സമയത്തിനെത്താൻ കഴിയാത്തവിധം ഇഴഞ്ഞുനീങ്ങുകയാണ് കേരളത്തിലെ ട്രെയിനുകൾ. പാതിവഴിയിൽ പിടിച്ചിടുന്നത് മണിക്കൂറുകൾ. ഇതിന് പരിഹാരമെന്ന പേരിലായിരുന്നു വന്ദേ ഭാരത് ട്രെയിനുകളുടെ വരവ്. ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ട വന്ദേഭാരത് ട്രെയിനുകൾക്ക് വഴിയൊരുക്കാൻ എക്‌സ്‌പ്രസ്, മെമു ട്രെയിനുകൾ പിടിച്ചിടുന്നത് പതിവായി. ജനറൽ കോച്ചുകളിലെ തിക്കിലും തിരക്കിലും ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുന്ന യാത്രക്കാരുടെ എണ്ണവും കൂടി. വേഗയാത്രയ്ക്ക് മറ്റൊരു അതിവേഗ പാതവേണ്ടേയെന്ന് ചോദിച്ചവരെ പരിഹസിച്ചവരും ഇത്രയും വേഗത്തിൽ പോകാൻ ‘ആർക്കാണ് ഇത്ര ധൃതി’യെന്ന് ചോദിച്ചവരും ഇപ്പോൾ യാഥാർഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു
പാളത്തിലൂടെ കൂകിപ്പായുകയല്ല, കിതച്ചോടുകയാണ് കേരളത്തിലെ ട്രെയിനുകൾ. ട്രെയിനിൽ കയറിപ്പറ്റാൻ യാത്രക്കാരുടെ നെട്ടോട്ടവും കയറിയാലൊന്ന് കാലുകുത്താനുള്ള തത്രപ്പാടും. ആശങ്കയുടെയും ആകാംക്ഷയുടെയും മണിക്കൂറുകൾ നിറഞ്ഞ ദുരിതയാത്ര. ഇതിനെല്ലാം പരിഹാരമെന്ന പേരിലായിരുന്നു വന്ദേ ഭാരത് ട്രെയിനുകളുടെ വരവ്. ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ട വന്ദേഭാരത് ട്രെയിനുകൾക്ക് വഴിയൊരുക്കാൻ എക്‌സ്‌പ്രസ്, മെമു ട്രെയിനുകൾ പാതിവഴിയിൽ പിടിച്ചിടുന്നത് പതിവായി. ജനറൽ കോച്ചുകളിലെ തിക്കിലും തിരക്കിലും ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുന്ന യാത്രക്കാരുടെ എണ്ണവും കൂടി. വേഗയാത്രയ്ക്ക് മറ്റൊരു അതിവേഗ പാതവേണ്ടേയെന്ന് ചോദിച്ചവരെ പരിഹസിച്ചവരും ഇത്രയും വേഗത്തിൽ പോകാൻ ‘ആർക്കാണ് ഇത്ര ധൃതി’യെന്ന് ചോദിച്ചവരും ഇപ്പോൾ യാഥാർഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
8 കിലോമീറ്റർ;
1 മണിക്കൂർ 4 മിനിറ്റ്
മയ്യനാടുനിന്ന് കൊല്ലത്തേക്ക് ദൂരം എട്ട് കിലോമീറ്റർ. നാഗർകോവിൽ–-കോട്ടയം എക്‌സ്‌പ്രസിന് (16366) ഈ എട്ട് കിലോമീറ്റർ ദൂരം പിന്നിടാൻ വേണ്ടത് ഒരു മണിക്കൂറും നാല് മിനിറ്റും. 19 മിനിറ്റുകൊണ്ട് കാറിനും 25 മിനിറ്റുകൊണ്ട് ബസിനും എത്താവുന്ന ദൂരം. വൈകിട്ട് 4.21ന് മയ്യനാട് സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ കൊല്ലത്ത് എത്തുക 5.25ന്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്‌പ്രസിനുവേണ്ടിയാണ് ഈ മെല്ലെപ്പോക്ക്.
