Thursday, March 23, 2023

ഇഎംഎസ് എന്ന ഫുൾടൈം കമ്യൂണിസ്റ്റ്...

ഇന്ത്യയുടെ കമ്യൂണിസ്റ്റ് മുഖം ഇഎംഎസ് വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വർഷം. അധികാരം, സ്വത്ത്,...വീട്, കുടുംബം എന്നിവയ്ക്കെല്ലാം ഇഎംഎസ് നമ്പൂതിരിപ്പാടിന് സൈദ്ധാന്തിക കാഴ്ചപ്പാടുണ്ടായിരുന്നു. പറയുന്നതും ചിന്തിക്കുന്നതും ഓരോ രചനയായി മാറ്റുന്ന പാണ്ഡിത്യമുണ്ടായിരുന്നു..
രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായി 1969ൽ രണ്ടാം തവണത്തെ മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഇഎംഎസ് നമ്പൂതിരിപ്പാട് തിരുവനന്തപുരത്തു ശാന്തിനഗറിലെ വീട്ടുമേശപ്പുറം പരിശോധിക്കുകയാണ്.സെക്രട്ടേറിയറ്റിൽ നിന്നു വന്നതെന്നു സംശയിക്കുന്ന പേപ്പർ വെയ്റ്റുകൾ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ ഓരോന്നോരോന്നായി തിരിച്ചേൽപ്പിക്കാൻ അദ്ദേഹം സഹായികൾക്കു കൈമാറുന്നു...ഇതു കണ്ടുനിന്ന മുതിർന്ന പത്രപ്രവർത്തകൻ പറഞ്ഞ കമന്റ് ഇന്നും പലരും ഓർക്കുന്നു : ‘‘ചില ആനകൾ പുഴയിൽ കുളിച്ചു കരയ്ക്കു കയറിയ ശേഷം ശരീരം ഒന്നു കുടയും. ഇവിടെ ഇദ്ദേഹം പറ്റിപ്പിടിച്ച അധികാരം കുടഞ്ഞു ഒന്നു കുടയും. ഇവിടെ ഇദ്ദേഹം പറ്റിപ്പിടിച്ച അധികാരം കുടഞ്ഞു കളയുകയാണ്’’
 അധികാരം മാത്രമേ ഇഎംഎസിനു...
കുടഞ്ഞുകളയാൻ’ ഉണ്ടായിരുന്നുള്ളൂ! കുടുംബം, സ്വകാര്യസ്വത്ത് തുടങ്ങിയ കുഴപ്പം പിടിച്ച കമ്യൂണിസ്റ്റ് തുടങ്ങിയ  സന്ദേഹങ്ങൾക്കൊക്കെ ഇഎംഎസ് കൃത്യമായ ജീവിത നിലപാട് ആവിഷ്കരിച്ചു...നടപ്പാക്കിയിരുന്നു. സ്വകാര്യ സ്വത്ത് ത്യജിച്ചു. കുടുംബത്തെ ‘വൈരുധ്യാത്മക’മായി ആശ്ലേഷിച്ചു....
ഒരഭിമുഖത്തിൽ ഇഎംഎസിന്റെ മകൻ ഇ.എം.ശ്രീധരൻ അച്ഛനോടു ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു: ഇളയ മക്കളായ രാധയോടും ശശിയോടും ആയിരുന്നോ അച്ഛനു കൂടുതൽ ഇഷ്ടം...അടുപ്പം എന്ന അർത്ഥത്തിൽ.) അച്ഛന്റെ മറുപടി : ‘‘അവരുടെ വളർച്ചയും ബാല്യകാല ജീവിതവുമായിരുന്നു ഞാൻ ഏറ്റവും അടുത്തുനിന്നു കണ്ടിട്ടുള്ളത്’’....

പി. സുന്ദരയ്യയാണു തന്നെയും പി.കൃഷ്ണപിള്ളയെയും മറ്റും കമ്മ്യൂണിസ്റ്റാക്കിയതെന്ന് ഇഎംഎസ്
എഴുതിയിട്ടുണ്ട്. എന്നാൽ പാർട്ടിജീവിതം മുന്നേറുന്ന കാലത്തു തന്നെ മൊറാഴ കലാപം ഉണ്ടായി. പി. കൃഷ്ണപിള്ളയും അറസ്റ്റിലായതോടെ സുന്ദരയ്യ, കൃഷ്ണപിള്ളയുടെ ചുമതല കൂടി ഇഎംഎസിനെ ഏൽപിച്ചു.1940ൽ ഇഎംഎസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദം ഏറ്റു. പക്ഷേ, അതിനുമുൻപു തന്നെ ഒളിവുകളുടെയും പലായനങ്ങളുടെയും കാലമായിരുന്നു...1940 ഏപ്രിൽ 28ന് ഏലംകുളത്തു പുളിങ്കാവിലെ വീട്ടിൽ നിന്ന്, ഒരു വയസ്സുള്ള മൂത്തമകൾ മാലതിയെയും ഭാര്യ അന്തർജനത്തെയും വിട്ട് ഇഎംഎസ് ഒളിവിലേക്കിറങ്ങിയപ്പോൾ അദ്ദേഹം ഒരു രാഷ്ട്രീയ യോഗത്തിനു പോകുന്നു എന്നു എന്നു മാത്രമേ ആര്യയ്ക്കു തോന്നിയിരുന്നുള്ളൂ. വീടിനു ചുറ്റും പൊലീസ് സാന്നിധ്യം നിരന്തരമായി. പൊലീസിന്റെ മറ്റൊരു കടുംകൈ ആര്യയെ വല്ലാത്ത മാനസിക സംഘർഷത്തിൽ പെടുത്തി. എവിടെ ഒരു അജ്ഞാത ജഡം കണ്ടാലും അത് ഇഎംഎസിന്റേതാണെന്ന വ്യാജവാർത്ത പൊലീസ് പരത്തി.  ...കാര്യമറിഞ്ഞ് ഇഎംഎസ് ഭാര്യയ്ക്ക് ഒളിവിലിരുന്നു ചെറിയ ഒരു കത്തെഴുതി:‘പേടിക്കേണ്ട ഞാൻ ജീവിച്ചിരിപ്പുണ്ട് സുരക്ഷിതനാണ്’. പക്ഷേ, ആ പൊലീസ് വിരോധം ആര്യ അന്തർജനത്തിന്റെ ജീവിതം മുഴുവൻ
ഒഴിയാതെ നിന്നു . രണ്ടാം തവണ മുഖ്യമന്ത്രിയാകാൻ പാർട്ടി ഇഎംഎസിനെ നിയോഗിച്ചപ്പോൾ ആര്യ ശക്തമായി എതിർത്തു...
ഒടുവിൽ എകെജിയുടെ നിർബന്ധത്തിനു വഴങ്ങി ക്ലിഫ്ഹൗസിൽ പോകില്ല എന്ന ഉറപ്പിൽ ആര്യ സമ്മതിക്കുകയായിരുന്നു....
സംരക്ഷണത്തിനായി നിൽക്കുന്ന പൊലീസ് വേഷത്തോടു പോലും അവർക്ക് അത്രയ്ക്ക് അലർജിയായിരുന്നു !...
ഇഎംഎസും ആര്യയും കോവളം ബീച്ചിൽ (1996)...
അച്ഛനുമായുള്ള അഭിമുഖത്തിന്റെ തുടക്കമായി ശ്രീധരൻ എഴുതിയത് (മലയാള മനോരമ വാർഷികപ്പതിപ്പ്) ഇങ്ങനെയാണ്...
അഞ്ചു വയസ്സുള്ളപ്പോഴാണ് ഞാന്‍ അച്ഛനെ ,ഇ‌എം‌എസ് നമ്പൂതിരിപ്പാടിനെ പരിചയപ്പെടുന്നത് ’....ഒളിവിലും തുടർന്ന് ജയിലിലുമായിരുന്ന അച്ഛൻ കുടമാളൂരിലെ ഭാര്യവീട്ടിൽ മകനെ കാണാൻ വരുന്നതായിരുന്നു കഥാസന്ദര്‍ഭം...
1942ൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തുവന്ന ദിവസമായിരുന്നു ഇഎംഎസിന്റെ ആദ്യത്തെ പൊതുപ്രസംഗം. ജനങ്ങളോടു നൂറുനൂറു കാര്യങ്ങൾ പറയാനുണ്ടായിരുന്ന ഇഎംഎസിനു വിക്കുമൂലം ഒരു വാക്കുപോലും പുറത്തേക്കു വന്നില്ല....അധ്യക്ഷനായിരുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.വി. കുഞ്ഞമ്പു ഇതുകണ്ടു വിതുമ്പിപ്പോയി. പിൽക്കാലത്തു രാഷ്ട്രീയ യോഗങ്ങളിലേക്ക് ഇഎംഎസ് മക്കളെയും കൊണ്ടു പോയി. കുട്ടനാട്ടിലെ ഒരു പ്രസംഗ പര്യടനത്തിനു താനും അനുജൻ ശശിയും ഒപ്പം പോയതു രാധ ഓർക്കുന്നു. പുന്നപ്ര – വയലാറിലേക്കും മറ്റും. കാറിൽ കാറിൽ വന്നിറങ്ങിയ നേതാവിനെ ജനങ്ങൾ ‘ഇഎംഎസ് സിന്ദാബാദ്’ എന്നുറക്കെ വിളിച്ചു സ്വാഗതം ചെയ്തു. ഇതുകേട്ടു ...രാധയും ശശിയും അതേ ഉച്ചത്തിൽ മുദ്രാവാക്യം ആവർത്തിച്ചു. ചിരിച്ചുകൊണ്ടു വേദിയിലേക്ക് ഇഎംഎസ് നീങ്ങി...പ്രസംഗത്തിനിടയിൽ താൻ ശ്രദ്ധിച്ചത് അച്ഛന്റെ വിക്ക് ആയിരുന്നുവെന്നു രാധ പറയുന്നു. ‘‘ഓരോ തവണ വിക്കു വിക്കു വന്ന് അച്ഛൻ നിശബ്ദനായി നിൽക്കുമ്പോഴും ഇനി വിക്ക് ഉണ്ടാവല്ലേ എന്നു ഞാൻ പ്രാർഥിച്ചു കൊണ്ടിരുന്നു’’ ഈ വാക്കുകൾക്കാണ് എന്നും കേരളം ശ്രദ്ധയോടെയും ആവേശപൂർവവും കാതുകൂർപ്പിച്ചത്!...

