Friday, December 6, 2024

ഐടിയിൽ നാഷണലല്ല ഇന്റർനാഷണൽ ; എൽഡിഎഫ്‌ സർക്കാരുകൾ നടത്തിയത്‌ കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനം

സ്മാർട്ട് സിറ്റി പദ്ധതിയിലെ കരാർ വ്യവസ്ഥകൾ പാലിക്കാതെ ടീകോം ഉഴപ്പിയിട്ടും ഐടി മേഖലയിൽ കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനമാണ് എൽഡിഎഫ്‌ സർക്കാരുകൾ നടത്തിയത്‌. സർക്കാർ ഉടമസ്ഥതയിലുള്ള മൂന്നു ഐടി പാർക്കും നേട്ടങ്ങളിൽ കുതിക്കുകയാണ്‌. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി കമ്പനികളാണ്‌  കേരളത്തിലേക്ക്‌ എത്തുന്നത്‌. സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചി ഇൻഫോപാർക്കടക്കം  ടീകോമിന്‌ നൽകാൻ ലക്ഷ്യമിട്ടാണ്‌ കൊച്ചി സ്‌മാർട്ട്‌ സിറ്റി പദ്ധതി ഉമ്മൻചാണ്ടി സർക്കാർ വിഭാവനം ചെയ്‌തത്‌. തുടർന്നു വന്ന വി എസ്‌ സർക്കാരാണ്‌ ഈ വ്യവസ്ഥ ഒഴിവാക്കിയേത്‌. ഇന്ന്‌ 323 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇൻഫോപാർക്ക്‌ രാജ്യത്തിനു തന്നെ അഭിമാനമാണ്‌. 600 കമ്പനികളും 66,000 ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.

എട്ടു വർഷത്തിനുള്ളിൽ ടെക്‌നോപാർക്ക്‌, ഇൻഫോപാർക്ക്‌, സൈബർ പാർക്ക്‌ എന്നിവിടങ്ങളിലായി എഴുപതിനായിരം പേർക്ക്‌ പുതുതായി തൊഴിൽനൽകാനായി. ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചു വർഷ കാലയളവിൽ ഇത്‌ വെറും 29,845 ആയിരുന്നു. എട്ടുവർഷത്തിനിടെ ടെക്‌നോപാർക്കിൽ 140 കമ്പനികളും 21 ലക്ഷം ചതുരശ്രയടി ബിൽറ്റ്‌ അപ്‌ സ്‌പേയ്‌സും പുതുതായി കൂട്ടിച്ചേർത്തു. ഇൻഫോപാർക്കിൽ 300 കമ്പനികളും 50 ലക്ഷം ചതുരശ്രയടിയും സൈബർ പാർക്കിൽ 100 കമ്പനികളും മൂന്നു ലക്ഷം ചതുരശ്രയടിയും കൂട്ടിച്ചേർക്കാനായി. മൂന്നിടത്തുമായി 90,000 കോടി രൂപയാണ്‌ ഐടി കയറ്റുമിയിലൂടെ നേടിയത്‌. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തിത്‌ 34,123 കോടി മാത്രമായിരുന്നു. ഈ എട്ടു വർഷ കാലയളവിൽ 75 ലക്ഷം ചതുരശ്രയടി ഐടി ഇടവും  പുതുതായി ഒ
രുക്കി. രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിൽ യാഥാർഥ്യമായി. സ്‌പെയ്‌സ്‌ പാർക്കിനുള്ള നടപടി അന്തിമ ഘട്ടത്തിലുമാണ്‌.

ലുലുവിന്റെ 
ഇരട്ട ടവർ വരുന്നു
ലുലുവിന്റെ ഇരട്ട ടവർ പ്രവർത്തനസജ്ജമായാൽ ഫെബ്രുവരിക്കകം 25 ലക്ഷം ചതുരശ്രയടി ഐടി സ്‌പെയ്‌സ്‌ കൂടി സ്‌മാർട്ട്‌ സിറ്റിയിൽ സജ്ജമാകും. 25,000 പേർക്ക്‌ ജോലി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. പതിനായിരംപേർക്ക്‌ നേരിട്ട്‌ ജോലി നൽകുന്ന പ്രസ്റ്റീജ് സൈബർ ഗ്രീൻ വൺ ഐടി പാർക്ക്‌ ഇവിടെ അടുത്തിടെയാണ്‌ തുടങ്ങിയത്‌. ഏഴുനിലയിൽ രണ്ട്‌ ബ്ലോക്കിലായാണ്‌ ഐടി പാർക്ക്‌. ഫേസ്‌ ഒന്നിൽ ഒമ്പതുലക്ഷം ചതുരശ്രയടിയിൽ അത്യന്താധുനിക സൗകര്യങ്ങളോടെയാണിത്‌ ഒരുങ്ങിയത്‌. ആറുലക്ഷം ചതുരശ്രയടി ഐടി സ്‌പെയ്‌സിന്റെ നിർമാണം പുരോഗമിക്കുന്നു. മാറാട്ട്‌ ഗ്രൂപ്പിന്റെ അഞ്ചുലക്ഷം ചതുരശ്രയടി ഐടി സ്‌പേസുള്ള നിർമാണവും പുരോഗമിക്കുന്നുണ്ട്‌.
https://www.deshabhimani.com/news/kerala/news-kerala-07-12-2024/1153699

No comments:

Post a Comment