Friday, September 30, 2011

കോലഞ്ചേരി പള്ളി കേസ് ഹൈകോടതി നിര്‍ദേശം സ്വാഗതാര്‍ഹം

കോലഞ്ചേരിപള്ളി കേസില്‍ ബ: കേരള ഹൈകോടതിയുടെ നിര്‍ദേശത്തിന്റെ സന്ദേശം വികാരം മാറ്റി വച്ച് വിവേകത്തോടു കൂടി പഠിച്ചു പ്രാവര്‍ത്തികമാക്കുവാന്‍ ഇരു പക്ഷവും തയ്യാറാകണം എന്നാണ് സമാധാനകാംക്ഷികള്‍ ആഗ്രഹിക്കുന്നത്. കോടതി വിധിയില്‍ കൂടി സഭ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ കഴിയില്ല എന്ന ഹൈകോടതിയുടെ കണ്ടെത്തല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുവാന്‍ ഇരു പക്ഷവും തയ്യാറാകുകയാണ്‌ വേണ്ടത്.സര്‍ക്കാര്‍ ചുമതലപ്പെടുതിയിട്ടുള്ള മന്ത്രി സഭ ഉപസമിതി , ബ:ഹൈകോടതി നിയോഗിച്ചിട്ടുള്ള അനുരജ്ഞന സമിതി,അതല്ലെങ്കില്‍ റിട്ട :സുപ്രീം കോടതി ജഡ്ജി കെ ടി തോമസ്‌ നിര്‍ദ്ദേശിച്ചതുപോലെ മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചത് പോലെ ഉള്ള ഉന്നതാധികാര അനുരജ്ഞന സമിതി എന്നിവയി ഏതെങ്കിലും സമിതിക്ക് തര്‍ക്ക പ്രശ്നങ്ങള്‍ ആകെ തീര്‍പ്പിന് വിട്ടു ആ തീരുമാനം ഇരു പക്ഷവും തര്‍ക്കം കൂടാതെ അംഗീകരിക്കാന്‍ തയ്യാറായാല്‍ സമാധാന പൂര്‍വ്വം പ്രശ്നങ്ങള്‍ പരിഹൃതമാകും .

സഭാ തര്‍ക്കം ഇടവക പൊതുയോഗം നടത്തി അവകാശങ്ങള്‍ നിശ്ചയിക്കണം




കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പൊതുയോഗം ചേര്‍ന്ന് ഇടവക ജനങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് അവകാശങ്ങള്‍ നിശ്ചയിക്കണമെന്ന് യാക്കോബായ സഭ നേതൃത്വം ആവശ്യപ്പെട്ടു.

മലബാര്‍ ഭദ്രാസനത്തിലെ പള്ളികളില്‍ ഇരുവിഭാഗവും പൊതുയോഗം ചേര്‍ന്ന് പരസ്​പരം ഇടവക ജനങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് വീതംവെച്ച് പിരിഞ്ഞ് സമാധാനമായി ആരാധന നടത്തിവരുന്നു. സ്വത്ത് വീതം വെപ്പില്‍ ഇടവക ജനങ്ങള്‍ക്കാണ് അവകാശം. പല ഇടവകകളിലും പൊതുയോഗങ്ങള്‍ കൂടിയിട്ട് കാലങ്ങളായി. കോലഞ്ചേരി പള്ളിയില്‍ത്തന്നെ 1971നുശേഷം സമ്പൂര്‍ണ പൊതുയോഗം നടന്നിട്ടില്ല. പള്ളി പൂട്ടിക്കിടന്ന കാലത്ത് ഏകപക്ഷീയമായി പൊതുയോഗങ്ങള്‍ കൂടിയെടുത്ത തീരുമാനമാണ് ജില്ലാ കോടതി അംഗീകരിച്ചതെന്ന് യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ്ജ് തുകലന്‍ പറഞ്ഞു.


പള്ളി പൊതുയോഗം നിഷ്പക്ഷമതികളുടെ സാന്നിധ്യത്തില്‍ കൂടി എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് മുമ്പോട്ട് പോയാല്‍ മാത്രമേ സഭാപ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിപറഞ്ഞു വണ്‍സ് എ പപ്പാ..... സാജു പറഞ്ഞു വാട്ട് യു ആര്‍





ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ ക്ലാസ് പകുതിയായതേയുള്ളൂ. മാണി സാറും കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനം വിളിച്ചു. സംസാരം മൊത്തം ഇംഗ്ലീഷില്‍. വണ്‍സ് എ പപ്പ.....മെറ്റ് എ മമ്മ....അണ്ടര്‍ എ കോക്കനട്ട് ട്രീ....പപ്പ ആസ്‌ക് ടു മമ്മ....വില്‍ യു മാരി മീ....മമ്മ ടോള്‍ഡ് പപ്പാ....പോടാ തെമ്മാടി....ഈ സ്‌റ്റൈലാണത്രെ മന്ത്രിമാരുടെ ഇംഗ്ലീഷിന്. പത്രസമ്മേളനം കേട്ടപ്പോള്‍ സാജു പോളിന് തോന്നി; ഹൗ ഐ വണ്ടര്‍ വാട്ട് യു ആര്‍ ?

നികുതി, ഭവന വകുപ്പുകള്‍ക്കായുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തവെയാണ് സാജു പോള്‍ 'മന്ത്രി ഇംഗ്ലീഷിനെ' ക്കുറിച്ച് പറഞ്ഞത്. മാണിസാറിന്റെ ബജറ്റില്‍ നിന്ന് മണിയോ മമതയോ പ്രതീക്ഷിക്കേണ്ട. നാനൂറ് നാരദന്‍ ചേര്‍ന്നാല്‍ ഒരു ഇയോഗോ എന്ന് കാഥികന്‍ പറഞ്ഞതുപോലെ പത്ത് മാണി ചേര്‍ന്നാലും ഒരു ഐസക് ആകില്ല. എപ്പോ നോക്കിയാലും നൂറ് ദിനം നൂറ് ദിനം എന്ന് പറഞ്ഞുനടക്കുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പദ്മാനാഭ സ്വാമി ക്ഷേത്രം സംരക്ഷിക്കുമെന്നാണ് നൂറുദിന പരിപാടിയില്‍ പറഞ്ഞ ഒരു കാര്യം. ക്ഷേത്രം സംരക്ഷിക്കും എന്നല്ലാതെ ആരെങ്കിലും ഇടിച്ചുനിരത്തുമോയെന്നും സാജു സംശയം പൂണ്ടു. സാജുവിന് ചുട്ടമറുപടിയുമായി പി.കെ.ബഷീര്‍ വന്നു. ''സാജൂ...അനക്കും എനക്കുമൊക്കെ ഇംഗ്ലീഷ് പറയാമ്പറ്റ്വോ ? ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കേ അത് പറ്റൂ. നായനാരുടേയും എന്റെ വാപ്പയുടേയും ഇംഗ്ലീഷ് കേട്ടിട്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടതെന്ന് എന്നോട് എന്റെ വാപ്പ ( സീതിഹാജി) പറഞ്ഞിട്ടുണ്ട്. ങ്ങളെ കാലത്ത് ബടെ ഭരണംണ്ടായിരുന്നോ ? ആരാന്റെ കുട്ടിയ്ക്ക് പിരാന്ത് വരുമ്പോ കാണാന്‍ നല്ല രസം എന്നല്ലേ വി.എസ്സിന്റെ ചിന്ത. ആരോപണം ഉന്നയിക്കുമ്പോ ഒരു നെലവാരം ബേണ്ടേ?'' ബഷീര്‍ വികാരാധീനനായി. അഞ്ചുസെന്റുള്ള പാവങ്ങള്‍ വീട് വയ്ക്കാന്‍ നേരം തണ്ണീര്‍ത്തട നിയമമെന്നു പറഞ്ഞ് അകറ്റുന്ന സര്‍ക്കാര്‍ നടപടി മാറ്റണമെന്ന ആവശ്യവും ബഷീര്‍ ഉന്നയിച്ചു. സാജുപോളിനുശേഷം സംസാരിക്കാന്‍ പി.സി.ജോര്‍ജ് എഴുന്നേറ്റപ്പോള്‍ പലരും പലതും പ്രതീക്ഷിച്ചു. പതിവിന് വിരുദ്ധമായി ജോര്‍ജ് ശാന്തനായി. പ്രകോപിപ്പിക്കാന്‍ ശ്രമിച്ചവരോട് 'പിന്നീട് നേരിട്ട് കാണുമ്പം പറയാം' എന്ന് കട്ടായം പറഞ്ഞു. പനി എന്ന പ്രശ്‌നത്തിന് കാരണം മാലിന്യമാണെന്നാണ് സകലരും ധരിച്ചിരുന്നത്. പ്രൊഫസര്‍ രവീന്ദ്രനാഥിന്റെ അഭിപ്രായത്തില്‍, മാലിന്യം, പല കാരണങ്ങളില്‍ ഒന്നുമാത്രം. നവലിബറല്‍ പ്രശ്‌നങ്ങളെ നവലിബറല്‍ നയങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് നമ്മുടെ ഈ സാമൂഹിക അവസ്ഥയ്ക്ക് കാരണം. ആസൂത്രണകലയെ വികേന്ദ്രീകരണ പരിപ്രേഷ്യത്തില്‍ കാണാന്‍ പറ്റാത്തതിന്റെ പ്രശ്‌നവും യു.ഡി.എഫ് സര്‍ക്കാരിനുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞു. പ്രൊഫസറിന്റെ പ്രസംഗം ധ്യാനനിമഗ്‌നനായി കേട്ടുകൊണ്ടിരുന്ന മാണിസാര്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ മറുപടി പറഞ്ഞപ്പോള്‍ ആ ബോംബ് പൊട്ടിച്ചു. കമ്മ്യുണിസ്റ്റ്കാര്‍ക്ക് മാത്രമല്ല കേരള കോണ്‍ഗ്രസ്സുകാര്‍ക്കും സിദ്ധാന്തങ്ങളറിയാമെന്ന് മാണിസാര്‍ കാണിച്ചുകൊടുത്തു. നിയോ ലിബറല്‍ എന്നവാക്ക് 17 തവണ പ്രൊഫസര്‍ ഉദ്ധരിച്ചതായി മാണിസാര്‍ കണ്ടുപിടിച്ചു. നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ല. ഇപ്പോള്‍, നിയോ ലിബറലിസത്തിന് ഒരു ബദല്‍സമീപനമുണ്ട്. നിയോ കണ്‍സര്‍വേറ്റിസമെന്നാണ് അതറിയപ്പെടുന്നത് - മാണിസാര്‍ അറിയിച്ചു. തന്റെ ഇഷ്ടവിഷയത്തില്‍ ഇത്തരമൊരു സിദ്ധാന്തം ജനിച്ചത് അറിയാത്തതില്‍ തോമസ് ഐസക് ഞെട്ടി. ഈ സിദ്ധാന്തം ഏത് പുസ്തകത്തിലുണ്ട് സാര്‍ എന്ന് ഐസക് ന്യായമായൊരു സംശയം ചോദിച്ചു. അപ്പോള്‍ സഭ കാത്തിരുന്ന ആ മഹാരഹസ്യം മാണിസാര്‍ പൊട്ടിച്ചു. ''അത് ഞാന്‍ തന്നെ രൂപംകൊടുത്ത തിയറിയാണ്....ഹ....ഹ...ഹ...'' നാളെ മുതല്‍ ഇത് ആഗോള കറന്‍സിയാകുമെന്നും മാണിസാര്‍ പറഞ്ഞു. അതായത് പണ്ട് കണ്ടുപിടിച്ച അഡീഷണാലിറ്റി പോലെ നിത്യവും ലോകൈകര്‍ പറയുന്ന മറ്റൊരു സിദ്ധാന്തമായി നിയോ കണ്‍സര്‍വേറ്റിസവും മാറുമെന്നാണ് മാണിസാര്‍ ഉദ്യേശിച്ചത്. മാണിസാറിന് പിന്നാലെ മറുപടി പറഞ്ഞ മന്ത്രി തിരുവഞ്ചൂര്‍ പ്രതിപക്ഷത്തിന്റെ സകല ആവലാതികള്‍ക്കും റെഡിമെയ്ഡ് പരിഹാരവുമായി രംഗത്തെത്തി.


