ദേശാഭിമാനി
Thu, 05 March 2026
#ആനവണ്ടികൾ കട്ടപ്പുറത്ത്
#പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി
#മാസം 124 കോടിയോളം രൂപ നഷ്ടം
#കെഎസ്ആർടിസി തനിയേ നിന്നുപോകും -വകുപ്പ് മന്ത്രി
തിരുവനന്തപുരം . കെടുകാര്യസ്ഥതയും ധൂർത്തും നടത്തിപ്പിലെ പാളിച്ചകളും കൊണ്ട് ഏതു നി മിഷവും പൂട്ടിപ്പോകാവുന്ന അവസ്ഥയിലാണ് പാവപ്പെട്ടവരുടെ യാത്രാമാർഗ്ഗമായ കെഎസ്ആർ ടിസി. അതിരൂക്ഷമായ പ്രതിസന്ധിയിലേക്കാണ് അനുദിനം കോർപറേഷൻ കൂപ്പുകുത്തി ക്കൊണ്ടിരിക്കുന്നത്.
ഒരുമാസം 124 കോടിയോളം രൂപ നഷ്ടത്തിലാണ് കോർപറേഷന്റെ പ്രവർത്തനം. ഇന്നത്തെ നിലയ്ക്ക് കെഎസ്ആർടി സി മുന്നോട്ടു പോകാൻ ബുദ്ധി മുട്ടാണെന്നും ഈ നിലയ്ക്കു പോയാൽ കെഎസ്ആർടിസി തനിയെ നിന്നു പോകുമെന്നും അഭിപ്രായപ്പെട്ടത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനും നൽകാൻ കഴിയാതെ നട്ടംതിരിയുകയാണ് കോർപറേഷൻ. വിവിധ സ്ഥാപനങ്ങൾക്കായി 1400 കോടിയോളം രൂപയാണ് കൊടുത്തു തീർക്കാനുള്ളത്. കെടിഡി എഫ്സിക്കു മാത്രം 1370 കോടി രൂപ നൽകാനുണ്ട്. കഴിഞ്ഞ മാസം 34 കോടിയും ഈ മാസം 50 കോടിയും കടമെടുത്താണ് ജീവനക്കാർക്ക് ശമ്പളം നൽകിയത്. കോർപറേഷനെ സഹായിക്കാൻ ബസ് ചാർജ് വർധിപ്പിച്ചെങ്കിലും കോർപറേഷന്റെ അധികച്ചെലവ് ആ വരുമാനവും ഇല്ലാതാക്കുകയാണ് ചെയ്തത്.
#ഒരു നിലയ്ക്കും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി
90 കോടിയോളം മാസന്തോറും നഷ്ടം കെഎസ്ആർടിസിക്കുണ്ട്. ഒരു നിലയിലും മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനെന്തെങ്കിലും പ്രതിവിധി കണ്ടില്ലെങ്കിൽ, ഞാൻ നിയമസഭയിൽ തന്നെ പറയും, ഈ കെഎസ്ആർടിസി എന്നത് തനിയേ നിന്നേക്കുമെന്ന്. അത് യഥാർഥത്തിൽ സംഭവിക്കാൻ പോവുകയാണ്.
-ഗതാഗതവകുപ്പ് മന്ത്രി
2014 ജൂൺ 5
ദേശാഭിമാനി
Thu, 05 March 2026
#കുട്ടികൾ എവിടെപ്പോയി പഠിക്കും?
