Saturday, October 12, 2024

വ്യവസായമേഖല 
ചരിത്രമെഴുതുന്നു - പ്രൊഫ. കെ എൻ 
ഗംഗാധരൻ എഴുതുന്നു

വികസന സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്ന വ്യവസായ മേഖല ഇന്ന് വലിയ കുതിപ്പിലാണ്. എന്തെന്തെല്ലാം ആക്ഷേപങ്ങളായിരുന്നു കേരളത്തെ കുറിച്ച് നിലനി ന്നിരുന്നത്. തൊഴിൽ സമരങ്ങൾ, നോക്കുകൂലി, കുരുക്കഴിയാത്ത ചുവപ്പ് നാട, ശോചനീയമായ റോഡുകൾ,പാലങ്ങൾ, ആശുപത്രികൾ, സ്കൂളുകളും കോളേജുകളും, വൈദ്യുതിക്ഷാമം അങ്ങനെ നീണ്ടു പ്രശ്നങ്ങളുടെയും പരാധീനതകളുടെയും പട്ടിക. കേരളം വ്യവസായ നിക്ഷേപ സൗഹൃദമല്ലെന്ന് വിലയിരുത്തപ്പെട്ടു. ഐടിയും ടൂറിസവും മാത്രമാണ് രക്ഷാമാർഗം എന്നും നിർവചിക്കപ്പെട്ടു. ധാരണ തിരുത്തി കേരളത്തെ നിക്ഷേപ സൗഹൃദമാക്കുകയായിരുന്നു വ്യവസായവകുപ്പിന് മുന്നിലെ ഹെർക്കുലിയൻ വെല്ലുവിളി. ആ വെല്ലുവിളി  വിജയകരമായി അതിജീവിച്ച് രാജ്യത്തിന്റെ  വ്യവസായ നിക്ഷേപ സൗഹൃദ ഭൂപടത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു എന്നതാണ് സമീപകാല കേരളം കൈവരിച്ച വിപ്ലവകരമായ നേട്ടം. ആർക്കും ധൈര്യപൂർവം കടന്നു വരാവുന്ന സ്ഥിതിയിലേക്ക് നിക്ഷേപ അന്തരീക്ഷം സൗഹൃദ പൂർണമാക്കി. അസാമാന്യമായ ദീർഘവീക്ഷണവും, കർമശേഷിയുമാണ് വ്യവസായ വകുപ്പ് കാണിച്ചത്. കിഫ്ബിയുടെ പിന്തുണയിൽ  കൈവരിച്ച പശ്ചാത്തല സൗകര്യവികസനം വ്യവസായ മേഖലയുടെ കുതിപ്പിന് അടിത്തറയൊരുക്കി. നിക്ഷേപത്തിന് എതിർനിന്ന പല വൈതരണികളും നിയമ ഭേദഗതികളിലൂടെയും പ്രായോഗിക നടപടികളിലൂടെയും സർക്കാർ മറികടന്നു. 38 നിയമങ്ങളിലെ  പിഴവ്യവസ്ഥ എടുത്തുകളഞ്ഞു. 13 വകുപ്പുകളുമായി ബന്ധപ്പെട്ട 12 ആക്‌ടുകളും അത്രതന്നെ ചട്ടങ്ങളും ഭേദഗതി ചെയ്തു.
ഏതു നിക്ഷേപകനും അനുമതിക്ക് ക്യൂ നിൽക്കാതെ നേരെ വന്നു വ്യവസായം ആരംഭിക്കാം. മൂന്നു കൊല്ലത്തിനു ശേഷം ആറു മാസത്തിനകം അനുമതി നേടിയാൽ മതിയെന്ന രീതിയിലേക്കുള്ള മാറ്റം സ്വപ്നതുല്യം എന്നേ വിശേഷിപ്പിക്കാനാകൂ. തടസ്സവാദങ്ങൾ നിരത്തി നിക്ഷേപകനെ നിരുത്സാഹപ്പെടുത്തുന്നവരെ ശിക്ഷിക്കാനുള്ള വ്യവസ്ഥ സർക്കാരിന്റെ പ്രതിബദ്ധത വിളിച്ചോതുന്നു. ഒരു സംരംഭം തുടങ്ങാൻ നിക്ഷേപകൻ പല വാതിലുകൾ മുട്ടേണ്ട സ്ഥിതി ഇന്നില്ല. ഓൺലൈൻ സംവിധാനം വഴി പരിശോധനയും അംഗീകാരവും ഉറപ്പാക്കുന്നു. ദിവസത്തിനകം അനുമതി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ബാധ്യസ്ഥനാക്കുന്ന നിയമവ്യവസ്ഥ പ്രാബല്യത്തിൽ വന്നു. നിബന്ധനകൾ ലഘൂകരിക്കുകയോ ഒഴിവാക്കുകയോ മാത്രമല്ല ചെയ്യുന്നത്. സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. ഉൽപ്പന്ന നിർമാണം നടത്തുന്ന സൂക്ഷ്മ–- ചെറുകിട–- ഇടത്തരം വ്യവസായങ്ങൾക്ക് മൂലധന ചെലവിന്റെ 45 ശതമാനം വരെ സർക്കാർ ധനസഹായം നൽകും. അതേപോലെ ഒരു കോടിമുതൽ 60 കോടിവരെ സാമ്പത്തിക പിന്തുണ സർക്കാർ ഉറപ്പാക്കുന്നു. ഇവ ചില ഉദാഹരണങ്ങൾ മാത്രം. കെഎഫ്സിയും കെഎസ്ഐഡിസിയും മറ്റു  ധന സ്ഥാപനങ്ങളുടെയും സാമ്പത്തിക പിന്തുണ സർക്കാർ ഉറപ്പാക്കുന്നു.  സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിൽ സ്വകാര്യ നിക്ഷേപത്തോട് കേരളം ഒരിക്കലും പുറംതിരിച്ചു നിന്നിട്ടില്ല. വ്യവസായങ്ങൾ സ്ഥാപിക്കുന്നതിലും മാനേജ് ചെയ്യുന്നതിലും വ്യവസായികൾക്ക് എല്ലാ രീതിയിലും ഉള്ള സഹായങ്ങൾ നൽകുവാൻ ഗവൺമെന്റ്‌ അങ്ങേയറ്റം പ്രവർത്തിക്കുന്നതാണ് എന്ന് 1957ലെ വ്യവസായ നയ പ്രഖ്യാപനം വ്യക്തമാക്കി.എങ്കിലും വേണ്ടത്ര സ്വകാര്യ മൂലധന നിക്ഷേപം ഉണ്ടായില്ല എന്നതാണ് വാസ്തവം. ഏതാനും ഓട്ടുകമ്പനികളും കശുവണ്ടി കമ്പനികളുമാണ് വ്യവസായ മേഖലയിൽ ഉണ്ടായിരുന്നത് എന്ന് ഒന്നാം കേരള സാമ്പത്തിക അവലോകനം (1959) സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ വ്യവസായ മേഖല പിന്നീട് ഏറെ മുന്നോട്ടു പോയി. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ആകാശത്തിലെ നക്ഷത്രങ്ങൾ കണക്കെ വ്യാപിച്ചു കിടക്കുന്ന സൂക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായ യൂണിറ്റുകളുടെ ശൃംഖല വ്യവസായ വളർച്ചയുടെ നിദർശനമായി ഉയർന്നു നിൽക്കുന്നു. 2017-–-18 സാമ്പത്തിക വർഷത്തിൽ പുതുതായി 15468 യൂണിറ്റുകൾ ആരംഭിച്ചു. 51 244 പേർക്ക് തൊഴിൽ ലഭിച്ചു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ മൂന്നു ലക്ഷം യൂണിറ്റുകൾ ആരംഭിച്ച് റെക്കോഡ് നേട്ടം കൈവരിച്ചു.