അഴിമതിയുടെ ആണ്ടവന്‍ കോവിലിലിരുന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിരുന്നതെന്ന് ശിവദാസന്‍ നായര്‍ ആരോപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ ചെയ്തികള്‍ പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും ആ ഗവര്‍ണര്‍ തിവാരി എല്ലാ സംസ്ഥാനങ്ങളിലും ഓടിനടന്ന് ഡി.എന്‍.എ ടെസ്റ്റ് നടത്തുകയാണെന്നും ശിവദാസന്‍ നായര്‍ക്ക് കെ.കെ.ജയച്ചന്ദ്രന്‍ മറുപടി പറഞ്ഞു. ശിഖണ്ഡിയെ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരിക്കുന്നതെന്ന് ജയച്ചന്ദ്രന്‍ പറഞ്ഞപ്പോള്‍, ശിഖണ്ഡിയാരാണെന്ന് കൂട്ടുകാര്‍ ചോദിച്ചു. അത് പി.സി.ജോര്‍ജാണെന്ന് ജയച്ചന്ദ്രന്‍ അറിയിച്ചു. ഒരു ആക്രോശം പ്രതീക്ഷിച്ചെങ്കിലും സകലര്‍ക്കും തെറ്റി. ജോര്‍ജ് മറുപടി പറഞ്ഞു, അതി ശാന്തനായി..... ''എന്നെ ശിഖണ്ഡിയെന്ന് വിളിച്ചാലും കുഴപ്പമില്ല. എന്റെ പേരില്‍ നിങ്ങള്‍ക്ക് ജഡ്ജിയെ ശുംഭനെന്ന് വിളിക്കാനായല്ലോ... അതുമതി''. എല്ലാവര്‍ക്കും അതുമതി.

നീതികാട്ടിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ : തോമസ് പ്രഥമന്‍ കാതോലിക്ക


കോലഞ്ചേരി: മലങ്കരസഭാ തര്‍ക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ യാക്കോബായ സഭയോട് നീതിപൂര്‍വമായാണ് പെരുമാറിയതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. പ്രാര്‍ഥനായജ്ഞം നടത്തുന്ന കോലഞ്ചേരി യാക്കോബായ ചാപ്പലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാതര്‍ക്കത്തില്‍ മധ്യസ്ഥചര്‍ച്ചകളെ മറുവിഭാഗം അംഗീകരിക്കുന്നില്ലെന്ന കാര്യം തുറന്നുപറയാന്‍ സര്‍ക്കാര്‍ മടിക്കുന്നു. എന്നാല്‍ ആരുടെ മധ്യസ്ഥശ്രമങ്ങളുമായും യാക്കോബായസഭ സഹകരിക്കും. കോലഞ്ചേരിയുള്‍പ്പെടെ തര്‍ക്കം നിലനില്‍ക്കുന്ന മുഴുവന്‍ പള്ളികളിലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷത്തിന് ഭരണം കൈമാറണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ മൂന്നുമുതല്‍ കോലഞ്ചേരിയില്‍ ഉപവാസസമരം ആരംഭിക്കും. യാക്കോബായസഭയുടെ അരമനകളും പള്ളികളും വ്യവഹാര നടപടികളിലൂടെ മറുവിഭാഗം കൈയേറുന്നത് നിസ്സംഗരായി നോക്കിനില്‍ക്കാന്‍ കഴിയില്ല. ഇതില്‍ മനംനൊന്ത് വിശ്വാസികള്‍ തെരുവിലിറങ്ങിയാല്‍ അത് ക്രൈസ്തവസാക്ഷ്യത്തിന് വിരുദ്ധമായി കാണേണ്ടതില്ല. താനും യാക്കോബായസഭയും ക്രൈസ്തവസാക്ഷ്യത്തെ പിന്തുടരുന്നവരായതുകൊണ്ടാണ് മറുവിഭാഗത്തിനെതിരെ ഒരൊറ്റ കേസുപോലും നല്‍കാത്തത്. എന്നാല്‍ തനിക്കെതിരെ മാത്രം 500 കേസുകള്‍ നല്‍കി ഓര്‍ത്തഡോക്സ്വിഭാഗം ക്രൈസ്തവസാക്ഷ്യത്തെ പരിഹസിക്കുകയാണ്. നിലവില്‍ നടക്കുന്ന പ്രാര്‍ഥനായജ്ഞത്തിലൂടെ മാനസികവും ആത്മീയവുമായ ശക്തി സംഭരിച്ചശേഷം നിയമപരമായി സഭയ്ക്ക് അവകാശപ്പെട്ടതും മറുവിഭാഗം കൈയേറിയതുമായ മൂവാറ്റുപുഴ, മണ്ണുത്തി, കൊരട്ടി അരമനകളും കിഴക്കമ്പലം ദയറായും തൃക്കുന്നത്തു സെമിനാരിയും പിടിച്ചെടുക്കുമെന്നും ബാവ മുന്നറിയിപ്പു നല്‍കി. സഭാപ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ ഇപ്പോഴത്തെ സമരത്തില്‍നിന്നു പിന്മാറില്ല- കാതോലിക്ക ബാവ പറഞ്ഞു. ഇതിനിടെ കോലഞ്ചേരി പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ട് യാക്കോബായവിഭാഗം നടത്തുന്ന പ്രാര്‍ഥനായജ്ഞം 20-ാം ദിവസത്തിലേക്കു കടന്നു.

പ്രകാശം: Kolenchery church case, cannot settled with a cour...

പ്രകാശം: Kolenchery church case, cannot settled with a cour...: Kolenchery church case, cannot settled with a court verdict – Church case history proves it. Court asked both party to cooperate with the ...

Kolenchery church case, cannot settled with a court verd



Kolenchery church case, cannot settled with a court verdict – Church case history proves it. Court asked both party to cooperate with the government settlement negotiation. Court refused to pronounce any sort of verdict at this stage.
Kolenchery church case the next session of this case, postponed to November 2nd

Thursday, September 29, 2011

Beware, these opportunists!!!!








Devalokam Church Synod secretary, Mathews Severius, secretary has come out with
a statement they are prepared to give our Patriarch the position subject to
their Holy book, 1934.

In coming days you will see and listen lot such statements from many of their
opportunists.

Beware, these opportunists!!!! If they have any honest on their on words, just a
simple step is enough, ice will melt in no time. Just their Catholica issue a
Kalpana clearly stating the following point.

1. We accept the Patriarch of Syriac Orthodox Church of Antioch, His
Holiness Ignatius Zakka I Iwas as our supreme spiritual head.

2. Myself and all other Catholoicse in the past and future are subordinate to
His Holiness the Patriarch of Syriac Orthodox Church of Antioch

3. The throne of Saint Thomas which myself and past and future Catholicose are
seated is only s decorative post

Do they have the guts to says it to their own folks?

