സർക്കാർ സർവീസിൽ ഇരിക്കെ നമുക്കൊരുത്തർക്കും ചില ഘട്ടങ്ങളിലെങ്കിലും ജോലി രാജി വെച്ചു പോവാനുള്ള ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിൽ അതിൽ അതിശയപ്പെടാനില്ല. രാജി സമർപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ നമുക്കിന്നിവിടെ ചർച്ച ചെയ്യാം.
ആർക്കാണ് രാജി വെക്കാനുള്ള അപേക്ഷ നൽകേണ്ടത്?
നിയമനാധികാരിക്ക് തന്നെയാണ് ഉചിത മാർഗത്തിൽ രാജിക്കുള്ള അപേക്ഷ നൽകേണ്ടത്.
രാജി സ്വീകരിക്കേണ്ട സാഹചര്യങ്ങൾ:
ജോലി ചെയ്യാൻ താല്പര്യമില്ലാത്ത ഒരു ഉദ്യോഗസ്ഥനെ സർക്കാർ സേവനത്തിൽ തുടരാൻ അനുവദിക്കുന്നത് സർക്കാർ താൽപര്യങ്ങൾക്കു അനുസൃതമല്ല. രാജി സ്വീകരിക്കുന്നതിന് മുമ്പ് ആ വ്യക്തിക്കെതിരെയുള്ള ബാധ്യതകൾ തീർക്കേണ്ടതാണ്. ഒരു ഉദ്യോഗസ്ഥൻ പ്രധാനപ്പെട്ട ഏതങ്കിലും ചുമതലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ രാജി സമർപ്പിച്ചാൽ ആ ഒഴിവു നികത്താൻ കാല താമസം നേരിടുന്ന പക്ഷം അയാളുടെ രാജി ഉടൻ തന്നെ സ്വീകരിക്കാൻ പാടില്ല. മറ്റു തരത്തിലുള്ള ക്രമീകരങ്ങൾ ഏർപ്പെടുത്തിയ ശേഷം മാത്രമേ രാജി സ്വീകരിക്കാൻ പാടുള്ളൂ. എന്നാൽ വകുപ്പിന്റെ ഭരണപരമായ സൗകര്യങ്ങൾ കണക്കിലെടുത്തു നിയമനാധികാരിക്ക് ഉചിതവുമായ തീരുമാനങ്ങൾ എടുക്കാവുന്നതാണ്.
രാജി വെക്കാൻ നിശ്ചിത കാലാവധിയുടെ നോട്ടീസ് വേണമെന്ന് നിബന്ധന ബാധകമായ ഒരു ഉദ്യോഗസ്ഥൻ അവധിയിലായിരിക്കുമ്പോൾ രാജി സമർപ്പിച്ചാൽ അവധിക്കാലം നോട്ടീസ് കാലാവധിയിൽ ഉൾപെടുത്താൻ മേലധികാരിക്ക് സ്വാതന്ത്ര്യമുണ്ട്. മറ്റു സാഹചര്യങ്ങളിൽ രാജി ഉടെനെ തന്നെയോ പിന്നീടുള്ള ഒരു തീയതിയിലോ പ്രാബല്യത്തിൽ വരുമെന്ന് ബന്ധപ്പെട്ട മേലധികാരിയായാണ് തീരുമാനിക്കുന്നത്. പിന്നീടുള്ള തീയതിയാണ് തീരുമാനിക്കുന്നതെങ്കിൽ ആ തീയതി കൃത്യമായി പറയേണ്ടതാണ്.
.
ഞാൻ രാജി വെച്ചാൽ എപ്പോൾ മുതലാണ് എന്റെ രാജിക്ക് പ്രാബല്യം ഉണ്ടാവുക?
ബന്ധപ്പെട്ട അധികാരിയാണ് രാജി പ്രാബല്യത്തിൽ വരുന്ന തീയതി തീരുമാനിക്കുക.
അവധിയിൽ കഴിയുമ്പോൾ രാജി വെക്കാമോ?
തീർച്ചയായും. അവധിയിൽ കഴിയുന്ന ഒരു ഉദ്യോഗസ്ഥന് രാജി സമർപ്പിക്കാൻ താടസ്സങ്ങൾ ഒന്നുമില്ല. രാജിയുടെ പ്രാബല്യം രാജി സമർപ്പിച്ച ഉടനെ തനെയോ അതോ അവധി തീരുന്ന മുറക്കോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട അധികാരിയാണ്.
