Monday, May 30, 2011

താളം തെറ്റുന്ന പാഠപുസ്തക പരിശോധന


  പത്താം ക്ലാസിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പുസ്തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക പരിശോധനാ കമ്മിറ്റിയില്‍നിന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പിന്മാറി. തന്റെ സമ്മതമില്ലാതെയാണ് പാഠപുസ്തക കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്ന് എം ജി എസ് നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ചരിത്രഗവേഷകരും അധ്യാപകരും ഉള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റി തയ്യാറാക്കിയ പാഠപുസ്തകം പരിശോധിക്കാന്‍ അവരോളമെങ്കിലും ചരിത്രജ്ഞാനവും അധ്യാപന പരിചയവുമുള്ള ചരിത്രകാരന്‍ അധ്യക്ഷനായ സമിതിവേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ  കമ്മിറ്റിയില്‍ രണ്ടംഗങ്ങള്‍ മാത്രമായി.
 കത്തോലിക്കാസഭയെ അവഹേളിക്കുന്ന പാഠഭാഗമുണ്ടെന്ന കെസിബിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാഠഭാഗം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. എം ജി എസ് നാരായണന് പുറമെ ഡി ബാബുപോള്‍ , മതശാസ്ത്രജ്ഞന്‍ പ്രൊഫ. റെയ്മോന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ , പാഠപുസ്തകം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജയിംസ് ഫോണില്‍ അറിയിച്ചതല്ലാതെ മറ്റു വിവരമൊന്നും ഇല്ലെന്ന് ഡോ. ഡി ബാബുപോള്‍ പറഞ്ഞു. കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല. എം ജി എസ് കമ്മിറ്റിയോട് സഹകരിച്ചില്ലെങ്കിലും പുസ്തകം പരിശോധിച്ചശേഷം തന്റെ അഭിപ്രായം അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പുസ്തകം പരിശോധിക്കാന്‍ മതപണ്ഡിതനെ നിയമിച്ചതില്‍ അക്കാദമിക് സമൂഹം വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.

വിദ്യാഭ്യാസം:സ്വകാര്യ കോര്‍പറേറ്റ് മേഖലക്ക് തീറെഴുതാന്‍ നീക്കം



മികച്ച ചരിത്രഗവേഷകരും അധ്യാപകരും ഉള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റി രചിച്ച, പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തെച്ചൊല്ലി ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ കേരളത്തെ പഴയ നൂറ്റാണ്ടുകളിലേക്ക് തിരിച്ചു കൊണ്ട് പോകുന്നതിനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ്. ലാഘവബുദ്ധിയോടെ ഈ വിവാദത്തെ മുഖവിലക്കെടുത്ത് ജാതിമതശക്തികളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ഇപ്പോള്‍  നടത്തുന്നത്. കേരളത്തിലെ മതേതര സമതുലിതാവസ്ഥയെ അപകടപ്പെടുത്തുന്ന ഈ സമീപനം ഉപേക്ഷിക്കണം.
 വിദ്യാഭ്യാസമേഖലയിലേക്ക് സ്വകാര്യ കോര്‍പറേറ്റ് സംരംഭകരെ യഥേഷ്ടം സ്വാഗതം ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകവും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുദ്ദേശിച്ചുള്ളതുമാണ്. വിദ്യാഭ്യാസമേഖലയെ ലാഭം കൊയ്യുന്നതിനുള്ള കച്ചവടമേഖലയാക്കി മൂലധനശക്തികള്‍ക്ക് കേരളത്തെ അടിയറവയ്ക്കാനുള്ള ഈ ശ്രമങ്ങളെ പ്രബുദ്ധകേരളം എതിര്‍ത്ത് തോല്‍പ്പിച്ച ചരിത്രമാണുള്ളതെന്നകാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്.
ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണവും അധ്യാപനവും ചികിത്സയും ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം എടുത്തുമാറ്റാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും .   

കേന്ദ്രമന്ത്രി ദയാനിധിമാരന്‍ 700 കോടി വാങ്ങി: തെഹല്‍ക

2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ടെക്സ്റ്റൈല്‍മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധിമാരനും കുടംബാംഗങ്ങള്‍ക്കും പങ്കെന്ന് വെളിപ്പെടുത്തല്‍ . സിബിഐ ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി വരികയാണെന്നും "തെഹല്‍ക" വാരിക പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയായിരിക്കെ 2ജി സ്പെക്ട്രത്തോടെയുള്ള 14 യുനിഫൈഡ് അസസ്സ് സര്‍വീസ് ലൈസന്‍സ് നല്‍കുകവഴി മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പില്‍നിന്ന് 700 കോടി രൂപ മാരന്റെ കുടുംബം നടത്തുന്ന സണ്‍ ടെലിവിഷനും റേഡിയോക്കും ലഭിച്ചുവെന്നതാണ് സിബിഐ അന്വേഷിക്കുന്നത്. ഡിബി റിയല്‍റ്റി ഗ്രൂപ്പ് 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയത് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി ജയിലിലായത്. 2006 നവംബറിലാണ് മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരിയുള്ള എയര്‍സെല്‍ ഗ്രൂപ്പിന് 14 ലൈസന്‍സ് മാരന്‍ നല്‍കിയത്. 1399 കോടി രൂപയ്ക്കായിരുന്നു ഇടപാട്്. 22,000 കോടി രൂപയെങ്കിലും വിലമതിക്കുന്നതാണ് ഈ ലൈസന്‍സ്. 2001ല്‍ ലേലത്തില്‍ അനുവദിച്ച ലൈസന്‍സ് ഫീസ് തന്നെയാണ് 2006ല്‍ ഈടാക്കിയത്. 2008ല്‍ ടെലികോംമന്ത്രിയായിരുന്ന എ രാജ ലൈസന്‍സ് നല്‍കിയതും ഇതേ തുകയ്ക്കായിരുന്നു. 2004ല്‍ മാരന്‍ ടെലികോംമന്ത്രിയായപ്പോള്‍ത്തന്നെ എയര്‍സെല്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ , പല കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നല്‍കുന്നത് മാരന്‍ ബോധപൂര്‍വം നീട്ടിവച്ചു. 2006ലാണ് മലേഷ്യന്‍ ബിസിനസ് ഭീമനായ മാക്സിസ് ഗ്രൂപ്പിന്റെ ഉടമയായ അനന്തകൃഷ്ണന്‍ എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങിയത്. ശ്രീലങ്കന്‍ തമിഴരാണ് അനന്തകൃഷ്ണന്റെ മാതാപിതാക്കള്‍ . സ്റ്റൈര്‍ലിങ് ഇന്‍ഫോടെക് ഉടമ ശിവശങ്കരനായിരുന്നു അതുവരെ എയര്‍സെല്ലിന്റെ ഉടമ. അദ്ദേഹം നല്‍കിയ അപേക്ഷയാണ് മാരന്‍ അവഗണിച്ചത്. ഓഹരികള്‍ അനന്തകൃഷ്ണന് വില്‍ക്കാന്‍ മാരന്‍ ഇടപെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 3390.82 കോടിരൂപ നല്‍കിയാണ് മാക്സിസ് ഗ്രൂപ്പ് ഈ ഓഹരികള്‍ വാങ്ങിയത്. അനന്തകൃഷ്ണന്‍ എയര്‍സെല്‍ ഏറ്റെടുത്ത് ആറു മാസത്തിനകമാണ് മാരന്‍ ലൈസന്‍സ് നല്‍കിയത്. പ്രത്യുപകാരമായാണ് നാലു മാസത്തിനുശേഷം അനന്തകൃഷ്ണന്റെ ഗ്രൂപ്പില്‍ ഒന്നായ സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് എന്ന കമ്പനി 600 കോടി രൂപ സണ്‍ ഡയറക്ട് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിച്ചത്. ദയാനിധിമാരന്റെ സഹോദരന്‍ കലാനിധിമാരനും ഭാര്യ കാവേരിയും ഉടമകളായ ടെലിവിഷന്‍ സ്ഥാപനത്തിനാണ് പണം നല്‍കിയത്. കമ്പനിയുടെ 20 ശതമാനം ഓഹരികളുടെ വിലയാണിതെന്നാണ് വിശദീകരണം. സണ്‍ ടിവി 73.27 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ വര്‍ഷമാണ് 600 കോടി ലഭിച്ചത്. 2008 ഫെബ്രുവരിക്കും 2009 ഫെബ്രുവരിക്കും ഇടയില്‍ 100 കോടി രൂപകൂടി അനന്തകൃഷ്ണന്റെ മറ്റൊരു കമ്പനിയായ സൗത്ത് ഏഷ്യ മള്‍ട്ടിമീഡിയ മാരന്റെ സൗത്ത് ഏഷ്യ എഫ്എം റേഡിയോ കമ്പനിയില്‍ നിക്ഷേപിച്ചു. രണ്ടു നിക്ഷേപത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപണമുണ്ട്.