No they will never dare to do it, rather they will twist the facts and issue
many such statements.

Wednesday, September 28, 2011

കണ്ടനാട്‌ പള്ളിക്കേസ്‌ വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും

  •  കണ്ടനാട്‌ മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി.
  • 1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
  • പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക്‌ മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ്‌ ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു.
  • കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു.
  • ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന്‌ യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്‌. തുടര്‍ന്നാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും.

  • കണ്ടനാട്‌ പള്ളിക്കേസ്‌ വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്‌. കണ്ടനാട്‌ പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്‌.
  • റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടിയെന്നത്‌, ഇടവകയോഗം പുനഃസ്‌ഥാപിക്കുകയാണ്‌. കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന്‌ ഇതോടെ പ്രസക്‌തിയേറി.
  • കണ്ടനാട്‌ പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌. കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാണെങ്കിലും, ഇടവകയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശം ഇല്ലാതാകുന്ന വിധി നടപ്പാക്കുന്നത്‌ അപ്രായോഗികമാണെന്നു നിയമജ്‌ഞരും അഭിപ്രായപ്പെടുന്നു.
  • യാക്കോബായക്കാരുടെ കരിങ്ങാച്ചിറ, വടക്കന്‍പറവൂര്‍ തുടങ്ങിയ പള്ളികള്‍ 34 ലെ ഭരണഘടനയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു നല്‍കിയാല്‍ ശൂന്യമായ പള്ളി മാത്രമാകും ലഭിക്കുക. പേരിനുമാത്രം ഓര്‍ത്തഡോക്‌സുകാരുള്ള പള്ളികളിലാണെങ്കില്‍ എന്താവും സ്‌ഥിതിയെന്നു പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ 34 ലെ ഭരണഘടന കോടതി ഉത്തരവിലൂടെ മാത്രം നടപ്പാക്കുക ഒരു ജനാധിപത്യരാജ്യത്തു പ്രായോഗികമല്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുമുണ്ട്‌. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ്‌ അറിയുന്നത്‌.
  • ജനാധിപത്യരാജ്യത്ത്‌ തീരുമാനമെടുക്കാന്‍ മാതൃകാപരമായ രീതിയായിരിക്കും വോട്ടിംഗ്‌ വഴിയുള്ള ഹിതപരിശോധന. ഇതുതന്നെയാണ്‌ കണ്ടനാട്‌ പള്ളിക്കേസില്‍ അഡീ. ജില്ലാ കോടതിയുടെ കഴിഞ്ഞദിവസത്തെ തീരുമാനവും. 1995 ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന, ഓര്‍ത്തഡോക്‌സ് വിഭാഗവും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്‌. 
അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ കാതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരും, പാത്രിയര്‍ക്കീസ്‌ അംഗീകരിക്കുന്നവരുമായ പുരോഹിതര്‍ക്കു മാത്രമാണ്‌ 1934 ലെ ഭരണഘടനാപ്രകാരമുള്ള 95 ലെ വിധിയുടെ നിയമ പരിരക്ഷയുള്ളത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ സ്‌ഥാനികള്‍ ഒരു കോടതിയിലും സത്യവാങ്‌മൂലം നല്‍കിയിട്ടുമില്ല.

34 ലെ ഭരണഘടന അംഗീകരിച്ചാലും പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്ത വൈദികന്‌ കോലഞ്ചേരി പള്ളിയില്‍ അധികാരമില്ലെന്നര്‍ഥം.

'ഒരു പാത്രിയര്‍ക്കീസ്‌ ഒരു കാതോലിക്ക ഒരു അസോസിയേഷന്‍' എന്നതാണു സുപ്രീംകോടതി കണ്ട മലങ്കരസഭയുടെ അധികാരശ്രേണി. ഇതില്‍നിന്നു പാത്രിയര്‍ക്കീസിനെ മാത്രം മാറ്റിനിര്‍ത്താനാവില്ല. ഈ സാഹചര്യത്തിലാണു പള്ളിഭരണത്തില്‍ ഇടവകയോഗ തീരുമാനം അന്തിമമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌. ഇടവകകള്‍ക്ക്‌ (ആവശ്യമെങ്കില്‍ ) 95 ലെ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന സ്വീകരിച്ചാല്‍ മതിയാകും.

കണ്ടനാട്‌ പള്ളിക്കേസ്‌ വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും







കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി.

1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക്‌ മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ്‌ ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു.

കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു.

ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന്‌ യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്‌. തുടര്‍ന്നാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും.

കണ്ടനാട്‌ പള്ളിക്കേസ്‌ വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്‌. കണ്ടനാട്‌ പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്‌.

റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടിയെന്നത്‌, ഇടവകയോഗം പുനഃസ്‌ഥാപിക്കുകയാണ്‌. കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന്‌ ഇതോടെ പ്രസക്‌തിയേറി.

കണ്ടനാട്‌ പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌. കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാണെങ്കിലും, ഇടവകയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശം ഇല്ലാതാകുന്ന വിധി നടപ്പാക്കുന്നത്‌ അപ്രായോഗികമാണെന്നു നിയമജ്‌ഞരും അഭിപ്രായപ്പെടുന്നു.

യാക്കോബായക്കാരുടെ കരിങ്ങാച്ചിറ, വടക്കന്‍പറവൂര്‍ തുടങ്ങിയ പള്ളികള്‍ 34 ലെ ഭരണഘടനയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു നല്‍കിയാല്‍ ശൂന്യമായ പള്ളി മാത്രമാകും ലഭിക്കുക. പേരിനുമാത്രം ഓര്‍ത്തഡോക്‌സുകാരുള്ള പള്ളികളിലാണെങ്കില്‍ എന്താവും സ്‌ഥിതിയെന്നു പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ 34 ലെ ഭരണഘടന കോടതി ഉത്തരവിലൂടെ മാത്രം നടപ്പാക്കുക ഒരു ജനാധിപത്യരാജ്യത്തു പ്രായോഗികമല്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുമുണ്ട്‌. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ്‌ അറിയുന്നത്‌.

ജനാധിപത്യരാജ്യത്ത്‌ തീരുമാനമെടുക്കാന്‍ മാതൃകാപരമായ രീതിയായിരിക്കും വോട്ടിംഗ്‌ വഴിയുള്ള ഹിതപരിശോധന. ഇതുതന്നെയാണ്‌ കണ്ടനാട്‌ പള്ളിക്കേസില്‍ അഡീ. ജില്ലാ കോടതിയുടെ കഴിഞ്ഞദിവസത്തെ തീരുമാനവും. 1995 ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന, ഓര്‍ത്തഡോക്‌സ് വിഭാഗവും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്‌.

അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ കാതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരും, പാത്രിയര്‍ക്കീസ്‌ അംഗീകരിക്കുന്നവരുമായ പുരോഹിതര്‍ക്കു മാത്രമാണ്‌ 1934 ലെ ഭരണഘടനാപ്രകാരമുള്ള 95 ലെ വിധിയുടെ നിയമ പരിരക്ഷയുള്ളത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ സ്‌ഥാനികള്‍ ഒരു കോടതിയിലും സത്യവാങ്‌മൂലം നല്‍കിയിട്ടുമില്ല.

34 ലെ ഭരണഘടന അംഗീകരിച്ചാലും പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്ത വൈദികന്‌ കോലഞ്ചേരി പള്ളിയില്‍ അധികാരമില്ലെന്നര്‍ഥം.

'ഒരു പാത്രിയര്‍ക്കീസ്‌ ഒരു കാതോലിക്ക ഒരു അസോസിയേഷന്‍' എന്നതാണു സുപ്രീംകോടതി കണ്ട മലങ്കരസഭയുടെ അധികാരശ്രേണി. ഇതില്‍നിന്നു പാത്രിയര്‍ക്കീസിനെ മാത്രം മാറ്റിനിര്‍ത്താനാവില്ല. ഈ സാഹചര്യത്തിലാണു പള്ളിഭരണത്തില്‍ ഇടവകയോഗ തീരുമാനം അന്തിമമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌. ഇടവകകള്‍ക്ക്‌ (ആവശ്യമെങ്കില്‍ ) 95 ലെ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന സ്വീകരിച്ചാല്‍ മതിയാകും.

