Tuesday, July 31, 2012

സപ്ലൈകോ അഞ്ചിനങ്ങള്‍ക്ക് കുത്തനെ വില കൂട്ടി

ഇതാണോ ഉമ്മന്‍ ചാണ്ടീ പാവങ്ങളുടെ പക്ഷം? 

തിരു: അഞ്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ കുത്തനെ വില കൂട്ടി. ഉഴുന്ന് (പിളര്‍ന്നത്), ജീരകം, കടുക്, ഉലുവ, പീസ്പരിപ്പ് എന്നിവയ്ക്കാണ് സബ്സിഡി ഒഴിവാക്കി കുത്തനെ വില കൂട്ടിയത്. 55 മുതല്‍ 79 ശതമാനംവരെ വിലവര്‍ധനയുണ്ടാകും. പുതിയ നിരക്ക് ബുധനാഴ്ച നിലവില്‍ വരും. ഉഴുന്നിന്റെ വില 31 രൂപയില്‍നിന്ന് 57.20 രൂപയായി വര്‍ധിക്കും. ജീരകത്തിന് 96 രൂപയില്‍നിന്ന് 201.80 രൂപയായും കടുകിന് 22 രൂപയില്‍നിന്ന് 61.40 ആയും വര്‍ധിക്കും. ഉലുവയുടെ വില 28ല്‍നിന്ന് 43.40 രൂപയായും പീസ് പരിപ്പിന് 18 രൂപയില്‍നിന്ന് 36.10 രൂപയായും വില കുതിക്കും. ബോധന അരിയും സബ്സിഡി നിരക്കില്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചു. ബോധന അരിയുടെ പുതിയ വില പിന്നാലെ അറിയിക്കുമെന്നും മാര്‍ക്കറ്റിങ് മാനേജരുടെ ഉത്തരവില്‍ പറയുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ 13 ഇനം സാധനങ്ങള്‍ വിലവര്‍ധനയില്ലാതെ അഞ്ചുവര്‍ഷവും വിറ്റിരുന്നു. പൊതുവിപണിയില്‍ വില നിയന്ത്രിക്കുന്നതില്‍ ഇത് നിര്‍ണായകവുമായി. ആ പട്ടികയില്‍പ്പെട്ട അഞ്ചിനങ്ങളാണ് ഇപ്പോള്‍ സബ്സിഡിയില്‍നിന്ന് ഒഴിവാക്കുന്നത്. വൈദ്യുതിനിരക്ക്-പെട്രോള്‍വില വര്‍ധനയ്ക്കുപിന്നാലെയുണ്ടായ തീരുമാനം ഓണാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും.

Tuesday, July 24, 2012

സി പി ഐ എം നേതാക്കളെ കുടുക്കാന്‍ ഒരുകോടി വാഗ്ദാനം




തിരു: കവിയൂര്‍ കേസില്‍ സിപിഐ എം നേതാക്കളെ ഉള്‍പ്പെടെ കുടുക്കാന്‍ പ്രതി ലതാനായര്‍ക്ക് അശ്ലീലവാരികയായ ക്രൈമിന്റെ എഡിറ്റര്‍ ടി പി നന്ദകുമാര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി സിബിഐ റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേസില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് ഒരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസില്‍ ലതാനായര്‍ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലാത്തതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സിബിഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍നായര്‍ ഫയല്‍ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കേസിന്റെ വിസ്താരം നീട്ടുന്നതിനും അട്ടിമറിക്കുന്നതിനുമാണ് ആറ് വര്‍ഷമായി നന്ദകുമാര്‍ ശ്രമിക്കുന്നത്. അനാവശ്യമായി രാഷ്ട്രീയപ്രവര്‍ത്തകരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതിനും ലതാനായരെ ഭീഷണിപ്പെടുത്തിയതിനും അനഘയുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ചതിനും നന്ദകുമാറിനെതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കിളിരൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ കഴിയുന്ന ലതാനായരെ കഴിഞ്ഞ മാര്‍ച്ച് 24നാണ് നന്ദകുമാര്‍ വാഗ്ദാനവുമായി സമീപിച്ചതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. വനിതാജയില്‍ സൂപ്രണ്ട് എ നസീറാബീവിയുടെ സാന്നിധ്യത്തിലായിരുന്നു ലതാനായരെ കണ്ടത്. മറ്റൊരു കേസില്‍ നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ച സിന്ധുവും നന്ദകുമാറിനൊപ്പം ഉണ്ടായിരുന്നു.

സിപിഐ എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി, ബേബിയുടെയും കോടിയേരിയുടെയും മക്കള്‍ എന്നിവര്‍ക്ക് കവിയൂര്‍ കേസില്‍ പങ്കുണ്ടെന്ന് പറയണമെന്നാണ് ലതാനായരോട് നന്ദകുമാര്‍ ആവശ്യപ്പെട്ടത്. കെ പി മോഹനന്‍, തോമസ് ചാണ്ടി, സജി നന്ത്യത്ത് എന്നിവരുടെ പേര് പറയാനും ആവശ്യപ്പെട്ടു. ഇക്കാര്യം ഒരു കടലാസില്‍ എഴുതി മാര്‍ച്ച് 30ന് മുമ്പ് ജയിലിലെ പരാതിപ്പെട്ടിയില്‍ ഇടാനാണ് ആവശ്യപ്പെട്ടത്. ഇതിന് പ്രതിഫലമായി അമ്പത് ലക്ഷം മുതല്‍ ഒരുകോടി രൂപവരെ പ്രതിഫലമായിരുന്നു വാഗ്ദാനം. കൂടാതെ കവിയൂര്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നും അല്ലെങ്കില്‍ കിളിരൂര്‍ കേസിലെ പോലെ പത്തുകൊല്ലം ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിയും ഉയര്‍ത്തി. എന്നാല്‍, കേസുമായി ഒരു ബന്ധവുമില്ലാത്തവരുടെ പേരുപറയാന്‍ തയ്യാറല്ലെന്ന് ലതാനായര്‍ സൂപ്രണ്ടിന്റെ മുന്നില്‍വച്ച് മറുപടി നല്‍കി. ഈ സംഭാഷണം തന്റെ സാന്നിധ്യത്തിലായിരുന്നെന്നും നന്ദകുമാര്‍ പറഞ്ഞതെല്ലാം താന്‍ കേട്ടതാണെന്നും സൂപ്രണ്ട് നസീറബീവി സിബിഐക്ക് മൊഴിനല്‍കി. ലതാനായരെ സ്വാധീനിക്കാന്‍ ശ്രമിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും സൂപ്രണ്ട് മൊഴി നല്‍കി. എന്നാല്‍, അത് നിരസിച്ചു. പിന്നീട് മാര്‍ച്ച് 30ന് നന്ദകുമാര്‍ സൂപ്രണ്ടിനെ വിളിച്ചു. പരാതിപ്പെട്ടിയില്‍ കത്തുണ്ടോ എന്ന് അന്വേഷിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി ലതാനായരെ ചോദ്യംചെയ്യാന്‍ മെയ് 22ന്് സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയപ്പോഴാണ് ലതാനായരും സൂപ്രണ്ട് നസീറബീവിയും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ലതാനായരെ ഭീഷണിപ്പെടുത്തി തെളിവുകള്‍ കെട്ടിച്ചമച്ച് രാഷ്ട്രീയക്കാരുടെ തലയില്‍വയ്ക്കാന്‍ നന്ദകുമാര്‍ ശ്രമിക്കുകയായിരുന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നന്ദകുമാര്‍ ക്രൈം വാരികയിലൂടെ കവിയൂര്‍ കേസില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുകയാണെന്നും നിരന്തരം റിപ്പോര്‍ട്ടുചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ നിയമവിരുദ്ധമാണ്. ജനങ്ങള്‍ വികാരപരമായി എടുക്കുന്ന ഇത്തരം വിഷയം തെറ്റായ ദിശയിലേക്ക് തിരിച്ചുവിട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസ് ആഗസ്ത് 16ന് കോടതി പരിഗണിക്കും.
ആ ഒരു കോടി ആരുടേത്

തിരു: കിളിരൂര്‍-കവിയൂര്‍ കേസുകളിലെ പ്രതി ലതാനായര്‍ക്ക് അശ്ലീല വാരിക നടത്തിപ്പുകാരന്‍ ക്രൈം നന്ദകുമാര്‍ വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ആരുടേത്. അശ്ലീല വാരികയുടെ മറവില്‍ ബ്ലാക്ക്മെയിലിങ്ങും ബിനാമി കോടതി വ്യവഹാരവും തൊഴിലാക്കിയ ഇയാള്‍ ചെലവഴിക്കുന്ന ഭീമമായ പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ബാധ്യത ഇനി സിബിഐക്കുമാത്രമല്ല, സംസ്ഥാന സര്‍ക്കാരിനും പൊലീസിനുമുണ്ട്. പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ മറവില്‍ കള്ളക്കേസുകള്‍ നല്‍കിയശേഷം കള്ളസാക്ഷികളെ സൃഷ്ടിക്കുകയെന്നത് ഇയാളുടെ പതിവ് രീതിയാണ്. ലാവ്ലിന്‍ കേസില്‍ ദീപക്കുമാര്‍ എന്ന കള്ളസാക്ഷിയെ കൊണ്ടുവന്നത് നന്ദകുമാറാണ്. പരസ്പര വിരുദ്ധമായി സംസാരിച്ച ദീപക്കുമാറിനെ ചെന്നൈയിലെ വ്യവസായി എന്ന പേരില്‍ ലാവ്ലിന്‍ കേസില്‍ "സാക്ഷി"യാക്കി എഴുന്നള്ളിക്കാന്‍ എത്ര തുക നന്ദകുമാര്‍ ചെലവഴിച്ചുവെന്നന്വേഷിക്കാനുള്ള ബാധ്യതയില്‍നിന്നും സിബിഐക്ക് ഒഴിഞ്ഞുമാറാനാകില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ കമല ഇന്റര്‍ നാഷണല്‍ എന്ന ഹോട്ടലുണ്ടെന്നും കോടികളുടെ സമ്പാദ്യമുണ്ടെന്നും കാണിച്ചും ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ പരാതിയിലും അടിസ്ഥാനമില്ലെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗവും ആദായനികുതിവകുപ്പും ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ ഹൈക്കോടതിയെ അറിയിച്ചു. ഈ രീതിയില്‍ സിപിഐ എമ്മിനും നേതാക്കള്‍ക്കുമെതിരെ ചില ഗൂഢ കേന്ദ്രങ്ങളുടെ പിന്തുണയോടെ വന്‍തുക ചെലവഴിച്ച് ഇയാള്‍ നടത്തുന്ന "വ്യവഹാരങ്ങള്‍"ക്ക് കൈയും കണക്കുമില്ല. ഇതില്‍പ്പെട്ടതാണ് കിളിരൂര്‍, കവിയൂര്‍ കേസുകളുടെ പേരില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങളുടെ സംഘടിതമായ പിന്തുണയോടെ ഇയാള്‍ നടത്തിയ നീക്കം. സിപിഐ എം വിരുദ്ധമാധ്യമങ്ങളൊന്നാകെ ഇയാള്‍ക്കൊപ്പം കച്ചകെട്ടിയിറങ്ങി. ഇവര്‍ തമ്മില്‍ ഗൂഢമായ കൂട്ടുകെട്ട് രൂപപ്പെട്ടു. അശ്ലീലവാരികക്കാരനെ വിശുദ്ധമുഖംമൂടിമണിയിച്ച് അവതരിപ്പിച്ചു. ഇയാളുടെ ജല്‍പ്പനങ്ങള്‍ വന്‍പ്രാധാന്യത്തോടെ ആഘോഷമാക്കി മാറ്റി. മാതൃഭൂമി പത്രം സ്വന്തം പത്രാധിപര്‍ക്കു സമാനമായ പ്രാധാന്യമാണ് ഈ അശ്ലീല വാരികക്കാരന് കല്‍പ്പിച്ചുകൊടുത്തത്. ചൊവ്വാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ വര്‍ഷങ്ങളായി ഇയാള്‍ നടത്തുന്ന അവിഹിത പ്രവര്‍ത്തനങ്ങളുടെ നേരിയ അംശം മാത്രമാണ് തുറന്നുകാട്ടപ്പെട്ടത്. എന്നാല്‍, ഈ വാര്‍ത്ത പോലും നല്‍കാതെ മാധ്യമ-നന്ദകുമാര്‍ കൂട്ടുകെട്ട് വീണ്ടും മറനീക്കി പുറത്തുവന്നു. നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന സിബിഐയുടെ ആവശ്യം അറിയാത്ത ഭാവത്തിലായിരുന്നു മാധ്യമങ്ങള്‍. ലതാനായരെ ജയിലില്‍ ചെന്നുകണ്ട് ഇയാള്‍ ഒരു കോടി രൂപ വാഗ്ദാനംചെയ്തെന്ന് സിബിഐ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തലസ്ഥാനത്തെ "ബ്രേക്കിങ് ന്യൂസുകാര്‍, അറിഞ്ഞതേയില്ല. കോഴിക്കോട്ട് നഗരത്തില്‍ വെറും അശ്ലീല വാരിക വിറ്റുനടക്കുകയും അതിലൂടെ "മാധ്യമപ്രവര്‍ത്തക"നും അധികം വൈകാതെ "പത്രാധിപരും" ആയി രൂപാന്തരപ്പെടുകയും ചെയ്ത നന്ദകുമാര്‍ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികാന്തരീക്ഷം മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ടവരെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ആയുധമാണ് ഇയാളുടെ അശ്ലീലവാരിക. ഈ വാരികയിലൂടെ പലരെയും മാനംകെടുത്തിയതിന്റെ പേരില്‍ കോടതി പലപ്പോഴായി ഇയാളെ ശിക്ഷിച്ചു. വാരികവഴിയുള്ള മലിനീകരണത്തിനു പിന്നാലെയാണ് ചിലകേന്ദ്രങ്ങളുടെ ബിനാമിയായി വ്യവഹാര രംഗത്തേക്കും കടന്നത്. ക്രൈമില്‍ പടവും വാര്‍ത്തയും വരുമെന്ന പലരെയും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. അടുത്തലക്കത്തില്‍ വായിക്കുക എന്ന ഭീഷണിയോടെ ചില യുഡിഎഫ് ഉന്നതരുടെ ഉള്‍പ്പെടെ പടം സഹിതം മുന്‍കൂര്‍ അറിയിപ്പ് വരികയും പിന്നീടിത് അപ്രത്യക്ഷമാകുകയും ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. യുഡിഎഫുകാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇയാളെ തെരഞ്ഞെടുപ്പ് വേളകളിലും അവര്‍ നല്ലവണ്ണം ഉപയോഗപ്പെടുത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ തേജോവധം ചെയ്യുന്ന പ്രത്യേക പതിപ്പുകള്‍ തയ്യാറാക്കി അവ, യുഡിഎഫുകാര്‍ വീടുകളിലും മറ്റും വിതരണം ചെയ്യാറാണ് പതിവ്. യുഡിഎഫുകാരെ ഈ അശ്ലീലവാരിക സഹിതം പലയിടത്തും പിടികൂടുകയും ചെയ്തിരുന്നു.സിപിഐ എം നേതാക്കളെ തേജോവധം ചെയ്യുന്ന ദൗത്യനിര്‍വഹണത്തിന് അജ്ഞാതകേന്ദ്രങ്ങളില്‍നിന്ന് ഇയാള്‍ക്ക് പണം എത്തുന്നതായി വ്യക്തമായ സൂചനയുണ്ട്. കേരളപൊലീസിനും ഇതേക്കുറിച്ച് വിവരമുണ്ടെങ്കിലും സംരക്ഷണം നല്‍കാനാണ് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശം.


വി എസ് അല്ല ശരി ! പാര്‍ട്ടി ആണ് ശരി ! സി പി ഐ എം കേന്ദ്ര കമ്മറ്റി പ്രമേയം


(2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)
കേരളത്തിലെ സ്ഥിതിയും അവിടെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് ജൂലൈ 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ജൂണില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിബി, കേന്ദ്രകമ്മിറ്റിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രകമ്മിറ്റി താഴെ കാണുന്ന പ്രമേയം അംഗീകരിച്ചു.

1. പാര്‍ടിക്ക് മുന്നേറാന്‍ സഹായകരമായ രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേത്. ചെറിയ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ, ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന പല നയങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടങ്ങി. ജാതി- വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ആക്രമണോത്സുകരാവുകയും അവരെ സംപ്രീതരാക്കുന്ന നഗ്നമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അഞ്ചാംമന്ത്രിക്കായുള്ള മുസ്ലിംലീഗിന്റെ ആവശ്യം യുഡിഎഫിലെ മറ്റു ഘടകപാര്‍ടികള്‍ എതിര്‍ത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അസംതൃപ്തി സൃഷ്ടിച്ചു.

2. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് 20-ാം പാര്‍ടികോണ്‍ഗ്രസ് നടന്നത്. പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയവും പ്രത്യയശാസ്ത്രപ്രമേയവും സമാപനറാലിയിലെ വമ്പിച്ച ബഹുജനപങ്കാളിത്തവും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും സ്വാധീനവും സംസ്ഥാനത്ത് മുന്നേറുന്നതിന് വഴിയൊരുക്കി.