അധികാരാവശിഷ്ടങ്ങൾ കുടഞ്ഞു കളയുന്നതു കണ്ട തിരുവനന്തപുരം ശാന്തിനഗർ കോളനിയിലെ വീട്ടിലായിരുന്നു...മക്കൾക്കൊപ്പം ഇഎംഎസിന്റെ ദീർഘവാസം. വാടകവീടുകളിലെ താമസം മടുത്ത ആര്യയുടെ നിർബന്ധപ്രകാരമാണ്...ഏലംകുളം പുളിങ്കാവിൽ അവശേഷിച്ച വീടു വിറ്റ് ശാന്തിനഗറിൽ എത്തിയത്. വിവിധ പത്രങ്ങളുടെ ബ്യൂറോകൾ ആയിരുന്നു...ചുറ്റും. എങ്കിലും ഇഎംഎസ് വന്നതോടെയാണു ശാന്തിനഗർ വാർത്തകളിൽ ഇടം നേടിയത്....ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് പോലെ...ഡൽഹിയിലെ 10 ജൻപഥ് പോലെ, നമ്പർ 10 ശാന്തിനഗർ. മൂന്നു മുറി വീട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രവൃത്തികൾക്കു പര്യാപ്തമല്ലാതെ വന്നപ്പോൾ തൊട്ടടുത്ത കെട്ടിടത്തിന്റെ ഒരു ഭാഗം ഓഫിസ് ആക്കി. ആര്യയുടെ ആഗ്രഹം അങ്ങനെ ഇഎംഎസ് സാധിച്ചു കൊടുത്തു !...
ശാന്തിനഗറിലെ വീട്ടിൽ നിന്നു സ്കൂളിലേക്കു നടന്നുപോവുകയായിരുന്നു രാധയും ശശിയും. ഇഎംഎസ് മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ മക്കൾ ഔദ്യോഗിക മന്ത്രിവസതിയിൽ നിന്ന്, ഔദ്യോഗിക കാറിൽ രാധ പഠിച്ച കോട്ടൺഹിൽ സ്കൂളിൽ...വരുന്നുണ്ടായിരുന്നു. അക്കാലത്തു മിക്കപ്പോഴും കുട്ടികളെയും കൂട്ടി സിനിമയ്ക്കു പോകുമായിരുന്നു അദ്ദേഹം. ‘ജൂലി’ തുടങ്ങിയ ഹിന്ദി സിനിമകളും മറ്റും കുട്ടികൾ അച്ഛനൊപ്പം കണ്ടു....
അതിനും മുമ്പ്, 1957ലെ മന്ത്രിസഭ പിരിച്ചുവിട്ട ശേഷം പാർട്ടി രേഖകൾ തയാറാക്കാനായി സ്വസ്ഥമായ ഇടംതേടി ഇഎംഎസ് കന്യാകുമാരിയിലേക്കാണു പോയത്. ഒപ്പം ഭാര്യയും രാധയും ശശിയും രണ്ടു സഹായികളും. എന്നും രാവിലെയും വൈകിട്ടും മക്കളെയും കൂട്ടി കടലിൽ കുളിക്കാൻ പോകും. ഇരുവരെയും കയ്യിൽ പിടിച്ചു കടലിനു നേർക്കുള്ള ആ യാത്ര അമ്മ കാര്യമായി എതിർത്തിരുന്നു എന്നു രാധ പറയുന്നു....
ദൂരെ കടലിൽ ദൃശ്യമാകുന്ന മൂന്നു നിറങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം കുട്ടികൾക്ക് എന്താണു ത്രിവേണീസംഗമം എന്നു വിശദീകരിച്ചു കൊടുക്കുകയായിരുന്നു...
എം.രാധ ചിത്രം:മനോജ് ചേമഞ്ചേരി∙മനോരമ...
പിന്നീടു മൂന്നുനാലു മാസത്തേക്കു റഷ്യയിൽ പോയപ്പോൾ ആര്യയും ഇഎംഎസിനെ അനുഗമിച്ചു . ശ്രീധരനെ പാലക്കാട്ടും...
രാധയെ ആലുവ മഹിളാലയത്തിന്റെയും ശശിയെ തൃശൂർ ശ്രീകൃഷ്ണാശ്രമത്തിന്റെയും ഹോസ്റ്റലുകളിലാക്കി; മാലതി മെഡിക്കൽ വിദ്യാഭ്യാസത്തിലും...

