവിടെയുള്ള  പ്രാദേശികമായ ചില ആവശ്യങ്ങൾ കാരണം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ വാടക നൽകി പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. വാടക നിശ്ചിയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  

*പുനർ ഗേഹം*

കടലിനോടു ചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ അവർക്ക് സൗകര്യപ്രദമായ ഇടം കണ്ടെത്തി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായോ സി.ആർ.ഇസ്സഡ് നിയന്ത്രണത്തിന്റെ ഭാഗമായോ പുനരധിവസിപ്പിക്കേണ്ടി വരുന്ന മത്സ്യത്തൊഴിലാളികൾക്കുവേണ്ടി 2,450 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് സർക്കാർ  രൂപം നൽകിയിട്ടുള്ളത്. 

തീരദേശത്തെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതു ലക്ഷ്യംവച്ചുള്ളതാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം 276 വീടുകൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, കാരോട്, ബീമാപള്ളി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹിൽ, മലപ്പുറം ജില്ലയിലെ പൊന്നാനി, നിറമരുത്തൂർ, കാസർഗോഡ് ജില്ലയിലെ കോയിപ്പാടി എന്നിവിടങ്ങളിലും ഭവനസമുച്ചയങ്ങൾ നിർമ്മിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.

*മണ്ണെണ്ണ അനുവദിക്കുന്ന വിഷയം*

നമ്മുടെ സംസ്ഥാനത്ത് ഏകദേശം 32,000 പരമ്പരാഗത മത്സ്യബന്ധന യാനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 90 ശതമാനവും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നവയാണ്. മത്സ്യ ബന്ധനത്തിന് ആവശ്യമായ മണ്ണെണ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. പ്രതിവർഷം 1 ലക്ഷം കിലോലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്.  ഇതിൽ 25,000 കിലോലിറ്ററിനു താഴെ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. കാർഷികാവശ്യത്തിനും ഇതര ആവശ്യത്തിനും ഇത് മതിയാകുന്നില്ല. മത്സ്യഫെഡ് മുഖേന വാങ്ങുന്ന മണ്ണെണക്കുള്ള സബ്സിഡി യഥാസമയം മത്സ്യതൊഴിലാളികളുടെ അകൗണ്ടിൽ നൽകുന്നി വരുന്നുണ്ട്. ഈ പ്രശ്നം മത്സ്യതൊഴിലാളികളെ ​ഗൗരവകരമായി ബധിക്കുന്ന പ്രശ്നമാണ്. മണ്ണെണ്ണയുടെ വിലയാണെങ്കിൽ വലിയ തോതിൽ വർധിച്ചു പോവുകയാണ്. ആ പ്രശ്നവുമായി ബന്ധപ്പെട്ട് മുഴുവൻ മത്സ്യതൊഴിലാളി സംഘടകളെയും വിളിച്ച് ചർച്ച ചെയ്യാൻ ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് അതിന് പരിഹാരം കാണുകയെന്നുള്ളത്. ഇപ്പോൾ ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രിയെ കണ്ട് ചർച്ച ചെയ്തിരുന്നു. അതിന്റെ ഭാ​ഗമായി ചില കാര്യങ്ങൾ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

*പരിസ്ഥിതി ആഘാതം സംബന്ധിച്ച്*

ഒരു ആരോപണം വരുന്നത് തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി വൻതോതിൽ തീരശോഷണത്തിന് ഇടയാക്കുന്ന എന്ന ആരോപണമുന്നയിച്ചിട്ടുണ്ട്. എന്നാൽ പാരിസ്ഥിതിക ആഘാത പഠനത്തിൽ അപാകതയുണ്ടെന്നും തീരശോഷണത്തിന് ഇടയുണ്ട് എന്ന് ആരോപിച്ച് ബഹു. സുപ്രീംകോടതിയിലും ദേശീയ ഹരിതട്രിബ്യൂണലിലും സമർപ്പിക്കപ്പെട്ട ഹർജികൾ നിരസിക്കുകയാണുണ്ടായത്. ഒരു വിധത്തിലുള്ള തീരശോഷണത്തിനും തുറമുഖ നിർമ്മാണം കാരണമാകുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ തുറമുഖ നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. ഹരിത ട്രിബ്യൂണൽ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികൾ എല്ലാ ആറു മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി ട്രിബ്യൂണലിന് റിപ്പോർട്ട് നൽകുന്നുണ്ട്.

2016 ൽ പുലിമുട്ട് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുത്തതും നമ്മുടെ തീരത്തു വന്നെത്തിയതുമായ ചുഴലിക്കാറ്റുകൾ, ന്യൂനമർദ്ദം എന്നിവയാണ് തീരശോഷണത്തിനു പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
നിർമ്മാണം ആരംഭിച്ച ശേഷം പ്രദേശത്തിന്റെ 5 കി.മീറ്റർ ദൂരപരിധിയിൽ യായൊതു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറയിലെയും ശംഖുമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമാണെന്ന് പറയാൻ കഴിയാത്ത നിലയാണ്.