#40 ശതമാനം സ്കൂകൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ
തിരുവനന്തപുരം • സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാർഥികളുടെ ആശ്രയമായ പൊതു വിദ്യാലയങ്ങളിൽ 40 ശതമാനത്തോളം അടച്ചു പൂട്ടൽ ഭീഷണിയിൽ. ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങളുടെ എണ്ണം 5137 ആയി ഉയർന്നു. ഈ സർക്കാർ വന്നശേഷം 1201 സ്‌കൂളുകളാണ് ഈ പട്ടികയിലേക്ക് പുതുതായി വന്നത്. മൂന്നു വർഷത്തിനിടെ അഞ്ഞൂറോളം അൺഎയ്‌ഡഡ് സിബിഎസ്ഇ സ്കൂളുകൾക്കും സംസ്ഥാന സിലബസ് പിന്തുടരുന്ന 2500-ഓളം അൺഎയ്‌ഡഡ് സ്‌കൂളുകൾക്കും അംഗീകാരം നൽകിയതോടെയാണ് ഇത്രയേറെ പൊതുവിദ്യാലയങ്ങൾ നഷ്ടപ്പട്ടികയിൽ ഇടംപിടിച്ചത്. ഇത്രയേറെ സ്കൂളുകൾക്ക് അംഗീകാരം നൽകിയത് പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പു തന്നെ പ്രതിസന്ധിയിലാക്കിയെന്ന് ആക്ഷേപമുയരുന്നുണ്ട്.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ എണ്ണം കുറച്ചുകൊണ്ടു വരുന്നതിന് കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന നടപടികളെല്ലാം അട്ടിമറിക്കപ്പെട്ടത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം അടിമുടി പ്രതിസന്ധിയിലാക്കി. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്തി വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള കഴിഞ്ഞ സർക്കാരിന്റെ ഇടപെടലുകൾ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്താകെ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് 3936 സ്‌കൂളുകൾ മാത്രമായിരുന്നു നഷ്ടപ്പട്ടികയിൽ ഉണ്ടായിരുന്നത്. അതാണിപ്പോൾ 5137 ആയി ഉയർന്നത്. 12,644 പൊതുവിദ്യാലയങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2413 സർക്കാർ വിദ്യാലയങ്ങളും 2724 എയ്‌ഡഡ് സ്‌കൂളുകളും ലാഭകരമല്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ദൂരപരിധി പാലിക്കാതെ സർക്കാർ വിദ്യാലയങ്ങളുടെ തൊട്ടടുത്തു തന്നെ അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയതും അവയ്‌ക്കെല്ലാം അംഗീകാരം നൽകിയതും പൊതു വിദ്യാലയങ്ങൾക്ക് തിരിച്ചടിയായി.
കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതിയില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നാണ് ചട്ടം. ഒരു ഡിവിഷനിൽ ശരാശരി 25- ൽതാഴെ കുട്ടികളുള്ള വിദ്യാലയങ്ങളെയാണ് അനാദായകരം എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
2014 31
ദേശാഭിമാനി
Thu, 05 March 2026
#കൊല്ലം പാതി കഴിഞ്ഞു
#പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ
കോഴിക്കോട് . പരീക്ഷയെക്കാൾ വലിയൊരു പരീക്ഷണമാണ് സംസ്ഥാനത്തെ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്നത്. പാഠപുസ്തകം കാണാൻ പോലും കിട്ടാതെയാണ് വിദ്യാർഥികളിൽ ഏറെപ്പേരും അർധവാർഷിക പരീക്ഷയെഴുതിയത്. അധ്യയനവർഷം തീരാൻ മൂന്നു മാസം മാത്രം ശേഷിക്കെ, പുതിയതായി വന്നതും അല്ലാത്തതുമായ പാഠപുസ്തകളിൽ ഏറെയും പല സ്കൂളുകളിലും എത്തിയിട്ടില്ല.
കാസർകോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഒന്നാംപാദ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കിയത്. ഒക്ടോബർ 31-നകം പഠിപ്പിച്ചു തീർക്കേണ്ടതാണ് ഈ പുസ്തകങ്ങൾ. നവംബർ മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട രണ്ടാം പാദ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങിയിട്ടു പോലുമില്ല. ആവശ്യമായ പു സ്തകങ്ങൾ എത്രയെന്നറിയിക്കാൻ എഇഒ ഓഫീസുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും, പല വിദ്യാഭ്യാസ ജില്ലാ ഓഫീസുകൾക്കും എത്ര പുസ്തകം വേണമെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.
