നോക്കൂ എത്ര സുന്ദരമായിട്ടാണ് ചിരിച്ചുകൊണ്ട് ശബരീനാഥനെന്ന കോൺഗ്രെസ്സുകാരൻ MLA ഗീബൽസിനെപോലും നാണിപ്പിക്കും വിധത്തിൽ കള്ളങ്ങൾ ആവർത്തിക്കുന്നത് ... BevQ ആപ്പിനെപ്പറ്റി തുടക്കം മുതൽ നുണകളുടെ കൂമ്പാരം തീർക്കുന്നയാളാണ് ശബരി...
അപ്ലിക്കേഷൻ റിലീസ് ചെയ്ത ആദ്യത്തെ രണ്ടുദിവസങ്ങളിൽ ചില ടെക്നിക്കൽ പ്രശ്നങ്ങൾ മറ്റേതൊരു ആപ്പ്ളിക്കേഷനും നേരിടേണ്ടിവരുന്നതുപോലെ ഇതിനും ഉണ്ടായിരുന്നു .. ലോകത്ത് ഒരപ്പ്ളിക്കേഷനും ഒന്നാം നാളിൽ തന്നെ നൂറുശതമാനം പെർഫെക്ഷനോടെ ലോഞ്ച് ചെയ്യപ്പെട്ടിട്ടില്ല എന്നത് അന്നുമിന്നും പറയുന്ന ഒരുകാര്യമാണ് .... മൈക്രോസോഫ്ട് മേധാവി ബിൽ ഗേറ്റ്സ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യമായി ലോഞ്ച് ചെയ്യുന്നതിനിടയിൽ ബ്ലൂ സ്ക്രീൻ വന്ന് crash ആകുന്നതിന്റെ വീഡിയോ ഇപ്പോഴും നെറ്റിൽ കിട്ടും ...
ആദ്യനാളിലെ പ്രശ്നങ്ങൾ വെച്ച് അപ്ലിക്കേഷൻ പൊളിഞ്ഞു, കമ്പനിപൂട്ടി ഉടമകൾ നാടുവിട്ടു എന്നൊക്കെ എഴുതിയ സാഡിസ്റ്റുകളുടെ നാടാണ് കേരളം ... ശബരിയൊക്കെ ആ വാദങ്ങൾ ഏറ്റുപിടിച്ച "ടെക്നിക്കൽ വിവരങ്ങൾ അറിയുന്ന MLA " എന്ന് മേനിനടിച്ച ആളാണ്..
ശബരി തുടർച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങൾ ക്ലിയർ ചെയ്തുപോകേണ്ടതുണ്ട് ... സുന്ദരമായി ചിരിച്ചുകൊണ്ട് പച്ചക്കള്ളങ്ങൾ യാതൊരു കൂസലുമില്ലാതെ ആവർത്തിക്കുകയാണ് ശബരി ...
ഒന്ന് : ഈ അപ്ലിക്കേഷൻ ടോക്കെണുകളൊക്കെ കൊടുക്കുന്നത് സ്വകാര്യ ബാറുകൾക്കും ബിയർ ആൻഡ് വൈൻ പാർലറുകൾക്കും മാത്രമാണ് ... അതുകൊണ്ട് ബെവ്‌കോ ഔട്ലെറ്റുകൾക്ക് മദ്യം വിൽക്കാൻ പറ്റുന്നില്ല , അവർ നഷ്ടത്തിലാണ് ...
വസ്തുത:
A: ഈ അപ്ലിക്കേഷൻ വർക്ക് ചെയ്യുന്നത് കൃത്യമായ അൽഗോരിതം വെച്ചാണ് ... 1213 മദ്യവിതരണ ഔട്ലെറ്റുകളാണ് കേരളത്തിലുള്ളത് (305 എണ്ണം ബെവ്‌കോയുടെയും consumer ഫെഡിന്റെയും ബാക്കി 908 എണ്ണം സ്വകാര്യ ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും ( KTDC യുടെ 55 അടക്കം) ..അതായത് 25 ശതമാനം ബെവ്‌കോയും ബാക്കി 75 ശതമാനം സ്വകാര്യഉടമസ്ഥതയിലും). BevQ എന്ന അപ്ലിക്കേഷൻ ഉണ്ടാക്കിയത് തിരക്ക് നിയന്ത്രിക്കാനും അതിനെ തുല്യമായി എല്ലാ ഔട്ലെറ്റുകളിലേക്കും വീതംവെക്കാനുമായിരുന്നു (Distribution). ഇനി വിതരണം ചെയ്ത ടോക്കണുകളുടെ കണക്കുകൾ നോക്കിയാൽ ശരാശരി 54 ശതമാനത്തിനടുത്ത ടോക്കെണുകൾ നൽകപ്പെട്ടിട്ടുള്ളത് ബെവ്‌കോയുടെ ഔട്ലെറ്റുകൾക്കാണ് .. അതായത് മൊത്തം ഔട്ലെറ്റുകളുടെ കണക്കു നോക്കിയാൽ 25 ശതമാനം ടോക്കെണുകൾ കിട്ടേണ്ടുന്ന ബെവ്‌കോ + കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകൾക്ക് 54 ശതമാനത്തോളം ടോക്കെണുകൾ കിട്ടി..അതായത് അത്രയും മദ്യം അവർക്ക് അധികം വിൽക്കാൻ പറ്റിയെന്നു ചുരുക്കം ... അപ്പോഴെങ്ങനെയാണ് ശബരി BevQ അപ്ലിക്കേഷൻ ബെവ്‌കോക്ക് നഷ്ടമുണ്ടാക്കി എന്ന് പറയുന്നത് ? ടോക്കെണുകൾ അധികം ലഭിക്കുകയല്ലേ ചെയ്തിട്ടുള്ളത് ? അതിന് ബെവ്‌കോ ഔട്ലെറ്റുകളുടെ ഭൂമിശാസ്ത്രപരമായ കാരണങ്ങളുണ്ട് ...വിഷയം അതല്ലാത്തതുകൊണ്ട് തല്ക്കാലം അതിലേക്ക് കടക്കുന്നില്ല.. പക്ഷെ ബാറുകൾക്ക് ടോക്കെണുകൾ അധികം നൽകുന്നു എന്ന വാദം പൂർണ്ണമായും ഇവിടെ പൊളിയുകയാണ് ...