2021-22 ബജറ്റിൽ അഞ്ചു വർഷംകൊണ്ട് നടപ്പാക്കുന്ന 5,300 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിൽ 1,500 കോടി രൂപയുടെ പദ്ധതികൾ ആദ്യഘട്ടമായി സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചു. നമ്മുടെ തീരദേശത്ത് 10 പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ടുകളായി തിരഞ്ഞെടുത്തു. കടലാക്രമണം ഏറ്റവും രൂക്ഷമായ ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.

ഇപ്പോൾ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്ന ഒന്നാണ് എന്ന് പറയാൻ പറ്റില്ല. എന്നാൽ ചില ഇടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമായാണ് ഇതിനെ കാണാൻ കഴിയുക. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സജീവമായി ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്.

*ഓഖി*

ഓഖിയുടെ സമയത്ത് സംസ്ഥാനത്ത് ഏറ്റവുമധികം ദുരിതാശ്വാസ ധനസഹായം നൽകിയ സർക്കാരാണിത്. 20 ലക്ഷം രൂപയാണ് അന്ന് മരണപ്പെട്ട ആളുടെ ആശ്രിതർക്ക് നൽകിയത്. ഇതിനു പുറമെ കേന്ദ്രവിഹിതമായി ലഭിച്ച രണ്ടു ലക്ഷം രൂപയും നൽകുകയുണ്ടായി. ഓഖിയുടെ പശ്ചാത്തലത്തിൽ ഇത്തരം അപകടങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനും അത്തരം സന്ദേശങ്ങൾ മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനും ആവശ്യമായ യാനങ്ങളും ജീവൻരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുകയും  ഏകോപിതമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ആ മേഖലയിൽ നടപ്പാക്കുകയുമാണുണ്ടായത്. ഓഖിയുടെ ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച മുഴുവൻ തുകയും ആ മേഖലയുടെ ഉന്നമനത്തിനു വേണ്ടിയാണ് സർക്കാർ ചിലവഴിച്ചത്.

*പട്ടയങ്ങൾ*

തീരദേശത്തുള്ളവരുടെ പട്ടയ അപേക്ഷകൾ മഹാഭൂരിപക്ഷവും സി ആർ സെഡ് പരിധിയിലാണ് വരുന്നത്. കേന്ദ്ര നിയമമനുസരിച്ച് ഇപ്പോൾ അത് കൊടുക്കുന്നതിന് പ്രയാസമുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ മുന്നിൽ ഒരു പ്രശ്നമായി അവതരിപ്പിച്ച് കഴിഞ്ഞു. ഡിജിറ്റൽ സർവ്വേ നടത്തുമ്പോൾ ഇതു പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന് സർക്കാരും ആ​ഗ്രഹിക്കുകയാണ്. എല്ലാ ശ്രമവും അതിന് നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ തരത്തിലും പരിഹാരം കാണമെന്നാണ് പറയാനുള്ളത്. 

*ഇൻഷുറൻസ് പരിരക്ഷ*

മത്സ്യത്തൊഴിലാളികളുടെയും അനബന്ധ തൊഴിലാളികളുടെയും ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

*യാത്രാസൗകര്യം*

മത്സ്യവിൽപ്പന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സമുദ്ര ബസ് സർവീസ് ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് തൊഴിൽസംബന്ധമായ പരിശീലനങ്ങൾക്ക് സംവിധാനമൊരുക്കി. മറൈൻ ആംബുലൻസ് യാഥാർത്ഥ്യമാക്കാനായിട്ടുണ്ട്. തീരദേശ ജനതയുടെ സാക്ഷരത ഉയർത്തുന്നതിന് അക്ഷരസാഗരം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതാണ്. ഇതിൽ ഒരു കാര്യമാണ് വ്യക്താമാക്കാനുള്ള മത്സ്യതൊഴിലാളികളുടെ പ്രശ്നം ആ മേഖലയിൽ ​ഗൗരവകരമായ പ്രശ്നമായി തന്നെയാണ് സർക്കാർ കാണുന്നത്. അവ​ഗണിക്കത്തക തരത്തിലുള്ള പ്രശ്മായല്ല സർക്കാർ ഇതേവരെ അതിനെ കണ്ടിട്ടുള്ളത് നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും ​ഗൗരവകരമായ പ്രശ്നമായി തന്നെയാണ് ഇത് കാണുന്നത്. പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഏത് തരത്തിലും മത്സ്യതൊഴിലാളികൾക്കൊപ്പം നിൽക്കുക എന്നുള്ളത് തന്നെയാണ് സർക്കാരിന്റെ നിലപാട്. ആ കാര്യത്തിൽ ഒരു ശങ്കയും ഉണ്ടാകേണ്ടതില്ല.

*വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് പറയാനുള്ളത്*

 നമ്മുടെ നാടിന്റെ പശ്ചാത്തലസൗകര്യ വികസനത്തിനായി നടപ്പാക്കി വരുന്നതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ബൃഹത് പദ്ധതികളെപ്പറ്റി സംസ്ഥാന സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പക്ഷെ പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വഭാവികമായും ചില ആശങ്കൾ ഉയരുമെന്നത് നാം കാണേണ്ടതുണ്ട്. ആ ആശങ്കകൾക്ക് ആക്കം കൂട്ടാനും അടിസ്ഥാന രഹിതമായ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും  ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ല. പദ്ധതികൾ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിൽ നിൽക്കട്ടെയെന്ന സമീപനം വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണ്. 

പ്രദേശവാസികൾക്ക് പ്രശ്‌നങ്ങൾ ഉയർന്നു വന്നിട്ടുണ്ട് എന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് ചർച്ചകളിലൂടെ രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാനാണ് സർക്കാർ താൽപര്യപ്പെടുന്നത് ആ ശ്രമം സർക്കാർ തുടരുക തന്നെ ചെയ്യും. ആ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനു പകരം തുരങ്കംവയ്ക്കുന്ന സമീപനം സ്വീകരിക്കുന്നത് ഭാവിതലമുറയോടുള്ള അനീതി മാറും എന്ന് ഓർക്കേണ്ടതുണ്ട്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി പോലൊരു പശ്ചാത്തല വികസന പദ്ധതി ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോൾ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ സമ്പദ് ഘടനയിലുണ്ടാകുന്ന ഉത്തേജനം അതുവഴി ആകെ സമ്പാത്തിക മേഖലയുടെ ധ്രുത​ഗതിയിലുള്ള വളർച്ച ഇവയാണ് യാഥാർത്ഥ്യമാകുന്നത് എന്ന് നാം കാണണം.  അത് ചെറിയ ഫലമല്ല ഉണ്ടാക്കുക അനുബന്ധ വികസനവും  ജനജീവിതത്തിലുണ്ടാക്കുന്ന ​ഗുണപരമായ മാറ്റങ്ങളും വലുതായിരിക്കും. ഇപ്പോൾ വിഴിഞ്ഞം പദ്ധതി ഒരു യാഥാർത്ഥ്യമാണ്. അത് നല്ല രീതിയിൽ പുരോ​ഗമിച്ചു വരികയുമാണ്. സമയബന്ധിതമായി പൂർത്തികരിക്കലാണ് പ്രശ്നം. ഇത്രയുമെത്താൻ നാട് വലിയ രീതിയിൽ സംഭാവന നൽകിയിട്ടുണ്ട് എന്നും നാം ഓർക്കേണ്ടതായിട്ടുണ്ട്. 
പശ്ചാത്തലസൗകര്യ വികസന പദ്ധതികളെ ഞങ്ങൾ സങ്കുചിത വീക്ഷണത്തോടെയല്ല ഞങ്ങൾ കാണുന്നത്. ഈ നാടിന്റെ വികസനത്തെപ്പറ്റി ഞങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. അതിനാൽ വിഴിഞ്ഞം പദ്ധതിയെ അത് ഒരു തരത്തിലും നടപ്പാക്കേണ്ടതില്ല എന്നൊരു സമീപനം  ഈ ഘട്ടത്തിൽ അം​ഗീകരിക്കാനാകില്ല. അത് ഈ സമൂഹത്തിന് അംഗീകരിക്കാൻ സാധ്യവുമല്ല. പ്രശ്‌നങ്ങൾ ഉണ്ടാകും, അത് ഇത്തരം പദ്ധതികളുടെ ഭാഗമായി സ്വാഭാവികവുമാണ്. അവയോട് സർക്കാർ സ്വീകരിക്കുന്ന സമീപനമാണ് പ്രധാനം. ഈ സർക്കാരിന്റെ സമീപനം തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ ആരുടെയും ജീവനോപാധിയും പാർപ്പിടവും നഷ്ടപ്പെടില്ല എന്നതാണ് ആ ഉറപ്പ്. അതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അതുകൊണ്ട് എന്ത് പ്രശ്നമായാലും ചർച്ച ചെയ്യാൻ സർക്കാർ സന്ന​ദ്ധമാണ് ആ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചർച്ച ചെയ്തു, ഇന്നും ചർച്ച് ചെയ്യും, നാളെയും ആവശ്യമാണെങ്കിൽ ചർച്ച ചെയ്യും. അതിൽ ഒരു മടിയും സർക്കാരിനെ സംബന്ധിച്ചില്ല.

No comments:

Post a Comment