ടെക്സ്റ്റ് ബുക്ക് ഡിപ്പോകളെ ഒഴിവാക്കി അച്ചടികേന്ദ്രത്തിൽ നിന്ന് തപാൽ വഴിയാണ് പുസ്തകം വിതരണത്തിന് എത്തിക്കുന്നത്. സ്വകാര്യ ഏജൻസിയെ വിതരണം ഏൽപ്പിച്ചതാണ് പാഠപുസ്തക വിതരണം താളംതെറ്റാൻ കാരണം. വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരും പുസ്തകം കിട്ടാതെ വെട്ടിലായിട്ടുണ്ട്.
കളറായതുകൊണ്ട് വൈകി -മന്ത്രി
പാഠപുസ്തകങ്ങൾ കളറിൽ അച്ചടിക്കാൻ തീരുമാനിച്ചതു കൊണ്ടാണ് പുസ്തക വിതരണം വൈകിയത്. ഇത്രയേറെ പുസ്തകങ്ങൾ കളറിൽ അച്ചടിക്കാനുള്ള സംവിധാനം കാക്കനാട്ടെ കെബിപിഎസിനില്ല. അടുത്ത വർഷത്തെ പുസ്തകങ്ങൾ നേരത്തേതന്നെ അച്ചടിച്ച് വിതരണം ചെയ്യും.
2014 ഡിസംബർ 19
ദേശാഭിമാനി
Thu, 05 March 2026
കേരളം ഇനി ഇരുട്ടിൽ
6303
ഇന്നുമുതൽ ലോഡ് ഷെഡ്ഡിങ്
രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങും
വ്യവസായത്തിന് 25 ശതമാനം പവർകട്ട്
തിരുവനന്തപുരം •
ജനജീവിതം കൂടുതൽ ദുസ്സഹമാക്കിക്കൊണ്ട് സംസ്ഥാനത്ത് ഒരു മണിക്കൂർ ലോഡ് ഷെഡ്ഡിങ് മന്ത്രിസഭ പ്രഖ്യാപിച്ചു. രാവിലെയും വൈകിട്ടും അരമണിക്കൂർ വീതമാണ് നിയന്ത്രണം. രാവിലെ ആറുമുതൽ ഒമ്പതുവരെയും വൈകിട്ട് ആറു മുതൽ പത്തു വരെയുമാണ് നിയന്ത്രണം വരിക. വീടുകളിൽ മാസ ഉപഭോഗം 200 യൂണിറ്റായി നിയന്ത്രിക്കാനും അതിനു മുകളിൽ ഉപയോഗിക്കുന്നവരിൽ നിന്ന് യൂണിറ്റിന് യഥാർഥവില ഈടാക്കാനും വൈദ്യുതിബോർഡ് നീക്കം ആരംഭിച്ചതോടെ ജന ജീവിതം കൂടുതൽ ഇരുട്ടിലാകുമെന്ന് ഉറപ്പായി. ഇതിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമാണ്.
സംസ്ഥാനത്ത് ദിവസങ്ങളായി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് നിലവിലുണ്ട്. ഇത് നില നിൽക്കെയാണ് ഇപ്പോൾ മന്ത്രിസഭ അറിഞ്ഞു കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇതല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാർ നിലപാട്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ വൈദ്യുതി കിട്ടുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ, തുലാവർഷം ശക്തമായി ലഭിച്ചാലേ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുന്ന കാര്യം ആലോചിക്കാനാവൂ എന്ന നിലയിലാണ്.
സാധാരണ വൈദ്യതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദത്തോടെയാണ് ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിക്കുക. എന്നാൽ, ഇത്തവണ, വൈദ്യുതി ബോർഡിന്റെ ശുപാർശ അനുസരിച്ച് മന്ത്രിസഭ പ്രഖ്യാപിക്കുകയായിരുന്നു. വ്യവസായ - വാണിജ്യ ഉപഭോക്താക്കൾക്ക് 25 ശതമാനമാണ് പവർകട്ട്. ഇത് ഈ മേഖലകൾക്ക് കനത്ത തിരിച്ചടി ആകുമെന്നുറപ്പാണ്.