എറണാകുളം–-കായംകുളം എക്‌സ്‌പ്രസ് (06451) ചേപ്പാടുനിന്ന് കായംകുളത്ത് എത്താൻ ദൂരം ഏഴുകിലോമീറ്റർ. ട്രെയിനിന് വേണ്ട സമയം 52 മിനിറ്റ്. രാത്രി 8.13ന് ചേപ്പാട് എത്തുന്ന ട്രെയിൻ കായംകുളത്ത് എത്തുക രാത്രി 9.05നുമാത്രം. വന്ദേഭാരത് കടന്നുപോകാനായി മണിക്കൂറുകൾ ട്രെയിനുകളിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കേണ്ട അവസ്ഥ. തിരുവനന്തപുരംമുതൽ കാസർകോടുവരെ ഓടുന്ന ഏതാണ്ട് എല്ലാ ട്രെയിനുകളുടെയും അവസ്ഥയാണിത്. കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 50.6 കിലോമീറ്റർമാത്രം.
തിരുവനന്തപുരം–കാസർകോട് റൂട്ടിലും തിരിച്ചും പ്രതിദിന സർവീസ് നടത്തുന്നത് ആറ് ട്രെയിനുകളാണ്. മാവേലി, മലബാർ, മംഗളൂരു–-തിരുവനന്തപുരം എക്‌സ്‌പ്രസ് എന്നീ രാത്രിവണ്ടികളും പരശുറാം, ഏറനാട്, നേത്രാവതി എന്നീ പകൽവണ്ടികളും. ഇതിൽ നേത്രാവതിയിൽ ആകെ രണ്ട് ജനറൽ കോച്ചുമാത്രം. പരശുറാമിലും ഏറനാടിലും മുന്നറിയിപ്പില്ലാതെ കോച്ചുകൾ കുറയ്‌ക്കുന്നത് യാത്രാദുരിതം ഇരട്ടിയാക്കുന്നു. പരശുറാമിൽ കഴിഞ്ഞ മാസം തിക്കിലും തിരക്കിലുംപെട്ട് രണ്ട് യുവതികൾ കുഴഞ്ഞുവീണു. രാത്രിവണ്ടികളിലെ ജനറൽകോച്ചുകളിലെ യാത്രയും ദുരിതപൂർണം. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓടുന്ന വണ്ടികളും ഈ റൂട്ടിലുണ്ട്. ഇതിലെ ജനറൽ കോച്ചുകളിലെ യാത്രാദുരിതവും വിവരണാതീതം. ഇതിനുപുറമെയാണ് പുതുതായി എത്തിയ രണ്ട് വന്ദേഭാരത് ട്രെയിനുകൾ. വന്ദേഭാരത് വന്നതോടെ വേണാട് എക്‌സ്‌പ്രസ് പത്ത് മിനിറ്റ് വൈകിപ്പിച്ചാണ് തിരുവനന്തപുരത്തുനിന്നും യാത്ര ആരംഭിക്കുന്നത്. യാത്രാമധ്യേ ട്രെയിൻ പിടിച്ചിടൽ ഇതിന് പുറമെ. പരശുറാം, നേത്രാവതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും യാത്ര ആരംഭിക്കുന്നത് പത്ത് മിനിറ്റ് വൈകി. പരശുറാം എക്സ്പ്രസും രണ്ട് ജനശതാബ്ദിയും സ്ഥിരമായി പിടിച്ചിടുന്നു.
മംഗളൂരു ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്. ഷൊർണൂർ –-എറണാകുളം റൂട്ടിൽ ഇത് 80 കിലോമീറ്റർ. ഇത്തരമൊരു ട്രാക്കിലേക്കാണ് മണിക്കൂറിൽ 160 കിലോമീറ്റർവരെ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേഭാരത് എത്തിയത്. ഫലത്തിൽ മണിക്കൂറിൽ ശരാശരി 75 കിലോമീറ്റർ വേഗത്തിൽ പോലും വന്ദേഭാരതിനും ഓടാനാകുന്നില്ല. പുതിയ പാതകൾ വരാതെ, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ കേരളത്തിന്റെ ട്രെയിൻ യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമോ...?