2ജി: നഷ്ടം 1.90 ലക്ഷം കോടിയെന്ന് പിഎസി


  2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് നഷ്ടമായത് 1.90 ലക്ഷം കോടി രൂപയെന്ന് പബ്ലിക്് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) റിപ്പോര്‍ട്ട്. ബിജെപി നേതാവ് മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിലാണ് നഷ്ടം 1,90,000 കോടി രൂപയാണെന്ന് കണക്കാക്കിയത്. 122 2ജി ലൈസന്‍സ് നല്‍കിയതില്‍ 1.24 ലക്ഷം കോടി രൂപയും സിഡിഎംഎ സങ്കേതികവിദ്യയില്‍ നിന്ന് ജിഎസ്എം സര്‍വീസിലേക്ക് മാറാന്‍ അനുവാദം നല്‍കിയതുവഴി 36,000 കോടി രൂപയും ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് അധിക സ്പെക്ട്രം നല്‍കിയതില്‍ 30,000 കോടി രൂപയും നഷ്ടമുണ്ടായെന്നാണ്് പിഎസി കണ്ടെത്തിയത്. 2ജി സ്പെക്ട്രം ഇടപാടില്‍ 1.91 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് സിപിഐ എം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് പിഎസിയുടെ കരട് റിപ്പോര്‍ട്ട്. മൂന്നാം തലമുറ സ്പെക്ട്രം വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാണ് ഈ നഷ്ടം കണക്കാക്കിയത്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കനുസരിച്ച് 2008ല്‍ 122 2ജി ലൈസന്‍സ് നല്‍കിയതിലെ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. നാല് രീതിയില്‍ കണക്കാക്കിയാല്‍ 57,000 കോടി രൂപ മുതല്‍ 1.76 ലക്ഷം കോടി രൂപ വരെ സര്‍ക്കാരിന് നഷ്ടം വന്നതായാണ് സിഎജി കണക്കാക്കിയിരുന്നത്. എന്നാല്‍ , കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) ചൂണ്ടിക്കാട്ടിയതനുസരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 22,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇത് 30,000 കോടിയെന്നായി പുതുക്കി. ചുളുവിലയ്ക്ക് ഏകപക്ഷീയമായാണ് 2ജി ലൈസന്‍സ് നല്‍കിയതെന്നും ലേലം ചെയ്താണ് സ്പെക്ട്രം വിറ്റിരുന്നതെങ്കില്‍ അഞ്ചിരട്ടിയെങ്കിലും പണം ലഭിക്കുമായിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. 3ജി സ്പെക്ട്രം വില്‍പ്പനയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതാണ് 2ജി സ്പെക്ട്രം വില്‍പ്പന. യഥാര്‍ഥ നഷ്ടം കണക്കാക്കുന്നതിന് പകരം പ്രശ്നത്തില്‍നിന്ന് കൈകഴുകുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സമീപനം. 2ജി ലൈസന്‍സ് അനുവദിക്കുന്നതിലെ വന്‍ തട്ടിപ്പില്‍ ഉല്‍ക്കണ്ഠയുണ്ട്. 2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രികാര്യാലയത്തിന് പങ്കുണ്ട്. സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന ടെലികോംമന്ത്രി കപില്‍ സിബലിന്റെ വാദത്തെയും പിഎസി നിരാകരിച്ചു. ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയെ പിഎസി റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. പിഎസി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അനുവദിക്കാതെ അവസാനയോഗം കോണ്‍ഗ്രസ് ഡിഎംകെ അംഗങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. പിഎസി അംഗീകരിക്കാത്ത റിപ്പോര്‍ട്ട് സ്പീക്കര്‍ അംഗീകരിക്കുകയോ സ്വീകരിക്കുയോ ചെയ്യരുതെന്നാണ് ഭരണകക്ഷി അംഗങ്ങളുടെ നിലപാട്. എന്നാല്‍ , മുരളീമനോഹര്‍ ജോഷി തന്നെ വീണ്ടും പിഎസി ചെയര്‍മാനായത് ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

ലോക്പാല്‍ പരിധിയില്‍ ഉന്നതര്‍ പാടില്ലെന്ന് കേന്ദ്രം


 ലോക്പാല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതോടെ ജൂണ്‍ 30നകം ബില്ലിന്റെ കരട് രൂപീകരിക്കുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായി. പ്രധാനമന്ത്രി, ജുഡീഷ്യറിയിലെ ഉന്നതര്‍ , എംപിമാര്‍ എന്നിവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൗരസമൂഹത്തിന്റെ ആവശ്യമാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ സമിതി അംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ എതിര്‍ത്തത്. സര്‍ക്കാര്‍ അവതരിപ്പിച്ച കരട് ബില്ലില്‍പോലും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ,അതില്‍നിന്നുപോലും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പൗരസമൂഹത്തിന്റെ പ്രതിനിധി അരവിന്ദ് കേജറിവാള്‍ പറഞ്ഞു. സര്‍ക്കാരുമായി അടിസ്ഥാനപരമായി വ്യത്യസ്ത വീക്ഷണമാണ് പൗരസമൂഹത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെയും എംപിമാരെയും ജുഡീഷ്യറിയെയും പരിധിയില്‍ വരുത്താത്ത ലോക്പാല്‍ കൊണ്ട് പ്രയോജനമില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സര്‍ക്കാര്‍ ഈ നയം തുടരുന്ന പക്ഷം സമിതിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അഭിഭാഷകനായ ശാന്തിഭൂഷണ്‍ പറഞ്ഞു. പ്രധാനമന്ത്രിയെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ അദ്ദേഹത്തിന് പിന്നെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന അണ്ണാ ഹസാരെയുടെയും മറ്റും ആവശ്യവും സര്‍ക്കാര്‍ തള്ളി. സിവിസിയും സിബിഐയും ലോക്പാലില്‍ ലയിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ തര്‍ക്കവിഷയങ്ങളെക്കുറിച്ച് രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം തേടുമെന്ന് യോഗത്തിനുശേഷം ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ത്തന്നെ ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തംഗ ലോക്പാല്‍ സമിതിയുടെ അടുത്ത യോഗം ജൂണ്‍ ആറിന് ചേരും. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍ , വീരപ്പമൊയ്ലി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും പൗരസമൂഹത്തെ പ്രതിനിധാനംചെയ്ത് അണ്ണാ ഹസാരെ, അരവിന്ദ് കേജ്റിവാള്‍ , ശാന്തിഭൂഷണ്‍ , പ്രശാന്ത്ഭൂഷണ്‍ , സന്തോഷ് ഹെഗ്ഡെ എന്നിവരും പങ്കെടുത്തു.

Saturday, May 28, 2011

ദിവസ വരുമാനം പതിനഞ്ചു രൂപയില്‍ അധികരിച്ചാല്‍ സമ്പന്നന്‍

The New FORTUNE List
The Planning Commission has set the poverty line at Rs 20 a day. Earn more than that and you are not poor. Oh, and if you live in a village, don’t earn more than Rs 15. The ‘Rich’ Indians Respond

ONE SUMMER, a Bengaluru NGO organised a brutally rigged activity called the Monsoon Game for a bunch of affluent college students. They arbitrarily grouped students into families assigning them castes, jobs and landholdings. In each round of the game a moderator —God — announced life-altering events such as failed crops, bad monsoons or new government schemes. In the first few rounds, the students giggled as if it was Monopoly. An hour later, sunshine faded and the classroom took on a grim, Battle Royale cast. Most families realised that despite their ingenuity they’d die of starvation. All except the one family with the zamindar card. For many, it was the first time they had encountered a situation they couldn’t control with the much-touted middleclass mantras of ‘hard work’ and ‘positive thinking’. The game ended in tears, rage. And some epiphanies about life in India.
This week, the government proposed an astonishingly flawed Food Security Act that will provide subsidised grains only to those who earn less than Rs 20 a day (if you live in a city and less than Rs 15 a day if you live in a village). If wishes were consciousness- raising games, we’d send our ministers to play the Monsoon Game and cry in a dark classroom. The game is certainly less arbitrary than the Tendulkar Committee that set this poverty line.