ആദ്യം 'കമ്യൂൺ ലൈഫ്' ആയിരുന്നു കുടുംബത്തിന്. ഡൽഹിയിലും ചെന്നൈയിലും കോഴിക്കോട്ടുമൊക്കെ....അഖിലേന്ത്യാ നേതാക്കൾ വരെ കുടുംബ സമേതം വലിയ വീട്ടിൽ ഒന്നിച്ചു താമസിച്ചു. അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിനിടയിൽ കുടുംബങ്ങൾ ഒറ്റപ്പെട്ടു പോകാതിരിക്കാനുള്ള പാർട്ടി സംവിധാനമായിരുന്നു അത്. കോഴിക്കോട്ടു പി. കൃഷ്ണപിള്ളയും ഭാര്യ തങ്കമ്മയും ഒക്കെ ഇഎംഎസിന്റെ മക്കളുടെയും രക്ഷാകർത്താക്കളായി...
മൂത്ത മകൾ മാലതിക്കും രണ്ടാമൻ ശ്രീധരനും ഏഴു വയസ്സാണു പ്രായവ്യത്യാസം. ശ്രീധരനും രാധയ്ക്കും തമ്മിലും ഏഴിന്റെ അകലം. രാധയുടെ രണ്ടു വയസ്സ് ഇളപ്പമായി ശശിയുടെ ജനനം. (ശ്രീധരനും ശശിയും അന്തരിച്ചു.) ഈ പ്രായവ്യത്യാസത്തെപ്പറ്റി ഒരു അഭിമുഖ ചോദ്യത്തിനു രാധ പറഞ്ഞ പെട്ടെന്നുള്ള മറുപടി ഭർത്താവ് സി.കെ.ഗുപ്തൻ ഓർക്കുന്നു: ‘‘അച്ഛനും അമ്മയും തമ്മിൽ കണ്ടാൽ മാത്രമല്ലേ ഞങ്ങൾ ഉണ്ടാവുകയുള്ളൂ!’’...

ചിന്തിക്കുന്നതും, പറയുന്നതുമെന്തും എഴുതപ്പെട്ട രേഖകളായി മാറുകയായിരുന്നല്ലോ ഇഎംഎസിനെ സംബന്ധിച്ച്. നൂറു വാല്യങ്ങളായി പരന്നു ആ ഇഎംഎസ് രചനകൾ. നിരന്തരമായ ആ ഡിക്റ്റേഷനിൽ അദ്ദേഹം ഇളയ മക്കളായ രാധയെയും
ശശിയെയും കൂട്ടി. മൂത്തയാൾ മാലതി മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഉദ്യോഗത്തിന്റെയും വഴികളിലായിരുന്നു...
ശ്രീധരനും ഉന്നത പഠനത്തിൽ. ഇഎംഎസിന്റെ പെങ്ങളുടെ മക്കൾ വാസുദേവൻ, ദാമോദരൻ, ആലപ്പുഴക്കാരനായ വിജയൻ, എടപ്പാൾ സ്വദേശി കുമാരൻ എന്നിവരൊക്കെയായിരുന്നു അന്നു സ്ഥിരം കേട്ടെഴുത്തുകാർ. രാധയ്ക്കും ശശിക്കും വലിയ ഭാഷാ പരിശീലനമായിരുന്നു. കുത്തെവിടെ കോമയെവിടെ എന്നു വരെ വ്യക്തമായി പറഞ്ഞ്...നല്ല എഴുത്തിന്റെ ഘടനയിലേക്ക് അച്ഛൻ തങ്ങളെ നടത്തുകയായിരുന്നു എന്നു രാധ ഓർക്കുന്നു...ബൈബിൾ വാചകങ്ങൾ ഉദ്ധരിക്കുന്നതു പോലെ അധ്യായവും വരിയും പറഞ്ഞു ലെനിന്റെ കൃതികൾ കേട്ടെഴുത്തുകാർക്ക് 
അദ്ദ...അദ്ദേഹം ചൂണ്ടിക്കാണിച്ചു കൊടുത്തു. ദിവസങ്ങൾ കഴിഞ്ഞായാലും നിർത്തിയ വാചകത്തിൽ നിന്നു ലേഖനം തുടരും.)...
മിക്ക പ്രശ്നങ്ങളും വ്യക്തിപരമായി ബാധിച്ചു കണ്ടിട്ടില്ലാത്ത അച്ഛൻ പക്ഷേ പാർട്ടി പിളർന്ന കാലത്ത് അസ്വസ്ഥനായിരുന്ന കാര്യം കുട്ടികളായ തങ്ങൾ മനസ്സിലാക്കിയിരുന്നുവെന്നും രാധ പറയുന്നു.‘...എങ്കിലും സിപിഐയിൽ തുടർന്ന പല നേതാക്കളുമായും അച്ഛൻ ആത്മബന്ധം വിട്ടില്ല. അമ്മയ്ക്ക് എല്ലാവരും പ്രിയപ്പെട്ട പരിചയക്കാർ മാത്രമായിരുന്നു. എക്കാലത്തെയും കുടുംബ സുഹൃത്തുക്കൾ. പാർട്ടി പിളർന്ന ശേഷം മക്കളുടെ കൂടി സാന്നിധ്യത്തിലുള്ള രാഷ്ട്രീയ ചർച്ചകൾ വീട്ടിൽ ഉയരുമ്പോൾ അമ്മ ഇടയ്ക്കു കയറുമായിരുന്നു - ...ഇവിടെ വച്ചു സിപിഐക്കാരെ ചീത്ത പറയരുത് എന്നു പറഞ്ഞുകൊണ്ട്!’’...
കമ്യൂൺ കാലത്തെപ്പോലെ ശാന്തിനഗറിലും വിവിധ ദേശീയ നേതാക്കൾ ഇഎംഎസിനെ കാണാനെത്തി. കരൺ സിങ്ങും...മുൻ ആക്ടിങ് രാഷ്ട്രപതി ബി.ഡി. ജെട്ടിയും ഒക്കെ. ഇഎംഎസിനു മുന്നിൽ എഴുന്നേറ്റു നിന്ന ബി.ഡി.ജെട്ടിയെ രാധ ഓർക്കുന്നു. അടുത്തുണ്ടായിരുന്നവരോടു ജെട്ടി ഇങ്ങനെ പറഞ്ഞു: ‘‘ഇദ്ദേഹം ഇദ്ദേഹം സ്റ്റാലിന്റെയും ക്രൂഷ്ചേവിന്റെയും മാവോയുടെയും സമകാലികനാണ്’’...

ഇഎംഎസ്, അല്ലെങ്കിൽ ഇഎംഎസ് മാത്രം എന്തുകൊണ്ടു തന്റെ റോൾ മോഡൽ ആകുന്നു എന്നു ഹ്രസ്വമായി ഇങ്ങനെ ഇ.എം.രാധ പറയുന്നു: സ്വത്തിനെപ്പറ്റി അച്ഛൻ ചിന്തിച്ചിരുന്നില്ല, എവിടെയും തലകുനിക്കരുത്  എന്നല്ലാതെ ജീവിതത്തെപ്പറ്റി ഒരു ഉപദേശവും തന്നില്ല....
നിസ്സംഗത ഇഎംഎസിന് ഒരു ആഭരണമായിരുന്നു. ഒരിക്കൽ ടെലിഗ്രാമുകൾക്ക് ഓരോന്നിനും മറുപടി പറഞ്ഞു കൊടുത്തുകൊണ്ടിരിക്കെയാണ്...
മുംബൈയിലുള്ള പെങ്ങളുടെ മരണവാർത്തയും കണ്ടത്. എല്ലാ മറുപടികളും പൂർത്തിയാക്കിയ ശേഷമാണ് ഇക്കാര്യം അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചത്....

ആദ്യ രംഗത്തിലേക്കു തന്നെ വരാം. മുഖ്യമന്ത്രിപദം രാജിവച്ച ശേഷമുള്ള പത്രസമ്മേളനത്തിൽ ‘എന്താണ് ഇപ്പോൾ അങ്ങയുടെ മാനസികാവസ്ഥ’ എന്നു ചോദ്യം. ഇഎംഎസ് ഒരു വള്ളത്തോൾ കവിതയാണ് ഉത്തരമായി പറഞ്ഞത്: "താരകാ മണിമാല ചാർത്തിയാൽ അതും കൊള്ളാം, കാറണിച്ചെളി നീളെ പുരണ്ടാൽ അതും കൊള്ളാം" ...