3. ഈ സാഹചര്യത്തിലാണ് ടി പി ചന്ദ്രശേഖരന്‍ മെയ് നാലിന് കോഴിക്കോട്ട് വധിക്കപ്പെട്ടത്. പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് അപ്പോള്‍ കഷ്ടിച്ച് ഒരുമാസം തികഞ്ഞതേയുള്ളൂ. ഈ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി; ബോധപൂര്‍വമായ മാധ്യമപ്രചാരണം ഇത് തീവ്രമാക്കി. വധം നടന്ന ഉടന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഐ എമ്മാണ് ഇതിനുത്തരവാദി എന്ന് ആരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി ഒരു പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു. ഇതൊക്കെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിനിടയാക്കി.

4. നെയ്യാറ്റിന്‍കര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനായിരുന്നു. യുഡിഎഫും മാധ്യമങ്ങളും ചന്ദ്രശേഖരന്‍വധത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ടിക്കെതിരായ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. പൊലീസ് അന്വേഷണം പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വം തെറ്റായി ഉള്‍പ്പെടുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

5. തുടക്കംമുതല്‍ പാര്‍ടിനേതൃത്വത്തിന് ഈ സാഹചര്യത്തെ യോജിപ്പോടെ നേരിടാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയറ്റിന്റെയും നിലപാട് തനിക്ക് പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍ സ. വി എസ് നടത്തി. ഈ തുറന്ന വിമര്‍ശനസമീപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റു ചില സഖാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ടി കെ ഹംസയും സ. എം എം മണിയുമാണ് അങ്ങനെ ചെയ്തത്.

6. മെയ് 12ന് ഒരു പത്രസമ്മേളനത്തില്‍, ടി പി ചന്ദ്രശേഖരനും മറ്റു പാര്‍ടി അംഗങ്ങളും ഒഞ്ചിയത്ത് കലാപം ഉയര്‍ത്തിയത്, 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ഭിന്നിപ്പിനോട് താരതമ്യപ്പെടുത്തി സ. വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. ഒഞ്ചിയത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിന്മേലാണ് ഭിന്നിപ്പുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിപിഐ വിട്ടുപോയവരെ എങ്ങനെയാണ് എസ് എ ഡാങ്കെ, "വര്‍ഗവഞ്ചകര്‍" എന്ന് വിളിച്ചത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ. പിണറായി വിജയനെയും ഡാങ്കെയെയും താരതമ്യപ്പെടുത്തി. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെയും പാര്‍ടിനേതൃത്വത്തെയും വെല്ലുവിളിച്ച സ. വി എസിന്റെ ഈ പത്രസമ്മേളനം വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് പാര്‍ടിയെ പിന്താങ്ങുന്നവരില്‍ വലിയ ആശയക്കുഴപ്പവും നിരാശയും പരത്തി. കേരളത്തിലും ഇന്ത്യയിലാകെയുമുള്ള മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തിക്കാട്ടുകയും കേരളത്തില്‍ സിപിഐ എം അഗാധമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

7. മെയ് 20ന് സ. വി എസ് ജനറല്‍ സെക്രട്ടറിക്കൊരു കത്തയച്ചു. ഇതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. ഉപതെരഞ്ഞെടുപ്പു പ്രചാരണം നടന്ന സമയത്ത് ഇതും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ദുരുദ്ദേശ്യത്തോടുകൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. (പേജ് ഒന്നിന്റെ തുടര്‍ച്ച)

8. ടി പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ ജൂണ്‍ രണ്ടിന് സ. വി എസ് ഒഞ്ചിയത്തെ വീട് സന്ദര്‍ശിച്ചു. പാര്‍ടിയുടെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്തുകൊണ്ടായിരുന്നില്ല ഇത്. വധത്തിനുശേഷം, സിപിഐ എം നേതാക്കന്മാര്‍ വീട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യയും വിലക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ജൂണ്‍ രണ്ട്. സ. വി എസിന്റെ ഈ സന്ദര്‍ശനം ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ആ ദിവസം മുഴുവന്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന നെയ്യാറ്റിന്‍കരയില്‍ ഇത് ദോഷഫലമുണ്ടാക്കി.

9. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചില ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അറസ്റ്റ് നടക്കുകയുണ്ടായി. അവരില്‍ പലരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായപ്പോള്‍ പാര്‍ടി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സ. വി എസ് ഒരു പരസ്യപ്രസ്താവനയില്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും പറഞ്ഞു. പാര്‍ടിസമീപനത്തിന് കടകവിരുദ്ധമായ സമീപനമാണ് സ. വി എസിന്റേത് എന്നു കാണപ്പെട്ടു.

10. പൊളിറ്റ്ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടിനേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ. വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്രകമ്മിറ്റി തള്ളിക്കളയുന്നു. ഡിഐസിയുമായുള്ള സഖ്യം, പിഡിപിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രശ്നങ്ങളിന്മേല്‍ പിബിയുടെ ഇടപെടലുകളെതുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.

11. എഡിബി വായ്പയുടെ പ്രശ്നം വി എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ്, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശവായ്പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്.

12. എസ്എന്‍സി- ലാവ്ലിന്‍ കാര്യത്തില്‍ സ. പിണറായി വിജയനെതിരെ പഴയ ആരോപണം സ. വി എസ് ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും സിസിയും ഈ പ്രശ്നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനുനേരെയുള്ള ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്.

13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ. വി എസ് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനംചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ. വി എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.

14. പാര്‍ടിയുടെ സംസ്ഥാനനേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ. വി എസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന്, ചര്‍ച്ചകള്‍ക്കുശേഷം സ. വി എസ് കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പുദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.

15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ. വി എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഈ സ്വയംവിമര്‍ശന പരാമര്‍ശങ്ങള്‍ സ. വി എസ് തന്നെ പൊതുജനമധ്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടതാണെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ഐക്യത്തോടുകൂടി അഭിമുഖീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ സ. വി എസ് പെരുമാറുമെന്ന് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നു.

16. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ടിക്കെതിരായി ഉയര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു നെയ്യാറ്റിന്‍കര അസംബ്ലി തെരഞ്ഞെടുപ്പുപ്രചാരണവും നടന്നുകൊണ്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എം എം മണി നടത്തിയ പ്രസംഗം വലിയ ക്ഷതമേല്‍പ്പിക്കുകയും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിവന്ന ക്യാമ്പയിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുകയുമുണ്ടായി. മണിയുടെ ഈ പ്രസ്താവന വലിയ തോതില്‍ യുഡിഎഫും ബിജെപിയും കോര്‍പറേറ്റ് മാധ്യമങ്ങളും പാര്‍ടിയെ ഭര്‍ത്സിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി.

17. സ. മണിയുടെ ഈ പ്രസംഗം പാര്‍ടിയുടെ യശസ്സിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നത് കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.

18. സ. വി എസ്, ""ധീരനായ കമ്യൂണിസ്റ്റ്"" എന്ന് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും സംസ്ഥാന നേതൃത്വവുമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുള്ളവരാണ് ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ. പിണറായി വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിശേഷിപ്പിച്ചു. 2008ല്‍ ഒഞ്ചിയത്തെ പാര്‍ടി ഓഫീസ് ഇക്കൂട്ടര്‍ തീവച്ച് നശിപ്പിച്ച സമയത്താണ് സ. വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിളിച്ചത്. പാര്‍ടിയുടെ നിലപാട് സംരക്ഷിക്കുന്നതിനായി ""കുലംകുത്തി"" എന്ന ഈ പദം, ചന്ദ്രശേഖരന്റെ വധത്തിനുശേഷവും സ. വിജയന്‍ പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. കൊലപാതകത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ ഈ പ്രയോഗത്തെ നമുക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.

19. പാര്‍ടിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും, പാര്‍ടിക്ക് ഈ വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിനയം. എന്നാല്‍, പാര്‍ടിയില്‍പ്പെട്ട ആരെങ്കിലും യഥാര്‍ഥത്തില്‍ ഈ വധത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ പാര്‍ടിനടപടിയുണ്ടാകും. പാര്‍ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പാര്‍ടി അന്വേഷണം നടത്തുന്നതാണ്.

20. പാര്‍ടിയാകെ ഐക്യത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്യുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പാര്‍ടിക്കെതിരായി നടക്കുന്ന പ്രചാരണത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും വേണം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയും തൊഴിലാളിസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം. മഹത്തായ സമരങ്ങളുടെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള കേരളത്തിലെ പാര്‍ടിഘടകം ഈ സാഹചര്യത്തെ വിജയകരമായി മുറിച്ചുകടക്കുകയും മുന്നോട്ടുപോവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

Monday, July 23, 2012

ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു


 
കാണ്‍പൂര്‍: ഐഎന്‍എ, റാണി ലക്ഷ്മി റെജിമെന്റ്് എന്നിവയിലൂടെ സ്വാതന്ത്ര്യപോരാളികളുടെ വീരനായികയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മി എന്ന ഡോ. ലക്ഷ്മി സൈഗാള്‍ അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാണ്‍പൂരിലെ ആശുപത്രിയില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്നരക്കായിരുന്നു അന്ത്യം. സിപിഐ എം ഉത്തര്‍പ്രദേശ് സംസ്ഥാന കമ്മറ്റി അംഗമായിരുന്നു.

വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം മസ്തിഷ്കാഘാതം കൂടിയുണ്ടായതോടെ സ്ഥിതി ഗുരുതരമായി. യന്ത്രങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. മൃതദേഹം കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി സ്മാരക മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ചൊവ്വാഴ്ച രാവിലെ 11 നു വിട്ടുകൊടുക്കും. കണ്ണുകളും ദാനം ചെയ്തിട്ടുണ്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന സുഭാഷിണി അലിയും ദില്ലിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീസയുമാണ് മക്കള്‍. മരണസമയത്ത് ഇരുവരും സമീപത്തുണ്ടായിരുന്നു.

പ്രശസ്ത അഭിഭാഷകന്‍ ഡോ. സ്വാമിനാഥന്‍, പൊതുപ്രവര്‍ത്തക പൊന്നാനി ആനക്കര വടക്കുവീട്ടില്‍ അമ്മു സ്വാമിനാഥന്‍ എന്നിവരുടെ മകളായി 1914 ഒക്ടോബര്‍ 24ന് പഴയ മദ്രാസില്‍ ആയിരുന്നു ലക്ഷ്മിയുടെ ജനനം. സ്വാതന്ത്ര്യസമരസേനാനികളുളള കുടുംബത്തില്‍ നിന്നും വന്നതുകൊണ്ടുതന്നെ ചെറുപ്പകാലം മുതലേ ലക്ഷ്മി സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ സജീവമായിരുന്നു. വിദേശവസ്ത്രങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാരകേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മി പങ്കെടുത്തു. 1938ല്‍ മദ്രാസ് മെഡിക്കല്‍കോളേജില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കി. പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമനേടിയ ലക്ഷ്മി യാദൃഛികമായാണ് സിംഗപ്പുരിലെത്തിയത്. 1943ല്‍ സുബാഷ്ചന്ദ്രബോസ് സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നതോടെയാണ് ഐഎന്‍എയുമായി അടുക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനായി പ്രവര്‍ത്തിക്കുന്ന വനിതാ സൈനിക സംഘം രൂപീകരിക്കാന്‍ സുബാഷ് ചന്ദ്രബോസ് തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി മാറുന്നത്. 1944 മാര്‍ച്ച് 14ന് ബ്രിട്ടീഷ് സൈന്യം പിടികൂടിയ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ദേശീയ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് 1946ല്‍ ജയില്‍ മോചിതയായി. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസില്‍ നിന്നകന്ന് കാണ്‍പുരില്‍ ക്ലിനിക്കും പൊതുപ്രവര്‍ത്തനവുമായി കഴിയുമ്പോഴാണ് സിപിഐ എം അനുഭാവിയാകുന്നത്. പ്രമുഖ സിപിഐ എം നേതാവായിരുന്ന ബി ടി രണദിവെയുമായി പരിചയപ്പെട്ടത് മാര്‍ക്സിസത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു. സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടങ്ങിയ ലക്ഷ്മി 70ല്‍ പാര്‍ടി അംഗമായി. പിന്നീട് യുപി സംസ്ഥാന കമ്മിറ്റി അംഗമായി.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ലക്ഷ്മി പ്രായാധിക്യം വകവയ്ക്കാതെ അടുത്തകാലം വരെ പ്രക്ഷോഭസമരങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു. സുബാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദി സര്‍ക്കാരില്‍ സാമൂഹ്യക്ഷേമമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946ല്‍ ഐഎന്‍എയില്‍ സഹപ്രവര്‍ത്തകനായിരുന്ന പ്രേംകുമാര്‍ സൈഗാളിനെ വിവാഹം ചെയ്തു. വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയാണ് ക്യാപ്റ്റന്‍ ലക്ഷ്്മിയുടെ സഹോദരി. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് നേതാവായി ഉയര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മിയെ 1998ല്‍ രാഷ്ട്രം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു. 2002 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിായായിരുന്നു.

Saturday, July 21, 2012

ഇന്ത്യന്‍ വിദഗ്‌ദ്ധര്‍ക്ക്‌ യൂറോപ്യന്‍ യൂണിയനില്‍ ജോലി സാദ്ധ്യത


 


  • യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസമുള്ള വിദഗ്‌ദ്ധ ജോലിക്കാര്‍ക്ക്‌ ബ്ലൂ കാര്‍ഡ്‌ സമ്പ്രദായത്തില്‍ ജോലി സാദ്ധ്യത നല്‍കുമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര-നീതിന്യായ വകുപ്പ്‌ കമ്മീഷണര്‍ ഫ്രാങ്കോ ഫ്രറ്റീനി ബ്രസല്‍സില്‍ അറിയിച്ചു. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ അനുഭപ്പെടുന്ന വിദഗ്‌ദ്ധ ജോലിക്കാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ്‌ ബ്ലൂ കാര്‍ഡ്‌ സമ്പ്രദായം കൊണ്ടു വരുന്നത.്‌ 2007 ഒക്‌ടോബറില്‍ രണ്ട്‌ വര്‍ഷത്തെ വിസാ വ്യവസ്‌ഥയിലും, ജോലി കരാറിലും വിദഗ്‌ദ്ധരെ കൊണ്ടുവരാന്‍ ആലോചന തുടങ്ങിയിരുന്നെങ്കിലും പല രാജ്യങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന്‌ ഈ നടപടികള്‍ മന്ദീഭവിപ്പിച്ചിരുന്നു. എന്നാല്‍ വിദഗ്‌ദ്ധ ജോലിക്കാരുടെ അഭാവം മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും, പ്രത്യേകിച്ച്‌ പുതിയതായി യൂണയനില്‍ അംഗങ്ങളായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും രൂക്ഷമായി വന്ന സാഹചര്യത്തില്‍ ഇനി അധികനാള്‍ ഈ നിയമ നിര്‍മ്മാണം നീട്ടിക്കൊണ്ട്‌ പോകാന്‍ സാധിക്കുകയില്ലെന്ന്‌ ഫ്രറ്റീനി വിശദീകരിച്ചു.
  • ഈ പുതിയ ബ്ലൂ കാര്‍ഡ്‌ വ്യവസ്‌ഥയില്‍ ഉന്നത വിദ്യാഭാസമുള്ള ഡോക്‌ടര്‍ന്മാര്‍, വിവരസാങ്കേതിക മേഖലയിലുള്ളവര്‍, ഗവേഷണ മേഖലയിലുള്ളവര്‍, സയന്‍െറിസ്‌റ്റുകള്‍ എന്നിവര്‍ക്കാണ്‌ ജോലി സാദ്ധ്യത ലഭിക്കുക. ഈ മേഖലയിലുള്ള ഇന്ത്യന്‍ വിദഗ്‌ദ്ധര്‍ക്ക്‌ ഇത്‌ നല്ല ഒരവസരമാണെന്ന്‌ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ ഡലഗേഷന്‍ അദ്ധ്യക്ഷ നീനാ ഗില്‍ പറഞ്ഞു.
  •  ഇറ്റലി, ഫ്രാന്‍സ്‌,ഐര്‍ലന്‍ഡ്‌, ചെക്ക്‌ റിപ്പബ്‌ളിക്‌, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്‌, ഹോളണ്ട്‌, സൈപ്രസ്‌, ലിറ്റ്‌വെയിന്‍, ബല്‍ജിയം, ഓസ്‌ട്രിയ, ഫിന്‍ലാന്‍ഡ്‌, എസ്‌റ്റോണിയന്‍, മാള്‍ട്ടാ, ലംക്‌സംബൂര്‍ഗ്‌ എന്നീ രാജ്യങ്ങളിലാണ്‌ കൂടുതല്‍ വിദഗ്‌ദ്ധ ജോലിക്കാരുടെ ഒഴിവുകള്‍ ഇപ്പോള്‍ ഉള്ളത്‌.
  • ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബ്ലൂ കാര്‍ഡ്‌ വ്യവസ്‌ഥയില്‍ 27 യൂറോപ്യന്‍ യൂണിയ രാജ്യങ്ങളിലും ജോലി കരാറില്‍ ജോലി ചെയ്യുന്നതിനും, സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും, സ്വന്തം കുട്ടികളെയും കൊണ്ടു വരുന്നതിനും ഉദാര വ്യവന്ഥകളായിരിക്കും ഉണ്ടായിരിക്കുക. ഏതാണ്ട്‌ അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ്‌ വ്യവസ്‌ഥയിലാണ്‌ ഈ ബ്ലൂ കാര്‍ഡും വിഭാവന ചെയ്യുന്നത്‌.