In India, every welfare scheme is linked to the term BPL — below poverty line. Governments and economists of different persuasions argue intensely over this, juggling different statistical models to back their claims. (Surjit Bhalla, for instance, claims only 13 percent of India is poor, though even a layman’s smell test would tell you he is way off track in his optimism). The reason the poverty line matters so much is because it determines how many Indian can claim welfare, which, in turn, determines the fiscal burden the State will have to bear.
But for the poor, the BPL is not some statistical term: it is a lifeline. So can we really allow the BPL to be fixed at Rs 20 a day? Rs 20 a day? The money middle-class India finds under undusted sofas is somehow supposed to feed whole families? The mind slides past these figures in embarrassed shock. We are not alone in our shock. When TEHELKA spoke to some of India’s poorest, they responded with silence and laughter: The government thinks we are not poor enough? We?
The government says it can’t afford to feed everyone – hence the manipulations with the BPL. Many economists and activists disagree. Economists Pravin Jha and Nilachal Acharya have estimated that if rice/wheat were made available to 200 million households in India at Rs 3 a kilo, it would add Rs 84,399 crore to the Budget. Not a huge cost to ensure India does not starve: just the price of two Commonwealth Games. Economists Jean Dreze and Reetika Khare argue the subsidy would cost even less if one, we don’t ship all our grains from Punjab and Haryana to distant states and two, if we include local grains such as bajra and ragi in the PDS. But a lack of imagination plagues our planners.
For those TEHELKA spoke to, the rickshaw-puller, farmer, waste-picker and others, bitterness came later in the conversation — after the shock passed. The precariousness of their lives is held at bay by dignity, hard work, generosity to those even poorer, loyalty to family, resilience and faith. All to be frayed again by those who have never known what it is like to be hungry.

Thursday, May 26, 2011

മൂന്നു മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് നഷ്ടമായത് 1155 വോട്ടിന്


നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലം എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് മൊത്തം 1155 വോട്ടിന്. പിറവം, അഴീക്കോട്, പാറശാല മണ്ഡലങ്ങളിലാണ് നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചത്. പിറവത്ത് യുഡിഎഫിന് 157 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. അഴീക്കോട്ട് 493ഉം പാറശാലയില്‍ 505ഉം വോട്ടിനാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്.

ഡീസല്‍ -പാചകവാതക വിലവര്‍ധന ജൂണില്‍


ന്യൂഡല്‍ഹി: ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ജൂണില്‍ വര്‍ധിപ്പിക്കും. വിലവര്‍ധന തീരുമാനിക്കുന്നതിനുള്ള കേന്ദ്രമന്ത്രിസഭാ സമിതിയോഗം ജൂണ്‍ ഒമ്പതിന് ചേരാന്‍ വ്യാഴാഴ്ച ധാരണയായി. ഡീസലിനും പാചകവാതകത്തിനും പുറമെ മണ്ണെണ്ണ വിലയും കൂട്ടുമെന്നാണ് സൂചന. വര്‍ധന എത്രയെന്ന കാര്യത്തിലാകും ധനമന്ത്രി പ്രണബ്മുഖര്‍ജി തലവനായ മന്ത്രിസഭാസമിതി തീരുമാനമെടുക്കുക. ഡീസല്‍ വിലയില്‍ ലിറ്ററിന് നാലുരൂപയും പാചകവാതകം സിലിണ്ടറൊന്നിന് 25 രൂപയും കൂട്ടണമെന്നാണ് പെട്രോളിയംമന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് അതേപടി അംഗീകരിക്കാനിടയില്ലെങ്കിലും ഡീസല്‍ വിലയില്‍ കുറഞ്ഞത് രണ്ടുരൂപയുടെ വര്‍ധന പ്രതീക്ഷിക്കാമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില അഞ്ചുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് മറ്റു ഇന്ധനങ്ങളുടെയും വിലകൂട്ടുന്നത്. പെട്രോള്‍ വില കൂട്ടിയതിനു പിന്നാലെ രാജ്യത്ത് പണപ്പെരുപ്പനിരക്കും ഉയര്‍ന്നു. മെയ് 14ന് അവസാനിച്ച വാരത്തില്‍ ഭക്ഷ്യപണപ്പെരുപ്പം 8.55 ശതമാനമായാണ് ഉയര്‍ന്നത്. ഏപ്രില്‍ മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൊട്ടു മുന്‍വാരത്തില്‍ 7.47 ശതമാനമായിരുന്നു. പഴവര്‍ഗങ്ങളുടെയും മുട്ട, പാല്‍ , മത്സ്യ-മാംസം എന്നിവയുടെയും വിലയില്‍ വന്ന മാറ്റമാണ് നിരക്ക് ഉയരാന്‍ ഇടയാക്കിയത്. പഴങ്ങളുടെ വിലയില്‍ 32.37 ശതമാനവും പാല്‍ വിലയില്‍ 5.53 ശതമാനവും മുട്ട, മത്സ്യം, മാംസം എന്നിവയുടെ വിലയില്‍ 8.26 ശതമാനവും വര്‍ധനയുണ്ടായി.

സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ 10 കോടി രൂപ കോഴ


തിരു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുന:സ്ഥാപിക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനു പിന്നില്‍ സ്വകാര്യ പ്രാക്ടീസ് ലോബി വാഗ്ദാനം ചെയ്ത കോടികളുടെ കോഴ. നിരോധനം അട്ടിമറിക്കാന്‍ സ്വകാര്യ പ്രാക്ടീസ് ലോബി ഡോക്ടര്‍മാരില്‍ നിന്ന് പത്തു കോടി രൂപയാണ് സമാഹരിക്കുന്നത്. കേസ് നടത്തിപ്പിനെന്ന പേരില്‍ വലിയ പങ്ക് നേരത്തെ തന്നെ പിരിച്ചിട്ടുണ്ട്. കേസ് നടത്തിയും സമരം സംഘടിപ്പിച്ചും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയും നിരോധനം പിന്‍വലിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയാണ് പണപ്പിരിവ് തുടങ്ങിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 1942 ഡോക്ടര്‍ തസ്തികയാണ് ഉള്ളത്. ഇതില്‍ ആയിരത്തോളം ഡോക്ടര്‍മാരില്‍ നിന്നാണ് പത്തു കോടി രൂപ സമാഹരിക്കുന്നത്. ഒരു ഡോക്ടര്‍ ഒരു ലക്ഷം രൂപ കൊടുത്താല്‍ തന്നെ പത്ത് കോടി രൂപയായി. പലരും അതിലും വലിയ തുക കൊടുക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ , നിയമനടപടിയിലും സമരത്തിലും സമ്മര്‍ദതന്ത്രത്തിലുമെല്ലാം സംഘടന പരാജയപ്പെട്ടു. അതോടെ സംഘടന പിളര്‍ന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ തുക ഉപയോഗിച്ച് സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കുമെന്ന് അന്ന് സംഘടനയുടെ തലപ്പത്തിരുന്ന ചിലര്‍ ഉറപ്പുനല്‍കിയിരുന്നു. നിരോധനം പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിക്കുകയാണ്. നിരോധനത്തിലൂടെ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടി തുടങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം അധ്യാപകരുടെ സേവനവും ലഭ്യമായി. ചികിത്സ-അക്കാദമിക് രംഗത്തെ ഈ നേട്ടം തകിടംമറിക്കുന്നതാണ് പുതിയ നീക്കം. രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയെ കുറിച്ചു നടത്തിയ മിക്ക പഠനവും എത്തിച്ചേര്‍ന്ന പ്രധാന നിഗമനത്തിലൊന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്നാണ്. 1982ല്‍ പാര്‍ലമെന്റ് അംഗീകരിച്ച ആരോഗ്യ നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1996ല്‍ ടി എന്‍ ജയചന്ദ്രന്‍ കമീഷനും രണ്ടായിരത്തില്‍ പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2007ല്‍ ഡോ. ബി ഇക്ബാല്‍ കമ്മിറ്റിയും ഈ ശുപാര്‍ശ നല്‍കി. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കകേണ്ടതിനാലാണ് തീരുമാനം നീണ്ടുപോയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നം ഗൗരവമായി ചര്‍ച്ചചെയ്തു. ഡോക്ടര്‍മാര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സും നോണ്‍ പ്രാക്ടീസിങ് അലവന്‍സും യുജിസി നിരക്കില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. 120 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് അത്വഴി സര്‍ക്കാരിനുണ്ടായത്.
കടപ്പാട് ദേശാഭിമാനി മെയ്‌ 26

Wednesday, May 25, 2011

പാലിന് ഒരു വകുപ്പ് പശുവിനു വേറെ വകുപ്പ്

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഭരണപക്ഷത്തിനെതിരെ വി.എസ്. അച്യുതാനന്ദന്റെ രൂക്ഷവിമര്‍ശം. കൊച്ചുപെണ്‍കുട്ടികളെ പോലും പീഡിപ്പിച്ചവരാണ് മന്ത്രിസഭയിലുള്ളതെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പങ്കപ്പാട് ഇനി കാണാന്‍ പോകുന്നതേയുള്ളൂവെന്നും വി.എസ്. പറഞ്ഞു.