Read more at: https://www.manoramaonline.com/news/sunday/2023/03/19/25th-death-anniversary-ems-namboodiripad.html

Saturday, March 18, 2023

Women Do Not Want To Be Put On A Pedestal We Only-w Want Equal Treatment Justice BV Nagarathna-

What women want is not to be put on a pedestal in society, but equal treatment as their male counterparts, whether it is in the workplace, at home, or on the public street, said Justice BV Nagarathna, Supreme Court judge, who is line to become the first woman chief justice of the country. She said:

“I remembered when I was moving a matter on March 8 in one of the years when I was an advocate, a judge had said, please allow the lady to move the matter first because today is women’s day. My retort was that every day should be women’s day. The spirit of this celebration is not to be restricted to one day in a year; it is for all days to come, 24 by 7, 365 days. What we women are asking is not some kind of a pedestal in society. What we are asking is for equal treatment, and not to be demeaned, whether it is in the workplace, at home, or on public streets.”

Justice Nagarathna was speaking on Wednesday at an event organised by the Gender Sensitisation and Internal Complaints Committee of the Supreme Court for a belated celebration of International Women’s Day (March 8). Also in attendance were the Chief Justice of India DY Chandrachud, the chairperson of the committee, Justice Hima Kohli and other members of the committee. Among other dignitaries, former Supreme Court judge Indira Banerjee was also present in the audience.

Justice Nagarathna, a member of the gender sensitisation committee, while delivering a vote of thanks, delivered an important message about equality among genders. Notably, she spoke about the need to be tough on sexual harassment in the workplace, since it was not just about the right to safety, but also the right to livelihood. She pointed out that even though the right to equality was a constitutionally consecrated fundamental right, until the landmark judgement in Vishaka v. State of Rajasthan, (1997) 6 SCC 241, in which the top court issued guidelines and norms for preventing and redressing sexual harassment in the workplace, “women never had a voice with regards to sexual harassment”. The judge also added that women had the top court to thank for this judgement, which paved the way for the enactment of the Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013. She further added:

“Many women may not be permitted to work outside because of the prevalence of an unsafe atmosphere at their workplaces. Therefore, it is everyone’s duty, and particularly of the Supreme Court, to ensure that there is safety for women in India.”

“Chivalry is the hallmark of every man in this country, and that is something we must preserve,” Justice Nagarathna also said. In this connection, she cited the example of her own senior, Barrister Vasudev Reddy, who, she recalled, was so courteous that he would let the judge (when she was a junior at his chamber) sit on a chair inside the court while choosing to stand himself.

Finally, the Supreme Court judge said that the goal of gender parity through gender sensitisation was not a one-point agenda, but has several phases and required a multi-pronged approach involving several stakeholders. She concluded by saying, “On this occasion, let us all jointly affirm our commitment towards creating inclusive and gender-sensitive workplaces for women. So that the essence of Articles 14, 15, and 21 of the Constitution is preserved and our nation is able to effectively tackle all frontiers of gender equality, not just restricted to what is stated in the Convention on the Elimination of Discrimination against Women.”

https://www.livelaw.in/top-stories/women-do-not-want-to-be-put-on-a-pedestal-we-only-want-equal-treatment-justice-bv-nagarathna-224094

Thursday, March 9, 2023

ചപ്പ് ചവറുകൾ തീയിടരുത്.കരിയിലകൾ കത്തിക്കരുത്

ദയവായി ചപ്പ് ചവറുകൾ തീയിടരുത്.
കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു.....
പുല്ലുകൾ കരിഞ്ഞുണങ്ങുന്നു.... 
****************************
പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി
നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും
ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത്
തുടങ്ങിക്കഴിഞ്ഞു......
ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും
ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന
കാഴ്ച വൈകാതെ നമുക്ക് കാണാം.......
**************************************
ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന
സേവനം ആരറിയുന്നു?
*****************************************
👍 അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത  ജൈവാവരണമാണ്.ii!
👍 വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ....!!
👍 ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ....!!
👍 മണ്ണിലെ അസംഖ്യം ജീവികൾ   നശിക്കാതിരിക്കാൻ......!!
👍അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു
കയറാതിരിക്കാൻ......!!
👍 കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച്
പോലെ വലിച്ചെടുത്ത് ഭൂമിയെ
 കുടിപ്പിക്കാൻ......!!
👍 കിണറുകൾ വീണ്ടും നിറക്കാൻ.....!!
👍 മണ്ണ് തണുപ്പിക്കാൻ.....!!
👍 വൃക്ഷ വേരുകൾക്ക് വെള്ളം 
ലഭ്യമാക്കാൻ....!!
       ********************************************
ഇവ തീയിട്ടാൽ എന്ത് സംഭവിക്കും?
********************************************
😢 മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും
😢 ഭൂമി ചൂടാകും 
😢 നനവുകൾ വറ്റും
😢 തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും
അമിതമായി വെള്ളം ഒഴിക്കേണ്ടി വരും
😢 ജലാശയങ്ങളിലെ വെള്ളം വറ്റും
😢 കുടിവെള്ളം കുറയും
😢 കുടിക്കാനില്ലാതെ, നനക്കാനാവില്ല.
അങ്ങിനെ കൃഷി നശിക്കും.
        ********************************************
കത്തിച്ചാൽ ചാരം ഭൂമിക്ക് വളമാകില്ലേ?
********************************************
ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ
വെറും 2 % മാത്രമാണ് ചാരമാക്കിയാൽ
നമുക്ക് വളമായി ലഭിക്കുന്നത്.
അതേസമയം, അത് കത്തിക്കാതെ
ജൈവീകമായി വീണടിയുകയാണെങ്കിൽ
100 % എനർജിയും ഭൂമിയിലേക്ക്
എത്തിപ്പെടും. മാത്രമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും
അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന
പ്രശ്നങ്ങൾ വേറെയും.
ലാഭം ഏത്?   ചിന്തിക്കുക.
********************************************
മരം നടൽ മാത്രമല്ല, സസ്യ സംരക്ഷണവും
നമ്മുടെ കർത്തവ്യമാണ്.
******************************************

മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ട് വേനൽക്കാലത്ത് ആ വെളളത്തിനായി
നമ്മൾ നെട്ടോട്ടമോടുന്നു.
നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറമേക്ക് ഒഴുക്കാതെ
തൊടിയിൽ തട കെട്ടി താഴ്ത്തി നോക്കൂ
അത്ഭുതം സംഭവിക്കും.
*******************************************
💐അതുകൊണ്ട് ഇനി മുതൽ ചപ്പ് ചവറുകൾ
കത്തിക്കാതിരിക്കാനും, മഴവെള്ളം
ഒഴുക്കിക്കളയാതിരിക്കാനും നമുക്ക്
പ്രതിജ്ഞാബദ്ധരാവാം
💐 നമുക്ക് വേണ്ടി
💐ഭൂമിക്ക് വേണ്ടി
💐 പ്രകൃതിക്ക് വേണ്ടി
💐 വരും തലമുറക്ക് വേണ്ടി ..... ഈ പോസ്റ്റ് നിങ്ങൾ വെറും ലൈക്ക് അടിച്ച് പോകരുത് ഇത് നിങ്ങൾ ഷെയർ ചെയ്യണം ഒരാൾക്കെങ്കിലും അത് ചെയ്യുമല്ലോ എത്രയോ സമയം നമ്മൾ വെറുതെ കളയുന്നു ..