മാധ്യമശ്രമം സിപിഐ എമ്മിനെ തകര്‍ക്കാന്‍: ഗൗരിയമ്മ Posted on: 21-Jul-2012 12:31 AM



ആലപ്പുഴ: മാധ്യമങ്ങള്‍ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. സിപിഐ എം ജനസ്വാധീനമുള്ള പാര്‍ടിയാണ്. അങ്ങനെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിന് ലഭിക്കുന്ന സീറ്റുകള്‍ അവരുടെ സ്വാധീനത്തിന് തെളിവാണ്. ടി പി ചന്ദ്രശേഖരനെ സിപിഐ എമ്മുകാര്‍ കൊല്ലുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഈ കേസില്‍ പുനരന്വേഷണം നടത്തണം. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളെയോ ഗൂഢാലോചന നടത്തിയവരെയോ ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. ഏത് ഏജന്‍സി അന്വേഷിച്ചാലും സത്യസന്ധമായിരിക്കണം. ഇപ്പോഴത്തെ അന്വേഷണം അങ്ങനെയല്ല നടക്കുന്നത്. പിണറായി സെക്രട്ടറിയായ ശേഷം പാര്‍ടി ശക്തിപ്പെട്ടിട്ടുണ്ട്. പത്രക്കാര്‍ക്ക് പിണറായിയോട് വിരോധമാണ്. മനോരമയേക്കാള്‍ മാതൃഭൂമിയാണ് പിണറായിയെ ആക്രമിക്കുന്നത്. മാതൃഭൂമിക്ക് പിണറായിയെ പിടിക്കണമെന്നാഗ്രഹമുണ്ട്-ഗൗരിയമ്മ പറഞ്ഞു.

"ദൈവകണം" വി ബി ചെറിയാന്‍



ഹിഗ്സ് ബോസോണ്‍ കണ്ടെത്തിയെന്ന വാര്‍ത്ത ലോകമെങ്ങും ശാസ്ത്രകുതുകികളെ മാത്രമല്ല സാധാരണക്കാരെപ്പോലും ആകര്‍ഷിച്ചു. സാധാരണ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള സങ്കീര്‍ണ ഫോര്‍മുലകളൊന്നുമില്ലാതെ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നതായിരിക്കും ഒരു കാരണം. "ദൈവകണം" എന്ന് ഹിഗ്സ് ബോസോണ് മാധ്യമങ്ങള്‍ നല്‍കിയ പേരും ആളുകളെ ആകര്‍ഷിക്കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സമകാലികനായിരുന്ന സത്യേന്ദ്രനാഥ് ബോസാണ് ക്വാണ്ടം മെക്കാനിക്സ് അടിസ്ഥാനമാക്കിയ കണികാസങ്കല്‍പ്പം മുന്നോട്ടുവച്ചത്. ക്വാണ്ടം മെക്കാനിക്സില്‍ ബോസിന്റെ സംഭാവനയെ ഐന്‍സ്റ്റീനും അംഗീകരിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ബോസ് ഐന്‍സ്റ്റീന്‍ സാംഖ്യകം (ബോസ് ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റം).

ബോസിന്റെ സംഭാവനകള്‍ക്കുകൂടിയുള്ള അംഗീകാരം എന്ന നിലയ്ക്കാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് നല്‍കപ്പെട്ടത്. തന്റെ പേര് ചേര്‍ത്ത് വിളിക്കുന്നത് പീറ്റര്‍ ഹിഗ്സ് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ അതൃപ്തി വകവയ്ക്കാതെ യൂറോപ്യന്‍ ശാസ്ത്രജ്ഞരാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് പ്രചരിപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഫെര്‍മിനാഷണല്‍ ആക്സലറേറ്റര്‍ ലാബിന്റെ തലവന്‍ ലിയോണ്‍ മാക്സ് ലെഡര്‍മാന്‍ ഹിഗ്സ് ബോസോണെപ്പറ്റി കൂടുതല്‍ പഠനം നടത്തി. അദ്ദേഹമാണ് അതിന്റെ സവിശേഷതകള്‍ മനസ്സിലാക്കി നാശംപിടിച്ചത് എന്ന അര്‍ഥത്തില്‍ God Damn (ഗോഡ് ഡാം) പാര്‍ട്ടിക്കിള്‍ എന്ന് അതിനെ വിളിച്ചത്. അദ്ദേഹം എഴുതിയ ലേഖനത്തിന്റെ പ്രസാധകരാണ് വായനക്കാര്‍ക്ക് സ്വീകാര്യമാകാനെന്ന പേരില്‍ അതിനെ ഗോഡ് പാര്‍ട്ടിക്കിള്‍ (ദൈവകണം) എന്നാക്കി മാറ്റിയത്. അത് കണ്ടുപിടിക്കാനുള്ള പരീക്ഷണമാണ് സമീപഭാവിയില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന വിശ്വാസത്തില്‍ ഇന്ന് എത്തിനില്‍ക്കുന്നത്. പ്രകൃതിശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും ചരിത്രം നോക്കിയാല്‍ പ്രാധാന്യമുള്ള ഇത്തരം ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടന്നിട്ടുണ്ടെന്നു കാണാന്‍ കഴിയും. ഈ ഓരോ സന്ദര്‍ഭത്തിലും അത്തരം കണ്ടുപിടിത്തങ്ങളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്തവണ്ണം ദുര്‍വ്യാഖ്യാനിക്കാന്‍ ചൂഷകവര്‍ഗം ശ്രമിച്ചിട്ടുണ്ട്. പൊതുവില്‍ പറഞ്ഞാല്‍ ആത്മീയവാദത്തെയാണ് അതിന് അവര്‍ ആയുധമാക്കിയത്. അതിനെ ചെറുക്കാന്‍ ഭൗതികവാദത്തെ പൊതുവില്‍ ചൂഷിതരും ഉപയോഗിച്ചു. എന്നാല്‍, ഈ പൊതു നിയമത്തിന് പലപ്പോഴും അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാണാം. മാര്‍ക്സിന്റെ കാലംമുതല്‍ ഈ തര്‍ക്കത്തില്‍ വൈരുധ്യാത്മക ഭൗതികവാദ വീക്ഷണത്തോടെ ഇടപെട്ട് ശാസ്ത്രീയമായ സമീപനം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമമാരംഭിച്ചു. പിന്നീട് ലെനിനും സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് ശാസ്ത്രജ്ഞരും ആ ശ്രമം തുടര്‍ന്നു.

ഐസക് ന്യൂട്ടണ്‍ മെക്കാനിക്സിലെ യാന്ത്രികചലന നിയമങ്ങളാണ് ശാസ്ത്രീയമായി തെളിയിച്ചത്. അത് ദൈവസങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തെ സാരമായി പിടിച്ചുലച്ചു. ശാസ്ത്രജ്ഞനായ ന്യൂട്ടണ്‍ പരീക്ഷണശാലയിലെ ഗവേഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന ശാസ്ത്രീയ നിഗമനങ്ങള്‍ അദ്ദേഹത്തിലെ ഈശ്വരവിശ്വാസിയെ അത്യന്തം അസ്വസ്ഥനാക്കി. ഈ വൈരുദ്ധ്യത്തിനൊരു പരിഹാരം കണ്ടെത്താനും സ്വന്തം മനസ്സിന് സ്വസ്ഥത നല്‍കാനും അദ്ദേഹത്തിന് ഒടുവില്‍ ഈശ്വരനെ ഇറക്കുമതി ചെയ്യേണ്ടിവന്നു. ചലനരഹിതമായിരുന്ന പദാര്‍ഥത്തെ ചലിപ്പിച്ച് ചൈതന്യവത്താക്കാന്‍ അതിനൊരു ആദ്യതാക്കോല്‍ (ക്ലോക്കിന്റെ സങ്കല്‍പ്പം) കൊടുത്തതുപോലെയോ, നിശ്ചലമായ പദാര്‍ഥത്തെ ചലിപ്പിക്കാന്‍ ആദ്യത്തെ ഉന്ത് കൊടുത്തതുപോലെയോ, പ്രകൃതിയില്‍ ആദ്യചലനത്തിന് ഈശ്വരന്‍ കാരണക്കാരനായി എന്നാണതിന് അദ്ദേഹം നല്‍കിയ ന്യായം. ഇപ്രകാരം ഈശ്വര സങ്കല്‍പ്പത്തിന്റെ കള്ളക്കടത്ത് നടത്തുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് പദാര്‍ഥചലനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ അന്നത്തെ പരിമിതിയായിരുന്നെന്നു ചൂണ്ടിക്കാണിച്ചത് മാര്‍ക്സും എംഗല്‍സുമാണ്. പദാര്‍ഥത്തിന്റെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള സ്ഥാനമാറ്റംപോലെയുള്ള ചലനത്തിന്റെ യാന്ത്രികരൂപം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) മാത്രം മനസ്സിലുണ്ടായിരുന്നതാണ് ന്യൂട്ടന്റെ പരിമിതിയെന്നും ചലനത്തെ യാന്ത്രികരൂപത്തില്‍ മാത്രമല്ല മറ്റു കൂടുതല്‍ രൂപത്തിലും നിരീക്ഷിക്കാന്‍ കഴിയുമെന്നു സമര്‍ഥിക്കാന്‍ മാര്‍ക്സിനും എംഗല്‍സിനും കഴിഞ്ഞു. വലിയ പദാര്‍ഥരൂപത്തിന്റെ ചലനത്തിനാണ് യാന്ത്രികചലനം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) എന്ന് പറയുന്നത്. പദാര്‍ഥവലുപ്പം തന്മാത്രയിലേക്ക് എത്തുമ്പോള്‍ അത് മെക്കാനിക്സ് ഓഫ് മോളിക്യൂള്‍ അഥവാ ഫിസിക്സ് ആകും. ആറ്റം തലത്തിലേക്കെത്തുമ്പോള്‍ ഫിസിക്സ് ഓഫ് ആറ്റം അഥവാ കെമിസ്ട്രിയാകും.

