തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് ഈ പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പിഐഎസ് സർക്കാരിനെതിരെ വോട്ട് ചെയ്ത് ജനാധിപത്യം സംരക്ഷിക്കാൻ ആഹ്വാനം ചെയ്തു. സന്തുഷ്ടവും സൗഹാർദപരവുമായ തുറന്ന പോളണ്ടിനായി വോട്ട് ചെയ്യാനാണ് പത്രം അഭ്യർഥിച്ചത്. സർക്കാർ മാധ്യമങ്ങളെയല്ല, മറിച്ച് വിദ്വേഷത്തിന് ഇടമില്ലാത്ത പോളണ്ടിനെക്കുറിച്ച് പറഞ്ഞ ഗസറ്റ വിബോർസയെയാണ് ജനങ്ങൾ വിശ്വാസത്തിലെടുത്തതെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി.
പോളണ്ടിന്റെ ഈ ഇടത്തോട്ടുള്ള നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചത് ഇടതുപക്ഷ കൂട്ടുകെട്ടായ ലെവിക്കയാണ്. അരഡസനോളം ഇടതുപക്ഷ- സോഷ്യൽ ഡെമോക്രാറ്റിക് കക്ഷികൾ ചേർന്നാണ് ലെവിക്കയ്‌ക്ക് രൂപം നൽകിയത്. 2019ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു ഇത്. ഇക്കുറി ലെവിക്കയ്‌ക്ക് സെജമിൽ 26ഉം സെനറ്റിൽ ഒമ്പതും സീറ്റുണ്ട്. ഇവരുടെ പിന്തുണയില്ലാതെ നിയോലിബറൽ വാദിയായ ടസ്കിന് ഭരണം നടത്തുക അസാധ്യമാണ്. അതുകൊണ്ടുതന്നെ പോളണ്ടിലെ പുതിയ സർക്കാരിന് ഒരു ഇടതുപക്ഷ - ജനപക്ഷ മുഖം നൽകാൻ ലെവിക്കയ്‌ക്ക് കഴിയും. അങ്ങനെ വന്നാൽ അത് മറ്റിതര യൂറോപ്യൻ രാഷ്ട്രങ്ങളിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്വാധീനിക്കും. ഏതായാലും പോളണ്ടിലെ ജനവിധി യൂറോപ്പിലെ തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ കുതിപ്പിന് തടയിടുമെന്ന് പ്രതീക്ഷിക്കാം.

No comments:
Post a Comment