Monday, August 22, 2022

കോളജ് അദ്ധ്യാപക യോഗ്യത

ഓണറബിൾ ചാൻസലർ ആവാനുള്ള മിനിമം യോഗ്യതയെന്താണ്?
ഒന്നാം ക്ലാസിൽ തുടങ്ങാം. 

ഒന്നാം ക്ലാസിലെ ടീച്ചർ ആവാനുള്ള മിനിമം യോഗ്യത;  
പ്ലസ് ടു + ടി.ടി.സി.+ടെറ്റ്  

അതുക്കും മേലെയാണ് യു.പി.സ്‌കൂൾ ടീച്ചർ എന്നാണ് സങ്കല്പം. 
യു.പി.സ്‌കൂൾ ടീച്ചർ ആവാനുള്ള മിനിമം യോഗ്യത; : 
ഡിഗ്രി+ടി.ടി.സി.+ടെറ്റ് 

അതുക്കും മേലെയാണ് ഹൈസ്‌കൂൾ സ്‌കൂൾ ടീച്ചർ എന്നാണ് സങ്കല്പം. 
ഹൈസ്‌കൂൾ ടീച്ചർ ആവാനുള്ള മിനിമം യോഗ്യത; 
ഡിഗ്രി+ ബി.എഡ്.+ടെറ്റ്  

അതുക്കും മേലെയാണ് പ്ലസ് ടു ടീച്ചർ എന്നാണ് സങ്കല്പം. 
പ്ലസ് ടു ടീച്ചർ ആവാനുള്ള മിനിമം യോഗ്യത;  
പി.ജി.+ ബി.എഡ്.+സെറ്റ്

അതുക്കും മേലെയാണ് യൂണിവേഴ്സിറ്റി അസി.പ്രൊഫസർ എന്നാണ് സങ്കല്പം. 
കോളേജ്/യൂണിവേഴ്സിറ്റി അസി.പ്രൊഫസർ ആവാനുള്ള മിനിമം യോഗ്യത;
പി.ജി.+നെറ്റ്/പി.എച്ച്.ഡി.

അതുക്കും മേലെയാണ് കോളേജ്/യൂണിവേഴ്സിറ്റി അസോ. പ്രൊഫസർ എന്നാണ് സങ്കല്പം. 
കോളേജ്/യൂണിവേഴ്സിറ്റി അസോ.പ്രൊഫസർ ആവാനുള്ള മിനിമം യോഗ്യത.
പി.എച്ച്.ഡി.+ 8 വർഷം സർവീസ് as അസി.പ്രൊഫസർ+ 5 പബ്ലിഷ്ഡ് വർക്ക്+ മതിയായ PBAS സ്കോർ.  

അതുക്കും മേലെയാണ് യൂണിവേഴ്സിറ്റി പ്രൊഫസർ എന്നാണ് സങ്കല്പം. 
കോളേജ്/യൂണിവേഴ്സിറ്റി പ്രൊഫസർ ആവാനുള്ള മിനിമം യോഗ്യത.
പി.എച്ച്.ഡി.+ 10 വർഷം സർവീസ് as അസി.പ്രൊഫസർ+ 10 പബ്ലിഷ്ഡ് വർക്ക്+ മതിയായ PBAS സ്കോർ.  

അതുക്കും മേലെയാണ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്നാണ് സങ്കല്പം. 
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആവാനുള്ള മിനിമം യോഗ്യത; 
10 വർഷം സർവീസ് as പ്രൊഫസർ 

അതുക്കും മേലെയാണ് ചാൻസലർ എന്നാണ് സങ്കല്പം. 
ഇങ്ങനെയൊക്കെയെങ്കിൽ, യൂണിവേഴ്സിറ്റി ചാൻസലർ ആവാനുള്ള മിനിമം യോഗ്യതയെന്താണ്?  

ചൊറിഞ്ഞോണ്ട് വരുന്നുണ്ട്... 
ഒരു മാതിരി, ആളെ കളിപ്പിക്കുന്ന ചോദ്യം ചോദിക്കരുത്. 
ആസ് ലോങ്ങ് ആസ് ഐ ആം ദി ചാൻസലർ ഓഫ് ദിസ് ഫേസ്ബുക്ക്, 
ഐ വിൽ നോട്ട് അലൗ എനി സച്ച് ക്വസ്ട്ട്യൻ.      

ചാൻസലർ ആവണമെന്ന മോഹത്തോടെ നടക്കുന്ന 
പ്രേംകുമാർ.

No comments:

Post a Comment