നിഷ്ഠുരം, പൈശാചികം


അധ്യാപകന്റെ മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി, ജനനേന്ദ്രിയം തകര്‍ത്തു
  •  കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ സ്കൂളിലെ അധ്യാപകനുനേരെ പൈശാചിക വധശ്രമം. അധ്യാപകന്റെ മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിയിറക്കി മൃതപ്രായനാക്കി. മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിയിറക്കി തിരിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളും ജനനേന്ദ്രിയവും തകര്‍ന്നു. അടിയേറ്റ് ഇടുപ്പെല്ലും തകര്‍ന്നിട്ടുണ്ട്. ശരീരത്തിലാകമാനം വെട്ടും കുത്തുമേറ്റിട്ടുമുണ്ട്. മുഖത്തിന്റെ ഇടതുഭാഗവും തകര്‍ന്നു. വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ വാളകം സദനത്തില്‍ കൃഷ്ണകുമാറാണ് നിഷ്ഠുരപീഡനത്തിനിരയായത്.
  • സംഭവത്തില്‍ പ്രതിഷേധിച്ച് വാളകത്ത് ബുധനാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. ഇതേ സ്കൂളില്‍ അധ്യാപികയായ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയ്ക്ക് പ്രൊമോഷന്‍ നല്‍കാന്‍ ബാലകൃഷ്ണപിള്ള തയ്യാറാകാത്തതിനെതിരെ ഗീത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇവരെ പ്രധാനാധ്യാപികയായി നിയമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനായ അധ്യാപകന്‍ അപകടനില തരണംചെയ്തിട്ടില്ല. അക്രമം അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
  • ചൊവ്വാഴ്ച രാത്രി വാളകം എംഎല്‍എ ജങ്ഷന് സമീപത്താണ് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഭീകരത അരങ്ങേറിയത്. രാത്രി 11ന് വെളുത്ത ആള്‍ട്ടോ കാറില്‍നിന്ന് ജീവച്ഛവമായ കൃഷ്ണകുമാറിനെ റോഡിലേക്ക് തള്ളുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. മലദ്വാരം മുതല്‍ വന്‍കുടല്‍ വരെ തകര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ജീവനുവേണ്ടി മല്ലടിക്കുകയാണ് കൃഷ്ണകുമാര്‍ . നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ഭാര്യ ഗീതയും സഹോദരന്‍ അജിത്പ്രസാദുമാണ് ആശുപത്രിയിലുള്ളത്. സ്കൂള്‍ മാനേജ്മെന്റിന്റെ അറിവില്ലാതെ ഇത്തരം ഒരു ആക്രമണം നടക്കാന്‍ സാധ്യതയില്ലെന്ന് അജിത്പ്രസാദ് പറഞ്ഞു.
  • ഇതിനിടെ കൃഷ്ണകുമാര്‍ കിടക്കുന്ന സര്‍ജിക്കല്‍ ഐസിയുവിന് പുറത്ത് കൊട്ടാരക്കര സിഐ ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രി റൂറല്‍ എസ്പി മെഡിക്കല്‍ കോളേജില്‍ മൊഴിയെടുക്കാന്‍ എത്തിയിരുന്നെങ്കിലും കൃഷ്ണകുമാര്‍ അബോധാവസ്ഥയിലായതിനാല്‍ തിരിച്ചുപോയി. അക്രമികള്‍ കൃത്യം നടത്തിയ ശേഷം കൃഷ്ണകുമാറിനെ റോഡിലുപേക്ഷിച്ച് വന്ന കാറില്‍ തിരിച്ചുപോയി.
  • രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ റോഡില്‍ക്കിടന്ന കൃഷ്ണകുമാറിനെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കണ്ടത്. അമിതവേഗത്തില്‍ പോയ കാറിനെ നാട്ടുകാരില്‍ ചിലര്‍ ബൈക്കില്‍ പിന്തുടര്‍ന്നെങ്കിലും ഒപ്പമെത്താനായില്ല. കൊട്ടാരക്കര സ്റ്റേഷനില്‍നിന്ന് പൊലീസ് എത്തി ജീപ്പില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട്, തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് രാക്ഷസീയമായ പീഡനമാണെന്ന് വ്യക്തമാകുന്നത്. ശരീരത്തിനകത്തും പുറത്തുമുള്ള പരിക്കുകള്‍ ആയുധംകൊണ്ടുള്ള ആക്രമണം മൂലമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി കറക്കിയതിനെ തുടര്‍ന്ന് വലിയ മുറിവുകളുണ്ട്. വന്‍കുടലിന് സാരമായ മുറിവുണ്ട്. സി ടി സ്കാനിനു വിധേയനാക്കാന്‍പോലും കഴിയാത്ത സാഹചര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
  • ഭാര്യയ്ക്കൊപ്പം വൈകിട്ട് സ്കൂളില്‍നിന്ന് വീട്ടിലെത്തിയശേഷം കൃഷ്ണകുമാര്‍ സുഹൃത്തിനെ കാണാനായി കടയ്ക്കലില്‍ പോയിരുന്നു. തിരികെ നിലമേല്‍ ജങ്ഷനിലെത്തി രാത്രി 10.15ന് ഭാര്യയെ ഫോണില്‍ വിളിച്ച് ബസ് കാത്തുനില്‍ക്കുകയാണെന്നും ഉടന്‍ വീട്ടില്‍ എത്തുമെന്നും പറഞ്ഞിരുന്നു. 
  • സ്കൂളില്‍ അധ്യാപകനിയമനത്തിലുള്‍പ്പെടെ വ്യാപക ക്രമക്കേട് നടക്കുന്നതായി നേരത്തെ, വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കൃഷ്ണകുമാറിനെതിരെ ഭീഷണിയുണ്ടായിരുന്നതായി അറിയുന്നു. അതേസമയം, കൃഷ്ണകുമാറിന് സ്കൂളിന് പുറത്ത് ശത്രുക്കള്‍ ആരുമില്ലെന്ന് ഭാര്യ ഗീത പറഞ്ഞു. സുപ്രീംകോടതിയില്‍ പോയാലും തനിക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് പറഞ്ഞിരുന്നു. കേസുമായി മുന്നോട്ട് പോകുന്നതിനെതിരെ ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയിരുന്നു. സംഭവദിവസം രാവിലെ മന്ത്രി ഗണേശ്കുമാറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറി ബി പ്രദീപ്കുമാര്‍ ഓഫീസില്‍ വന്നിരുന്നു. അദ്ദേഹം മറ്റൊരു അധ്യാപകനെയും കൂട്ടി പുറത്തേക്ക് പോയി-അവര്‍ പറഞ്ഞു.

Sunday, September 25, 2011

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തക്ക് ഒരു തുറന്ന കത്ത്.

 ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തക്ക് ഒരു തുറന്ന കത്ത് .അഭി: ഒസ്താത്തിയോസ് തിരുമേനി,
  1.                                                              അങ്ങയോടു എല്ലാ ബഹുമാനവും പുലര്‍ത്തി കൊണ്ട്, കോലഞ്ചേരി പള്ളി പ്രശ്നം സംബന്ധിച്ച് അങ്ങ് ORTHODOX HERALD -ല്‍ പ്രസിദ്ധീകരിച്ച ബ:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള തുറന്ന കത്തിലെ പരാമര്‍ശനങ്ങളോട് ഉള്ള ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ.
  2. മലങ്കര സഭയിലെ ആദ്യ ഭിന്നിപ്പ് മാര്‍ത്തോമ സഭയുമായി ഉണ്ടായതാണ്എന്ന അങ്ങയുടെ നിഗമനത്തോട് ഞാന്‍ ആദ്യമേ വിയോജിക്കട്ടെ.കൂനന്‍ കുരിശു സത്യത്തിനു ശേഷം റോമന്‍ കത്തോലിക്ക സഭയുമായി ഉണ്ടായ ഭിന്നിപ്പില്‍ ഓരോ വിഭാഗത്തിന്റെ കൈവശം ഉണ്ടായിരുന്ന പള്ളികള്‍ അവരവര്‍ തന്നെ ഉപയോഗിക്കട്ടെ എന്ന വിശാല മനോഭാവം ആയിരുന്നു പൊതുവേ ഇരു വിഭാഗവും പുലര്‍ത്തിയത്‌എന്നത് അങ്ങ് ഓര്‍മ്മിക്കണം.നിരണം പള്ളിയുടെ കുരിശു പള്ളികള്‍ ആയിരുന്ന ചെങ്ങനാശേരി പള്ളിയും ആലപ്പുഴ പള്ളിയും ബ്രിട്ടീഷ് ഭരണ കാലത്ത് രാജ വിളംബരത്തില്‍ കൂടി അന്നത്തെ സുറിയാനി സഭക്ക് ലഭിച്ചിട്ടും ഇരു പള്ളികളിലും ഭൂരിപക്ഷം ഇടവകാംഗങ്ങള്‍ മറുപക്ഷത്ത് ആയിരുന്നതിനാല്‍ കത്തോലിക്ക സഭക്ക് വിട്ടു കൊടുത്ത് എന്നതാണ് പഴയ ചരിത്രം.
  3. മാര്‍ത്തോമ സഭക്ക് എതിരായി കോടതി ഉത്തരവുണ്ടായിട്ടും ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍ ഇപ്പോഴും ഓര്‍ത്തഡോക്‍സ്‌-മാര്‍ത്തോമ സഭകള്‍ പരസ്പരം സഹകരിച്ചു വ്യത്യസ്ത സമയങ്ങളില്‍ ആരാധന നടത്തുന്നു എന്നത് അങ്ങ് എന്ത് കൊണ്ടാണ് മറച്ചു വെച്ചത്.കോഴഞ്ചേരി പള്ളിയിലും ഇരുസഭകളും ഇപ്പോഴും സഹകരിച്ചു ആരാധന നടത്തുന്നുണ്ട് എന്നതും അങ്ങ് മറക്കരുത്.
  4. സുപ്രീം കോടതി 1064 പള്ളികളും ഓര്‍ത്തഡോക്‍സ്‌ സഭയുടെ ഉടമസ്ഥതയില്‍ ആണ് എന്ന് വിധി പുറപ്പെടുവിച്ചു എന്ന അങ്ങയുടെ പരാമര്‍ശനം പിശകാണ്.പള്ളികള്‍ കേസില്‍ കക്ഷികള്‍ അല്ലാത്തതിനാല്‍ ഈ കേസില്‍ അത്തരം ഒരു വിധി ഉണ്ടായില്ല എന്നതാണ് ശരി.ഞങ്ങളുടെ തലവന്‍ അന്ത്യോക്യ പാത്രിയര്‍ക്കീസ് ബാവായാണ് എന്ന് ഒരു വിഭാഗം ജനങ്ങള്‍ പറഞ്ഞാല്‍ പാടില്ല ഈ കോടതിക്ക് പറയാന്‍ കഴിയില്ല എന്നും സുപ്രീം കോടതി വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട് എന്നത് അങ്ങ് എങ്ങിനെ കാണാതെ പോയി? മലങ്കര സഭ സ്വയംശീര്‍ഷക സഭയോ സ്വതന്ത്ര സഭയോ അല്ല എന്നും, മാര്‍ത്തോമ സിംഹാസനം കേവലം ആലങ്കാരിക പ്രയോഗം മാത്രമാണ് എന്നും 1995 -ലെ സുപ്രീം കോടതി വിധിയില്‍ പറഞ്ഞിട്ടുള്ളത് എന്ത് കൊണ്ടാണ് സൌകര്യപൂര്‍വ്വം മറന്നു കളഞ്ഞത്?
  5. 1934- ലെ ഓര്‍ത്തഡോക്‍സ്‌ ഭരണഘടന സ്വീകരിക്കാത്തതിന്റെ     പേരില്‍ കോലഞ്ചേരി പള്ളിയിലെ 1600 -ല്‍ അധികം വരുന്ന പ:അന്ത്യോക്യ സിംഹാസന ഭക്തരായ ഇടവകയിലെ കുടുംബങ്ങള്‍ പെരുവഴിയില്‍ ഇറങ്ങണമെന്ന അങ്ങയുടെ നിലപാട് എത്ര വിചിത്രം ആണ്. അങ്ങ് മുന്‍പ് നിരവധി വേദികളില്‍ പ്രസംഗിച്ചിട്ടുള്ള സാമൂഹ്യനീതിയുടെയും , മനുഷ്യാവകാശ പ്രമാണങ്ങളുടെയും നഗ്നമായ ലംഘനമല്ലേ അങ്ങയുടെ ഇപ്പോഴത്തെ തല തിരിഞ്ഞ നിലപാട്.
  6. 1934- ലെ ഓര്‍ത്തഡോക്‍സ്‌ ഭരണഘടന ലംഘന കുറ്റം അങ്ങ് ആദ്യം ഉയര്‍ത്തേണ്ടത് അങ്ങയുടെ ഇപ്പോഴത്തെ തലവന്‍ അഭി:പൌലൂസ് കാതോലിക്കാക്ക് എതിരെ ആണ്. പൌരസ്ത്യ കാതോലിക്കയെ തിരഞ്ഞെടുക്കുന്നതിന് വിളിച്ചു ചേര്‍ക്കുന്ന അസോസിയേഷനില്‍ പങ്കെടുക്കുന്നതിനു ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പ:അന്ത്യോക്യ പാത്രിയര്‍ക്കീസ്  ബാവായെ ക്ഷണിക്കണമെന്നും , അദ്ദേഹം സന്നിഹതനെങ്കില്‍, അസോസിയേഷനില്‍ അദ്ദേഹം അധ്യക്ഷത വഹിക്കണമെന്നും ഉള്ള ഭരണഘടന വ്യവസ്ഥ ലംഘിച്ചത് അങ്ങ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭ അല്ലെ ?    
  7. പാത്രിയര്‍ക്കീസ് ബാവയുടെ ഭരണം വാനിഷിംഗ് പോയിന്റില്‍ എത്തി എന്ന് സുപ്രീം കോടതി വിധി ഉണ്ട് എന്ന അങ്ങയുടെ പരാമര്‍ശം തെറ്റി ധാരണ ഉളവാക്കുന്നതാണ്.പാത്രിയര്‍ക്കീസ് ബാവയുടെ അധികാരം വാനിഷിംഗ് പോയിന്റില്‍ എത്തി എന്ന് പറയാമെങ്കിലും പാത്രിയര്‍ക്കീസ് ബാവ ആകമാന സുറിയാനി സഭയുടെ ആത്മീയ പരമാധ്യക്ഷന്‍ ആകുന്നു എന്നും മലങ്കര സഭ ആകമാന സുറിയാനി സഭയുടെ ഒരു ഭാഗം മാത്രം ആകുന്നു എന്നും പാത്രിയര്‍ക്കീസ് ബാവ പൌരസ്ത്യ കാതോലിക്കയുടെ മേല്‍ അധികാരി ആകുന്നു എന്നും സുപ്രീം കോടതി സംശയ രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് അങ്ങ് എന്ത് കൊണ്ടാണ് മറച്ചു വെച്ചത്.
  8. ”സ്നേഹത്തിന്റെ അപ്പോസ്തലന്‍ ” “സാമൂഹ്യനീതി” എന്നീ പദങ്ങള്‍ പ്രസംഗിക്കാന്‍ മാത്രം ഉള്ളതാണെന്നും അവ പ്രയോഗിക്കാന്‍ ഉള്ളതല്ല എന്നും ഉള്ള അങ്ങയുടെ പരാമര്‍ശനം പരിശുദ്ധാത്മാഭിഷേകം  ലഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഒരു ക്രൈസ്തവ ഇടയനില്‍ നിന്നും ഒരിക്കലും ഉണ്ടാകേണ്ടതല്ല.സഹനത്തിന്റെയും ക്ഷമയുടെയും വാക്കുകള്‍ പറയേണ്ട അങ്ങയുടെ ഈ നിലപാട് തെറ്റാണെന്ന് ചരിത്രം വിധി എഴുതും
  9. ബ:മുഖ്യമന്ത്രിയെ അങ്ങ് "വാത്സല്യ മകനെ" എന്ന് സംബോധന ചെയ്തത് തീര്‍ത്തും പക്വത ഇല്ലാത്ത നിലപാട് ആയിപ്പോയി.ഉമ്മന്‍ ചാണ്ടി ഓര്‍ത്തഡോക്‍സ്‌ സഭയുടെ മാത്രം മുഖ്യമന്ത്രി അല്ല, കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യ മന്ത്രി ആകുന്നു എന്നതും, "മുഖ്യ മന്ത്രി " എന്നത് ഒരു ഭരണഘടനാ സ്ഥാനി ആണ്എന്നതും എന്തെ അങ്ങ് മറന്നു? സ്വന്തം പുത്രന്‍ ജഡ്ജി പദവിയില്‍ ഇരിക്കുന്ന കോടതിയില്‍ അഭിഭാഷകനായ പിതാവ് കേസ് വാദിക്കുമ്പോള്‍ ജഡ്ജിയെ "വാത്സല്യ മകനെ"എന്നാണോ സംബോധന ചെയ്യേണ്ടത്?
  10. അങ്ങ് പട്ടം കൊടുത്ത ഒരു വൈദികന്‍ മറുപക്ഷത്ത് ഇപ്പോള്‍ മെത്രാപ്പോലീത്ത ആയതില്‍ അങ്ങേക്കുള്ള വേദനയില്‍ ഞാന്‍ പങ്കുകൊള്ളുന്നു.എന്നാല്‍ അങ്ങ് ഉയര്‍ത്തി പിടിക്കുന്ന 1934 -ലെ ഭരണഘടന പ്രകാരമല്ലാതെ , അങ്ങ് ഉള്‍ക്കൊള്ളുന്ന മലങ്കര അസോസിയേഷന്‍ തെരെഞ്ഞെടുക്കാതെ മേല്‍പ്പട്ട സ്ഥാനം സ്വീകരിച്ച മൂന്നു പേര്‍ കാല് മാറി വന്നപ്പോള്‍ അങ്ങ് എന്ത് ആവേശത്തോട്‌ കൂടി ആയിരുന്നു അവരെ സ്വീകരിച്ചത് എന്നത് മറന്നത് എന്ത് കൊണ്ടാണ്.?
  11. അങ്ങയുടെ കത്തില്‍ "യാക്കോബായ" എന്ന നാമത്തെ എത്ര അറപ്പോടും,വെറുപ്പോടും കൂടിയാണ് വിശേഷിപ്പിച്ചിട്ടുള്ളത്?അങ്ങയുടെ അറിവിലേക്കായി 1836 -ലെ മാവേലിക്കര പടിയോലയിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ."ബാവായും,പുത്രനും റൂഹാക്കുദിശായുമായ പട്ടാഴ്ങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്റെ തിരുനാമാത്താലെ പള്ളികള്‍ അവയൊക്കെയുടെയും മാതാവായ അന്ത്യോഖ്യായുടെ പത്രോസിനടുത്ത സിംഹാസനത്തില്‍ മുഷ്കരപ്പെട്ടിരിക്കുന്ന ബാവാന്മാരുടെ തലവനും,തലവരുടെ തലവനും ആയ മാര്‍ ഇഗ്നാത്തിയോസിന്റെ കൈവാഴ്ചക്കീഴു മലങ്കര യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയും അനന്തരവന്‍ മാര്‍ കൂറീലോസ് മെത്ത്രാപ്പോലീത്തയും തങ്ങളുടെ വിചാരത്തില്‍ ഉള്‍പ്പെട്ടു അങ്കമാലി മുതലായ പള്ളികളുടെ പട്ടക്കാരും വികാരിമാരും ജനങ്ങളും കൂടി മിശിഹാകാലം 1836 -ല്‍ ചെന്ന കൊല്ലം 1011 -ആണ്ടു മകര മാസം 5 -നു തമ്പുരാനേ പെറ്റ കന്യാസ്ത്രി അമ്മയുടെ നാമത്തിലുള്ള മാവേലിക്കര പള്ളിയില്‍ വെച്ചു നിശ്ചയിച്ചു എഴുതി വെച്ച പടിയോല."
  12. എത്ര ആദരവോടു കൂടിയാണ് പ:അന്ത്യോക്യാ സിംഹാസനത്തെയും,"യാക്കോബായ" എന്ന സഭയുടെ പേരിനെയും സത്യവിശ്വാസികളായ പഴയ സുറിയാനി സഭ കണ്ടിരുന്നത്‌ എന്നതിന്റെ നേര്‍ തെളിവല്ലേ ഇത്.
  13. അങ്ങ് ഉള്‍ക്കൊള്ളുന്ന ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭ അസോസിയേഷന്റെ സുറിയാനി ഭാഷയില്‍ ഉള്ള ഔദ്യോദിക മുദ്രയില്‍ എന്തിനാണ് ഇപ്പോഴും അങ്ങക്ക്‌ വെറുപ്പ്‌ ഉള്ള "മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍""  എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് അങ്ങ് വ്യക്തമാക്കുമോ?അങ്ങയുടെ മനസ്സിനെ മുറിപ്പെടുത്തുന്നതിനല്ല ഈ കത്ത് എഴുതുന്നത്‌.സത്യം ക്രൂശിക്കപ്പെടാതിരിക്കുന്നതിനു മാത്രം.ഉദ്ദേശ ശുദ്ധിക്ക് മാപ്പ് തരുമല്ലോ ?
                                                       