കേരളത്തിന് ചുവപ്പ് സിഗ്നൽ - പാളങ്ങളിൽ ദുരിതയാത്ര ഭാഗം 2
ഈ സംവിധാനമുണ്ട്.
തിരുവനന്തപുരംമുതൽ ചെങ്ങന്നൂർവരെ ഈ സംവിധാനം ഫലപ്രദമാണെന്ന റിപ്പോർട്ട് ഇതുസംബന്ധിച്ച് പഠിച്ച സമിതി റെയിൽവേ ബോർഡിന് സമർപ്പിച്ചെങ്കിലും സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ് അനുമതി നൽകിയില്ല. ഈ റൂട്ടിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനാകുന്ന സംവിധാനമായിരുന്നു ഇത്. മറ്റൊന്ന് ഇന്റർ മീഡിയറ്റ് ബ്ലോക്ക് സിഗ്നൽ സംവിധാനമാണ്. പുറകിൽ വരുന്ന വണ്ടി കടന്നുപോകാൻ ഒരു വണ്ടിക്ക് സ്‌റ്റോപ്പുള്ള സ്‌റ്റേഷനിൽമാത്രം നിർത്തിയിടുന്നതിനു പകരം പുറകിലുള്ള വണ്ടി തൊട്ടടുത്ത് എത്തുന്നതിനു മുമ്പുള്ള ഇടക്കാല കേന്ദ്രത്തിൽ നിർത്തിയിടുക എന്നതാണ് ആ സംവിധാനം. അങ്ങനെ വരുമ്പോഴും മറ്റ് വണ്ടികൾക്കുവേണ്ടി ഒരു പാസഞ്ചർ ട്രെയിൻ അനന്തമായി പിടിച്ചിടുന്നതിന്റെ സമയദൈർഘ്യം കുറയ്‌ക്കാൻ കഴിയും. ഇതും സിഗ്നൽ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള സാമ്പത്തിക കാരണം പറഞ്ഞ് റെയിൽവേ അവഗണിക്കുകയാണ്. രാജ്യത്ത് 14 സംസ്ഥാനങ്ങൾ വൈദ്യുതീകരണത്തിൽ 100 ശതമാനം നേട്ടം കൈവരിച്ചു. ഇതേസമയം കേരളത്തിൽ 90.45 ശതമാനമാണ് വൈദ്യുതീകരണം പൂർത്തിയായത്.
കേന്ദ്രവിഹിതമില്ല; സോണും
റെയിൽവേ വികസനത്തിന് തുച്ഛമായ കേന്ദ്രവിഹിതമാണ് കേരളത്തിന് ലഭിക്കുന്നത്. 2021–- 22 കേന്ദ്രബജറ്റിൽ ദക്ഷിണ റെയിൽവേയ്‌ക്ക് അനുവദിച്ച 3411.25 കോടി രൂപയിൽ സംസ്ഥാനത്തിന് അനുവദിച്ചത് 871 കോടി രൂപമാത്രം. നാലിലൊന്നു പോലുമില്ല. രാജ്യത്ത് ആകെ അനുവദിക്കുന്ന തുകയ്‌ക്ക് ആനുപാതികമായി ദക്ഷിണ റെയിൽവേയ്‌ക്ക് പണം കിട്ടുന്നില്ല എന്നതും മറ്റൊരു വസ്‌തുത. ചെന്നൈ ആസ്ഥാനമായി സോണൽ ഓഫീസ് ഉള്ളതിനാൽ കേരളത്തിന്റെ പ്രധാന റെയിൽവേ പദ്ധതികൾ നീണ്ടുപോകുന്നതിനാലാണ് കേരളത്തിനു മാത്രമായി റെയിൽവേ സോൺ എന്ന ആവശ്യം ഉന്നയിച്ചത്. പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് ഒരു ഭാഗം സേലം ഡിവിഷനൊപ്പം ചേർത്തപ്പോൾ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ചേർത്ത് കേരളത്തിന് ഒരു സോൺ നൽകാമെന്ന് വാഗ്‌ദാനമുണ്ടായിരുന്നു. ഒന്നും പാലിക്കപ്പെട്ടില്ല.
