ഓഫീസുകളിൽ കയറിയിറങ്ങി അലയാതെ ആവശ്യക്കാരുടെ കൈകളിലേക്ക് കെ സ്‌മാർട്ട് വഴിയെത്തിയത് 3,52,256 സർട്ടിഫിക്കറ്റ്. ആറു മാസംകൊണ്ട് 1,96,269 സർട്ടിഫിക്കറ്റ് പുതുതായും 1,55,987 എണ്ണം തിരുത്തൽ വരുത്തിയും നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി ജനുവരിമുതലാണ് കെ സ്‌മാർട്ട് ആരംഭിച്ചത്. വിവിധ സേവനത്തിന് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ട സാഹചര്യം മാറ്റി ഒറ്റ സംവിധാനമാക്കുകയായിരുന്നു ലക്ഷ്യം. അപേക്ഷയും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ തൽസ്ഥിതി അറിയാനും ഇതിലൂടെ സാധിക്കും. ആദ്യഘട്ടത്തിൽ കോർപറേഷനിലും മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നടപ്പാക്കിയത്. നവംബറിൽ പഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കും.
ലൈസൻസ് നേടിയത് 1.3 ലക്ഷം സ്ഥാപനം
കെ- സ്‌മാർട്ട് വഴി 1,31,907 സ്ഥാപനമാണ് ഓൺലൈനായി ലൈസൻസ് നേടിയത്. ഇതിൽ 1,19,828 വ്യാപാര സ്ഥാപനം ലൈസൻസ് പുതുക്കുകയും 12,079 പേർ പുതുതായി ലൈസൻസ് എടുക്കുകയും ചെയ്‌തവരാണ്. 13,095 കെട്ടിട നിർമാണ പെർമിറ്റും അനുവദിച്ചു. ജനനം –- 11,995, മരണം –- 55,195, വിവാഹം –- 24,498 സർട്ടിഫിക്കറ്റുകൾ പുതുതായും ജനനം –- 1,53,241, മരണം –- 1,986, വിവാഹം–- 760 എന്നിങ്ങനെ തിരുത്തൽ വരുത്തിയും നൽകി.
Read more at: https://www.deshabhimani.com/post/20240701_41342/ksmart-kerala
No comments:
Post a Comment