    Friday, September 23, 2011

    വഞ്ചന എന്നത് എന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ മുഖമുദ്ര

    • 1912 -ല്‍ അബ്ദുല്‍ മശിഹ് പാത്രിയര്‍ക്കീസ് മലങ്കരയില്‍ സ്ഥാപിച്ചത് മാര്‍ത്തോമ ശ്ലീഹായുടെ സിംഹാസനം ആണ് എന്ന് പ്രചരിപ്പിച്ചു വന്നിരുന്ന ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന്‍റെ എപ്പിസ്കോപാല്‍ സുന്നഹദോസ് സാക്ഷാല്‍ വട്ടശേരി തിരുമേനിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് പത്രോസിന്റെ സിംഹാസനത്തിന്റെ ഏക അവകാശി എന്ന് അവകാശപെടുന്ന റോമന്‍ കത്തോലിക്കാ സഭയില്‍ ലയിക്കാന്‍ തീരുമാനിക്കുകയും ആയതിനു റോമന്‍ പാപ്പയുടെ അംഗീകാരം തേടാന്‍ മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു എന്നത് ചരിത്ര സത്യം. ഈ സുന്നഹദോസ് കൂടിയതാകട്ടെ അവസാന ശ്വാസം വരെയും കടുത്ത അന്ത്യോക്യ സിംഹാസന ഭക്തനായ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ പരുമല സെമിനാരിയില്‍ അയിരൂന്നു എന്നതും ചരിത്രത്തിന്‍റെ മറ്റൊരു വികൃതി.
      • പ:അന്ത്യോക്യാ സിംഹാസനത്തിനു പ:പരുമല തിരുമേനി സമര്‍പ്പിച്ച ശല്‍മൂസയിലെ പ്രശക്ത ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.”ശ്ലീഹക്ക് അടുത്ത വിശ്വാസത്തിനും, അന്ത്യോക്യയുടെയും ശ്ലീഹാക്ക്അടുത്ത സിംഹസനത്തിന്മേല്‍ സ്ഥിരതയോടെ ഇരിക്കുന്ന പൊങ്ങപ്പെട്ട മൂന്നാമത്തെ പത്രോസ് എന്ന മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയാര്‍കീസ് ബാവായുടെ മേല്‍പട്ടത്തിനു കടപ്പെട്ടിരിക്കുന്നത് പോലെ എല്ലായിപ്പോഴും അനുസരണ ആയിരിക്കുവാന്‍ എനിക്ക് ന്യായമാകുന്നു.സദായിപ്പോഴും ഞാന്‍ അനുസരിച്ച് അവിടത്തെ കല്‍പനകളെ കൈക്കൊണ്ട്‌ ഞാന്‍ ചേര്‍ന്ന് കൊള്ളുന്നു.അവിടത്തെ വചനങ്ങളില്‍ നിന്നും കാനോന വിധികളില്‍ നിന്നും സ്ഥിര്രപ്പെട്ടിട്ടുള്ള ചട്ടങ്ങളില്‍ നിന്നും നടപ്പുകളില്‍ നിന്നും അല്‍പമോ,അധികമോ,ഇടത്തോട്ടോ വലത്തോട്ടോ ഞാന്‍ ഒരിക്കലും വിട്ടു മാറുന്നതല്ല.എന്‍റെ ഈ വാഗ്ദത്തം നമ്മുടെ പിതാവായ അബ്രഹാമിന്റെയും,ഇസഹാക്കിന്റെയും,യാക്കോബിന്റെയും വാഗ്ദത്തത്തിനും ശരിയായിരിക്കുന്നു എന്ന് ഞാന്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു."പ:അന്ത്യോക്യാ സിംഹാസനത്തിന്റെ കാവല്‍ ഭടനായി അന്ത്യനിമിഷം വരെയും ഉറച്ചുനിന്ന പ:പരുമല തിരുമേനിയുടെ തിരുശേഷിപ്പുകളാല്‍ അനുഗ്രഹീതമായ പരുമല സെമിനാരി  ഓര്‍ത്തഡോക്‍സ്‌ പക്ഷം പ:അന്ത്യോക്യാ സിംഹാസനത്തിനു എതിരായ പോര്‍വിളി കേന്ദ്രമായി മാറ്റുന്നു എന്നതും ചരിത്രത്തിന്റെ മറ്റൊരു വികൃതി.
    • വിശ്വാസ വഞ്ചനയുടെ നേര്‍ തെളിവായ ഈ സുന്നഹദോസ് തീരുമാനത്തിന്റെ പകര്‍പ്പ് ഇപ്പോഴും വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
      • ഇതേ ഈവാനിയോസ് ആയിരുന്നു മെത്രാന്‍ ആകുന്നതിനു മുന്‍പ് എം എ അച്ചന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന കാലത്ത് 1912 -ല്‍ സ്ഥാന ഭ്രഷ്ടനായി കുര്‍ക്കുമ ദയറയില്‍ വിശ്രമിച്ചിരുന്ന അബ്ദുല്‍ മശിഹ പാത്രിയര്‍ക്കീസിനെ ചതി പ്രയോഗത്തില്‍  മലങ്കരയില്‍ കൊണ്ട് വന്നു കാതോലിക്കയെ വാഴിച്ചത് എന്നതും മറ്റൊരു ചരിത്ര സത്യം. 1912-ലെ കാതോലിക്കേറ്റ്സ്ഥാപനം കൃതൃമ ഉല്‍പ്പന്നം ആയിരുന്നു എന്നത് കൊണ്ടാണ് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സമാധാനം ഉണ്ടാക്കാന്‍ കഴിയാത്തത് എന്നത് തിരിച്ചറിയുക.അന്ന് കേസ് പരാജയപ്പെട്ടിരുന്നു എങ്കില്‍ ഇന്നത്തെ ഓര്‍ത്തഡോക്‍സ്‌ വിഭാഗം  വത്തിക്കാനിലെ പോപ്പിന്‍റെ  പത്രോസിന്‍റെ സിംഹാസനത്തിന് കീഴില്‍ അല്മായര്‍ക്കു യാതൊരു അവകാശവും ഇല്ലാതെ , മെത്രാന്മാരുടെ അടിമ നുകത്തില്‍ കഴിയേണ്ടി വരുമായിരുന്നു എന്നത് ചരിത്രത്തെ സത്യസന്ധതയോടെ പഠിക്കുന്ന ആരും അംഗീകരിക്കും.

    കോലഞ്ചേരി സമരം: ശ്രേഷ്‌ഠ കാതോലിക്ക ബാവയ്‌ക്ക് പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പിന്തുണ

     കോലഞ്ചേരി പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിഷേധ സമരത്തിന്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമമേലധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ പിന്തുണയും ആശീര്‍വാദവും. സമരത്തിനു നേതൃത്വം നല്‍കുന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയ്‌ക്ക് പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്ന്‌ പ്രാര്‍ഥിക്കുന്നതായി പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ അയച്ച കല്‍പനയില്‍ പറയുന്നു. കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ശ്രേഷ്‌ഠ കാതോലിക്കായുടെ തക്കസമയത്തെ ഇടപെടലിനെ അഭിനന്ദിക്കുന്നു. സുറിയാനി പാരമ്പര്യം കാത്തുസൂക്ഷിക്കാനും അന്തോഖ്യാ സിംഹാസനത്തോടും വിശുദ്ധ പത്രോസിനോടുള്ള ഭയഭക്‌തി ബഹുമാനം മലങ്കരയില്‍ നിലനിര്‍ത്താനും സഭാമക്കള്‍ സഹിക്കുന്ന വേദന നാം തിരിച്ചറിയുന്നു. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സമാധാനവും നീതിയുള്ള തീരുമാനമുണ്ടാകാനുള്ള കാത്തിരിപ്പിന്‌ ഫലമുണ്ടാകട്ടെ. ഇതിന്‌ പൂര്‍വിക പിതാക്കന്മാരുടെ പ്രാര്‍ഥനയും തുണയാകും. താന്‍ വിദൂരദേശത്താണ്‌ വസിക്കുന്നതെങ്കിലും തന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും നിങ്ങളോടൊപ്പമുണ്ടാകുമെന്നും സത്യത്തില്‍നിന്നു വ്യതിചലിക്കാതെ നീതിക്കായി പ്രവര്‍ത്തിക്കണമെന്നും കല്‍പനയില്‍ ആഹ്വാനം ചെയ്യുന്നു. 'അല്‍പകാലത്തേക്ക്‌ വിവിധ പരീക്ഷകള്‍ നിമിത്തം വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍ എന്നും അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കാനുള്ള നിങ്ങളുടെ വിശ്വാസ' മെന്നും വ്യക്‌തമാകുന്ന വിശുദ്ധ പത്രോസിന്റെ ലേഖനത്തിലെ ഭാഗം ഉദ്ധരിച്ചാണ്‌ പാത്രിയര്‍ക്കീസ്‌ ബാവ കല്‍പന അവസാനിപ്പിക്കുന്നത്‌.