യു.ഡി.എഫിന്റെ മന്ത്രിസഭാ വകുപ്പ് വിഭജനം അപഹാസ്യമായിപ്പോയെന്നും പാലിന് ഒരു വകുപ്പ് പശുവിന് മറ്റൊരു വകുപ്പ് എന്ന തരത്തിലാണ് വകുപ്പ് വിഭജനം നടന്നതെന്നും അച്യുതാനന്ദന്‍ പരിഹസിച്ചു. അഴിമതിക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരായ പോരാട്ടം തുടരുമെന്നും എല്‍.ഡി.എഫിന്റേത് താല്‍ക്കാലിക പരാജയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

 

ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കുന്നു

 ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അന്വേഷണം തകിടംമറിക്കുന്നതിനുമുന്നോടിയായി അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി, അഡീഷണല്‍ എജി പി സി ഐപ്പ് എന്നിവരില്‍നിന്ന് വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. അന്വേഷണപുരോഗതി വിലയിരുത്താനെന്ന പേരില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ക്കുമെന്നാണ് സൂചന. ഈ കേസില്‍ ആരോപണം നേരിടുന്ന പി സി ഐപ്പിനെ തങ്ങള്‍ ചോദ്യംചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ അഡീഷണല്‍ എജിയായി നിയമിച്ചത് പ്രത്യേക അന്വേഷണസംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണംതന്നെ അട്ടിമറിക്കുമെന്ന ആശങ്കയിലാണ് പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ . അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അന്വേഷണസംഘം മുന്നോട്ടുപോയത്. പുറമെനിന്ന് നിയമോപദേശം സ്വീകരിക്കേണ്ടതില്ലെന്നും റിട്ട. ജഡ്ജിമാരെ ചോദ്യംചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും അന്വേഷണസംഘത്തിന് ഉപദേശം നല്‍കിയതും എജിയുടെ ഓഫീസാണ്. പുതിയ നിയമനത്തോടെ, കുറ്റാരോപിതനായ വ്യക്തിയില്‍നിന്ന് ഭാവിയില്‍ ഉപദേശം തേടേണ്ട ഗതികേടിലായിരിക്കുകയാണ് അന്വേഷണസംഘം. ഫലത്തില്‍ ഐസ്ക്രീം കേസ് അന്വേഷണം വഴിമുട്ടുകയാണ്. കേസൊതുക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ഇടനിലക്കാരനായി നിന്നുവെന്നാണ് പി സി ഐപ്പിനെതിരെയുള്ള ആരോപണം. ഇത് ശരിവയ്ക്കുന്ന തെളിവ് അന്വേഷണസംഘത്തിന്റെ പക്കലുണ്ടെന്നാണ് വിവരം. ഇത് കണക്കിലെടുത്താല്‍ ഐപ്പ് പ്രതിപ്പട്ടികയില്‍ വരും. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പി സി ഐപ്പിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് ഐപ്പിനെ അഡീഷണല്‍ എജിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ലീഗ് പ്രതിനിധിയായി ഒരാളെക്കൂടി ഇതേപദവിയില്‍ നിയമിക്കാന്‍ നീക്കമുണ്ട്. ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഐസ്ക്രീം കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് തന്ത്രം മെനഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ സുശീല്‍കുമാര്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാമെന്ന് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ഇദ്ദേഹത്തെ നേരിട്ടു കണ്ട് അന്വേഷണപുരോഗതി ചര്‍ച്ചചെയ്യണമെന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ പ്രത്യേക സംഘത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ , ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എഡിജിപിയും മറ്റും സ്വീകരിച്ചത്. ഇക്കാര്യം ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. ഐസ്ക്രീം കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുമെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചത് കരുതിക്കൂട്ടിയാണ്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 32 പേരെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അവലോകനയോഗം വിളിക്കുമെന്ന് സൂചന കിട്ടിയതിനെതുടര്‍ന്ന് ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിവരികയാണ്.

Tuesday, May 24, 2011

തദ്ദേശഭരണം അവതാളത്തിലാകും



  തദ്ദേശഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളെയും നഗരസഭകളെയും വേര്‍തിരിക്കാനുള്ള മുസ്ലിംലീഗ് തീരുമാനം ഗൂഢലക്ഷ്യത്തോടെ. വ്യവസായം, ഐടി വകുപ്പുകളില്‍ ആധിപത്യമുറപ്പിച്ച കുഞ്ഞാലിക്കുട്ടി മുനിസിപ്പല്‍ -കോര്‍പറേഷന്‍ ഭരണവും ഏറ്റെടുത്തതോടെ കെട്ടിടനിര്‍മാണം അടക്കമുള്ള മേഖലകളിലെ നിയന്ത്രണങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തമായി. തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ കൊണ്ടുവന്ന 73, 74 ഭരണഘടനാ ഭേദഗതികളുടെ ഭാഗമായാണ് എല്ലാ തദ്ദേശസ്ഥാപനവും ഒറ്റ മന്ത്രാലയത്തിനു കീഴിലാക്കിയത്. ഇത് വേര്‍തിരിക്കുന്നതോടെ തദ്ദേശഭരണം കുഴഞ്ഞുമറിയും. ഇപ്പോള്‍ പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും ജില്ലാ ആസൂത്രണസമിതിയുടെ കീഴിലാണ്. പുതിയ സംവിധാനത്തില്‍ ആസൂത്രണസമിതിയുടെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലാകും. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പൊതുവായുള്ള പിന്തുണാ സംവിധാനങ്ങളായ കില, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , ശുചിത്വമിഷന്‍ , കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാവിയും ആശങ്കയിലാണ്. വകുപ്പുകള്‍ വേര്‍തിരിക്കുന്നത് പല പദ്ധതിയുടെയും പ്രവര്‍ത്തനത്തിന് തടസ്സമാകും. കോര്‍പറേഷനും പഞ്ചായത്തുകളും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതികള്‍ നിരവധിയാണ്. കൊച്ചിയിലെ ജെഎന്‍എന്‍ആര്‍യുഎം പദ്ധതി കോര്‍പറേഷനെയും സമീപത്തെ 11 പഞ്ചായത്തുകളെയും ചേര്‍ത്തുള്ളതാണ്. ഇത്തരം പദ്ധതികള്‍ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നും ചോദ്യമുയരുന്നു. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോ-ഓര്‍ഡിനേഷന്‍ സംവിധാനം തദ്ദേശവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് അടക്കമുള്ള നയപരമായ കാര്യങ്ങള്‍ ഈ സമിതിയാണ് എടുക്കുന്നത്. തദ്ദേശവകുപ്പ് ഇല്ലാതാകുന്നതോടെ കോ-ഓര്‍ഡിനേഷന്‍ സംവിധാനവും അവതാളത്തിലാകും. കെട്ടിട നിര്‍മാണരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫ്ളാറ്റ് ലോബിയെ അസ്വസ്ഥരാക്കിയിരുന്നു. കെട്ടിടനിര്‍മാണത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ , മതിയായ സുരക്ഷപോലും ഉറപ്പാക്കാതെ വന്‍കിടക്കാര്‍ കെട്ടിടങ്ങള്‍ പണിതുകൂട്ടുന്നത് തടഞ്ഞു. ഈ നിയമം പൊളിക്കാന്‍ കെട്ടിടലോബി കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു നഗരപുനരുദ്ധാരണ മിഷന്‍ (ജെഎന്‍എന്‍ആര്‍യുഎം)അടക്കമുള്ള കേന്ദ്രപദ്ധതികളിലൂടെ കോടിക്കണക്കിനു രൂപ എല്ലാ വര്‍ഷവും നഗരസഭകളിലേക്കും കോര്‍പറേഷനിലേക്കും എത്തുന്നുണ്ട്. ഇവയുടെ കരാര്‍ അടക്കം സ്വന്തമാക്കാന്‍ വന്‍ ലോബി ലീഗ് നേതൃത്വത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ലീഗ് കല്‍പ്പിക്കുന്നു; കോണ്‍ഗ്രസ് അനുസരിക്കുന്നു

