Sunday, January 15, 2023

അതിരുവിടുന്ന ചാനൽ അവതാരകരെ 
പുറത്താക്കണം : സുപ്രീംകോടതി


അജണ്ട നടപ്പാക്കാൻ സംഭ്രമജനകമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന ചാനൽ അവതാരകരെ പിൻവലിക്കണമെന്ന്‌ സുപ്രീംകോടതി. മാധ്യമങ്ങൾ സമൂഹത്തിൽ ഭിന്നിപ്പ്‌ സൃഷ്ടിക്കാൻ പ്രവർത്തിക്കരുതെന്നും വിദ്വേഷ പരാമർശങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കവെ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ നിരീക്ഷിച്ചു.  

എൻബിഎസ്‌എ(ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റി) പക്ഷപാതപരമായി പെരുമാറരുത്‌. എത്ര സംഭവങ്ങളിൽ നടപടി എടുത്തിട്ടുണ്ടെന്നും കോടതി ചോദിച്ചു. തത്സമയ പരിപാടികൾ ന്യായമായി നടത്തേണ്ടതിന്റെ ഉത്തരവാദിത്വമുള്ള  അവതാരകൻ ന്യായം വിട്ട്‌ പ്രവർത്തിച്ചാലോ? ഒരു പക്ഷത്തോടൊപ്പം ചേരുക, മറ്റൊരു പക്ഷക്കാരന്റെ മൈക്ക്‌ ഓഫ്‌ ചെയ്യുക, ഒരു കൂട്ടരോട്‌ ചോദ്യം ചോദിക്കാതിരിക്കുക. ഇതെല്ലാം തികച്ചും പക്ഷപാതപരമാണ്‌. വിമാനത്തിൽ മൂത്രമൊഴിച്ച സംഭവത്തിലെ പ്രതിയെക്കുറിച്ച്‌ ചാനലുകൾ റിപ്പോർട്ട്‌ ചെയ്‌ത രീതിയെയും ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ വിമർശിച്ചു. ഒരാളെയും അപമാനിക്കാൻ ആർക്കും അവകാശമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു

യുപിഎസ്‌സി ജിഹാദ്‌, കൊറോണ ജിഹാദ്‌ എന്നിങ്ങനെ വിശേഷിച്ച്‌ സുദർശൻ ടിവി സംപ്രേഷണം ചെയ്‌ത പരിപാടികൾ സംബന്ധിച്ച ഹർജിയാണ്‌ ജസ്‌റ്റിസ്‌ ബി വി നാഗരത്‌നയും ഉൾപ്പെട്ട ബെഞ്ച്‌ പരിഗണിച്ചത്‌. കേസിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേർക്കാൻ ബെഞ്ച്‌ നിർദേശിച്ചു.

Read more: https://www.deshabhimani.com/news/national/sc-statement-on-channel-anchors/1067471

No comments:

Post a Comment