ഈ സാഹചര്യത്തിൽ മൂന്നാമത്തെയും നാലാമത്തെയും പാതയും ബദൽ മാർഗങ്ങളുമാണ് ഗതാഗത തടസ്സം കുറയ്‌ക്കാനും കൂടുതൽ വണ്ടി ഓടിക്കാനുമുള്ള മാർഗം. ദൈനംദിന കാര്യത്തിനുപോലും പണം വിനിയോഗിക്കാൻ തയ്യാറാകാത്ത റെയിൽവേയും കേന്ദ്ര സർക്കാരും മൂന്നും നാലും പാതയ്‌ക്കുവേണ്ടി മുൻകൈ എടുക്കാനും തയ്യാറാകുന്നില്ല. യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുംപോലെ ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ വന്ദേഭാരത് മാതൃകയിലുള്ള പൊടിക്കൈ പ്രയോഗിക്കുകയാണ്.
തിരക്കിനിടയിലും കോച്ചുകൾ
വെട്ടിക്കുറച്ച് റെയിൽവേ
യാത്രാദുരിതം നാൾക്കുനാൾ വർധിക്കുമ്പോൾ ജനറൽ, സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറയ്‌ക്കുന്നതും തുടരുന്നു. പാലക്കാട് ഡിവിഷനുകീഴിലുള്ള 27 ജോഡി ട്രെയിനുകളുടെ കോച്ചുകളാണ് അഞ്ചുവർഷത്തിനിടെ വെട്ടിക്കുറച്ചത്. 2018 ജൂൺമുതൽ 2023 സെപ്‌തംബർവരെയുള്ള കണക്കാണിത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം. ഏഴു ജോഡി ട്രെയിനുകളുടെ ജനറൽ കോച്ചുകളും ഇതിൽപ്പെടുന്നു. 20 ട്രെയിനിന്റെ ഒന്നുവീതം സ്ലീപ്പർ കോച്ചും വെട്ടിക്കുറച്ചു. വട്ടിയൂർക്കാവ് സ്വദേശി അജയ് നൽകിയ അപേക്ഷയിൽ തിരുവനന്തപുരം ഡിവിഷൻ വിവരങ്ങൾ നൽകിയിട്ടില്ല
പാളം തെറ്റി മെമുവും;
ലാഭം മാത്രം ലക്ഷ്യം
യാത്രക്കാർക്ക് പരിഗണനയില്ല
യാത്രക്കാരുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനുമല്ല ലാഭത്തിൽമാത്രമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ട്രാക്ക് നവീകരണം, സിഗ്നൽ ആധുനികവൽക്കരണം, പുതിയ കോച്ച് നിർമ്മാണം എന്നീ അടിസ്ഥാന മേഖലകളിൽനിന്ന് റെയിൽവെ പിൻവാങ്ങി. വന്ദേഭാരത് കോച്ചുകൾ നിർമ്മിക്കാൻ വിദേശ കമ്പനിക്കാണ് കരാർ നൽകിയത്. എല്ലാ ജോലികളും പുറംകരാറിലേക്ക് മാറി. സ്വകാര്യ മൂലധനത്തിന് സ്വീകാര്യമാംവിധം റെയിൽവെയെ മാറ്റുകയാണ് കേന്ദ്ര സർക്കാർ.