ജീവശാസ്ത്രതലത്തിലേക്കെത്തുമ്പോള്‍ അതിലെ ചലനപ്രക്രിയകളെ മനസ്സിലാക്കാന്‍ അത് ബയോളജിയായും ജന്തുലോകത്തില്‍ സുവോളജിയായും സസ്യലോകത്തില്‍ ബോട്ടണിയായും മാറുന്നു. ഭൗതികവിജ്ഞാനത്തിലും അതിന്റെ ഭാഗമായി ഊര്‍ജതന്ത്രത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. ആറ്റം ആണ് പദാര്‍ഥകണികകളുടെ ഏറ്റവും ചെറിയ രൂപമെന്നും ആറ്റം അവിഭാജ്യമാണെന്നുമുള്ള ധാരണ ചോദ്യംചെയ്യപ്പെട്ടു. കൂടുതല്‍ സൂക്ഷ്മകണങ്ങളെ ശാസ്ത്രം കണ്ടെത്തി. ശാസ്ത്രത്തിന്റെ ഈ പുരോഗതിയെ ദ്രവ്യസങ്കല്‍പ്പത്തെയും ഭൗതികവാദത്തെയും ചോദ്യംചെയ്യാന്‍ ആത്മീയവാദ ദാര്‍ശനികര്‍ ഉപയോഗപ്പെടുത്തി. അവരുടെ വാദത്തെ നിരാകരിച്ച് ലെനിന്‍ നടത്തിയ ദാര്‍ശനിക ഇടപെടലാണ് "ഭൗതികവാദവും അതിഭൗതിക വിമര്‍ശനവും" (മെറ്റീരിയലിസം & എംപീരിയോ ക്രിട്ടിസിസം) എന്ന കൃതി. ആറ്റം വിഭജിച്ചുണ്ടായ കണങ്ങള്‍ വീണ്ടും വിഭജിക്കപ്പെടാമെന്നും ആ വിഭജനസാധ്യതയ്ക്ക് അന്ത്യമില്ലെന്നും ലെനിന്‍ ചൂണ്ടിക്കാട്ടി. ദ്രവ്യത്തിന്റെ ഇതുവരെ അജ്ഞാതമായിരുന്ന പ്രത്യേകതകളാണ് അതില്‍ക്കൂടി പുറത്തുവരുന്നതെന്നും അതുകൊണ്ട് ദ്രവ്യത്തിന്റെ നിലനില്‍പ്പ് നിഷേധിക്കപ്പെടുന്നില്ലെന്നും നമ്മുടെ ബോധത്തിനു പുറത്ത് അസ്തിത്വമുള്ളതെന്തോ അതാണ് ദ്രവ്യമെന്നും ലെനിന്‍ കൂട്ടിച്ചേര്‍ത്തു. ഭൗതികവാദിയും നിരീശ്വരവാദിയും ആണെങ്കിലും ഐന്‍സ്റ്റീന് ഈ വൈരുധ്യാത്മക സമീപനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പരിമിതിയെന്നും ലെനിന്‍ വിമര്‍ശനപരമായി ചൂണ്ടിക്കാട്ടി. ഐന്‍സ്റ്റീന്‍ ഊര്‍ജത്തിന്റെ ദ്രവ്യ സമവാക്യം ((E = mC2) ) കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് പദാര്‍ഥം ജനിക്കുന്നുവെന്നും നശിക്കുന്നുവെന്നുമാണ് ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം തെളിയിക്കുന്നതെന്ന എതിര്‍വാദവുമായി അന്നത്തെ കത്തോലിക്കാസഭയുടെ തത്വചിന്തകരായിരുന്ന നിയോതോമിസ്റ്റുകള്‍ രംഗത്തെത്തി. സ്റ്റാലിന്‍ നേതൃത്വം നല്‍കിയിരുന്ന അന്നത്തെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ശാസ്ത്രജ്ഞരാണ് ഇതിനെതിരെ രംഗത്തെത്തിയത്. പദാര്‍ഥവും ഊര്‍ജവും (പ്രഭാവവും) ദ്രവ്യം എന്ന വസ്തുനിഷ്ഠയാഥാര്‍ഥ്യത്തിന്റെ വ്യത്യസ്ത രൂപങ്ങളാണെന്നും അതുകൊണ്ട് ദ്രവ്യം ഇല്ലാതാകുന്നില്ലെന്നും രൂപമാറ്റം സംഭവിക്കുകമാത്രമാണ് ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സോവിയറ്റ് ശാസ്ത്രജ്ഞര്‍ അണുകേന്ദ്രത്തില്‍ 33 കണികകളെകൂടി കണ്ടെത്തി. ആ എണ്ണം അന്തിമമാണെന്നു കരുതുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഭൗതികശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന മഹാവിസ്ഫോടനത്തോടെയാണ് പ്രപഞ്ചോല്‍പ്പത്തി എന്നാണ് പൊതുവില്‍ ഭൗതികശാസ്ത്രജ്ഞര്‍ കരുതുന്നത്. 1928ല്‍ ജോര്‍ജ് ലെമൈറ്റര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ പ്രപഞ്ചസിദ്ധാന്തം ആവിഷ്കരിച്ചത്. അത്യന്തം സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയിരുന്ന പ്രപഞ്ചമാണ് മഹാസ്ഫോടനത്തോടെ വികസിക്കാനാരംഭിച്ചതെന്നാണ് ഈ സിദ്ധാന്തം കരുതുന്നത്. ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി എന്നുമാത്രമേ പ്രപഞ്ചോല്‍പ്പത്തി എന്നു പറയുമ്പോള്‍ അര്‍ഥമാക്കേണ്ടതുള്ളൂ. കാരണം, ദ്രവ്യം കാലത്തില്‍ നിത്യവും സ്ഥലത്തില്‍ അതിരുകളില്ലാത്തത് എന്ന അര്‍ഥത്തില്‍ അപാരവുമാണ്. ദ്രവ്യമില്ലാത്ത സ്ഥലവും കാലവുമില്ല. അതായത്, ദ്രവ്യത്തിന് കേവലം നീളം, വീതി, കനം എന്നീ ത്രിമാന സങ്കല്‍പ്പം പോരെന്നും അത് സ്ഥലകാല നിബദ്ധംകൂടിയാണെന്നും സാരം.

പ്രപഞ്ചത്തില്‍ എവിടെയും ഭൗതികപദാര്‍ഥം ഉണ്ടെന്ന അര്‍ഥത്തില്‍ ശൂന്യത എന്നൊന്നില്ല. ഭൗതികതയാണ് പ്രപഞ്ചത്തിന്റെ ഏകത്വത്തിന് ആധാരം. പദാര്‍ഥങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള കൂടുതല്‍ അന്വേഷണം പാര്‍ടിക്കിള്‍ ഫിസിക്സ് (കണികാ ഭൗതികം) എന്ന സൂക്ഷ്മകണ ശാസ്ത്രശാഖയ്ക്ക് വഴിതെളിച്ചു. സ്ഥൂലതലങ്ങളിലേക്കുള്ള അന്വേഷണം സൗര കടാഹത്തിലേക്കും നക്ഷത്രഗാലക്സികളിലേക്കും നമ്മെ നയിക്കും. സൗക്ഷ്മ്യത്തിലേക്കും സ്ഥൗല്യത്തിലേക്കും ഉള്ള അന്വേഷണത്തില്‍നിന്ന് സിദ്ധിക്കുന്ന ഒരു കാര്യമുണ്ട്- പദാര്‍ഥം അതിന്റെ സൂക്ഷ്മതലങ്ങളിലും സ്ഥൂലതലങ്ങളിലും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണത്. ചലനരഹിതമായ പദാര്‍ഥസങ്കല്‍പ്പത്തിന് ഒരടിസ്ഥാനവുമില്ലെന്നും പദാര്‍ഥവും ചലനവും ഭിന്നരൂപങ്ങളാണെങ്കിലും ദ്രവ്യത്തിന്റെ വിഭജിച്ച് മാറ്റാനാകാത്ത സ്വഭാവമാണ് ചലനമെന്നും അങ്ങനെ ദ്രവ്യം ചലനാത്മകമാണെന്നും സംശയലേശമന്യേ തെളിയിക്കപ്പെടുന്നു.