അധിക ഉപയോഗത്തിന് ഗാർഹിക ഉപഭോക്താക്കളും മറ്റുള്ളവരും യൂണിറ്റിന് യഥാർഥ വില നൽകണമെന്നാണ് ബോർഡ് നിലപാട്.
2012 സെപ്റ്റംബർ 27
ദേശാഭിമാനി
Thu, 05 March 2026
ഓണത്തിനും ക്ഷേമമില്ല
പെൻഷനുകൾ മുടങ്ങിയിട്ട് 18 മാസം
മുടങ്ങിയത് 2014 നവംബർ മുതലുള്ള പെൻഷനുകൾ
തിരുവനന്തപുരം സംസ്ഥാനത്ത് വിവിധ ക്ഷേമ പെൻഷനുകൾ മുടങ്ങി. 18 മാസത്തെ പെൻഷനുകൾ കുടിശ്ശികയാണ്. 2014 നവംബർ മുതൽ 2016 മെയ് മാസം വരെ യുള്ള സാമുഹ്യ ക്ഷേമ പെൻഷൻ തുകകളാണ് മുടങ്ങിയത്. ഇതോടെ വയോധികരും കർഷകത്തൊഴിലാളികളു മടക്കം 25 ലക്ഷത്തോളം ജനങ്ങൾ വറുതിയിലായി.
സാമൂഹികനീതി വകുപ്പാണ് ക്ഷേമ പെൻഷനുകൾ നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളാണ് വിതരണ ഏജൻസി. പെൻഷന് അർഹതയുള്ളവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ നൽകിയെങ്കിലും സർക്കാർ തുക അനുവദിച്ചിട്ടില്ല.
ഗ്രാമപഞ്ചായത്തുകളിൽ 21,94,638 പേരും നഗരസഭകളിൽ 2,11,385 പേരും കോർപ്പറേഷനുകളിൽ 1,37,244 പേരുമാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. കർഷക തൊഴിലാളി, വാർധക്യകാല പെൻഷനുകൾ പ്രതിമാസം 600 രൂപയാണ് നൽകുന്നത്. വിധവകൾ, വികലാംഗർ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾ എന്നിവർക്ക് 800 രൂപ വീതവും. ഇതനുസരിച്ച് ഒരുമാസം 1,91,96,72,000 രൂപ പെൻഷൻ ഇനത്തിൽ മാത്രം തുക ആവശ്യമുണ്ട്. കർഷക തൊഴിലാളി പെൻഷന് 5,10,547 പേരും വാർധക്യകാല പെൻഷന് 6,92,825 പേരും അർഹരാണ്.
കേരളത്തിൽ 1980ലെ സർക്കാരിൻ്റെ കാലത്താണ് 60 വയസ്സു കഴിഞ്ഞ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 45 രൂപ നിരക്കിൽ പെൻഷൻ നൽകാൻ തീരുമാനിച്ചത്. പിന്നീട് വന്ന സർക്കാരുകൾ പടിപടിയായി തുക വർദ്ധിപ്പിച്ചാണ് 600 രൂപയിലേക്ക് എത്തിയത്.
ദേശാഭിമാനി
Thu, 05 March 2026
ഖജനാവ് കാലി; നിത്യച്ചെലവിന് കൈനീട്ടണം
സാമ്പത്തിക വർഷത്തിൻ്റെ അവസാനദിനം ട്രഷറി കാലി
തിരുവനന്തപുരം .ഖജനാവ് കാലിയായതോടെ, നിത്യചെലവിന് കൈനീട്ടേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാർ. ചെലവുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അതൊന്നും ഖജനാവിനെ കാത്തില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനനാളിൽ ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും പണമില്ലാത്ത നിലയിലാണ് സംസ്ഥാനം.