    Thursday, September 22, 2011

    അനീതി നിറഞ്ഞ വ്യവഹാരങ്ങള്‍

    "നിന്‍റെ അധരം വ്യാജം പറയുന്നു.നാവ് ദുഷ്ടത പിറുപിറുക്കുന്നു.ആരും നീതിയോടെ വ്യവഹാരം നടത്തുന്നില്ല.സത്യസന്ധതയോടെ ആരും ന്യായസാനത്തെ സമീപിക്കുന്നില്ല.അവര്‍ പൊള്ളയായ വാദങ്ങളില്‍ ആശ്രയിക്കുകയും നുണ പറയുകയും ചെയ്യുന്നു.അവര്‍ തിന്‍മയെ ഗര്‍ഭം ധരിച്ച് അനീതിയെ പ്രസവിക്കുന്നു.അവര്‍ അണലി മുട്ടയിന്‍മേല്‍ അടയിരിക്കുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു.അവരുടെ മുട്ട തിന്നുന്നവര്‍ മരിക്കും.മുട്ട പൊട്ടിച്ചാല്‍ അണലി പുറത്തു വരും.അവര്‍ പ്രവര്‍ത്തിക്കുന്നത് അകൃത്യം ആണ്.അവരുടെ കരങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.അവരുടെ പാദങ്ങള്‍ തിന്‍മയിലേക്ക് കുതിക്കുന്നു.നിരപരാധാകരുടെ രക്തം ചൊരിയുന്നതിനു അവര്‍ വെമ്പല്‍ കൊള്ളുന്നു.അവര്‍ അകൃത്യം നിനക്കുന്നു.അവരുടെ പെരുവഴികളില്‍ ശൂന്യതയും നാശവുമാണ്.സമാധാനത്തിന്‍റെ  മാര്‍ഗം അവര്‍ക്ക് അജ്ഞാതമാണ്‌.അവരുടെ വഴികളില്‍ നീതി അശേഷം ഇല്ല. അവര്‍ തങ്ങളുടെ മാര്‍ഗങ്ങള്‍ വക്രമാക്കി. അതില്‍ ചാരി നില്‍ക്കുന്നവര്‍ക്ക് സമാധാനം ലഭിക്കുകയില്ല."
    ഏശയ്യാ (59 :4 -8 )

    നിഷ്ഫലമായ ഉപവാസം


    "ഞങ്ങള്‍ ഉപവാസം ആചരിച്ചിട്ടു നീ കാണാതിരിക്കുന്നത് എന്ത്?ഞങ്ങള്‍ ആത്മതപനം ചെയ്തീട്ടു നീ അറിയാതിരിക്കുന്നത് എന്ത്?എന്ന് നിങ്ങള്‍ ചോദിക്കുന്നു.ഇതാ നിങ്ങള്‍ ഉപവാസം നടത്തുന്ന ദിവസത്തില്‍ തന്നെ നിങ്ങള്‍ സ്വന്തം ഇഷ്ടം ചെയ്യുകയും നിങ്ങളുടെ വിഗ്രഹങ്ങക്ക് യാഗം അര്‍പ്പിക്കുകയും ചെയ്യുന്നു.നിങ്ങള്‍ വഴക്കിനും,കലഹത്തിനും അനീതി കൊണ്ട് അടിക്കേണ്ടതിനും ഉപവാസം അനുഷ്ടിക്കുന്നു.നിങ്ങളുടെ ശബ്ദം ഉയരത്തില്‍ കേള്‍ക്കുവാന്‍ തക്ക വണ്ണം അല്ല നിങ്ങളുടെ ഉപവാസം.എനിക്ക് ഇഷ്ടം ഉള്ള ഉപവാസം ഇതാകുന്നു.മനുഷ്യന്‍ ആത്മതപനം ചെയ്യണം. തലയെ വേഴത്തെ പോലെ കുനിയിക്കുക.രെട്ടും വെണ്ണീരും വിരിച്ചു കിടക്കുക.ഇതിനെയാണ് ഉപവാസം എന്ന് വിളിക്കേണ്ടത്.ഇതിനെയാണ് കര്‍ത്താവിന്റെ പ്രസാദകരമായ ദിവസം എന്ന് നിങ്ങള്‍ പറയേണ്ടത്.അന്യായ ബന്ധനങ്ങള്‍ അഴിക്കുക.വഞ്ചനയുടെ നുകക്കയറുകള്‍ അഴിക്കുക.ബന്ധിതരെ സ്വതന്ത്രരായി വിട്ടയക്കുക.എല്ലാ കെട്ടുകളും അഴിക്കുക.നിന്റെ അന്തരംഗത്ത്‌ നിന്നും വഞ്ചന നീക്കുകയും ബന്ധിതരെ സ്വതന്ത്രരാക്കുകയും ചെയ്യുമ്പോള്‍ ....നിന്‍റെ പ്രകാശം ഇരുളില്‍ ഉദിക്കും.നിന്‍റെ അന്ധകാരം മധ്യാഹ്നം പോലെ ആകും."(ഏശായ58:3-10)

    Monday, September 19, 2011

    Orthodox leaders visit NSS








    A delegation of Malankara Orthodox Syrian Church has called on the Nair Service Society (NSS) leadership on Sunday.
    The four-member delegation led by Bishop Geevarghese Mar Julius, head of the Ahmedabad diocese, and three priests, met the NSS general secretary G Sukumaran Nair and explained their position in the vexed St Pauls’ and St Peter’s Church issue in which they are in direct conflict with the Jacobite Syrian Christian Church.
    According to Mr Nair, the NSS considered the issue as an internal mater of the community and as such refrained from taking any side.
    However, the issue is a matter of faith as also a matter of social concern. As such, like everyone else, the NSS is also keen to see an amicable settlement of the problem which would ensure the legitimate demands of both the sides.
    Leaders of both the Churches and those who lead the State government should take the initiative in this endeavor, Mr Nair said. According to him, he had assured them that the view of the NSS on the issue would be conveyed to the Chief Minister.
    The Orthodox delegation which arrived by 3:45 pm spent more than half an hour with the NSS leader.

    Kerala crucified: Justice Thomas has a solution


    4
    KOTTAYAM: Seeking a solution to the internecine feud in the Malankara Jacobite Syrian church, TOI approached various leaders in the state, cutting across religious and party affiliations. While all of them were unanimous in their opinion that the issue should end in an amicable manner that would satisfy both the Orthodox and Jacobite factions in the church, no one really knows whether the solutions being put forward would be acceptable to any of the groups, or whether they really are interested in resolving the decades-long dispute that is, in fact, bringing into disrepute the church, the clergy and the laity.

    In this regard, the highly respected retired Supreme Court judge, Justice K T Thomas, said the government should take the initiative to form a three-member panel of eminent judges to resolve the stalemate. Two of the judges in this panel should be nominated by the respective factions to give them a sense of involvement and equity, the eminent jurist opined. The third member of the panel should either be the present mediator, Justice Thottathil B Radhakrishnan, or someone nominated by the government.

    "The panel should evolve a formula, which the two sides should accept without imposing any kind of condition. The government should also fix a timeframe for the nomination of the judges. If any of the groups does not nominate a judge within the fixed period, the government should have the prerogative to nominate that judge," Justice Thomas said.

    He was of the opinion that certain vested interests in both the groups were obstructing to any early resolution of the issue. "These people are led by monetary interests, and they are instrumental in keeping the tension alive. They are in fact dictating what the spiritual heads should do," Justice Thomas said

    "There is no point in blaming the government, as successive governments have tried their best resolve the imbroglio, but failed," he said, adding that he had no affinity for any of the factions and that the peace loving sections in both the sides should take the initiative to bring about harmony in the church. "I appeal to both the factions to peacefully resolve the issue."

    Panakkad Syed Hyderali Shihab Thangal, the Indian union Muslim league (IUML) state president, who along with other party leaders visited both the groups sitting in a fast at Kolencherry on Wednesday, said he had intervened to create an atmosphere for an amicable settlement. "I requested them to end the fast to create the atmosphere for a settlement. I did not offer any compromise formula. That has to evolve from discussions between the two sections."

    Sarah Joseph, noted writer and social activist, who is in fact worried about the warring attitude of the churches that should actually be working for peace and tranquility in the society, was of the opinion that what had been taking place in Kolencherry in the last few days was nothing but a fight for power and wealth.

    "We are living in a very volatile society where religion can play a big role in curbing extremist and terrorist activities. But instead of ensuring peace and tranquility in the society, the churches here are running after power and pelf. The row has been sending out a very negative message - that they are ready to do anything for power and wealth."

    According to her, the only way to resolve the issue was to give up greed.

    D Babu Paul, former chief secretary of Kerala, was of the opinion that the Kolencherry issue could not be viewed in isolation.

