"മലയാളിയുടെ വികസമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വില വരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധന സ്ഥാപങ്ങളില്‍ നിന്ന് വായ്പ എടുക്കാവുന്നതേയുള്ളു. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിനു പകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചയുടെ ഭാഗമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം ഗൌതം അദാനിയുമായി ടെലിഫോണില്‍ സംസാരിച്ചു എന്ന് വാർത്ത വന്നു. 2015 മാര്‍ച്ച് മൂന്നിന് ഡെല്‍ഹിയിലെ ഒരു എംപിയുടെ വസതിയില്‍ അദാനിയുമായി രഹസ്യ ചര്‍ച്ച നടത്തി. അന്ന് എന്താണ് ചര്‍ച്ച ചെയ്തത്? ടെണ്ടറിൽ പങ്കെടുക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി എന്താണ് മുഖ്യമന്ത്രിക്ക് രഹസ്യമായി പറയാനുള്ളത്?
എന്തു കൊണ്ട് അവസാന ടെണ്ടറില്‍ അഞ്ച് കമ്പനികള്‍ സഹകരിക്കാന്‍ തയ്യാറായിട്ടും മൂന്ന് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ സന്നദ്ധരായിട്ടും അവരെ ഒക്കെ ഒഴിവാക്കുന്ന നിലപാട് സ്വീകരിച്ചു. എന്തു കൊണ്ട് ലോകത്തിലെ പ്രമുഖ തുറമുഖ കമ്പനിക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ഓഫര്‍ ലഭ്യമാക്കാന്‍ തയ്യാറായില്ല. അദാനി ഗ്രൂപ്പില്‍ നിന്നു മാത്രമെ ടെണ്ടര്‍ ലഭിച്ചുള്ളു എന്ന് പറയുന്ന അധികൃതര്‍ എന്തു കൊണ്ട് മലേഷ്യയില്‍ നിന്ന് വന്ന ഓഫര്‍ ഗൌരവത്തില്‍ എടുത്തില്ല? സുപ്രധാനമായ പദ്ധതിയായിരുന്നിട്ടും ഒറ്റ ടെണ്ടറിലേക്ക് ചുരുക്കി ഒരു കമ്പനിയെ മാത്രം ഉള്‍പ്പെടുത്താന്‍ എന്തിനു കടുംപിടുത്തം ഉണ്ടായി. തുറമുഖത്തിന്റെ ബ്രേക്ക് വാട്ടർ പ്രൊജക്ടും മറ്റ് നിര്‍മാണ പ്രവര്‍ത്തങ്ങളും ആരെയാണ് ഏൽപ്പിക്കുന്നത് ?. എന്തിനാണ് മുഖ്യമന്ത്രി അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. മറ്റൊരു സംരംഭകര്‍ക്കും തുറമുഖ നിര്‍മാണത്തില്‍ പങ്കാളിത്തം നല്‍കാതെ അദാനി ഗ്രൂപ്പിന് അടങ്കല്‍ നകാന്‍ എന്തിന് വ്യഗ്രത?
ഒറ്റ ടെണ്ടര്‍ സ്വീകരിക്കാനുള്ള തീരുമാനം ധൃതിവെച്ച് എടുത്തതിന്റെ കാരണങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചേ തീരൂ. റീടെണ്ടറിന്റെ സാധ്യത പരിഗണിക്കാതെ ഇങ്ങനെ ഏകപക്ഷീയമായി സിംഗിള്‍ ടെണ്ടര്‍ സ്വീകരിച്ചത് കാലതാമസം എന്ന കാരണത്തില്‍ ന്യായീകരിക്കാൻ ആകുമോ? മുഖ്യമന്ത്രിക്ക് ഇതിനു പിന്നില്‍ എന്ത് അജണ്ടയാണുള്ളത്. എന്തിന് പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കി? സുതാര്യത പറയുന്ന മുഖ്യമന്ത്രിക്ക് ഇതുമാത്രം രഹസ്യമായി സൂക്ഷിക്കാനുള്ള വ്യഗ്രത ഏതു ഇടപാട് സംരക്ഷിക്കാാണ്. കേരളത്തിന്റെ വികസത്തിന് മുതല്‍ക്കൂട്ട് എന്ന് പ്രചരിപ്പിച്ച് അദാനി ഗ്രൂപ്പിന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് എന്തിന്റെ പേരിലായാലും അതിനു പിന്നിലെ താല്‍പര്യങ്ങള്‍ അഴിമതിയുടേതാണ്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുപറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ക്രമപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. നിലവില്‍ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വന്‍ തോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്ട്. പൊതു ചെലവ് കുറച്ചും പദ്ധതി പ്രവര്‍ത്തനം സ്തംഭിക്കാത്ത നിലയിലും സുതാര്യമായി പണി ഏല്‍പിക്കാന്‍ റീടെണ്ടര്‍ അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കണം.
വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണം എന്നതു പോലെ തന്നെ പ്രധാനമാണ്, അത് ഏതെങ്കിലും കോര്‍പ്പറേറ്റിന് കൊള്ളയടിക്കാനുള്ള വേദിയാകരുത് എന്നതും. അദാനി ഗ്രൂപ്പ് നരേന്ദ്രമോഡിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേപോലെ പ്രിയപ്പെട്ടതാകുന്നതും ആ ഗ്രൂപ്പിന് ഗുജറാത്തിലും കേരളത്തിലും കൊള്ളയടിക്ക് അവസരം ഒരുക്കുന്നതും ജനമധ്യത്തില്‍ തുറന്നു കാട്ടേണ്ടതുണ്ട്. വന്‍തോതിലുള്ള കോര്‍പ്പറേറ്റ് ഉപജാപങ്ങളിലൂടെയും വികസത്തിന്റെ കപടമായ പൊലിപ്പും തൊങ്ങലും അണിയിച്ചുമാണ് അഴിമതിക്ക് കളമൊരുക്കുന്നത്. ഇത് അനുവദിക്കാാകില്ല. കേരളത്തിനും തലസ്ഥാന ജില്ലയ്ക്കും രാജ്യത്തിനാകെയും പ്രയോജകരമാകും വിധം, ആര്‍ക്കും കൊള്ളയടിക്കാന്‍ അവസരം നല്‍കാതെ വിഴിഞ്ഞം പദ്ധതി നടപ്പാക്കിയേ തീരൂ. അതിനായി ജങ്ങളുടെ സംഘടിതമായ ശബ്ദം ഉയരേണ്ടതുണ്ട്."
__പിണറായി വിജയന്‍
https://www.facebook.com/share/16HakoWyTD/

No comments:
Post a Comment