- കോലഞ്ചേരി പള്ളി കേസില്‍ ഓര്‍ത്തഡോക്‍സ് സഭക്ക് അനുകൂലമായി ഏറണാകുളം ജില്ലാ കോടതിയില്‍ നിന്നും ഉണ്ടായ വിധി ക്കെതിരെ യാക്കോബായ സഭയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച സ്ഥിതിക്ക്, അപ്പീല്‍ വിധി വരുന്നതിനു മുന്‍പ് കീഴ്ക്കോടതി വിധി നടപ്പാക്കണമെന്ന ഓര്‍ത്തഡോക്‍സ് പക്ഷത്തിന്റെ വാദത്തിനു യാതൊരു നിയമ സാധുതയുമില്ല. ജില്ലാ കോടതി വിധി സംബന്ധിച്ച് ഓര്‍ത്തഡോക്‍സ് പക്ഷം ഉയര്‍ത്തുന്ന വാദം ശരിയെങ്കില്‍ എന്ത് കൊണ്ടാണ് വിധി നടപ്പാക്കല്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവര്‍ ഇനിയും തയ്യാറാകാത്തത്.
- കൂര്‍മ്മ ബുദ്ധിക്കാരായ ഓര്‍ത്തഡോക്‍സ് വിഭാഗത്തിന് കേസിന്റെ ഈ ദൌര്‍ബല്യം നന്നായി അറിയാവുന്നത് കൊണ്ടാണ് കൌശലപൂര്‍വം അവര്‍ ജനങ്ങളെ തെരുവില്‍ ഇറക്കി, പള്ളി പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നത്.വിധി നടപ്പാക്കല്‍ ഹര്‍ജി ഫയല്‍ ചെയ്‌താല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുകൂലമായി യാതൊരു തീര്‍പ്പും കോടതിയില്‍ നിന്നും ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഈ സമരാഭാസത്തിനു അവര്‍ ഇറങ്ങിയിരിക്കുന്നത്.
- ഓര്‍ത്തഡോക്‍സ് പക്ഷത്തിന്റെ ഈ കൌശല നീക്കത്തിനെതിരെ യാക്കോബായ സഭാ നേതൃത്വം ഏറെ ജാഗ്രത പുലര്‍ത്തണം. 95 - ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‍സ് പക്ഷം പള്ളികള്‍ കൈവശപ്പെടുത്തുന്നതിനു വേണ്ടി നടത്തിയ വ്യവഹാരത്തില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ന്യായത്തില്‍ 95 - ലെ സുപ്രീം കോടതി വിധി ഇടവക പള്ളികള്‍ക്ക് ബാധകമല്ല എന്ന് പ്രസ്താവിച്ചിരുന്നത് ഓര്‍മ്മിക്കുമല്ലോ.
- സുപ്രീം കോടതി, ഹൈക്കോടതിയുടെ വിധി അന്ന് റദ്ദു ചെയ്തത് മൂലഹര്‍ജിയിലെ സാങ്കേതികമായ ചില തകരാറുകള്‍ ചൂണ്ടി കാണിച്ചു കൊണ്ട് മാത്രമായിരുന്നു. സുപ്രീം കോടതി അന്ന് ഹൈക്കോടതിയുടെ നിഗമനങ്ങളിലെ ന്യായാന്യായങ്ങള്‍ പരിശോധിച്ചിരുന്നില്ല എന്നതാണ് ശരി.
- വിധി തീര്‍പ്പ് ഹര്‍ജി ഫയല്‍ ചെയ്തു അനുകൂല വിധി നേടാതെ ഓര്‍ത്തഡോക്‍സ് വിഭാഗത്തിന് പള്ളി ഏകപക്ഷീയമായി വിട്ടു കൊടുക്കാന്‍ സര്‍ക്കാരിനു നിയമപരമായി കഴിയില്ല. അത് കൊണ്ട് മുന്‍പ് ഉണ്ടായിരുന്ന അവകാശങ്ങള്‍ അടിയറ വെച്ച് കൊണ്ട് യാതൊരു വിധ ധാരണക്കും വിട്ടു വീഴ്ചകള്‍ക്കും യാക്കോബായ സഭാ നേതൃത്വം തയ്യാറാകരുത്.മറിച്ചു ഉണ്ടായാല്‍ കോലഞ്ചേരി പള്ളി എന്നന്നേക്കുമായി യാക്കോബായ സഭക്ക് നഷ്ടപ്പെടുമെന്ന് ഓര്‍മ്മിക്കുക.
- ഇപ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ ഹര്‍ജി പ്രഗല്‍ഭരായ അഭിഭാഷകരുടെ സേവനം ഉപയോഗിച്ച് ജാഗ്രതയോടെ നടത്തുന്നതില്‍യാക്കോബായ സഭ നേതൃത്വത്തിന് വീഴ്ച ഉണ്ടാകരുത്.വിധി തീര്‍പ്പ് ഹര്‍ജി ഫയല്‍ ചെയ്തു അനുകൂല വിധി നേടാതെ ഓര്‍ത്തഡോക്‍സ് വിഭാഗത്തിന് പള്ളി വിട്ടു കൊടുക്കാന്‍ സര്‍ക്കാരിനു നിയമപരമായി കഴിയില്ല. അത് കൊണ്ട് ആരാധന സ്വാതന്ത്ര്യം നില നിര്‍ത്തുന്നതിനു വേണ്ടി എല്ലാ സഭാംഗങ്ങളെയും യോജിപ്പിച്ച് കൊണ്ട് ശക്തമായ പ്രചാരണ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടണം.
- നിയമ വ്യവസ്ഥയെ വെല്ലു വിളിച്ചുകൊണ്ടു കേരളത്തെ കലാപ ഭൂമി ആക്കാനുള്ള ഓര്‍ത്തഡോക്‍സ് വിഭാഗം നടത്തുന്ന തെരുവ് സമരം തികച്ചും അപക്വം . കേരള സമൂഹം ഇത് തിരിച്ചറിയുക തന്നെ ചെയ്യും.
Friday, September 16, 2011
കോലഞ്ചേരി പള്ളി കേസ് ഓര്‍ത്തഡോക്‍സ് നിലപാട് നിയമ വിരുദ്ധം
Subscribe to:
Post Comments (Atom)
No comments:
Post a Comment