Sunday, July 16, 2023

സ്ഥലവില ഇപ്പോഴുള്ളതിന്റെ പത്തിലൊന്നുപോലും ലഭിക്കില്ല, പണമുണ്ടാക്കാന്‍ നല്ലൊരു ഐഡിയയുമായി മുരളി തുമ്മാരുകുടി

സ്ഥലവില ഇപ്പോഴുള്ളതിന്റെ പത്തിലൊന്നുപോലും ലഭിക്കില്ല, പണമുണ്ടാക്കാന്‍ നല്ലൊരു ഐഡിയയുമായി മുരളി തുമ്മാരുകുടി

google news

കൊച്ചി: കേരളത്തില്‍ നിന്നും യൂറോപ്പിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും കുടിയേറ്റം വര്‍ധിച്ചതോടെ ഭാവിയില്‍ കേരളത്തില്‍ സ്ഥലവില കുത്തനെ കുറയുമെന്ന് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി നേരത്തെ പ്രവചിച്ചിരുന്നു. സ്ഥലവില മാത്രമല്ല, വീടുകള്‍ ആര്‍ക്കും വേണ്ടാതാകുമെന്നും ഫ്ളാറ്റുകളുടേയും മറ്റും വിലയിടിയുമെന്നും അദ്ദേഹം പറയുകയുണ്ടായി.

പാടങ്ങളുടെ വില ഇപ്പോഴുള്ളതിന്റെ പത്തിനൊന്നായി കുറഞ്ഞേക്കും. ഇപ്പോള്‍ തരിശായിക്കിടക്കുന്ന പാടത്ത്  നെല്‍കൃഷി  ചെയ്യുന്ന ഒരു കാലം ഇനി കേരളത്തില്‍ ഉണ്ടാവില്ല. കരയിലെ ഭൂമിയുടെ വില കുറഞ്ഞു കഴിയുമ്പോള്‍ പാടം നികത്തി കരയാക്കി ലാഭം ഉണ്ടാക്കാം എന്ന് കരുതുന്ന ആളുകളുടെ പ്രതീക്ഷ തീരും. പക്ഷെ അപ്പോഴേക്കും പാടം വാങ്ങാന്‍ ആരും ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

പാടത്തിന്റേയും മറ്റും വില കുത്തനെ കുറഞ്ഞാല്‍ അവ വലിയ കുളങ്ങളാക്കി മാറ്റി ടൂറിസം സംരഭം തുടങ്ങാമെന്ന ആശയം അവതരിപ്പിക്കുകയാണ് തുമ്മാരുകുടി. ധാരാളം മഴ ലഭിക്കുന്ന കേരളത്തില്‍ വെള്ളത്തിന് ക്ഷാമമുണ്ടാകില്ല. അതുകൊണ്ടുതന്നെ സ്വിറ്റ്‌സര്‍ലന്‍ഡിലും മറ്റും നടപ്പാക്കിയ വലിയ കുളങ്ങളും അവയോടനുബന്ധിച്ചുള്ള ടൂറിസത്തിനും കേരളത്തില്‍ വലിയ സാധ്യതയാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


ആയിരം കുളങ്ങളുടെ നാട്
വന്നു വന്നു ഞാന്‍ ഇപ്പോള്‍ എന്ത് പ്രവചിച്ചാലും നടക്കുന്ന കാലമായി.
ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ നടക്കുമെന്ന് ആളുകള്‍ വിചാരിച്ചാല്‍ തന്നെ നടന്നു തുടങ്ങും. 'Self fulfilling prophesy' എന്നാണ് ഇതിന് പറയുന്നത്.
അത്തരത്തില്‍ ഒന്നാണ് ഒരേക്കറിന് മുകളില്‍ ഉള്ള  സ്ഥലത്തിന്റെ വില കുറഞ്ഞു വരും എന്ന് പറഞ്ഞത്.
അതില്‍ തന്നെ പാടങ്ങളുടെ വില തകര്‍ന്നടിയും. ഇപ്പോള്‍ ഉള്ളതിന്റെ പത്തിലൊന്നു കിട്ടിയാല്‍ ഭാഗ്യം എന്ന് കരുതിയാല്‍ മതി.
ഇപ്പോള്‍ തരിശായിക്കിടക്കുന്ന പാടത്ത്  നെല്‍കൃഷി  ചെയ്യുന്ന ഒരു കാലം ഇനി കേരളത്തില്‍ ഉണ്ടാവില്ല.
കരയിലെ ഭൂമിയുടെ വില കുറഞ്ഞു കഴിയുമ്പോള്‍ പാടം നികത്തി കരയാക്കി ലാഭം ഉണ്ടാക്കാം എന്ന് കരുതുന്ന ആളുകളുടെ പ്രതീക്ഷ തീരും.
പക്ഷെ അപ്പോഴേക്കും പാടം വാങ്ങാന്‍ ആരും ഉണ്ടാകില്ല.