 മത-സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങി കോണ്‍ഗ്രസ് സംസ്ഥാനരാഷ്ട്രീയത്തില്‍ അസുഖകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ഘടകകക്ഷികള്‍ , പ്രത്യേകിച്ച് മുസ്ലിംലീഗ് തീരുമാനിക്കുകയും കോണ്‍ഗ്രസ് അനുസരിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍ . സമ്മര്‍ദതന്ത്രത്തിലൂടെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം ഘടകകക്ഷി പ്രഖ്യാപിക്കുന്നിടത്തോളം എത്തി കാര്യങ്ങള്‍ . 20 മന്ത്രിമാരെന്ന് മുഖ്യമന്ത്രി അറിയിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് 21 മന്ത്രിമാരുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ലീഗ് മന്ത്രിമാരുടെ വകുപ്പുകളും അവര്‍ പ്രഖ്യാപിച്ചു. വകുപ്പുകള്‍ കൈകാര്യംചെയ്യുന്നവരെ ഘടകകക്ഷിയാണ് തീരുമാനിക്കുന്നതെങ്കിലും മുഖ്യമന്ത്രിയാണ് വകുപ്പ് നിര്‍ണയിച്ചു നല്‍കുന്നത്. ഈ പതിവും ലീഗ് ലംഘിച്ചു. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് ലീഗിന് ഇതിനുള്ള ധൈര്യം നല്‍കിയത്. ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് ലീഗിന്റെ നീക്കങ്ങള്‍ . കോട്ടയത്ത് ശനിയാഴ്ച വൈകിട്ട് ഉമ്മന്‍ചാണ്ടിയും ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിപദത്തെച്ചൊല്ലി കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു ധ്രുവങ്ങളിലാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കം കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം മൂര്‍ച്ഛിപ്പിച്ചു. സമുദായപരിഗണനകളില്‍ തട്ടി പ്രമുഖ നേതാക്കളെല്ലാം തെറിച്ചു. മന്ത്രിസ്ഥാനം കിട്ടിയവര്‍ വകുപ്പ് പിടിക്കാനുള്ള കുതന്ത്രങ്ങളിലുമാണ്. സമ്മര്‍ദങ്ങള്‍ അതിജീവിക്കാനുള്ള ശേഷി നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പ്രധാന വകുപ്പുകളെല്ലാം ഘടകകക്ഷികള്‍ക്ക് കൊടുക്കേണ്ടിവന്നു. അതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധികാരാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും. ലീഗിന്റെ ഏത് ആവശ്യവും സാധിപ്പിച്ചുകൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. സമ്മര്‍ദങ്ങളും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും കടുത്ത പ്രതിസന്ധികളിലേക്കാണ് യുഡിഎഫിനെ നയിക്കുന്നത്. മന്ത്രിമാരുടെ എണ്ണം 20 ആയിരിക്കുമെന്നും പാര്‍ലമെന്ററികാര്യമന്ത്രിയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നുമാണ് സത്യപ്രതിജ്ഞ നിശ്ചയിച്ച യുഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ പറഞ്ഞത്. 21-ാമത്തെ മന്ത്രി തന്റെ പാര്‍ടിക്കായിരിക്കുമെന്ന് കെ എം മാണിയും അവകാശപ്പെട്ടിരുന്നു. ഈ മന്ത്രി താന്‍തന്നെയെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്. സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ , പാര്‍ലമെന്ററികാര്യമന്ത്രി എന്നിവയില്‍ പിന്നീട് തീരുമാനമെന്ന് ശനിയാഴ്ച കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിലും ഞായറാഴ്ച ഡല്‍ഹിക്ക് പോകുംവഴി കൊച്ചിയിലും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ലീഗിന് നാലു മന്ത്രിയെന്നും അദ്ദേഹം പറഞ്ഞതാണ്. അതൊന്നും ലീഗിന് ബാധകമായില്ല. മന്ത്രി ഇ അഹമ്മദിന് കേന്ദ്രത്തില്‍ സ്വതന്ത്രപദവി നല്‍കാമെന്ന ഉറപ്പിലാണ് ലീഗ് നാലു മന്ത്രിസ്ഥാനത്തിന് നേരത്തെ വഴങ്ങിയത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ് ഡല്‍ഹിയില്‍ വിലപ്പോയില്ല. അങ്ങനെയാണ് ലീഗ് തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് സ്വയം പ്രഖ്യാപിക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു മന്ത്രിമാരെ വേണമെന്ന് കെ എം മാണിയും ആവശ്യപ്പെട്ടു.

Tuesday, May 17, 2011

ആദായനികുതി വകുപ്പിന് സുപ്രീംകോടതിയുടെ ശാസന


 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിച്ചതിന് ആദായനികുതിവകുപ്പിനെ സുപ്രീംകോടതി ശാസിച്ചു. സുപ്രീംകോടതി കേസ് നിരീക്ഷിക്കാത്ത സാഹചര്യമാണെങ്കില്‍ നിങ്ങള്‍ ഉറങ്ങുമായിരുന്നില്ലേയെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് ആരാഞ്ഞു. 2ജി അഴിമതിയിലെ ഇടപെടല്‍ വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ 2008ല്‍ പുറത്തുവന്നതാണ്. എന്തുകൊണ്ട് നടപടി മൂന്നുവര്‍ഷം വൈകി-കോടതി പറഞ്ഞു. മെയ് അഞ്ചിന് കേസ് വാദത്തിന് വന്നപ്പോഴും ആദായനികുതി വകുപ്പിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. അന്വേഷണറിപ്പോര്‍ട്ട് മെയ് 31ന് മുമ്പ് സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മൗറീഷ്യസിലാണ് സിബിഐ സംഘം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘവും ഒപ്പമുണ്ട്. 2ജി ഇടപാടില്‍ ഉള്‍പ്പെട്ട സ്വാന്‍ ടെലികോമില്‍ റിലയന്‍സിനുണ്ടായിരുന്ന 9.9 ശതമാനം ഓഹരി വാങ്ങിയ ഡെല്‍ഫി ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം മൗറീഷ്യസില്‍ പോയത്.
ഹേ..മഹാ പരിശുദ്ധനായ ആന്റണി ..അങ്ങ് ഉള്‍ക്കൊള്ളുന്ന സര്‍ക്കാരിനു എതിരെ ആണ്  സുപ്രീംകോടതിയുടെ ശാസന എന്നത് അങ്ങ് അറിയുന്നില്ലേ.എന്താണ് അങ്ങയുടെ പ്രതികരണം എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്പര്യം ഉണ്ട് .

തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക്‌ നേരെ

ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയ ക്രൂരമായ പ്രഹരമാണ് പെട്രോള്‍ വില വര്‍ധന. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയടെ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. പെട്രോളിന്റെ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം എല്ലാ മാസവും വില വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ , ഈ വര്‍ഷം ജനുവരിമുതല്‍ എണ്ണക്കമ്പനികള്‍ വിലകൂട്ടിയിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കണം നടപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനാണ് വില വര്‍ധിപ്പിച്ചതും. ഇതു തെളിയിക്കുന്നത് പെട്രോളിയം വില വര്‍ധന രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചുവെന്നാണ്. ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മൂല്യാധിഷ്ഠിത നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അന്താരാഷ്ട്രക്കമ്പോളത്തില്‍ വില കൂടുന്നതിനനുസരിച്ച് സര്‍ക്കാരിന് അധികമായി ലഭിക്കുന്ന സെസ് വരുമാനം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയാല്‍ വില വര്‍ധിപ്പിക്കേണ്ടിവരില്ല. അത് ജനങ്ങള്‍ക്ക് ആശ്വാസമാകുകയും ചെയ്യും. വര്‍ധിച്ച പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നയം ജനങ്ങള്‍ക്ക് സ്വീകാര്യമാകില്ല- പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുപിഎ സര്‍ക്കാരിന്റെ യഥാര്‍ഥ നിറം വ്യക്തമായി . വില വര്‍ധനവ് പിന്‍വലിക്കാനും നികുതിഘടന യുക്തിപരമാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. വില വര്‍ധനവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയ്ക്ക് 113.7 ഡോളറായി ഉയര്‍ന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാനാകില്ല. പെട്രോളിയം വിലയുടെ പകുതിയിലധികവും നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. മാത്രമല്ല എണ്ണ ശുദ്ധീകരണത്തിന് ഇന്ത്യയില്‍ ചെലവു കുറവാണ്. എന്നാല്‍ , അതിന്റെ ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. അന്താരാഷ്ട്രക്കമ്പോളത്തിലെ വിലവര്‍ധന ചൂണ്ടിക്കാട്ടി ആഭ്യന്തരകമ്പോളത്തില്‍ വില വര്‍ധിപ്പിക്കുന്നത് ന്യായീകരിക്കാനാകില്ല-