    "It is part of a series of disputes at different levels. The only solution is for the two groups to accept that they have to co-exist like the two rites in the Roman Catholic church. In Kerala, the RC church has three rites - Latin, Malabar and Malankara. They say the mass in three different styles and recite the creed in two different ways. They are common only in that they accept the pope as the supreme spiritual head. The Malabar and Malankara Catholics are as independent as the Kottayam faction in the feuding church wants to be. The difference is only that the Latin Catholics accept the pope, as the other wants to accept the patriarch. Therefore, to resolve the issue, the two groups should come to an agreement on the lines of the two different rites in the Catholic church. That would also involve solving some local issues in terms of administration. Status quo can be maintained in all churches except where they are locked up. But that will amount to less than 25 churches. If people have the humility and wisdom to accept this, the problem can be solved in two weeks."

    Tom Jose, Higher Education Secretary and Managing Director of Kochi Metro Rail Ltd, has a different take. He says "Alternative Dispute Redressal (ADRs) mechanism is a right choice for exploring a solution for the long-pending dispute between the Jacobite and Orthodox factions of the Malankara church. The dispute is actually real estate issue and property ownership row, and both the factions are only trying to give religious cover for it. It will be difficult to find a solution to such an issue. I had tried to find a solution to the issue during my both tenures as sub-collector and district collector."

    Asked about the possibility of entrusting the properties to a receiver and permitting both the factions to use the churches for services on separate time slots, he said this was being practiced in the past. But such solutions bring in only temporary reliefs and flare-ups recur after some time.

    Saturday, September 17, 2011

    പരിശുദ്ധ അന്ത്യോക്യ സിംഹാസനം പൌരോഹിത്യത്തിന്റെ ഉറവിടം

     മക്കളേ,  
    പൌരോഹിത്യത്തിന്റെ ഉറവിടമായപരിശുദ്ധ അന്തോഖ്യ സിംഹാസനത്തെ നിങ്ങള്‍ മറക്കരുത്, അത് നമ്മുടെ അമ്മ ആണ്, നമ്മുടെ ശക്തി ആണ്, പരിശുദ്ധ പത്രോസിന്റെ  ശ്ലൈഹിക സിംഹാസനം കറ ഇല്ലാത്ത പൌരോഹ്യത്തിന്‍റെ ഉറവിടം, സത്യ വിശ്വാസത്തിന്‍റെ അടിസ്ഥാനം, കണ്ണിലെ കൃഷ്ണമണിപോലെ പരിശുദ്ധ സിംഹാസനത്തെ നിങ്ങള്‍ കരുതി അതിനെ അനുസരിച്ച് നടന്നു കൊള്ളണം,നിങ്ങളുടെ മക്കള്‍ക്ക് അതിനെ അവകാശം ആയി നല്‍കി കൊള്ളണം.. 
    ശ്രേഷ്ഠ  ബസേലിയോസ് പൗലോസ്‌ II കാതോലിക്കാ ബാവ .

    Friday, September 16, 2011

    പ്രകാശം: കോലഞ്ചേരി പള്ളി കേസ് ഓര്‍ത്തഡോക്‍സ്‌ നിലപാട് നിയമ ...

    പ്രകാശം: കോലഞ്ചേരി പള്ളി കേസ് ഓര്‍ത്തഡോക്‍സ്‌ നിലപാട് നിയമ ...: കോലഞ്ചേരി പള്ളി കേസില്‍ ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുകൂലമായി ഏറണാകുളം ജില്ലാ കോടതിയില്‍ നിന്നും ഉണ്ടായ വിധി ക്കെതിരെ യാക്കോബായ സഭയുടെ അപ്പ...

    കോലഞ്ചേരി പള്ളി കേസ് ഓര്‍ത്തഡോക്‍സ്‌ നിലപാട് നിയമ വിരുദ്ധം

    •  കോലഞ്ചേരി പള്ളി കേസില്‍ ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുകൂലമായി ഏറണാകുളം ജില്ലാ കോടതിയില്‍ നിന്നും ഉണ്ടായ വിധി ക്കെതിരെ യാക്കോബായ സഭയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച സ്ഥിതിക്ക്, അപ്പീല്‍ വിധി വരുന്നതിനു മുന്‍പ് കീഴ്ക്കോടതി വിധി നടപ്പാക്കണമെന്ന ഓര്‍ത്തഡോക്‍സ്‌ പക്ഷത്തിന്റെ  വാദത്തിനു യാതൊരു നിയമ സാധുതയുമില്ല. ജില്ലാ കോടതി വിധി സംബന്ധിച്ച് ഓര്‍ത്തഡോക്‍സ്‌ പക്ഷം ഉയര്‍ത്തുന്ന വാദം ശരിയെങ്കില്‍ എന്ത് കൊണ്ടാണ് വിധി നടപ്പാക്കല്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവര്‍ ഇനിയും തയ്യാറാകാത്തത്.  
    • കൂര്‍മ്മ ബുദ്ധിക്കാരായ ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന് കേസിന്റെ ഈ ദൌര്‍ബല്യം നന്നായി അറിയാവുന്നത് കൊണ്ടാണ് കൌശലപൂര്‍വം അവര്‍ ജനങ്ങളെ  തെരുവില്‍ ഇറക്കി, പള്ളി പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നത്.വിധി നടപ്പാക്കല്‍ ഹര്‍ജി ഫയല്‍ ചെയ്‌താല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുകൂലമായി യാതൊരു തീര്‍പ്പും കോടതിയില്‍ നിന്നും ലഭിക്കില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഈ സമരാഭാസത്തിനു അവര്‍ ഇറങ്ങിയിരിക്കുന്നത്.
    •  ഓര്‍ത്തഡോക്‍സ്‌ പക്ഷത്തിന്റെ കൌശല നീക്കത്തിനെതിരെ യാക്കോബായ സഭാ നേതൃത്വം ഏറെ ജാഗ്രത പുലര്‍ത്തണം. 95 - ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്‍സ്‌ പക്ഷം പള്ളികള്‍  കൈവശപ്പെടുത്തുന്നതിനു വേണ്ടി നടത്തിയ വ്യവഹാരത്തില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ  വിധി ന്യായത്തില്‍ 95 - ലെ സുപ്രീം കോടതി  വിധി ഇടവക പള്ളികള്‍ക്ക് ബാധകമല്ല എന്ന് പ്രസ്താവിച്ചിരുന്നത് ഓര്‍മ്മിക്കുമല്ലോ.
    •  സുപ്രീം കോടതി, ഹൈക്കോടതിയുടെ വിധി അന്ന് റദ്ദു ചെയ്തത് മൂലഹര്‍ജിയിലെ സാങ്കേതികമായ ചില തകരാറുകള്‍ ചൂണ്ടി കാണിച്ചു കൊണ്ട് മാത്രമായിരുന്നു. സുപ്രീം കോടതി അന്ന് ഹൈക്കോടതിയുടെ നിഗമനങ്ങളിലെ ന്യായാന്യായങ്ങള്‍ പരിശോധിച്ചിരുന്നില്ല എന്നതാണ് ശരി.
    •  വിധി തീര്‍പ്പ് ഹര്‍ജി ഫയല്‍ ചെയ്തു അനുകൂല വിധി നേടാതെ ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന് പള്ളി ഏകപക്ഷീയമായി വിട്ടു കൊടുക്കാന്‍ സര്‍ക്കാരിനു നിയമപരമായി കഴിയില്ല. അത് കൊണ്ട് മുന്‍പ് ഉണ്ടായിരുന്ന അവകാശങ്ങള്‍  അടിയറ വെച്ച് കൊണ്ട് യാതൊരു വിധ ധാരണക്കും വിട്ടു വീഴ്ചകള്‍ക്കും യാക്കോബായ സഭാ നേതൃത്വം തയ്യാറാകരുത്.മറിച്ചു ഉണ്ടായാല്‍ കോലഞ്ചേരി പള്ളി എന്നന്നേക്കുമായി യാക്കോബായ സഭക്ക് നഷ്ടപ്പെടുമെന്ന് ഓര്‍മ്മിക്കുക.
    • ഇപ്പോള്‍ ഹൈക്കോടതിയില്‍  സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ ഹര്‍ജി പ്രഗല്‍ഭരായ അഭിഭാഷകരുടെ സേവനം ഉപയോഗിച്ച് ജാഗ്രതയോടെ നടത്തുന്നതില്‍യാക്കോബായ സഭ നേതൃത്വത്തിന് വീഴ്ച ഉണ്ടാകരുത്.വിധി തീര്‍പ്പ് ഹര്‍ജി ഫയല്‍ ചെയ്തു അനുകൂല വിധി നേടാതെ ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന് പള്ളി വിട്ടു കൊടുക്കാന്‍ സര്‍ക്കാരിനു നിയമപരമായി കഴിയില്ല. അത് കൊണ്ട്  ആരാധന സ്വാതന്ത്ര്യം നില നിര്‍ത്തുന്നതിനു വേണ്ടി എല്ലാ സഭാംഗങ്ങളെയും യോജിപ്പിച്ച് കൊണ്ട് ശക്തമായ പ്രചാരണ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടണം.
    • നിയമ വ്യവസ്ഥയെ വെല്ലു വിളിച്ചുകൊണ്ടു കേരളത്തെ കലാപ ഭൂമി ആക്കാനുള്ള ഓര്‍ത്തഡോക്‍സ്‌ വിഭാഗം നടത്തുന്ന തെരുവ് സമരം തികച്ചും അപക്വം . കേരള സമൂഹം ഇത് തിരിച്ചറിയുക തന്നെ ചെയ്യും.