പദാര്‍ഥത്തിന്റെ സ്വഭാവവിശേഷങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള ഈ പഠനങ്ങള്‍ എല്ലാ പദാര്‍ഥങ്ങളിലുമുള്ള ഏറ്റവും പൊതുവായതിനെ പ്രതിനിധാനം ചെയ്യുന്നത് എന്ന നിലയ്ക്ക് ദ്രവ്യസങ്കല്‍പ്പത്തെ ഒരു ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്താന്‍, മാറ്ററിന്റെ അര്‍ഥകല്‍പ്പന ആ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായകരമായി. അതായത് വിഭിന്ന രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിവിധ പദാര്‍ഥങ്ങളിലെ ഏറ്റവും സാമാന്യമായതിനെ പ്രതിനിധീകരിക്കുന്ന ഗണമായി ദ്രവ്യത്തെ (മാറ്ററിനെ) കാണാന്‍ ആരംഭിച്ചു. ഈ കാഴ്ചപ്പാടുള്‍ക്കൊള്ളാന്‍ കഴിയാതെ പോയതിന്റെ ഫലമായി 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ അന്ത്യപാദങ്ങളില്‍ (1917-18) പ്രകടമായ ഐന്‍സ്റ്റീന്റെ പരിമിതികളെ ചൂണ്ടിക്കാണിച്ച് വിമര്‍ശം നടത്താന്‍ കഴിഞ്ഞത് വൈരുധ്യാത്മക ഭൗതികവാദിയായ ലെനിന്റെ ശാസ്ത്രബോധത്തിനാണ്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ എന്തുകൊണ്ട് മാറ്റം? എങ്ങനെ മാറുന്നു? ഏത് ദിശയിലേക്ക് മാറുന്നു? (Why? How? and to which direction?) ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പ്രധാനം.

എന്തുകൊണ്ട് മാറ്റം എന്നതിനുത്തരം വൈരുധ്യംമൂലമെന്നാണ്. എങ്ങനെ മാറുന്നു എന്നതിനുത്തരം അളവ് ഗുണമാകുന്നതിലൂടെ എന്നതാണ്. ഏത് ദിശയിലേക്ക് മാറുന്നു എന്നതിനുത്തരം നിഷേധ, നിഷേധത്തിലേക്ക്, താരതമ്യേന ലളിതമായതില്‍നിന്നും കൂടുതല്‍ സങ്കീര്‍ണമായതിലേക്ക് എന്നാണ്. ഈ മുഖ്യ നിയമങ്ങള്‍ക്കു പുറമെ പ്രധാന ദാര്‍ശനിക ഗണങ്ങള്‍കൂടി മനസ്സിലാക്കിയാല്‍ മാത്രമേ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെ ലളിതമായി ഉള്‍ക്കൊള്ളാനും സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയുംവിധം വിശദമാക്കിക്കൊടുക്കാനും കഴിയൂ. കാര്യകാരണ ബന്ധം അത്തരം ഒരു ദാര്‍ശനിക ഗണമാണ്.

ഏത് കാര്യത്തിനും ഒരു കാരണമുണ്ടാകും. ആ കാര്യമാകട്ടെ മറ്റൊരു കാര്യത്തിന്റെ കാരണമാകും. അതായത് ഏതും ഒരേ സമയം കാര്യവും കാരണവുമാണെന്നുകാണാം. കാരണം മാത്രമായോ, കാര്യം മാത്രമായോ ഒന്നുമില്ല. അങ്ങനെ മനസ്സിലാക്കാത്തവരാണ് ആദ്യകാരണം തേടി പോകുന്നത്. രൂപം- ഉള്ളടക്കം, പ്രതിഭാസം-സത്ത, മൂര്‍ത്തം- അമൂര്‍ത്തം, ആവശ്യകത- യാദൃച്ഛികത തുടങ്ങിയ ദാര്‍ശനിക ഗണദ്വയങ്ങള്‍ വേറെയുമുണ്ട്. ഇതെല്ലാംവഴി വൈരുധ്യാത്മക ഭൗതികവാദത്തെ സ്വന്തം ബോധമായി മാറ്റാന്‍ കഴിയുന്നവര്‍ക്ക് വളരെവേഗം പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് സോഷ്യലിസ്റ്റ് ശക്തികളുടെ ആദ്യഘട്ടത്തിലെ വേഗത്തിലുള്ള വളര്‍ച്ച.

Monday, July 16, 2012

ഫ്ളാറ്റ് വാടകയ്ക്ക്; താമസം ആഡംബരവീട്ടില്‍



 പേരൂര്‍ക്കടയില്‍ ഫ്ളാറ്റ് ചുളുവില്‍ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും താമസിക്കുന്നത് ആഡംബര വീടുകളില്‍. നഗരത്തില്‍ മൂന്നും നാലും വീടുള്ള പലര്‍ക്കും ഇന്ന് ഈ ഫ്ളാറ്റുകള്‍ അധിക വരുമാന മാര്‍ഗം. ഫ്ളാറ്റ് സംഘടിപ്പിച്ച മലയാള മനോരമയിലെ 11 പേരില്‍ പത്തും അവിടെ താമസമില്ല. ഇതില്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം ഫ്ളാറ്റ് വാടക്യക്ക് കൊടുത്ത് പട്ടം എല്‍ഐസി ലെയ്നിലെ ആഡംബര വീട്ടിലാണ് താമസം. പി ടി ചാക്കോ നഗറില്‍ ആദ്യം വാങ്ങിയ ഫ്ളാറ്റ് വിറ്റശേഷമാണ് ഇദ്ദേഹം പേരൂര്‍ക്കടയില്‍ ഫ്ളാറ്റ് തരപ്പെടുത്തിയത്. മനോരമയിലെ പി കിഷോറിന് നഗരത്തില്‍ത്തന്നെ ഒന്നിലേറെ ഫ്ളാറ്റുണ്ട്. ജി വിനോദ് ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തശേഷം ഭാര്യ ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനൊപ്പം കുമാരപുരത്ത് സ്വന്തം വീട്ടിലാണ് താമസം. മറ്റൊരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി പി ജെയിംസിന് ഇടപ്പഴഞ്ഞി സിഎസ്എം നഗറിനു സമീപം സ്വന്തം വീടുണ്ട്. ഹൗസിങ് ബോര്‍ഡിനെ അറിയിക്കാതെ ചട്ടവിരുദ്ധമയാണ് ഇവരെല്ലാം ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് പേരൂര്‍ക്കടയിലെ ഫ്ളാറ്റുകള്‍ ഭൂരിപക്ഷവും സ്വന്തമാക്കിയതും. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വീടില്ലെന്നും ജില്ലയില്‍ മറ്റു താമസ സൗകര്യങ്ങളില്ലെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഇവരെല്ലാം നല്‍കിയിരുന്നു. അപ്പോള്‍ത്തന്നെ സ്വന്തമായോ ഭാര്യയുടെ പേരിലോ വീടുള്ളവരായിരുന്നു അപേക്ഷകരില്‍ പലരും. വ്യാജ സത്യവാങ്മൂലം നല്‍കി സര്‍ക്കാരിനെയും ഭവന നിര്‍മാണ ബോര്‍ഡിനെയും കബളിപ്പിക്കുകയായിരുന്നു ഇവര്‍. മാധ്യമപ്രവര്‍ത്തകരുടെ സ്വാധീനം ഉപയോഗിച്ച് വായ്പത്തുക എഴുതിത്തള്ളുമെന്ന് ഉറപ്പാക്കിയാണ് പലരും അപേക്ഷ നല്‍കിയതുതന്നെ. മനോരമ, ദീപിക ഗ്രൂപ്പുകളായിരുന്നു ഇതിനു ചരടുവലിച്ചത്. ഫ്ളാറ്റ് സ്വന്തമാക്കിയയുടന്‍ കെഎസ്ഇബി ഫീഡറും കുടിവെള്ള ലൈനും നല്ല റോഡുമെല്ലാം സ്വാധീനമുപയോഗിച്ച് തരപ്പെടുത്തി. കൂടിയ വാടക ഇതുവഴി ഉറപ്പാക്കുകയും ചെയ്തു. രണ്ടു ബെഡ് റൂം ഫ്ളാറ്റിന് 7.62 ലക്ഷവും മൂന്നു ബെഡ്റൂമിന്റേതിന് 10.28 ലക്ഷവും ആയിരുന്നു വില. പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവനിര്‍മാണ സബ്സിഡി തുകയായ 50,000 രൂപ കിഴിച്ചാണ് വില നിശ്ചയിച്ചത്. ഇത്രയും സൗകര്യങ്ങള്‍ ഈ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചപ്പോള്‍, വിവിധ ജില്ലകളിലായി വര്‍ഷങ്ങള്‍ക്കുമുമ്പ് അപേക്ഷ നല്‍കിയ പലര്‍ക്കും ഇന്നും ഭവനിര്‍മാണ സബ്സിഡി ലഭിച്ചിട്ടില്ല. പലിശയും കൂട്ടുപലിശയുമായി ഇപ്പോള്‍ ഭവന നിര്‍മാണ ബോര്‍ഡിന് നല്‍കേണ്ട തുക 25 മുതല്‍ 29 ലക്ഷം വരെ എത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് ഈ ഫ്ളാറ്റിന് 45 മുതല്‍ അമ്പതു ലക്ഷം രൂപവരെ വില വരുമെന്ന് കണക്കാക്കുന്നു.