സസ്‌പെൻഷനിൽ കഴിയുമ്പോൾ രാജി വെക്കാമോ?
തീർച്ചയായും അത് അനുവദനീയമായാണ്. എന്നാൽ സസ്‌പെൻഷനിൽ കഴിയുന്ന ആ വ്യക്തിക്ക് എതിരെയുള്ള ആരോപണങ്ങളൂം തെളിവുകളും ബന്ധപ്പെട്ട അധികാരി പരിശോധിക്കേണ്ടതുണ്ട്. രാജി സ്വീകരിക്കുന്നത് സർക്കർ താൽപര്യങ്ങൾക്കു കൂടുതൽ ഗുണകരമായിരിക്കുമോ എന്ന് വിലയിരുത്തിയ ശേഷമേ രാജി അനിവദിക്കാവൂ.
ഒരിക്കൽ രാജി സമർപ്പിച്ചാൽ പിന്നീടത് പിൻവലിക്കാമോ?
പലരെയും കുഴക്കുന്ന ഒരു ചോദ്യമാണത്. രാജി വെച്ച ഒരു ജീവനക്കാരനെ വിടുതൽ ചെയ്യുമ്പോഴാണ് രാജി പ്രാബല്യത്തിൽ വരുന്നത്. രാജി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് അത് പിൻവലിക്കാൻ ഒരു ഉദ്യോഗസ്ഥൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അത് പിൻവലിക്കാൻ അനുവദിക്കുകയോ അല്ലെങ്കിൽ പിൻവലിക്കാനുള്ള അപേക്ഷ നിരസിക്കാനോ മേലധികാരിക്ക് അവകാശമുണ്ട്. രാജി പ്രബാല്യത്തിൽ വന്നാൽ ഉദ്യോഗസ്ഥൻ സർക്കാർ ജീവനക്കാരൻ അല്ലാതായിത്തീരുന്നു. അതിനാൽ രാജി പ്രാബല്യത്തിൽ വന്നാൽ പിന്നീട് രാജി പിൻവലിക്കുന്നത്തിനുള്ള അനുവാദം നൽകുന്നതിന് മുമ്പ് ധനകാര്യ വകുപ്പിന്റെയും പബ്ലിക് സർവീസ് കമ്മീഷന്റെയും അനുമതി വാങ്ങണം. ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ സേവനത്തിൽ തടസ്സം വന്ന കാലയളവ് മാപ്പാക്കി സർക്കാർ സേവനത്തിൽ പുനർനിയമനം നൽകിയതായി കണക്കാക്കും. എന്നാൽ സേവനത്തിൽ തടസ്സം വന്ന കാലയളവ് മാപ്പാക്കാനും പഴയ സർവീസ് പുനരാരംഭിക്കുന്നതും പെൻഷൻ സംബന്ധമായ കാര്യങ്ങൾക്ക് മാത്രമായിരിക്കും. പഴയ സർവീസ് ശമ്പള നിര്ണയത്തിനോ ഇൻക്രെമെന്റിനോ അവധിക്കോ ഒന്നും പരിഗണിക്കുന്നതല്ല.
പുനർ നിയമനം ഏതു തസ്തികയിലാണോ ആ തസ്തിക അനുവദിച്ച ശമ്പള സ്കയിലിലെ ഏറ്റവും കുറഞ്ഞ ശമ്പളമേ ലഭിക്കുകയുള്ളൂ.
പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തു സർക്കാർ തീരുമാനങ്ങൾക്കനുസരിച്ചല്ലാതെ അഞ്ചു വർഷം തുടർച്ചയായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന പക്ഷം ഒരുദ്യോഗസ്ഥനെ നിബന്ധനകൾ അനുസരിച്ച് സർവീസിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്
ഒരു ഉദ്യോഗസ്ഥൻ വിദേശ രാജ്യത്തിലോ ഈ രാജ്യത്തിനകത്തോ മറ്റൊരു ജോലി സ്വീകരിക്കുന്നതിനോ ഇണയോടൊപ്പം ചേരാനായോ തുടർച്ചയായോ പല പ്രാവശ്യമായോ അനുവദിക്കപ്പെട്ട അവധി മൊത്തം 20 വർഷക്കാലമാണ്. ഈ കാലയളവ് കഴിഞ്ഞും തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ആ വ്യക്തിയുടെ സേവനം അവസാനിപ്പിക്കേണ്ടതാണ്.revenue platform
No comments:
Post a Comment