Tuesday, March 7, 2023

Lessons for key parties from Tripura election

 Lessons for key parties from Tripura election












There has been an endorsement of the ruling alliances in all three States that went to the polls, with varying degrees of assertiveness. In Tripura, the biggest beneficiary has been TIPRA Motha

The pattern in the electoral outcomes in the States which went to the polls in the northeast appears similar in important ways. There has clearly been an endorsement of the ruling alliances in all the three States, with varying degrees of assertiveness. In Tripura, the BJP-led coalition returned to power with a smaller majority and a 10 percentage point decline in its vote share as compared with its first historic win here in 2018. The alliance of the Left and Congress came a distant second, witnessing both a marginal fall in seat share and a 10 percentage point drop in vote share as compared with 2018. The beneficiary of this decline in vote and seat share of both the BJP-led alliance and the Left-Congress alliance has been the new player in State politics, the TIPRA Motha, which secured close to 20% of the votes and came a close third with 13 seats (Table 1).



The Lokniti-CSDS post-poll survey in Tripura provides key insights in explaining the results and the mood of the voter. It is clear that the individual candidates played a minor role in defining voter choice. For those who voted for the BJP and the Left-led alliances, the party seemed to be the most important factor, with more than half the respondents indicating the same.

TIPRA supporters

Supporters of the TIPRA Motha took a distinctly different stand. While one-fourth of the respondents who voted for this party said that both party and candidate were an important consideration, another two in 10 said it was the party, and one in 10 said it was the candidate. However, what made supporters of the TIPRA Motha different was the fact that for two in 10 respondents, the leadership of the party chief, Pradyot Bikram Manikya Deb Barma, was the key factor, and for another two in 10, the caste/tribe factor was crucial.

It is important to record that in 2021, the TIPRA Motha swept to power in the Tripura Tribal Areas Autonomous District Council elections 

(see Table 2). 


Thus, while the BJP-led alliance was endorsed for a second term, the new player on the block is clearly the TIPRA Motha. The main goal of the party is the creation of the State of Greater Tipraland. For a new entrant, to garner nearly 20% vote in its debut election is a critical feat. As the piece on caste-community basis shows, this was made possible by the huge support the TIPRA Motha received from the State’s tribal voters.

It is also important to note that the TIPRA Motha’s supporters were a little more likely to say that they decided on their choice before the start of the campaign (Table 3 and 4).

The BJP-led alliance appeared to have a better strategy to reach out to voters as two-thirds of the respondents indicated that someone reached out to them during the campaign. It is interesting that only one-fourth of the respondents said that a supporter of TIPRA Motha approached them on behalf of the party. This could also imply that the TIPRA Motha had a concentrated area of campaign and focused on those areas where they saw the potential for support (Table 5).

The BJP-led alliance drew stronger support among women with close to half the women respondents voting in its favour with a handsome gender advantage of 13%. Among the first-time voters, the Left-led alliance seemed to have higher levels of support. The Motha drew very little support among first-time voters. Support for the BJP-led alliance declined as the access to education improved. On the other hand, the vote share of the Left-led alliance increased as one moved from the less affluent to the economically better off. It is also important to record that over one-third of the poor voters favoured the TIPRA Motha (see Table 6). However, this may be more because of the economically weaker condition of the Adivasis who backed the party.

Three indicators

The Tripura verdict has three clear indicators. The BJP-led alliance continues to enjoy popular support, though there is a visible decline as compared with 2018. Second, the new player in State politics, the TIPRA Motha, has clearly signalled its presence. Third, the Left-Congress alliance were unable to secure any major electoral gains by coming together.

(Sandeep Shastri is Vice-Chancellor at Jagran Lakecity University, Bhopal, and national coordinator of the Lokniti network; Suhas Palshikar taught political science and is chief editor of Studies in Indian Politics; Sanjay Kumar is professor and co-director Lokniti-Centre for Study of Developing Societies) 




State witnesses a three-way division of voters on community lines

With the Left Front and the Congress coming together, there was some expectation that it would dent the larger social coalition shaped by the BJP in Tripura.

Like almost everywhere else, the BJP has been attempting to shape a ‘Hindu coalition’ by attracting all sections of the Hindu community. What is hidden in its current success, however, is the limitation of this effort. In fact, Tripura witnessed a three-way division of voters on community lines: the non-tribal Hindus voting mostly for the BJP, the Adivasis voting primarily for the TIPRA Motha party and the Muslims voting for the Left-Congress alliance (Table 1).

Adivasi population

More than half of the upper caste voters and the Scheduled Caste voters chose the BJP, while almost two in three OBCs voted in its favour. In a State where the Adivasi population accounts for almost one-third of the total population, the inability of the BJP to attract these votes was the main obstacle in the party’s dream of posting a sweeping victory. This limitation will also become a major hurdle for the BJP in formulating policies that would satisfy the Adivasi population and meet its demands.

With handsome support from the Adivasis, the TIPRA Motha has emerged as their main spokesperson. While almost one in two Hindu upper caste voter and close to two in three OBC voter think that the BJP is a better option for protecting their interests, an overwhelming majority of 93% Adivasis think similarly of the TIPRA Motha (Table 2).




This also indicates the fracture in the Tripura society and the difficulty in reconciling the interests of the Adivasis and rest of the Hindu supporters of the BJP.

The Tipraland factor

Voters are divided over the question of Greater Tipraland. While close to three-fourths are aware of this demand, support for the same comes almost exclusively from the Adivasis — over 90% Adivasis fully support the demand and among upper castes, OBCs and SCs, there is considerable opposition to it

 (Table 3). 


This is reflected in the voting choice of different communities, with supporters of Greater Tipraland mostly voting for the TIPRA Motha, while the opponents split between the BJP and the Left-Congress alliance

 (Table 4).


The 9% Muslims in the State are unable to see either the BJP or the TIPRA Motha as their ally. As a result, they remain isolated and without much political energy in State politics. The entry of the TIPRA Motha has changed the political landscape of the State by clearly pitting the Adivasis against the non-Adivasis of the state.

(Suhas Palshikar teaches political science and is chief editor of Studies in Indian Politics)


https://epaper.thehindu.com/reader

Monday, March 6, 2023

ഏഷ്യാനെറ്റ് ന്യൂസിലെ വ്യാജവാർത്തയുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച് നിയമസഭയിൽ വന്ന അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നല്കി മറുപടിയുടെ പൂർണ്ണരൂപം


>>>>>>

ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ 2022 നവംബര്‍ മാസം പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയാലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ചു കൊണ്ട് ഒരു വീഡിയോ സംപ്രേഷണം ചെയ്യുകയുണ്ടായി. 2022 ആഗസ്റ്റ് മാസം മൈനറായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ സത്യ വിരുദ്ധമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രസ്തുത കേസിന് ആസ്പദമായ വീഡിയോയിലെ ഓഡിയോ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനര്‍സൃഷ്ടിച്ച് സംപ്രേക്ഷണം ചെയ്തുവെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്.  ഇതു സംബന്ധിച്ച് ബഹു. എം.എല്‍.എ. ശ്രീ പി.വി അന്‍വര്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 101/2023 ആയി ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

മേല്‍ച്ചേര്‍ത്ത കേസിന് ആസ്പദമായ വീഡിയോ നിര്‍മ്മാണത്തെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അതിന് ദുരുപയോഗിച്ചുവെന്നും മറ്റുമുള്ള സംഭവത്തിനെതിരായി സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധം ഉയര്‍ന്നു വരികയുണ്ടായി. എറണാകുളം ജില്ലയില്‍ പ്രസ്തുത ചാനലിന്റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒരു പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

ഓഫീസിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി, ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന സ്ഥാപനത്തിന്റെ പരാതിയെ  തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരം ക്രൈം നം. 454/2023 ആയി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എട്ടു പ്രതികളെ അറസ്റ്റുചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം നടന്നു വരികയാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിഷയമേ ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ല.