ഇന്ധനമടിക്കാൻ വകയില്ലാതെ പോലീസ് വാഹനങ്ങൾ പെരുവഴിയിലായി. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ വേറെ വഴിതേടേണ്ട അവസ്ഥയിലാണ് സർക്കാർ. ഉച്ചയോടെ സബ് ട്രഷറികൾ നിശ്ചലമായി. സാധാരണ മാർച്ച് 31-ന് രാത്രി വൈകിയും പ്രവർത്തിക്കാറുള്ള ട്രഷറികൾ വൈകുന്നേരത്തോടെ പൂട്ടുന്ന അസാധാരണ സാഹചര്യത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
922 കോടിയുടെ നീക്കിയിരുപ്പുമായാണ് സാമ്പത്തിക വർഷത്തിന്റെ അവസാന നാളിൽ ട്രഷറി പ്രവർത്തനം തുടങ്ങിയ ത്. സഹകരണ ബാങ്കുകളിൽ നിന്നുള്ള 76 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടെ 1620 കോടി രൂപയാണ് ആകെ വരവ്. ഇത്
ചെലവ് നേരിടാൻ പര്യാപ്തമാകില്ലെന്ന് മനസ്സിലായതോടെ, ചെലവുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. സഹകരണ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡുകൾ, കോർപറേഷനു കൾ എന്നിവയിൽനിന്ന് ട്രഷറി യിലേക്ക് പണം മറിക്കാനായി പിന്നീട് ശ്രമം. അതും പരാജയ പ്പെട്ടതോടെയാണ് ട്രഷറികൾ പൂട്ടേണ്ടി വന്നത്. കൂടിയ പലിശയ്ക്ക് വായ്പ എടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
2014 ഏപ്രിൽ 01
ദേശാഭിമാനി
Thu, 05 March 2026
എങ്ങുമെത്താതെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി
കൊച്ചി ഭൂവുടമകളുടെ സമ്മത പത്രം വാങ്ങാനാകാത്തതും പ്രതിഷേധം തണുപ്പിക്കാനാകാത്തതും ഗെയിൽ പൈപ്പ്ലൈൻ പദ്ധതിക്ക് തടസ്സമാകുന്നു. ഭൂവുടമകളുടെ എതിർപ്പാണ് വലിയ തടസ്സമായി മാറുന്നത്. പൈപ്പ്ലൈൻ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്നതിന് ഭൂവുടമകളുടെ സമ്മതം വാങ്ങുന്ന നടപടികൾ വേഗത്തിലാക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ആകാത്തതാണ് കാരണമെന്ന് ആക്ഷേപമുണ്ട്.
പുരയിടങ്ങളിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും ജീവിതകാലം മുഴുവൻ ദുരന്തഭീതിയിൽ കഴിയാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് ഭുവുടമകൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അടുത്ത ദിവസം കൂടുതൽ കളക്ടർമാരുടെ നേതൃത്വത്തിൽ ഭുവുടമകളുടെ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ ഗെയിൽ അധികൃതർ ഉറപ്പാക്കണമെന്നും പൈപ്പ്ലൈനിനായി കണ്ടെത്തിയ ഭൂമിക്ക് വിപണി നിരക്കിലുള്ള വില നൽകണമെന്നും രാഷ്ട്രീയ നേതാക്കൾ അഭിപ്രായപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിന് പ്രഖ്യാപിച്ചതിന് സമാനമായ മികച്ച നഷ്ട പരിഹാര പാക്കേജും പദ്ധതിയുടെ ഗുണദോഷങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള നടപടികളും ഉണ്ടാകണമെന്ന് ആവശ്യമുയർന്നു.
2015 സെപ്റ്റംബർ 16
#സ്ഥലമെടുപ്പ് നടന്നില്ല
#ദേശീയപാത വികസനം മതിയാക്കി അതോറിറ്റി.
#45 മീറ്റർ ദേശീയപാത കേരളത്തിൽ സാധ്യമല്ല. അങ്ങനെ ആവശ്യപ്പെട്ടാൽ 15 വർഷം കഴിഞ്ഞാലും ദേശീയപാത വികസനം പൂർത്തിയാകില്ല.