Friday, May 13, 2011

ഖജനാവ് ഭദ്രം; 1500 കോടി നീക്കിയിരിപ്പ്


തിരു: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അരങ്ങൊഴിയുന്നത് പുതിയ സര്‍ക്കാരിന് ശക്തമായ സാമ്പത്തിക അടിത്തറ ഒരുക്കിയശേഷം. വികസനപദ്ധതികളുടെ കുത്തൊഴുക്ക് സൃഷ്ടിച്ചിട്ടും മെയ് 11ന്റെ കണക്കുപ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 1473 കോടി രൂപ. മെയ് 15ന് വിവിധ വിഭാഗം വ്യാപാരികള്‍ നികുതി ഒടുക്കുന്ന ദിവസമായതിനാല്‍ പുതിയ സര്‍ക്കാര്‍ വരുമ്പോഴേക്കും നീക്കിയിരിപ്പ് 2000 കോടിയിലെത്തും. 2006-ല്‍ 2500-3000 കോടി രൂപയുടെ കുടിശ്ശികയുണ്ടാക്കിയാണ് യുഡിഎഫ് ഭരണമൊഴിഞ്ഞത്. കരാറുകാരുടെ ബില്ലടക്കം എല്ലാ കുടിശ്ശികയും സര്‍ക്കാര്‍ തീര്‍ത്തു. സര്‍ക്കാര്‍ജീവനക്കാരുടെ ക്ഷാമബത്ത കൊടുത്തുതീര്‍ത്തു. രണ്ടു രൂപ അരിവിതരണം അടക്കം പൊതുവിതരണത്തിനുള്ള തുകയും കൊടുത്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലങ്ങള്‍ക്ക് ആദ്യം ഒരു കോടിയും പിന്നീട് അഞ്ചു കോടിയുമാണ് നല്‍കിയതെങ്കില്‍ കഴിഞ്ഞവര്‍ഷം 15 കോടി രൂപ നല്‍കി. ചെലവു ചരുക്കാതെ, വരുമാനം വര്‍ധിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ധനസ്ഥിതി മെച്ചപ്പെടുത്തിയത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനവികസന മേഖലകള്‍ക്കും മുന്തിയ പരിഗണന നല്‍കി. പരമ്പരാഗതമേഖലയ്ക്കും സാമൂഹ്യക്ഷേമ ചെലവുകള്‍ക്കും കൈയയച്ച സഹായമാണ് നല്‍കിയത്. 120 രൂപയായിരുന്ന ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കി. പുതുതായി വിവിധ വിഭാഗങ്ങളെ ക്ഷേപദ്ധതിക്കു കീഴിലാക്കി. വിവിധ കടാശ്വാസപദ്ധതികള്‍ക്കായി 500 കോടിയിലേറെ ചെലവിട്ടു. പദ്ധതി-പദ്ധതിയിതര ചെലവുകള്‍ക്ക് ഇന്ന് നിയന്ത്രണമില്ല. ട്രഷറിപൂട്ടലും കുടിശ്ശികയുമെല്ലാം പഴങ്കഥയായി. വാളയാര്‍ മാതൃക അടക്കമുള്ള ശക്തമായ നടപടി ധനസ്ഥിതി ഭദ്രമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. യുഡിഎഫ് കാലത്ത് കരാറുകാര്‍ക്കുള്ള കുടിശ്ശികമാത്രം 1200 കോടി രൂപയായിരുന്നു. പണം വകയിരുത്താതെ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിനു ബാധ്യതയായി. മൂന്നു രൂപ അരി അവര്‍ വിതരണംചെയ്ത വകയില്‍ 150 കോടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തത്. വയനാട്ടിലെ കര്‍ഷകര്‍ക്കുള്ള പലിശയിളവ് പാക്കേജില്‍ 150 കോടിയും കുടിശ്ശിക വരുത്തിയിരുന്നു. യുഡിഎഫ് ഭരണത്തില്‍ 2001, 2002 വര്‍ഷങ്ങളിലായി ഒറ്റ ദിവസംമാത്രമാണ് ഖജനാവില്‍ മിച്ചമുണ്ടായത്. 2003ല്‍ 30 ദിവസവും 2004ല്‍ മൂന്നുദിവസവും 2005ല്‍ 40 ദിവസവുമാണ് ഖജനാവ് മിച്ചം കാണിച്ചത്.

Saturday, May 7, 2011

വിമാനം വാങ്ങിയതിലും വന്‍ അഴിമതി, എയര്‍ഇന്ത്യയും കേന്ദ്രവും പ്രതിക്കൂട്ടില്‍



ന്യൂഡല്‍ഹി: അത്യാവശ്യമില്ലാത്ത ഘട്ടത്തില്‍ 111 വിമാനങ്ങള്‍ വാങ്ങുക വഴി 10,000 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്ക് വന്നതെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട്.
വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു കൈക്കൊണ്ട ദൂരക്കാഴ്ചയില്ലാത്ത സമീപനമാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സി.എ.ജി. കുറ്റപ്പെടുത്തി.
സാമ്പത്തികശേഷി പരിശോധിക്കാതെയാണ് 2005-ല്‍ 43 വിമാനം വാങ്ങാന്‍ എയര്‍ഇന്ത്യയ്ക്ക് അനുവാദം നല്‍കിയത്. ആസൂത്രണക്കമ്മീഷന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും മുന്നറിയിപ്പ് മറികടന്നായിരുന്നു ഇത്. എയര്‍ ബസ്സുകളും ബോയിങ് വിമാനങ്ങളും ഇടകലര്‍ത്തിവാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടത് അമേരിക്കന്‍ കമ്പനികളുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും സി.എ.ജി. ആരോപിക്കുന്നു. മറ്റൊരിക്കല്‍ 28 വിമാനങ്ങള്‍ വാങ്ങണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ 68 എണ്ണം വാങ്ങാനാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. എയര്‍ ഇന്ത്യയുടെ വിപണി പങ്കാളിത്തം 19 ശതമാനത്തില്‍നിന്ന് 30 ശതമാനമായി വര്‍ധിക്കുമെന്ന വാദമുയര്‍ത്തിയായിരുന്നു ഇത്. എന്നാല്‍, അത് സംഭവിച്ചില്ല. 10,000 കോടി രൂപയാണ് ഇത്തരത്തില്‍ വിമാനം വാങ്ങലിലൂടെ നഷ്ടമാക്കിയത് -സി.എ.ജി. പറയുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സഭാരേഖകളിലുള്‍പ്പെടുത്തും.
                                            ലാഭകരമായ റൂട്ടുകളില്‍ നിന്ന് ക്രമീകരണത്തിന്റെ പേരില്‍ വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതും റദ്ദാക്കിയതും വന്‍നഷ്ടമാണുണ്ടാക്കിയതെന്നും സി.എ.ജി. ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 70 മുതല്‍ 95 ശതമാനം വരെ ലാഭമുണ്ടായിരുന്ന റൂട്ടുകളാണിവ. ഇതില്‍ കോഴിക്കോട്ടുനിന്നും കൊച്ചിയില്‍ നിന്നുമുള്ള ഗള്‍ഫ് റൂട്ടുകളിലെ വിമാനങ്ങളടക്കം കേരളത്തില്‍ നിന്നുള്ള 20 സര്‍വീസുകളുണ്ട്. ഇവ നിര്‍ത്തിവെക്കുകയോ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തതുകൊണ്ട് സ്വകാര്യ വിമാനക്കമ്പനികള്‍ക്കും വിദേശകമ്പനികള്‍ക്കുമാണ് പ്രയോജനം ലഭിച്ചത്. പാര്‍ലമെന്റില്‍ സി.പി.എം. നേതാവ്‌സീതാറാം യെച്ചൂരി അധ്യക്ഷനായുള്ള ഗതാഗത സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും കോണ്‍ഗ്രസ് നേതാവ് അധ്യക്ഷനായുള്ള പൊതുമേഖലാ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ തള്ളിയാണ് സര്‍ക്കാര്‍ ഈ റൂട്ടുകള്‍ ക്രമീകരിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കിയത്. എന്‍.സി.പി. നേതാവും ഇപ്പോള്‍ ഘനവ്യവസായ മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കുമ്പോഴാണ് ഈ തീരുമാനങ്ങള്‍ െൈകക്കൊണ്ടത്.

ഇഴഞ്ഞുനീങ്ങുന്ന അന്വേഷണം! കോടതിയും സഹി കെട്ടു!


സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കണ്ടെത്തുന്നതില്‍ ആദായനികുതിവകുപ്പിന് താല്‍പ്പര്യമില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയത് നിസ്സാരമായി കാണാന്‍ കഴിയുന്നതല്ല. അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി സമയത്ത് സമര്‍പ്പിക്കുന്നതിലും വകുപ്പിന് ഗുരുതരമായ വീഴ്ചവന്നതായി കോടതി ചൂണ്ടിക്കാണിച്ചു. റാഡിയ ടേപ്പിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിലും ആദായനികുതി വകുപ്പിന് താല്‍പ്പര്യം കാണുന്നില്ലെന്നാണ് ജസ്റ്റിസുമാരായ സിങ്വിയും എ കെ ഗാംഗുലിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിമര്‍ശിച്ചത്. ആദായ നികുതി വെട്ടിപ്പുകേസല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്രയധികം പൂജ്യങ്ങളുള്ള തുക തങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. ചെറിയ മത്സ്യത്തെ വലയിലാക്കാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന ആദായനികുതിവകുപ്പ് വലിയ മത്സ്യത്തെ കണ്ടില്ലെന്ന് നടിച്ച് ഒഴിവാക്കുന്നതായും ആക്ഷേപമുണ്ടായി. റിലയന്‍സ് ഉടമയായ അനില്‍ അംബാനിയെയും ടാറ്റയെയും ഇതേവരെ ചോദ്യംചെയ്യാതിരുന്ന വിവരം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമുണ്ടായി.
ഹസന്‍ അലിഖാനുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വീഴ്ച ഇതിനുമുമ്പ് സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശത്തിന് വിധേയമായതാണ്. 72000 കോടി രൂപ നികുതി കുടിശ്ശികയുള്ള നികുതിവെട്ടിപ്പുകാരനാണ് ഹസന്‍ അലിഖാന്‍ . 2007ല്‍തന്നെ ഇത് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ്. എന്നാല്‍ , 2011ല്‍ സുപ്രീംകോടതി ഇടപെട്ടപ്പോള്‍മാത്രമാണ് ഹസന്‍ അലിഖാനെ അറസ്റ്റ്ചെയ്യാനും ചോദ്യംചെയ്യാനും തയ്യാറായത്. അതുതന്നെ കേവലം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട വകുപ്പുമാത്രമാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ ജാമ്യം കിട്ടുകയുംചെയ്തു. പിന്നീട് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഇതിനെ ചോദ്യംചെയ്തു. ഹസല്‍ അലിഖാന്‍ കേവലം നികുതി വെട്ടിപ്പ് നടത്തിയ ആള്‍ മാത്രമല്ല, അന്തര്‍ദേശീയ ആയുധകള്ളക്കടത്തുമായി ബന്ധമുള്ള ആളാണെന്നും രാജ്യത്തെ കൊള്ളചെയ്ത് പണം വിദേശബാങ്കില്‍ നിക്ഷേപിച്ച ആളാണെന്നും രാജ്യദ്രോഹക്കുറ്റംചെയ്ത ക്രിമിനലാണെന്നും കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനുശേഷമാണ് ഹസന്‍അലിഖാനെ വീണ്ടും അറസ്റ്റ്ചെയ്ത് ചോദ്യംചെയ്തതും ജയിലിലടച്ചതും.
സുപ്രീംകോടതിയുടെ പ്രത്യേക മേല്‍നോട്ടത്തിലാണ് 2ജി സ്പെക്ട്രം കേസന്വേഷണം നടത്തുന്നത്. അതുകൊണ്ടുമാത്രമാണ് ഇത്രയെങ്കിലും പുരോഗതി കേസന്വേഷണത്തില്‍ ഉണ്ടായതെന്ന് വ്യക്തം. വന്‍കിട പണക്കാര്‍ക്ക് ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും അന്വേഷണ ഏജന്‍സികളുടെമേലും എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ടെന്ന് ഇതെല്ലാം തെളിയിക്കുന്നു. അതുകൊണ്ടുതന്നെയാണ് കോര്‍പറേറ്റ് മാനേജ്മെന്റുകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഭരണാധികാരികളും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നതെന്ന് പറയുന്നത്. ഇത് വെറുതെ ഉന്നയിക്കുന്ന ആരോപണമല്ലെന്നും യഥാര്‍ഥ വസ്തുതയാണെന്നും അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും മാധ്യമങ്ങളെ നിയന്ത്രിക്കാനും ഈ അവിഹിതബന്ധംതന്നെയാണ് സഹായിക്കുന്നത്. ഇത്തരം മാര്‍ഗത്തില്‍ ലഭിക്കുന്ന അഴിമതിപ്പണമാണ് പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് കാലത്ത് ഒഴുകിയത്. അതില്‍ ഒരു ചെറിയ തുകമാത്രമേ വഴിയില്‍ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളു. അതിന്റെ വ്യാപ്തിയും സ്വാധീനവും ശരിയായി വിലയിരുത്താന്‍ ഇതൊക്കെ മതിയാകും. ഇതിന് മുമ്പുള്ള പല അഴിമതിക്കേസുകളും തെളിയിക്കപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ഉപവാസംകൊണ്ടോ, ഒരു ബില്ല് പാസാക്കിയതുകൊണ്ടോ മാറുന്നതല്ല ഈ അര്‍ബുദരോഗം എന്ന് തിരിച്ചറിയാന്‍ ഇതൊക്കെ സഹായിക്കും.

Wednesday, May 4, 2011

കഴിഞ്ഞവര്‍ഷം 10,926 വിവാഹമോചന കേസുകള്‍



Posted on: 04 May 2011


 സംസ്ഥാനത്ത് കുടുംബകോടതികളില്‍ 2010ല്‍ 10,926 വിവാഹ മോചനക്കേസുകള്‍ എത്തിയെന്ന് കണക്ക്.

ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ ഫയല്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. അവിടെ രണ്ട് കുടുംബകോടതികളില്‍ 1747 ഹര്‍ജികളാണ് ഫയല്‍ ചെയ്തത്. ഹൈക്കോടതിയിലെ അഭിഭാഷകനും കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശിയുമായ അഡ്വ. തോംസ്റ്റിന്‍ കെ.അഗസ്റ്റിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇത്. സംസ്ഥാനത്ത് കുറഞ്ഞ വിവാഹ മോചന കേസുകള്‍ വയനാട് ജില്ലയിലാണ്-198 കേസുകള്‍.

എറണാകുളം, തൃശ്ശൂര്‍ കുടുംബകോടതികളില്‍ പത്തുവര്‍ഷം കൊണ്ട് ഞെട്ടിപ്പിക്കുന്ന വര്‍ധനയാണുണ്ടായത്. 1999 ല്‍ എറണാകുളം കുടുംബകോടതിയില്‍ 416 വിവാഹമോചന കേസുകളുണ്ടായിരുന്നെങ്കില്‍ 2010ല്‍ അത് 1,100 ആയി.

1999 ല്‍ തൃശ്ശൂരില്‍ 335 ആയിരുന്നത് 2010ല്‍ 1059 ആയി. എന്നാല്‍ കണ്ണൂരില്‍ സ്ഥിതി വ്യത്യസ്തമാണ്. 1999 ല്‍ 663 കേസുകള്‍ ഉണ്ടായപ്പോള്‍ 2010 ല്‍ അത് 716 കേസുകളായതേ ഉള്ളൂ. കണ്ണൂര്‍ വിവാഹമോചനത്തില്‍ എട്ടാംസ്ഥാനത്താണ്.

1984 ലെ നിയമമനുസരിച്ച് സ്ഥാപിതമായ കുടുംബ കോടതികള്‍ ഓരോവര്‍ഷം കഴിയുമ്പോഴും വര്‍ധിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളില്‍ രണ്ട് കുടുംബ കോടതികള്‍ വീതമുണ്ട്.

T

Tuesday, May 3, 2011

'വോട്ടിങ് നടന്നിരുന്നെങ്കില്‍ രാജ്യം നാണം കെട്ടേനെ'



തിരുവനന്തപുരം: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ ഇന്ത്യ നാണം കെടുമായിരുന്നെന്ന് സംസ്ഥാന പ്രതിനിധികളായി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഡോ. മുഹമ്മദ് അശീലും ജയകുമാറും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്‍വെന്‍ഷന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും ശക്തമായ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടാണ് കേന്ദ്ര പ്രതിനിധികള്‍ സ്വീകരിച്ചത്. ഭൂരിഭാഗം രാഷ്ട്ര പ്രതിനിധികളും എന്‍ഡോസള്‍ഫാനെതിരാണെന്ന് ബോധ്യമായതോടെയാണ് ഇവര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായത്. ഇതോടെ രാജ്യത്തിന്റെ തല കുനിയാതെ സമന്വയത്തിലൂടെ യോഗ നടപടികള്‍ പൂര്‍ത്തിയാക്കാനായെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
172 രാഷ്ട്രങ്ങളില്‍ 22 രാജ്യങ്ങളാണ് നിരോധത്തില്‍ ഇളവ് ആവശ്യപ്പെട്ടത്. നിയമ ബാധ്യതയുള്ള നിബന്ധനകളോടെയാണ് നിരോധം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കിയത്. ഏത് രാജ്യത്തിനും വിളകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഇളവ് ആവശ്യപ്പെടാം. അഞ്ച് വര്‍ഷം കഴിഞ്ഞ് ഇളവ് നീട്ടാനും ആവശ്യപ്പെടാം. പക്ഷേ, ഇതിന്റെ കാരണം ഇതുസംബന്ധിച്ച കമ്മിറ്റിയെ ബോധ്യപ്പെടുത്തേണ്ടി വരും. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാഷ്ട്രങ്ങളില്‍ ഇതിന് ബദലായി ഉപയോഗിക്കുന്ന കീടനാശിനികള്‍ പരിശോധിച്ച് അടുത്ത ഒക്‌ടോബറില്‍ കമ്മിറ്റി പട്ടിക തയാറാക്കും. എന്‍ഡോസള്‍ഫാന് പകരം കീടനാശിനി തയാറാക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത കമ്മിറ്റി വഹിക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസവും ഇന്റര്‍നെറ്റിലൂടെയും മാധ്യമങ്ങളിലൂടെയും നടന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രചാരണവും ലോകരാഷ്ട്രങ്ങളുടെ നിലപാട് അനുകൂലമാകാന്‍ സഹായിച്ചതായി ഡോ. മുഹമ്മദ് അശീല്‍, ജയകുമാര്‍ എന്നിവര്‍ വ്യക്തമാക്കി.