മാധ്യമ പ്രര്‍ത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്നു പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ല. ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം പേരും.

വ്യാജ വീഡിയോ ഉണ്ടാക്കല്‍, പെണ്‍കുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമ പ്രവര്‍ത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങള്‍ക്കും വേണം എന്നു വാദിക്കുന്നവര്‍, നാളെ ഒരാള്‍ വാര്‍ത്താ സംപ്രേഷണ ജോല്ലിക്കിടെ ഒരാളെ കൊലപ്പെടുത്തിയെന്നു വിചാരിക്കുക. കൊലപാതകം കൊലപാതകമല്ലാതാവുമോ? മാധ്യമ പരിരക്ഷയുള്ള സല്‍കൃത്യമാവുമോ?

ഇവിടെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുകയൊന്നും വേണ്ട. അതിന് ഇതുമായി ഒരു താരതമ്യവുമില്ല. ബിബിസിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിര്‍മ്മാണമോ? അത് ഏതെങ്കിലും സര്‍ക്കാരിനോ  ഭരണാധികാരിക്കോ എതിരെയുള്ള തുറന്നു കാട്ടലല്ല. അതുകൊണ്ടു തന്നെ അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഇവിടെ പ്രതികാര നടപടി എന്നോ വൈരനിര്യാതന നടപടി എന്നോ ഒന്നും പറഞ്ഞാല്‍ വിലപ്പോവില്ല. ആ വ്യാജവാര്‍ത്ത ഏതെങ്കിലും തരത്തില്‍  ഒരുവിധ പ്രകോപനവും ഉണ്ടാക്കുന്നില്ല.

ഒരു വ്യക്തി ഒരു സംഭവത്തിന്റെ കാര്യത്തില്‍ പരാതിയുമായി വരുന്നു. അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അങ്ങനെ ഒരു പരാതി വന്നാല്‍ പൊലീസ് എന്തു ചെയ്യണം? ഇത് മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടണോ? അതാണോ നിയമവ്യവസ്ഥ? പ്രതിപക്ഷമായിരുന്നു ഗവണ്‍മെന്റിലെങ്കില്‍ അതാണോ ചെയ്യുക?

സര്‍ക്കാരിനെതിരായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ട്. അത് ഇവിടെയല്ല. ദ വയര്‍, ന്യൂസ് ചെക്ക് എന്നിവയ്‌ക്കെതിരെ. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുമ്പുളള എന്‍ഡിടിവിക്കെതിരെ. ആ നടപടികള്‍ ഒന്നും വാര്‍ത്തേതര കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല. സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്തതിനായിരുന്നു. അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ല.

കുറ്റകൃത്യം ചെയ്യുന്നതു മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ നടപടി വേണ്ട എന്നു പറയുന്നതല്ല നമ്മുടെ ഐപിസിയും സിആര്‍പിസിയും. മാധ്യമ പ്രവര്‍ത്തകര്‍ എന്നും അല്ലാത്തവര്‍ എന്നും പൗരജനങ്ങളെ ഭരണഘടന രണ്ടായി വേര്‍തിരിച്ചു കാണുന്നുമില്ല.

സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാവും. ഈ സര്‍ക്കാരിനെതിരെ എന്തെല്ലാം വിമര്‍ശനങ്ങള്‍ എഴുതി? എന്തെല്ലാം വിളിച്ചു പറഞ്ഞു? വല്ല നടപടിയും ഉണ്ടായോ? പകപോക്കലുണ്ടായോ? ഇല്ല. പക്ഷെ, അതുപോലല്ല ഈ പ്രമേയത്തിന് അടിസ്ഥാനമായ കുറ്റകൃത്യം. ഈശ്വരന്‍ തെറ്റു ചെയ്താല്‍ അതും താന്‍ റിപ്പോര്‍ട്ടു ചെയ്യും എന്നാണു സ്വദേശാഭിമാനി പറഞ്ഞത്. വ്യാജറിപ്പോര്‍ട്ടുകള്‍ നല്‍കുന്നവര്‍ക്ക് ആ പേര് ഉച്ചരിക്കാന്‍ പോലും അവകാശമില്ല. പെണ്‍കുട്ടികളെ ദുരുപയോഗിച്ചു വ്യാജം  സൃഷ്ടിക്കുന്നവര്‍ ഉണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും സ്വദേശാഭിമാനി കരുതിയിട്ടുണ്ടാവില്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നിയമത്തിന്റെ അതിരു ലംഘിച്ചിട്ടുണ്ടെങ്കില്‍  സ്വാഭാവികമായും നടപടിയുണ്ടാവും.

അക്രമം ഉണ്ടായിട്ടില്ലെന്നും സമാധാനപരമായ പ്രതിഷേധ പ്രകടനമേ ഉണ്ടായിട്ടുള്ളു എന്നുമാണ് വ്യാജ വീഡിയോ നിര്‍മിച്ചതായ പരാതി നേരിടുന്ന ചാനലിലെ വിഷ്വലില്‍ നിന്നു പോലും വ്യക്തമാവുന്നത്. അതേസമയം, പരാതിക്കു മേല്‍ നടപടി ഉണ്ടായിട്ടുമുണ്ട്.

മാധ്യമ സ്വാതന്ത്ര്യമെന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്യമല്ല, മറിച്ച് വായനക്കാരന്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ്. അതു സര്‍ക്കാര്‍ പരിരക്ഷിക്കും. മാധ്യമ സ്വാതന്ത്ര്യത്തില്‍ നിന്നു ധാര്‍മികത ചോര്‍ത്തിക്കളയുന്നതിനെതിരെയാണ് സ്വാഭാവികമായും ഉല്‍ക്കണ്ഠ പ്രകടിപ്പിക്കേണ്ടത്.

എതിരഭിപ്രായങ്ങള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രീതിയാണ്. അടിയന്തരാവസ്ഥയില്‍ നടന്ന സെന്‍സര്‍ഷിപ്പും കുല്‍ദീപ് നയ്യാരെപ്പോലുള്ളവരുടെ അറസ്റ്റും മറക്കാനാവില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ആ വാര്‍ത്ത പുറത്തു വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ചതും മറക്കാനാവില്ല. ഏഴു വിദേശ റിപ്പോര്‍ട്ടര്‍മാരെ രാജ്യത്തിനു പുറത്താക്കി. 250 പത്രപ്രവര്‍ത്തകരെ ജയിലിലടച്ചു. 54 പേര്‍ക്ക് അക്രഡിറ്റേഷന്‍ നിഷേധിച്ചു. ഇത് കോണ്‍ഗ്രസ് രീതി. ഭീകരവിരുദ്ധ രീതികള്‍ വരെ പത്രക്കാര്‍ക്കെതിരെ പ്രയോഗിച്ചു. അതൊക്കെ നിങ്ങളുടെ, കോണ്‍ഗ്രസിന്റെ രീതി.

പത്രസ്ഥാനപങ്ങളില്‍ റെയ്ഡ് നടത്തുന്നതും പത്രക്കാരെ ജയിലിലടക്കുന്നതും പത്രമാരണ നിയമങ്ങള്‍ ഉണ്ടാക്കുന്നതും പത്രങ്ങളെ തങ്ങളുടെ ചങ്ങാത്ത മുതലാളിത്ത കോര്‍പ്പറേറ്റുകളെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതും  പത്രങ്ങള്‍ക്ക് ന്യൂസ്പ്രിന്റ് ക്വാട്ട വെട്ടിക്കുറക്കുന്നതും പരസ്യങ്ങള്‍ നിഷേധിക്കുന്നതും നിങ്ങള്‍ ഇരുകൂട്ടരുടെയും രീതി. വാര്‍ത്താ ഏജന്‍സികളെ സമാഹരിച്ച് സംഘപരിവാറിന്റെ കീഴിലാക്കുന്നതും പത്രസ്ഥാപനങ്ങള്‍ വരെ പൂട്ടിക്കുന്നതും ഒക്കെ നിങ്ങളുടെ രീതി. ഇതൊന്നും ഞങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കേണ്ട. ഞങ്ങളെന്നും, എപ്പോഴും, നാളെയും മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിട്ടുണ്ട്. ഇനി പോരാടുകയും ചെയ്യും.  

