കേരളത്തിൽ അധികാരത്തിൽ വരുന്ന ഇടത്പക്ഷ സർക്കാരുകൾക്കെതിരെ, തീവ്ര വലത്പക്ഷ ഹിന്ദുത്വ ശക്തികൾ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണമാണ്, ഹിന്ദുക്കളായ ഈശ്വര വിശ്വാസികൾ വഴിപാടുകളായി ക്ഷേത്രങ്ങളി
ലേക്ക് സമർപ്പിക്കപ്പെടുന്ന കോടിക്കണക്കിന് ഉറുപ്പിക സർക്കാർ തട്ടിയെടുത്ത് മറ്റ് ആവശ്യങ്ങൾക്കായും നിരീശ്വരവാദ പ്രവർത്തനങ്ങൾക്കും പാർട്ടി വളർത്താനുമായി ഉപയോഗിക്കുന്നു തുടങ്ങിയ നട്ടാൽ കിളിർക്കാത്ത ഒരു പിടി
പച്ച നുണകൾ. നിരവധി തവണ ഇതിന്റെ നി
ജസ്ഥിതി വ്യക്തമാക്കി കൊണ്ട് വിശദീകരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും,"എന്നെ തല്ലേണ്ട
അമ്മാവാ, ഞാൻ നന്നാവില്ല" എന്ന മട്ടിൽ
വീണ്ടും പഴയ പല്ലവികൾ ആവർത്തിക്കുകയാണ്.
മലബാറിലെ നിത്യവരുമാനമില്ലാത്ത ക്ഷേത്ര ങ്ങൾക്ക്, കേരളത്തിൽ അധികാരത്തിലിരി
ക്കുന്ന ഇടത്പക്ഷ സർക്കാർ 2022-23 സാമ്പ
ത്തിക വർഷത്തിലെ ബഡ്ജറ്റിൽ ജീവനക്കാർക്ക് ശമ്പളം നൽകാനായി ഗ്രാൻഡ് ഇൻ എയ്ഡ് സാലറിയായി അനുവദിച്ച മൊത്തം തുകയായ ₹24,64,11000/-(ഇരുപത്തിനാല് കോടി അറുപത്തി നാല് ലക്ഷത്തി പതിനൊരായിരം ഉറുപ്പിക)യിൽ ആദ്യ ഗഡുവായി ₹7.39 കോടി രൂപയും, രണ്ടാം ഗഡുവായി ₹ 8.62 കോടി രൂപ
യും അനുവദിച്ചിട്ടുള്ളതാണ്.അതിന് ശേഷം വ രാനുള്ള ബാക്കി തുകയായ ₹8,63,11000/-രൂപ അനുവദിച്ചു കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവാണ് ഇതിനോടൊപ്പം ചേർത്തിരിക്കുന്ന ഒന്നാമത്തെ ചിത്രം.
ഇടത്പക്ഷ സർക്കാർ, മലബാർ ദേവസ്വത്തിന്കീഴിലെ നിത്യവരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിത്യ നിദാന ചിലവുകൾക്കായി 2022-23 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ ഗ്രാൻഡ് ഇൻ എയ്ഡ് നോൺ സാലറിയായി അനുവദിച്ച ₹11,38,30000/-(പതിനൊന്ന് കോടി മുപ്പത്തിയെട്ട് ലക്ഷത്തി മുപ്പത്തിനായിരം ഉറുപ്പിക)യിൽ ആദ്യ
ഗഡുവായി അനുവദിച്ച ₹3.41 കോടി രൂപയും,രണ്ടാം ഗഡുവായി അനുവദിച്ച ₹3,96 കോടി രൂപയും കഴിച്ചു ബാക്കി വരാനുള്ള തുകയായ ₹ 3, 99,30000/- രൂപ അനുവദിച്ചു കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവാണ് ഇതിനോടൊപ്പം ചേർത്തിരിക്കുന്ന രണ്ടാമത്തെ ചിത്രം.ഇതി
ന്റെ നിജസ്ഥിതി അറിയേണ്ടവർക്ക് വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ലഭിക്കുന്നതുമാണ്.
ഇടതുസർക്കാരുകൾ കേരളം ഭരിക്കുമ്പോൾ മുടക്കമില്ലാതെ അനുവദിക്കൂന്നതാണ് ശമ്പള- ശമ്പളേതര ആവശ്യങ്ങൾക്കുള്ള ഗ്രാന്റ് ഇൻ എയ്ഡ്.ഇടതു സർക്കാറിന്റെ ഈ ശ്രദ്ധയും ക രുതലുകളുമാണ് തുടർഭരണത്തിന് അടിസ്ഥാ നമായ വിവിധഘടകങ്ങളിൽ പ്രധാനം.തിരുവി താംകൂർ-കൊച്ചി മേഖലയിലെ ക്ഷേത്ര ജീവന ക്കാരുടെ സേവന-വേതന ഘടന മലബാറിലെ ജീവനക്കാർക്കും ലഭിക്കാൻ ഇനിയും ഒരുപാട് ഘടകങ്ങൾ വിഘാതമായുണ്ട്.അവ തട്ടിനീക്കി കേരളത്തീലെ ക്ഷേത്രജീവനക്കാരെ തുല്യത യിലെത്തിക്കാനും സേവനവേതനഘടന മെച്ച പ്പെടാനും ഇടതുസർക്കാറിൽ മാത്രമേ പ്രതീക്ഷ വേണ്ടതുള്ളൂ.
ക്ഷേത്ര വിശ്വാസികളുടേയും ക്ഷേത്രജീവനക്കാരുടേയും ഇടയിൽ ഈ സർക്കാരിനെതിരായ നുണപ്രചരണം നടത്തുന്ന ക്ഷേത്രങ്ങളുടെയും
ക്ഷേത്ര വിശ്വാസികളുടേയും യഥാർത്ഥ ശത്രുക്കളെ വിശ്വാസി സമൂഹം തിരിച്ചറിയുക കരുതി യിരിക്കുക....
നന്ദി. പ്രഭാകർ തൃവിക്രമപുരം
No comments:
Post a Comment