19446 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 638322 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. മൂന്നു ലക്ഷം സംരംഭങ്ങളിൽ 93000 വനിതാ സംരംഭങ്ങളാണ് എന്ന പ്രത്യേകതയുണ്ട്. കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസാന്ദ്രതയും മൂലധന ദൗർലഭ്യവും ധാതുലവണങ്ങളുടെ അപര്യാപ്തതയും കേരളം മറികടന്നത് സാങ്കേതിക വൈദഗ്‌ധ്യം നേടിയ തൊഴിൽ ശക്തിയെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടാണ്. കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പ്രധാന പരിഹാരമാണ് കൂടുതൽ തൊഴിൽ ശക്തിയും കുറഞ്ഞ മൂലധന നിക്ഷേപവും ആവശ്യമാക്കുന്ന സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായങ്ങൾ.


വിജ്ഞാന സമൂഹത്തിലേക്ക് ചുവടുറപ്പിക്കുന്ന കേരളം വിജ്ഞാനത്തിന്റെ വ്യാവസായിക സാധ്യത തിരിച്ചറിയുകയാണ്. സ്റ്റാർട്ടപ്പുകളായും   ക്യാമ്പസുകളിലെ വ്യവസായ സംരംഭങ്ങളായും നിരവധി സ്ഥാപനങ്ങൾ ഉയർന്നു വരുന്നുണ്ട്. വിദ്യാഭ്യാസവും തൊഴിലും വ്യവസായവും തമ്മിൽ ബന്ധമില്ലായ്മ കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ ലെ
ഒന്നാണ്. ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള വ്യവസായ പാർക്കുകൾ പ്രധാന ചുവടുവയ്‌പ്പാണ്.  25 വ്യവസായ പാർക്കുകൾ തുടങ്ങുവാൻ സർക്കാർ അനുമതി നൽകി കഴിഞ്ഞു. അനുമതി മാത്രമല്ല നൽകിയത്. പാർക്ക് തുടങ്ങുന്നതിന് ഒരു കോടി രൂപ വരെ നൽകുന്ന പദ്ധതി ഗവൺമെന്റ്‌ ആവിഷ്കരിച്ചിട്ടുണ്ട്. രണ്ട് ഏക്കർ മുതൽ അഞ്ച് ഏക്കർ വരെ ലഭ്യമാക്കുന്ന ക്യാമ്പസുകളിലാണ് പാർക്കുകൾ ആരംഭിക്കുക.  വ്യവസായങ്ങളെ അടുത്തു നിന്ന്‌ മനസ്സിലാക്കുന്നതിനും പരിശീലനം നേടുന്നതിനും അവ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നു. വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന രീതികൾ മനസ്സിലാക്കുവാനും ഒഴിവുവേളകളിൽ പരിശീലനം നടത്താനും അവ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. വിദ്യാർഥികളുടെ തൊഴിൽ ചെയ്യാനുള്ള ആഭിമുഖ്യവും കഴിവും വികസിപ്പിക്കുന്നു.

ജില്ലകൾ തോറും ഗവൺമെന്റ്‌ ഉടമസ്ഥതയിലോ സ്വകാര്യ ഉടമസ്ഥതയിലോ സർക്കാർ - സ്വകാര്യ സംയുക്ത സംരംഭമായോ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത് സുപ്രധാന ചുവടുവയ്‌പ്പാണ്. വ്യവസായ പാർക്കുകൾക്ക് ആവശ്യമായ ചെലവ് കുറഞ്ഞ കെട്ടിടങ്ങൾ, വൈദ്യുതി, വെള്ളം, റോഡുകളും വാർത്താ വിനിമയ സംവിധാനങ്ങളും സർക്കാർ ഒരുക്കി നൽകുന്നു. വ്യവസായ പാർക്കുകൾക്ക് മൂലധന ചെലവിലേക്ക് പാർക്ക് ഒന്നിനു മൂന്ന് കോടി രൂപവരെ സഹായത്തിന് പുറമേ നാല് ശതമാനം പലിശ നിരക്കിൽ ബാങ്ക് വായ്പകളും സർക്കാർ സൗകര്യപ്പെടുത്തി നൽകുന്നു.


സർക്കാരിന്റെ  വ്യവസായ നയത്തിൽ പരമപ്രധാനമായ പങ്കാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ളത്. അവയുടെ മത്സരശേഷി വളർത്തി സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയാണ് സർക്കാർ സമീപനം. നഷ്ടത്തിൽ പ്രവർത്തിച്ചു പോന്നവയിൽ ഏഴു സ്ഥാപനങ്ങളെ സർക്കാർ ലാഭത്തിലേക്ക് കൈപിടിച്ച് ഉയർത്തി. 59 സ്ഥാപനങ്ങൾ 889.15 കോടി രൂപ ലാഭം നേടുന്നവയാക്കി. സർക്കാരിന്റെ സാമ്പത്തിക  സഹായത്തിൽ നിലനിൽക്കണമെന്നല്ല മറിച്ച് മത്സര ശേഷി വളർത്തി വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ കഴിവ് ഉള്ളവയാക്കുകയാണ് സർക്കാർ നയം. അതിന്റെ  ഭാഗമാണ് കാര്യപ്രാപ്തിയും കാഴ്ചപ്പാടുകളും ഉള്ളവർ മാനേജ്മെന്റ്‌  കേഡറിൽ ഉണ്ടാകുന്നതിനു വേണ്ടി സ്ഥാപിച്ച പൊതുമേഖലാ റിക്രൂട്ട്മെന്റ്‌ ബോർഡ്.


ഇതര രംഗങ്ങളിലെന്ന പോലെ വ്യവസായമേഖലയിലും സംസ്ഥാന വിരുദ്ധമാണ് കേന്ദ്ര സർക്കാർ സമീപനം. സംസ്ഥാനങ്ങളിലെ കേന്ദ്ര നിക്ഷേപത്തിന്റെ സ്ഥിതി അക്കാര്യം വ്യക്തമാക്കും. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ നിക്ഷേപം ആകെ കേന്ദ്ര നിക്ഷേപത്തിന്റെ  2.5 ശതമാനമായിരുന്നു 2016–--17 ൽ. 2020-–-21 ലും മാറ്റമില്ല, 2.5 ശതമാനം. മഹാരാഷ്ട്രയുടേത് 7.90 ശതമാനം. ഉത്തർപ്രദേശിന്റേത്‌  7.6 ശതമാനം.


Read more: https://www.deshabhimani.com/articles/invest-in-kerala/1142697

No comments:

Post a Comment