ദേശാഭിമാനി റിപ്പോര്‍ട്ടറെ പ്രതിപക്ഷ പത്രസമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ടിട്ട് ഇവിടെ പ്രതിഷേധമൊന്നും കണ്ടില്ല. എവിടെയോ ചില ഇരട്ടത്താപ്പുകള്‍ ഉണ്ട്.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് വന്ന് ചില പ്രത്യേക മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെ കണ്ടു. അതു മുതല്‍ ഇവിടെ ഇടതുപക്ഷ വേട്ട ചില മാധ്യമസ്ഥാപനങ്ങള്‍ ശക്തമാക്കി. മുന്‍പ് ഗുജറാത്തില്‍ കണ്ടതു പോലെയുള്ള വ്യാജവാര്‍ത്തകളുടെ നിര്‍മ്മിതിയും പ്രചാരണവും. അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല. ഇപ്പോള്‍ ഈ നോട്ടീസിന് ആധാരമായ പ്രശ്‌നവും ഗവണ്‍മെന്റിനെ ബാധിക്കുന്നതല്ല. ഒരു കുറ്റകൃത്യം നടന്നു. നിയമം അതിന്റെ വഴിയേ പോകുന്നു, കുറ്റകൃത്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിവേഷം അണിയിച്ച് ന്യായീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്കു സത്യമറിയാം. നിയമം നിയമത്തിന്റെ വഴിക്കേ പോകൂ.  

വ്യാജ വാര്‍ത്തകളുടെ ഈ കാലത്ത് ഇരയാക്കപ്പെടുന്നത് സത്യമാണെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. വ്യാജവാര്‍ത്തകള്‍ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ഒരു കാലമാണിത്.  

 (2018) 9 SCC 557 നമ്പര്‍ കേസില്‍ ബഹു. സുപ്രീം കോടതിയുടെ  02-08-2018ലെ  ഉത്തരവില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു.

'In the interest of the minor girls, we restrain the electronic media from telecasting or broadcasting the images of the girls even in a morphed or blurred form. We request the media not to interview the minor girls. This request is being made in the interest of minor girls. News of the events may, of course, be disseminated but the interests of the minor girls should be kept in mind'.

അതേ കേസില്‍ 07-08-2018 ല്‍ ബഹു. സുപ്രീം കോടതി നടത്തിയ ഒരു നിരീക്ഷണം കൂടി…………..
'We expect the electronic, print and social media to ensure that, the photographs of the victims of sexual abuse anywhere should not be displayed either in morphed or blurred form for the safety, mental and physical health of the victims and in public interest'.

സര്‍ക്കാരിനെതിരെ നിരന്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇവിടെയുണ്ട്. ഇതിലൊന്നും  ഞങ്ങള്‍ ഭയചകിതരായിട്ടില്ല. എത്ര തന്നെ തെറ്റായ വാര്‍ത്തകള്‍  പ്രചരിപ്പിച്ചാലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചാലും ഞങ്ങളെ ക്കുറിച്ച് ജനങ്ങള്‍ തെറ്റായി ചിന്തിക്കില്ല എന്ന നല്ല ബോധ്യവും ഞങ്ങള്‍ക്കുണ്ട്.  

മയക്കുമരുന്നിനെതിരെ നാടൊന്നാകെ പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഘട്ടമാണിത്. അതില്‍ മാധ്യമങ്ങളും ബഹുജന പ്രസ്ഥാനങ്ങളും ജനങ്ങളൊന്നാകെയും പങ്കാളികളാകുന്നു. ആ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് മയക്കുമരുന്ന് വ്യാപനത്തിനെതിരായ വാര്‍ത്താ പരമ്പര സംപ്രേഷണം ചെയ്യുന്നതില്‍ നമ്മുക്കെല്ലാവര്‍ക്കും സന്തോഷമേയുള്ളു. അത്തരമൊരു പരമ്പരയില്‍, വ്യാജ ദൃശ്യങ്ങള്‍  ഉള്‍ച്ചേര്‍ത്തു, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തെറ്റായി ചിത്രീകരിച്ചു, അതിനായി ഗൂഢാലോചന നടത്തി എന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. സ്വന്തം ഓഫീസിലെ ജീവനക്കാരിയുടെ മകളെ ക്യാമറക്ക് മുന്നില്‍ സ്‌കൂള്‍ യൂണിഫോമില്‍ കൊണ്ടിരുത്തി എന്നാണ് പരാതി. അങ്ങനെ ഒന്നു വന്നാല്‍ പൊലീസ് എന്താണു ചെയ്യേണ്ടത്? അതൊക്കെ മാധ്യമ സ്വാതന്ത്ര്യമാണെന്ന് വിധിച്ച് അനങ്ങാതിരിക്കണോ? മാധ്യമത്തിന്റെ അനിഷ്ടം ഭയന്ന് നിഷ്‌ക്രിയമാകണോ?

അതിനു രണ്ടിനും സാധ്യമല്ല എന്ന് വ്യക്തമാക്കട്ടെ. ലഭിച്ച പരാതിയില്‍ ശാസ്ത്രീയമായ അന്വേഷണം നടക്കും. കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ നിയമത്തിനു മുന്നിലെത്തിക്കും. കുറ്റം ആരു ചെയ്താലും  ആ നിലപാടില്‍ മാറ്റമില്ല.

ഒരു കുട്ടിക്കെതിരായ കുറ്റകൃത്യം മാത്രമല്ല സമൂഹത്തിനു നേരെയുള്ള അപരാധമാണ്  ഇവിടെ നടന്നിരിക്കുന്നത്. അതിനെ അപലപിക്കാന്‍ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യരംഗങ്ങളിലെ പ്രമുഖരും സാധാരണ ജനങ്ങളും തയ്യാറായിട്ടുണ്ട്. എന്തുകൊണ്ടാണ് ആ കുറ്റകൃത്യത്തെക്കുറിച്ച്, അഥവാ ആ പരാതിയെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുന്നത്?

ബിബിസി

കോണ്‍ഗ്രസ്സ് ഭരണകാലത്ത് ബിബിസിയുടെ ഇന്ത്യന്‍ ചീഫായ മാര്‍ക്ക് ടെല്ലിയെ അറസ്റ്റു ചെയ്ത് പാന്റൂരി ബെല്‍റ്റുകൊണ്ട് അടിക്കാനാണ് സഞ്ജയ് ഗാന്ധി ഗുജ്‌റാളിനോട് ആവശ്യപ്പെട്ടത്. എന്തായിരുന്നു അന്ന് ബിബിസി ചെയ്ത തെറ്റ്? ജഗ്ജീവന്‍ റാമിനെ ഇന്ദിരാ സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ ആക്കി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ബിബിസി ചെയ്ത കുറ്റം.  ബിബിസിയുടെ അന്നത്തെ ഇന്ത്യയിലെ തലവനായ മാര്‍ക്ക് ടെല്ലി തന്റെ 'രാജ് റ്റു രാജീവ്' (From Raj to Rajiv: 40 Years of Indian Independence) എന്ന പുസ്തകത്തില്‍ ഇക്കാര്യം പിന്നീട് എഴുതിയപ്പോഴാണ് ലോകം ഇതറിഞ്ഞത്.

