സമീപകാലത്തെ രണ്ടു പഠനങ്ങൾ കേരള ജന സംഖ്യയിലെ സാമൂഹ്യ ഗ്രൂപ്പുകളുടെ ചേരുവ സംബന്ധിച്ച പ്രൊജക്ഷനുകൾ നടത്തിയതാണ് ചുവടെ കൊടുത്തിട്ടുള്ളത്.
Kerala Migration study(KMS) യിലെയും ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ രണ്ടാം കേരള പഠനത്തിൻ്റെയും അനുമാനങ്ങളുമാണ് കൊടുത്തിരിക്കുന്നത്.
Kerala Migration study അനുസരിച്ച് ഹിന്ദുമത ത്തിൽ ജനിച്ചവർ( പട്ടിക വിഭാഗങ്ങളും പിന്നാക്ക വിഭാഗങളും ഉൾപ്പെടെ ) 53. 2 ശതമാനമാണ്. കേരള പഠനത്തിലെ അനുമാനം അനുസരിച്ച് പിന്നാക്ക ഹിന്ദു 30.2 ശതമാനവും മുന്നാക്ക ഹിന്ദു 14. 1 ശതമാനവും ' പട്ടിക വിഭാഗങ്ങൾ 9. 7 ശതമാനവുമാണ്. ഇതെല്ലാം ചേരുന്ന ഹിന്ദു (അതെന്തു ഹിന്ദുവാണോ എന്തോ ?)53 ശതമാനമാണ്.
KMS പ്രകാരം 16.9 ശതമാനം ക്രിസ്ത്യൻ വിഭാഗങ്ങളും 29.3 ശതമാനം മുസ്ലീം വിഭാഗവുമാണ്.
കേരള പഠനത്തിൽ ക്രിസ്ത്യാനികൾ 15.7 ശതമാനമാണ്. മുസ്ലീം വിഭാഗം 30. 2 ശതമാനമാണ്.
ജന സംഖ്യയുടെ 20- 22 ശതമാനമാണ് ഈഴവർ .
നായർ വിഭാഗം '12- 14 ശതമാനം'
പട്ടിക വിഭാഗങ്ങൾ 10 ശതമാനമാണ്.
മതത്തെ പ്രത്യക്ഷത്തിൽ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്ന രണ്ടു രാഷ്ട്രീയ പാർട്ടികളാണ് പ്രബലമായിട്ടുള്ളത്. ബി. ജെ. പിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമാണ്.
സമസ്ത രാഷ്ട്രീയ വ്യവഹാരങ്ങളിലും മതത്തെയും മത സംജ്ഞകളെയും മരണാനന്തര മോക്ഷ പ്രാപ്തിയെയും എല്ലാം കൂട്ടിക്കുഴയ്ക്കുന്ന തനി മത സാമുദായിക രാഷ്ട്രീയം കളിക്കുന്ന ലീഗ് ജമാഅത്തെ ഇസ്ലാമി ബാന്ധവത്തോടെ ലക്ഷണമൊത്ത വർഗീയ സ്വഭാവത്തിലേയ്ക്ക് നീങ്ങുയാണ് . തക്കം നോക്കി അതിലെ യാഥാസ്ഥിതിക മത പൗരോഹിത്വം കളം തിരിച്ചു പിടിക്കുകയും ചെയ്യുന്നു. EMS ഉം AKG യുമുള്ള സ്വർഗം കാംക്ഷിക്കുന്ന മാപ്പിള സഖാവ് കാഫിറല്ലാതെ മറ്റൊന്നുമല്ല എന്ന പ്രസ്താവന ഇങ്ങനെ വരുന്നതാണ്. CPI M ലെ ഏതാണ്ട് എല്ലാ പ്രധാന നേതാക്കളേയും ഹിന്ദു മത വർഗ്ഗീയ വാദികളാക്കി ചിത്രീകരിച്ചും ചാപ്പയടിച്ചുമാണ് UDF ൻ്റെ കാർമ്മികത്വത്തിൽ ഈ വിഭാഗത്തിൻ്റെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കൺസോളിഡേഷനു വേണ്ടിയുള്ള ഉപജാപങ്ങൾ അരങ്ങേറുന്നത്. ക്രിസ്തീയ സഭ ഒന്നാകെ UDF നു പിന്നിൽ അണി നിരക്കുന്നു എന്നാണ് വാർത്തകൾ . മുസ്ലീം സംഘടനകളെ പോലെ CPM കാർ സംഘികളായതിൻ്റെ മനോവേദനയോ അരക്ഷിതാവസ്ഥയോ അല്ല ക്രിസ്ത്യൻ സഭകളുടെ നീക്കത്തിന് ആധാരം. കാരണം അവരിൽ ഒരു ഭാഗം സംഘപരിവാറുമായി ചങ്ങാത്തത്തിലാണ് എന്നു കാണണം. പിന്നെന്തായിരിക്കും കാരണം ? അധികാരത്തിലെ പൗരോഹിത്യത്തിൻ്റെ പ്രാമാണികത ഉടൻ നേടുക എന്നതാണ് അടിയന്തിര കർത്തവ്യം. സൗകര്യം പോലെ സഭ ( അതിലെ മനുഷ്യർ ആകെ എന്നല്ല) സംഘപരിവാരത്തോടും ചേർന്നുകൊള്ളും.
ഒൻപതര കൊല്ലം നഷ്ടമായതെല്ലാം സമുദായത്തിനായി തിരിച്ചു പിടിക്കുകയാണ് അധികാര നേട്ടത്തിൻ്റെ ഉന്നം എന്നു പറഞ്ഞാണ് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി പ്രചരണം നടത്തുന്നത്.
ഈ കൺസോളിഡേഷൻ ഉണ്ടാക്കുന്ന പ്രതിഫലനം 22 ശതമാനം വരുന്ന ഈഴവ വിഭാഗത്തിലും 12 ശതമാനം വരുന്ന നായർ വിഭാഗത്തിലും 10 ശതമാനം വരുന്ന ദളിത് സമൂഹങ്ങളിലും ഒരേ അനുപാതത്തിൽ അല്ലെങ്കിലും ഉണ്ടാകുക തന്നെയാകും ചെയ്യുക.
Left Hindutwa എന്നൊക്കെ വർഗീയവാദികളായ ജമാ അത്തെ ഇസ്ലാമിയുടെ ഇരുട്ടുമുറിയിൽ അപവാദം പ്രചരിപ്പിക്കാമെന്നല്ലാതെ അതിനൊന്നും ഇടതിനു കഴിയില്ല എന്ന് ഏറ്റവും നന്നായി അറിയുന്നത് സതീശൻ്റെ കുറുക്കൻ ബുദ്ധിക്കാണ്. ഇടതു പക്ഷത്തിൻ്റെ കുറെ വോട്ടുകൾ ബി ജെ പി യിൽ ഈ പ്രചരണം വഴി എത്തിച്ച് ഇരട്ട നേട്ടം കൊയ്യാം എന്നതാണ് UDF രാഷ്ട്രീയ കുടില തന്ത്രം 'അതു നടപ്പിലാക്കി കൊടുക്കുന്ന പണി ജമാ അത്തെ ഇസ്ലാമി തീണ്ടിയ ലീഗാണ് ചെയ്യുന്നത്.
ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും കേരളത്തെ കുറിച്ചും ഇന്ത്യ എന്ന ഫെഡറൽ രാജ്യത്തിനുള്ളിലെ കേരളത്തെ കുറിച്ചും പറഞ്ഞും പ്രചരിപ്പിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ഇടതു പക്ഷം സകല ശക്തിയും ഉപയോഗിക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ മാത്രമല്ല രാഷ്ട്രീയ ദൗത്യങ്ങളുടെ അളവുകോൽ.
No comments:
Post a Comment