ബിന്‍ ലാദന്മാര്‍ ഇനിയുമുണ്ടാകുമോ ?

കെ എന്‍ പണിക്കര്‍
Posted on: 02-May-2011 11:40 PM
ഒസാമ ബിന്‍ ലാദന്റെ മരണം അപ്രതീക്ഷിതമല്ല. പത്തുകൊല്ലമായി ആസൂത്രണംചെയ്ത് നടപ്പാക്കിയ ഭീകരവിരുദ്ധ "യുദ്ധ"ത്തിന്റെ ഫലമാണത്. അതിന്റെ ഉത്തരവാദിത്തം തികച്ചും അമേരിക്കയ്ക്കുതന്നെയാണെന്ന് ഒബാമയും മറ്റ് അമേരിക്കന്‍ വക്താക്കളും സ്ഥിരീകരിച്ചിരിക്കുന്നു. പാകിസ്ഥാന്റെ മണ്ണില്‍വച്ചാണ് കൊല നടന്നതെങ്കിലും പാകിസ്ഥാന് ഇതില്‍ പങ്കൊന്നുമില്ലെന്നും പല കൂട്ടക്കൊലകള്‍ക്കും കാരണക്കാരനായ ഒസാമയെ വധിച്ചതിന്റെ ശ്രേയസ്സ് അമേരിക്കയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും പറഞ്ഞിരിക്കുന്നു. പത്തുകൊല്ലംമുമ്പ് ന്യൂയോര്‍ക്കിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദിയെന്ന് കണക്കാക്കപ്പെടുന്ന ബിന്‍ ലാദന്‍ ഭീകരതയുടെയും അതുള്‍ക്കൊള്ളുന്ന വിദ്വേഷത്തിന്റെയും പ്രതീകമായാണ് ലോകമെമ്പാടും കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബിന്‍ ലാദനോട് സഹതാപമുള്ളവര്‍ ചുരുക്കമായിരിക്കും. ബിന്‍ ലാദന്റെ ചെയ്തികളെ അനുകൂലിക്കുന്നവരും ഏറെയൊന്നും ഉണ്ടാകാനിടയില്ല. എങ്കിലും മരണശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാകുമോ എന്ന് അമേരിക്കതന്നെ സംശയിക്കുന്നതുകൊണ്ടായിരിക്കണം കടലില്‍ മൃതദേഹം അടക്കംചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ, ബിന്‍ ലാദന് ഒരു പുനര്‍ജന്മം സാധ്യമാകുമെന്ന് തോന്നുന്നില്ല. കാരണം മുസ്ലിം രാജ്യങ്ങളില്‍ ഇന്ന് പ്രകടമാവുന്ന ജനമുന്നേറ്റത്തില്‍ ബിന്‍ ലാദന്മാര്‍ക്ക് പ്രസക്തിയില്ല. ആധുനിക വ്യവസ്ഥിതിക്കുവേണ്ടി നിരന്തരം തെരുവിലിറങ്ങുന്ന മുസ്ലിം ജനസാമാന്യത്തിന് ബിന്‍ ലാദന്മാര്‍ അന്യമാണ്. എങ്കിലും കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്ലിം സമൂഹത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി ബിന്‍ ലാദന്റെ ജീവിതം പ്രതിനിധാനംചെയ്യുന്നു. തികച്ചും യാഥാസ്ഥിതികനായ ബിന്‍ ലാദന്‍ എല്ലാ പുരോഗമനപ്രവണതകള്‍ക്കും എതിരായിരുന്നു. അതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ ബിന്‍ ലാദന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കരുവായി പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍ ലാദന്‍ അമേരിക്കയുടെ സൃഷ്ടിയാണ്. ബിന്‍ ലാദനെ അഫ്ഗാനിസ്ഥാനെതിരായി ഉപയോഗിക്കുന്നതിനുപിന്നില്‍ അമേരിക്കയ്ക്ക് മറ്റൊരു ദുരുദ്ദേശ്യം കൂടിയുണ്ടായിരുന്നു. അന്ന് ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന ജിഹാദികളുടെ ലക്ഷ്യം പലസ്തീനെ കൈയടക്കുകയായിരുന്നു. അതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. ഈ സന്ദര്‍ശത്തിലാണ് ലാദന്‍ തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ബിന്‍ ലാദന്‍ എന്ന ഭീകരവാദി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളില്‍നിന്നാണ് ശക്തിയാര്‍ജിച്ചത് എന്നര്‍ഥം. ബിന്‍ ലാദന്റെ മരണത്തോടുകൂടി ഭീകരവാദം അടിച്ചമര്‍ത്തപ്പെട്ടെന്ന് വിശ്വസിക്കുന്നത് മൗഢ്യമായിരിക്കും. ഭീകരസംഘടനകള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവയല്ല. അവയ്ക്ക് വളരെ അയഞ്ഞ സംഘടനാരൂപമാണുള്ളത്. അവ വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ടാണ് നിരന്തരമായി അനുയായികളെ ആകര്‍ഷിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വതിന്റെ ഇടപെടലുകള്‍ നിലനില്‍ക്കുമ്പോള്‍ ഭീകരതയ്ക്ക് അന്ത്യമുണ്ടാകാനിടയില്ല. ബിന്‍ ലാദന്മാര്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ടുകൊണ്ടുതന്നെയിരിക്കും. ഈ അര്‍ഥത്തില്‍ ഭീകരതയുടെ പ്രഭവകേന്ദ്രം അമേരിക്കതന്നെയാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ശരാശരി അമേരിക്കക്കാരന്‍ ഇത്രയും സന്തോഷിച്ച മറ്റൊരവസരവുമുണ്ടായിട്ടില്ല. ആ സന്തോഷത്തിന്റെ രാഷ്ട്രീയഫലം സിദ്ധിക്കുക ഒബാമയ്ക്കാവുമെന്ന് കരുതാം. ഒബാമയുടെ ഖ്യാതി അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും, ഭീകരതയുടെ കെടുതികള്‍ നേരിടുന്ന എല്ലാ രാജ്യങ്ങളിലും ഇതുവരെയില്ലാത്ത നിലയിലേക്ക് വളര്‍ന്നുവന്നേക്കും. "ലോകസമാധാന"ത്തിനുവേണ്ടി ശ്രമിക്കുന്ന രാഷ്ട്രത്തിന്റെ അധിപനായ ഒബാമ ഭരണത്തില്‍ തുടരേണ്ടത് അനിവാര്യമാണെന്ന് അമേരിക്കക്കാര്‍ വിശ്വസിക്കുകയാണെങ്കില്‍ അതില്‍ അല്‍ഭുതമില്ല. ന്യൂയോര്‍ക്ക് സ്ഫോടനം ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നായിരുന്നു ജോര്‍ജ് ബുഷിന്റെ അഭിപ്രായം. അതുകൊണ്ട് ആ സ്ഫോടനവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും ഏതുരാജ്യത്തായാലും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളായി അദ്ദേഹം ചിത്രീകരിക്കുകയുണ്ടായി. ഇപ്പോള്‍ , ബിന്‍ ലാദനെ വേട്ടയാടാന്‍ ഒരു രാജ്യത്തിന്റെയും പരമാധികാരത്തെ മാനിക്കേണ്ടതില്ലെന്ന് അമേരിക്ക അവകാശപ്പെടുന്നു. തീവ്രവാദം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശക്തിപ്രകടനത്തിനുള്ള സന്ദര്‍ഭം സൃഷ്ടിക്കുമോ? എങ്കില്‍ ഇനിയും ബിന്‍ ലാദന്‍മാര്‍ സാമ്രാജ്യത്വത്തിന്റെ ആവനാഴിയില്‍നിന്ന് പുറത്തുവന്നേക്കും.