താളത്തിനു തുള്ളാത്തതിന് ഗുജറാളിനെ വകുപ്പ്മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാനാണ് ഇന്ദിരാഗാന്ധി തയ്യാറായത്. പകരം വി സി ശുക്ലയെ   അവരോധിച്ചു.

അക്കാലത്ത് ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ  ഗ്രൂപ്പ് ഓഫീസ്സുകളില്‍ എത്ര വട്ടം റെയ്ഡ് നടന്നു? വാര്‍ത്താ ഏജന്‍സികള്‍  പിടിച്ചെടുത്ത് സര്‍ക്കാരിന്റ  നിയന്ത്രണത്തിലാക്കി. ഇത് തന്നെയല്ലേ ഇപ്പോള്‍ ബിജെപി സര്‍ക്കാരും തുടരുന്ന പാത?  

നിങ്ങള്‍  പിടിഐ,  യുഎന്‍ഐ  എന്നിവയെ ഒന്നിച്ചുചേര്‍ത്ത് 'സമാചാര്‍' എന്ന ഒറ്റ ഏജന്‍സിയാക്കി.  നിയന്ത്രണം   പോലീസ്സ് ഓഫീസ്സറായ കെ എന്‍ പ്രസാദിനു നല്‍കി. ഗീബല്‍സിനെ വെല്ലുന്ന നുണപ്രചാരണമാണ് പിന്നെ നടന്നത്.  പത്രമോഫീസ്സുകള്‍ പോലീസ്റ്റ് ഓഫീസ്സര്‍മാരുടേയും സെന്‍സര്‍മാരുടേയും കേന്ദ്രങ്ങളായി മാറി. ഇപ്പോള്‍  ദൂരദര്‍ശനും ആകാശവാണിക്കും വാര്‍ത്ത നല്‍കാന്‍ സംഘപരിവാര്‍ ഏജന്‍സിയെ ഏല്‍പ്പിക്കുന്നു. എന്താണ് വ്യത്യാസം?

ബിബിസിക്കെതിരെ മോഡി സര്‍ക്കാര്‍ എടുത്ത നടപടിയും നിങ്ങള്‍ ചെയ്ത കാര്യങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇവിടെ ആ ബിബിസിയുമായിട്ടാണോ പെണ്‍കുട്ടിയെ വ്യാജ വീഡിയോയില്‍ ചിത്രീകരിച്ചതിനെ നിങ്ങള്‍ താരതമ്യം ചെയ്തത്.

ഒരു കാര്യം കൂടി സൂചിപ്പിക്കാം. മയക്കുമരുന്നിനെതിരെ പരമ്പര ചെയ്തത് കൊണ്ടാണ് കേസെടുത്തത്, പോലീസ് തിടുക്കപ്പെട്ട് നടപടികളെടുക്കുന്നു എന്ന് പറയുന്നത് കേട്ടു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഈ സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളും അണിചേര്‍ന്നിട്ടുണ്ട്. ശക്തമായ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിക്കുന്ന മാധ്യമങ്ങളും ഉണ്ട്. അവരൊന്നും തങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ ഇങ്ങനെ ഒരു കുറ്റകൃത്യം നടത്തിയതായി പരാതി ഉയര്‍ന്നിട്ടില്ല. ഉയര്‍ന്നു വന്ന  പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കുറ്റം ചെയ്തു എന്ന് സംശയിക്കപ്പെടുന്നവരുടെ വലുപ്പം നോക്കി കേസ് അന്വേഷണത്തിന്റെ വേഗം കുറയ്ക്കാമെന്നാണോ ആഗ്രഹം? നിയമത്തിനു മുമ്പിലുള്ള സമത്വവും തുല്യമായ പരിരക്ഷയും നിയമ സംരക്ഷണവും ഉറപ്പു നല്‍കുന്ന ഭരണഘടന ഉള്ള രാജ്യമാണിത്. ഒരാള്‍ക്കും പ്രത്യേക ആനുകൂല്യമോ പ്രത്യേക പരിരക്ഷയോ നല്‍കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.

മാധ്യമ വിമര്‍ശനങ്ങള്‍ സാധാരണ നിലയില്‍ ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നതാണ്. വിമര്‍ശനങ്ങള്‍ സ്വയംവിമര്‍ശനങ്ങളിലേക്കും തിരുത്തലിലേക്കും നയിക്കും എന്ന് കരുതുന്നവരാണ് ഞങ്ങള്‍. എന്നാല്‍ വിമര്‍ശനത്തിന്റെ പേരില്‍ വ്യാജ നിര്‍മ്മിതികള്‍ ഉണ്ടായാലോ? അതിനെ തടയാന്‍ നിയമങ്ങളുണ്ട്. ആ നിയമങ്ങളെ വെല്ലുവിളിക്കരുത്. നീതി നടപ്പാക്കുന്നതിന് കൂച്ചുവിലങ്ങിടരുത്. അത്തരം ശ്രമങ്ങള്‍ ജനവിരുദ്ധമാണ് എന്നത് ഓര്‍ക്കേണ്ടതാണ്.

Schools Cant Be Without Playground Students Entitled To Good Environment Supreme Court Orders Temoval Of Encroachments

There cannot be any school without a playground, observed the Supreme Court, while directing the removal of unauthorised occupations at a place reserved for playground for a school in Haryana.

A bench comprising Justices MR Shah and BV Nagarathna disapproved of an order passed by the Punjab and Haryana High Court which permitted regularisation of the encroachments near the school.

Noting that the school had no playground at all, the bench observed :

"The school is surrounded by the unauthorized construction made by the original writ petitioners. Therefore, the unauthorized occupation and possession of the land, which is reserved for the school and the playground, cannot be directed to be legalized. There cannot be any school without playground. Even the students, who study in such a school are entitled to a good environment".

The bench was hearing an appeal filed by the State of Haryana against the High Court's order. There was no dispute that the private respondents were in unauthorized occupation of the land belonging to Gram Panchayat which was reserved for the school playground. Before the High Court, they offered to give equivalent value of land in exchange.

The High Court directed the authorities to segregate the vacant areas from residential plots from the encroached areas so that they can be used for the school. The High Court further directed the authorities to explore the option of either taking alternate lands offered by the occupants double the extent of the area under occupation or legalize the occupation by taking the market value.

Disapproving this approach, the Supreme Court observed "the High Court has committed a very serious error in directing to legalise the unauthorized occupation and possession made by the original writ petitioners on payment of market price".

"Even the other directions issued by the High Court are not capable of being implemented, namely, to segregate the vacant land from the residential house and which can be separated and utilised for earmarked purpose, i.e., school premises", the Court noted.

Setting aside the High Court direction, the Apex Court directed the unauthorized occupants to vacate the premises within 12 months, failing which the authorities can taken coercive steps under the law.

Case Title : State of Haryana vs Satpal and others

Citation : 2023 LiveLaw (SC) 163

For Appellant(s) Mr. Rakesh Mudgal, A.A.G. Mr. Samar Vijay Singh, AOR Ms. Amrita Verma, Adv. Mr. Keshav Mittal, Adv. Ms. Sabarni Som, Adv.

For Respondent(s) Mr. Surender Deswal, Adv. Mr. Abhaya Nath Das, Adv. Mr. S S Bandyopadhyay, Adv. Ms. Beena, Adv. Mr. Rahul Singh, Adv. Mr. V K Shukla, Adv. Ms. Riya Soni, Adv. Mr. Satish Kumar, AOR

Education - There cannot be any school without playground. Even the students, who study in such a school are entitled to a good environment- Supreme Court directs removal of encroachments near school premises

Encroachment of Public Land - Supreme Court sets aside HC direction to legalize unauathorized occuapations near a school by taking the market value - SC terms the High Court direction unsustainable- Notes that the school has no playground.

Click Here To Read/Download Judgment