ഇതാണോ ഉമ്മന്‍ ചാണ്ടീ പാവങ്ങളുടെ പക്ഷം?
തിരു: അഞ്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ കുത്തനെ വില കൂട്ടി. ഉഴുന്ന് (പിളര്‍ന്നത്), ജീരകം, കടുക്, ഉലുവ, പീസ്പരിപ്പ് എന്നിവയ്ക്കാണ് സബ്സിഡി ഒഴിവാക്കി കുത്തനെ വില കൂട്ടിയത്. 55 മുതല്‍ 79 ശതമാനംവരെ വിലവര്‍ധനയുണ്ടാകും. പുതിയ നിരക്ക് ബുധനാഴ്ച നിലവില്‍ വരും. ഉഴുന്നിന്റെ വില 31 രൂപയില്‍നിന്ന് 57.20 രൂപയായി വര്‍ധിക്കും. ജീരകത്തിന് 96 രൂപയില്‍നിന്ന് 201.80 രൂപയായും കടുകിന് 22 രൂപയില്‍നിന്ന് 61.40 ആയും വര്‍ധിക്കും. ഉലുവയുടെ വില 28ല്‍നിന്ന് 43.40 രൂപയായും പീസ് പരിപ്പിന് 18 രൂപയില്‍നിന്ന് 36.10 രൂപയായും വില കുതിക്കും. ബോധന അരിയും സബ്സിഡി നിരക്കില്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചു. ബോധന അരിയുടെ പുതിയ വില പിന്നാലെ അറിയിക്കുമെന്നും മാര്‍ക്കറ്റിങ് മാനേജരുടെ ഉത്തരവില്‍ പറയുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ 13 ഇനം സാധനങ്ങള്‍ വിലവര്‍ധനയില്ലാതെ അഞ്ചുവര്‍ഷവും വിറ്റിരുന്നു. പൊതുവിപണിയില്‍ വില നിയന്ത്രിക്കുന്നതില്‍ ഇത് നിര്‍ണായകവുമായി. ആ പട്ടികയില്‍പ്പെട്ട അഞ്ചിനങ്ങളാണ് ഇപ്പോള്‍ സബ്സിഡിയില്‍നിന്ന് ഒഴിവാക്കുന്നത്. വൈദ്യുതിനിരക്ക്-പെട്രോള്‍വില വര്‍ധനയ്ക്കുപിന്നാലെയുണ്ടായ തീരുമാനം ഓണാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും.
No comments:
Post a Comment