--മുഖ്യമന്ത്രി
കോഴിക്കോട് സ്ഥലമെടുപ്പിനെ ചൊല്ലി കനത്ത പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെ ദേശീയപാത 17-ന്റെ വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചു. കർണാടക അതിർത്തിയായ തലപ്പാടി മുതൽ കുറ്റിപ്പുറം വരെയുള്ള 318 കിലോമീറ്റർ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് അതോറിറ്റി തീരുമാനിച്ചത്.
തലപ്പാടി-കണ്ണൂർ, കണ്ണൂർ - വെങ്ങളം, വെങ്ങളം - കുറ്റിപ്പുറം എന്നീ മൂന്നു റീച്ചുകളിലായാണ്പാത വികസനം ഉദ്ദേശിച്ചിരുന്നത്. ഒന്നാംഘട്ടത്തിൽ 303 ഹെക്ടർ ഭൂമിയും രണ്ടാം ഘട്ടത്തിൽ 257 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. നാമമാത്രമായ ഭൂമിയാണ് ഇതുവരെ ഏറ്റെടുക്കാനായത്. അതുകൊണ്ടാണ് വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു. ഡൽഹിയിൽ ചേർന്ന ഉന്നതസമിതി യോഗത്തിലാണ് അതോറിറ്റി തീരുമാനമുണ്ടായത്.
2014 ഒക്ടോബർ 28
ദേശാഭിമാനി
Thu, 05 March 2026
ടാറിനും കുടിശ്ശിക: റോഡ് പണി നിലച്ചു
തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സമസ്തമേഖലകളെയും വ്യാപിച്ചു തുടങ്ങി. ടാർ വാങ്ങിയ വകയിലുള്ള കുടിശ്ശിക തീർക്കാതായതോടെ റോഡ് പണിയും അറ്റ കുറ്റപ്പണിയും നിലച്ചു. ടാർ വാങ്ങിയതിന് കൊച്ചിൻ റിഫൈനറിക്ക് 100 കോടി രൂപയാണ് സർക്കാർ കൊടുക്കാനുള്ളത്.
66 കോടി രൂപ അടുത്തിടെ അടച്ചെങ്കിലും 67 കോടി രൂപയ്ക്ക് ടാർ വീണ്ടുമെടുത്തു. ഇതോടെ യാണ് കമ്പനി കർശന നിലപാ ടിലേക്കെത്തിയത്. ഒരു താലൂക്കി ലെ റോഡ് പണിക്കുമാത്രം 100 ലോഡ് ടാറെങ്കിലും വേണം. ഇപ്പോൾ കമ്പനി നൽകിയ ടാ റിൽനിന്ന് നാലോ അഞ്ചോ ലോഡ് മാത്രമാണ് വിവിധയിട
ങ്ങളിൽ വിതരണം ചെയ്യുന്നത്. കൊച്ചിൻ റിഫൈനറി കഴിഞ്ഞാ ൽ മംഗലാപുരത്തുള്ള റിഫൈ നറിയിലും ടാർ ഉത്പാദിപ്പിക്കു ന്നുണ്ട്. പണം നൽകിയാൽ മാ ത്രമേ അവർ ടാർ അനുവദിക്കൂ.
കരാറുകാരോട് നേരിട്ട് ടാർ എടുത്തുകൊള്ളാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കരാറുകാർക്കും സർക്കാർ പണം നൽകാനുള്ളതിനാൽ ഇതിന് ആരും തയ്യാറാകുന്നി ല്ല. ഫലത്തിൽ സംസ്ഥാനത്തെ റോഡ് നിർമാണവും അറ്റകുറ്റ പ്പണിയും അപ്പാടെ നിലച്ചമട്ടാ ണ്. ഗ്രാമീണറോഡുകളുടെ അറ്റ കുറ്റപ്പണി ഉടൻ പൂർത്തിയാക്കു മെന്ന് നവംബറിൽ പൊതുമരാ മത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
2014 ഡിസംബർ 16
https://www.facebook.com/share/v/19y15Hd5wm/
No comments:
Post a Comment