ഇതൊരു വലിയ അവസരമാണ്. കേരളത്തില്‍ ഏറെ ഉള്ളതും ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി വരുന്നതും ആയ ഒന്നാണ് വെള്ളം. മഴ കൂടുതല്‍ സാന്ദ്രതയോടെ പെയ്യുന്നു, വെള്ളം കെട്ടുന്നു, ആളുകള്‍ കഷ്ടപ്പെടുന്നു. പക്ഷെ മഴക്കാലം വേഗം കഴിയുന്നു, വേനല്‍ക്കാലം വരുന്നു. മഴയില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്നു.
കേരളത്തിലെ ഇടനാട്ടിലും തീരപ്രദേശത്തും ഉള്ള ഗ്രാമങ്ങളില്‍ ഓരോന്നിലും കൂട്ടമായി കിടക്കുന്ന ഓരോ അമ്പതോ നൂറോ ഹെക്ടര്‍ (പരമാവധി വലുത്)  ഒരുമിച്ചു വാങ്ങി കുഴിച്ചു കുളമാക്കണം. അതില്‍ മീന്‍ വളര്‍ത്തുകയും ബോട്ടിങ്ങ് നടത്തുകയും ചെയ്യാം, അതിന് ചുറ്റും ഹോട്ടലുകളും നടപ്പാതകളും പാര്‍ക്കുകളും സൈക്ലിംഗ് പാതകളും ഉണ്ടാക്കാം.

വെള്ളത്തിന് കയറിക്കിടക്കാന്‍ സ്ഥലം ഉണ്ടാകുമ്പോള്‍ വെള്ളപ്പൊക്കങ്ങള്‍ കുറയും, വരള്‍ച്ച ഉണ്ടാകില്ല, ചുറ്റുമുള്ള ആളുകളുടെ കിണറുകളില്‍ വെള്ളം വറ്റാത്ത കാലം വരും. വലിയ കുളങ്ങളും ജലാശയങ്ങളും ടൂറിസത്തിന് ഉപയോഗിക്കാം. ജലാശയങ്ങളുടെ ചുറ്റുമുള്ള പ്രദേശത്ത് ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും റോഡും, വീടും കോട്ടേജുകളും ഒക്കെ ഉണ്ടാക്കാം.
ഇതിനുള്ള പണം കിട്ടാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഒന്നാമതായി നമുക്ക് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിറുത്തിക്കളയാം. കേരളത്തില്‍ ഇറിഗേഷന്‍ വകുപ്പ് വലുതാകുമ്പോള്‍ കൃഷി ചെറുതാവുകയാണ്.
കുടിവെള്ളത്തിന് ലഭ്യത വര്‍ധിക്കുന്നതോടെ ആ വകുപ്പിലും നമുക്ക് ലാഭം ഉണ്ടാക്കാം
തൊഴിലുറപ്പിന് കിട്ടുന്ന പണം
ദുരന്തങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഉള്ള ലാഭം
ടൂറിസത്തില്‍ നിന്നുള്ള വരുമാനം
തടാകം ഉണ്ടാക്കുമ്പോള്‍ ആ മണ്ണിട്ട് നികത്തി ഉണ്ടാക്കുന്ന   സ്ഥലം വിറ്റും, ചുറ്റും ഉള്ള ആളുകളുടെ സ്ഥലത്തിന്റെ വില കൂടിയാല്‍ അതിനൊരു വിന്‍ഡ്ഫാള്‍ ടാക്‌സ് വച്ചും പണം കണ്ടെത്താം.

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്ന പദ്ധതി ആണെന്നും പറഞ്ഞു ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടില്‍ നിന്നൊക്കെ പണം വേറെയും വാങ്ങാം.
ഒരു സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ഉള്ള പദ്ധതിയായി തുടങ്ങിയാല്‍ മതി. ഓരോ ജില്ലയില്‍ ഒരു പദ്ധതി വിജയിപ്പിച്ചാല്‍ ബാക്കിയുള്ളത് കമ്പോളം നോക്കിക്കോളും
ഓരോ പഞ്ചായത്തിലും സ്വിറ്റ്സര്‍ലണ്ടിലെ പോലെ  ഓരോ തടാകം  ഉള്ള, അവിടെ ഓരോ സ്ഥലത്തും ഒരു ലക്ഷം ടൂറിസ്റ്റുകള്‍ വരുന്ന  കേരളം ആണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി

No comments:

Post a Comment