ബി സുശോഭനൻ , റിട്ട. സ്‌റ്റേഷൻ മാനേജർ
കൊച്ചുവേളി റെയിൽവെ സ്‌റ്റേഷൻ
വന്ദേഭാരതിന് മുമ്പും ശേഷവും
വന്ദേഭാരതിന് മുമ്പും വന്ദേ ഭാരതിനുശേഷവും എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. വന്ദേഭാരതിന്റെ സമയക്രമം ബാധിക്കാത്ത ട്രെയിനുകൾ ഇല്ല എന്ന അവസ്ഥ. 99 ശതമാനം ആൾക്കാരും ആശ്രയിക്കുന്ന മറ്റു ട്രെയിനുകളുടെ സമയത്തെ ബാധിക്കാത്തതരത്തിൽ വന്ദേഭാരതിന്റെ സമയം പുനഃക്രമീകരിക്കണം. കൂടുതൽ പണം മുടക്കുന്നയാൾ ആദ്യംമെത്തട്ടെ, ബാക്കിയുള്ളവർ വഴിയിൽ കിടക്കട്ടെ എന്ന മനോഭാവം മാറ്റണം. ബഫർ ടൈം കുറച്ച് ട്രെയിനുകളുടെ സമയം ശാസ്ത്രീയമായി പരിഷ്കരിക്കണം.
ജെ ലിയോൺസ് , സെക്രട്ടറി, ഫ്രണ്ട്‌സ് ഓൺ റെയിൽസ്
വേണം വേഗപാത, കുതിക്കണം കേരളം
കേരളംപോലുള്ള സംസ്ഥാനത്തിന് ദേശീയപാത വികസനത്തിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ 50 വർഷം മുന്നിൽക്കണ്ടുള്ളതാണ് കെ റെയിൽ. ചരക്കു നീക്കത്തിനും കെ റെയിൽ ഏറെ ഗുണംചെയ്യും. തിരുവനന്തപുരം മുതൽ കാസർകോടു വരെ റോഡ് യാത്രയ്ക്ക് 16 മണിക്കൂർ വരെ സമയമെടുക്കും. സിൽവർ ലൈൻ യാഥാർഥ്യമായാൽ ഈ യാത്രയ്‌ക്ക് നാല് മണിക്കൂർ മതിയാകും. ഓരോ 20 മിനിറ്റിലും സർവീസുണ്ടാകും. പിന്നീടത് പത്ത് മിനിറ്റിൽ ഒന്നായി വർധിപ്പിക്കാനാകും. തുടക്കത്തിൽ ഒരു വശത്തേക്കുള്ള 37 ട്രിപ്പ് ക്രമേണ 65 എണ്ണമായും വർധിപ്പിക്കും. ഇതോടെ ട്രെയിനിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനും അറുതിയാകും. വന്ദേഭാരതിൽ ദിവസം 1200 പേർ യാത്ര ചെയ്യുമ്പോൾ സിൽവർ ലൈനിൽ 80000 ൽഅധികംപേർക്ക് യാത്ര ചെയ്യാനുമാകും.
ബ്രോഡ്‌ഗേജ് ട്രാക്കുകളിൽ മണിക്കൂറിൽ പരമാവധി 80 മുതൽ 110 കിലോമീറ്റർ വേഗമേ ലഭിക്കൂ. കേരളത്തിൽ വന്ദേഭാരതിന് മണിക്കൂറിൽ ശരാശരി 70 കിലോമീറ്ററാണ് വേഗം. വന്ദേഭാരതിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗം കൈവരിക്കാൻ നിലവിലെ ട്രാക്കിലെ 626 വളവുകൾ നിവർത്തേണ്ടി വരും. അതിന് വരുന്ന ചെലവ് ഭീമമാണ്. വർഷങ്ങളുടെ കാലയളവും വേണ്ടി വരും. നിലവിലുള്ള സർവീസ് തടസ്സപ്പെടുകയും ചെയ്യും. ഈ സാചര്യത്തിലാണ് സിൽവർലൈൻ പദ്ധതിയുടെ പ്രസക്തി.
No comments:
Post a Comment