54 Kerala journalists default on payment of Rs 19.37 crore to govt for houses, seek waiver .



ore Sharing Servic
Share on twitterShare on facebookShare on stumbleuponShare on ema
Shaju Philip : Thiruvananthapuram, Sun Jul 15 2012, 02:58 hrs
Fifty-four senior journalists in Kerala’s capital Thiruvananthapuram have together defaulted on a payment of Rs 19.37 crore for houses they secured from the Kerala State Housing Board (KSHB) more than a decade ago under a scheme for the media and have been lobbying with the government to waive the amount.
Under the KSHB scheme launched in 2000, 54 two-bedroom (1,500 sq ft) and three-bedroom (1,700 sq ft) flats were built on a 1.5 acre plot in NCC Nagar, Peroorkkada, and allotted for a ‘Journalists Colony’. The cost of a two-bedroom flat was tentatively fixed at Rs 7.62 lakh and for a three-bedroom flat at Rs 10.28 lakh, according to information obtained by The Sunday Express through the Right To Information Act.
The houses were allotted in batches from 2000. The rest of the amount was to be paid in instalments to the KSHB, which had built the houses after borrowing money from HUDCO.The three-storey flats were constructed in seven blocks along the periphery of a one-and-a-half acre plot.
The price of the flats was fixed by the KSHB after deducting an existing government subsidy of Rs 50,000 for journalists against their housing loans. The allottees occupied the flats after paying Rs 1.25 lakh each. The equated monthly instalment (EMI) for the flats was within the range of Rs 2,500-4,000.
While five of the 54 journalists paid the first few instalments, the rest have not paid a single instalment after taking possession of the property. Further, 23 of the 54 journalists gave the houses on rent in violation of norms and without the approval of the KSHB. With interest on the unpaid loans mounting, each loan has now grown to between Rs 25 lakh and Rs 29 lakh.
The defaulters include 11 journalists from Malayala Manorama, Kerala’s largest-selling daily, and five from Mathrubhumi, the second largest.
They include the Kerala resident editor of Deccan Chronicle-Asian Age John Mary, Kerala Kaumudi deputy editor P P James, Malayala Manorama bureau chief John Mundakkayam and Congress mouthpiece Veekshanam’s resident editor J Ajithkumar.
When contacted, Journalists Colony Allottees Association president Janardhanan Nair said a meeting of the journalists housing scheme committee would look into the possibility of settling the matter on July 18. “Housing Minister K M Mani has suggested new prices for the flats. But the finance and the housing departments have raised objections as the minister’s plan would cost the state exchequer,” Nair said.
Within years of getting the houses, the journalists began lobbying with the state government to waive their loans, KSHB sources said. In 2004, the Congress-led government was said to be in favour of writing the loans off but did not go through with the plan. The Left Democratic Front government which followed did not give in to the pressure from the journalists and asked them to clear their dues through a one-time settlement plan.
But the journalists bought time through their collective pressure, the sources said. They said successive housing ministers would seek the opinion of the finance and housing departments over writing these dues off and the departments would always oppose the proposal.
The KSHB has also repeatedly issued eviction notices to the defaulters under housing board rules and the last was issued in June 2011. But the eviction process was stopped by the Congress-led UDF government. KSHB sources said the political leadership of the UDF government is in favour of waiving the loan or considerably reducing it.
The government wants the KSHB to recommend such a move to be able to approve it but KSHB officials are unwilling due to the fear of possible litigation and investigations.
KHSB sources said the the journalists were reluctant to settle the dues under one-time-settlement scheme, which had been found acceptable to even BPL families. They added that several journalists had bought houses from the board elsewhere in Kerala but the refusal to pay back was unique to the state capital.
The defaulters
S S Satheesh (Kerala Kaumudi), B Manickam (Janayugam), N S Subhash (Veekshanam), S Ajayakumar, (Sakal), Janardhanan Nair (News Today), K Ajith Kumar (Kerala Kaumudi), John Mary (Deccan Chronicle), T P Kunhahammed (Chandrika), V V Venugopal (Kerala Kaumudi), S Krishna Kumar (NDTV), Maxon Ajay (NDTV), Sanu George Thomas (Malayalam Manorama), Poovachal Sadasivan (Sahakarana Mekhala), Mangalathkonam Krishnan (Janasradha), Sonichan P Joseph (Malayala Manorama), Paul Philip (Kairali TV), R Venugopal (Kerala Kaumudi), Chandrakumar (Mathrubhumi), G Vinod (Malayala Manorama), Sabu John (Deepika), B Murali (Malayala Manorama), S R Vinod (Surya TV), Kariyam Ravi (Krishikkaran Monthly), P P James (Kerala Kaumudi), Bimal Thampi (Madhyamam), K S Ashik (Jaya TV), V Mohan Nair (Southern Star Daily), T K Santhosh Kumar (Kerala Kaumudi), J Ajith Kumar (Veekshanam), George Varghese (Malayala Manorama), Sudeep Sam Varghese (Malayala Manorama), S L Shyam (Deepika), Rajashekharan Pillai (Mathrubhumi), B Jayachandran (Malayala Manorama), Siby P Mathew (Deepika), Rajeev Gopalakrishnan (Malayala Manorama), S Anil Kumar (Deepika), Jossy Joseph (Deepika), P Saji Kumar (Malayala Manorama), Santhosh Kumar (Mangalam), Kumari Jayasree (Sahakarana Mekhala daily), Wills Philip (Surya TV), John Mundakkayam (Malayala Manorama), K Ramesh (Varthamanam), Muhammed Asharaf (Varthamanam), Radhakrishnan Nair (Mathrubhumi), Manoj Bharathi (Indiavision), V A Gireesh (Amritha TV, power of attorney of Anil Emmanuel), P Kishore (Malayala Manorama), C P Shylaja (Mathrubhumi), Beenamole (Veekshanam), Sindu Kumar (Indiavision), E Basheer (Madhyamam), Aravid Sasi (Metro Vartha)
Five journalists who had started repaying the loan but later defaulted
T P Kunhumuhammed(17 installments), John Mary (5 installments), N S Subhash (4 installments), Manickam (3 installments) and S Jayakumar (2 installments)


Sunday, July 8, 2012

ബലാത്സംഗ ആരോപണം രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ നിഷേധിച്ചു



ന്യൂഡല്‍ഹി: അമേത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളെ താനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഉത്തര്‍പ്രദേശില്‍നിന്നുള്ള മുന്‍ എംഎല്‍എ കിഷോര്‍ സമ്രിതെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ രാഹുലിന് നോട്ടീസ് അയച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബലിറാം സിങ്ങിന്റെ മകള്‍ സുകന്യ സിങ്ങിനെ 2006 ഡിസംബര്‍ മൂന്നിന് രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കളും കൂട്ടബലാത്സംഗംചെയ്തെന്നാണ് കേസ്. സംഭവം മൂടിവയ്ക്കുന്നതിന് സുകന്യയെയും അമ്മയെയും തട്ടിക്കൊണ്ടുപോയതായും ആക്ഷേപമുണ്ട്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, ചന്ദ്രമൗലി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ രാഹുല്‍ പറഞ്ഞു. വെബ്സൈറ്റില്‍മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ആക്ഷേപങ്ങളാണിത്. ഉത്തരവാദിത്തപ്പെട്ട ആര്‍ക്കും ഇതിന്റെ പേരില്‍ കേസെടുക്കാനാകില്ല- രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഹൈക്കോടതി കേസ് തള്ളിയതിനുശേഷം തനിക്ക് നിരന്തരം പൊലീസിന്റെ പീഡനമാണെന്ന് കിഷോര്‍ സമ്രിതെ പറഞ്ഞു. തനിക്കെതിരെ ജപ്തിനടപടികള്‍പോലും ആരംഭിച്ചുകഴിഞ്ഞു. തനിക്കെതിരായ എല്ലാ കോടതി നടപടിയും നിര്‍ത്തിവയ്ക്കണം- സമ്രിതെ പറഞ്ഞു. കേസ് രണ്ടാഴ്ചയ്ക്കുശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.