B: കേരളത്തിലെ മദ്യവില്പനയുടെ കുത്തകാവകാശം ബെവ്‌കോക്കാണ് (KSBC). സ്വകാര്യബാറുകൾ വിൽക്കുന്ന മദ്യവും അവർക്ക് സപ്ലൈ ചെയുന്നത് ബെവ്‌കോയുടെ 23 വെയർ ഹൗസുകളിൽനിന്നാണ് എന്ന കാര്യവും ശബരിക്കറിയാതിരിക്കാൻ വഴിയില്ല. അതായത് ബാറുകൾ അധികം മദ്യം വിറ്റാലും അതിന്റെയൊരു ലാഭവിഹിതം ബെവ്‌കോക്ക് വരുന്നുണ്ടെന്ന് ചുരുക്കം ... ആകെ വരുന്ന കുറവ് ബെവ്‌കോ ഔട്ലെറ്റുകൾ വഴി വിൽക്കുന്ന മദ്യം ബാറുകൾ വഴി വിൽക്കുമ്പോൾ ബാറുകൾക്ക് കിട്ടുന്ന 8 ശതമാനം കമ്മീഷൻ ബെവ്‌കോക്ക് കിട്ടില്ല എന്നതാണ്... അതുമുന്പും അങ്ങനെത്തന്നെയാണ് ... ബാറുകൾക്ക് ബെവ്‌കോ മദ്യം നൽകിയിരുന്നത് wholesale വിലയ്ക്കാണ് ... ആപ്പ് വന്നതുകൊണ്ട് അതിനുമാറ്റം വന്നിട്ടില്ല ...
C: ഇവരിപ്പോഴും താരതമ്യം ചെയ്യുന്നത് കോവിഡിന് മുൻപുള്ള വില്പനയും കോവിഡ് കാലത്തെ വില്പനയുമാണ് . ഒരുവിധം സാമാന്യബുദ്ധിയുള്ളവർ അതുചെയ്യില്ല. കോവിഡിനുമുമ്പുള്ള കാലത്തെ ഔട്ലെറ്റുകൾക്ക് മുന്നിലുള്ള നീണ്ട നിരയും തിരക്കും നമ്മളെല്ലാവരും കണ്ടിരുന്നതാണ്... ബെവ്‌കോയുടെ ഒരു ഔട്ലെറ്റിൽ ശരാശരി 1200 ബില്ലുകൾ ഒരുദിവസം അടിക്കപ്പെട്ടിരുന്നു എന്നാണ് അവരുടെ കണക്കുകൾ പറയുന്നത് .. ഒരു മിനുട്ടിൽ 4 ബില്ലുകൾ അടിക്കാൻ പാകത്തിൽ വേഗതയും കാര്യക്ഷമതയും അവരുടെ തൊഴിലാളികൾക്കുണ്ടായിരുന്നു... പക്ഷെ അതാണോ ഇപ്പോഴത്തെ അവസ്ഥ ? എന്തിനാണ് ഇങ്ങനെയൊരു അപ്ലിക്കേഷൻ ഉണ്ടാക്കിയത് എന്നുപോലും മറന്നുകൊണ്ടാണ് ശബരിയൊക്കെ വർത്തമാനം പറയുന്നത് ... ഇപ്പോൾ ഒരു ഔട്ലെറ്റിനു പരമാവധി അപ്ലിക്കേഷൻ വഴി നൽകുന്ന ടോക്കൺ ദിവസത്തിൽ 400 എണ്ണമാണ് ... അതായത് കോവിഡിന് മുൻപ് നൽകിയതിന്റെ 33 ശതമാനം ... തിരക്കില്ലാതാക്കുക , സാമൂഹ്യാകാലം ഉറപ്പാക്കുക എന്നിവക്കുവേണ്ടി കൊണ്ടുവന്നതാണ് ഈ അപ്ലിക്കേഷൻ ശബരീ ... ആ പണി BevQ ആപ്ലിക്കേഷൻ വൃത്തിക്ക് ചെയ്യുന്നുണ്ട് .... അതുകൊണ്ടുതന്നെ "അപ്ലിക്കേഷൻ കാരണം ബെവ്‌കോക്ക് നഷ്ടമുണ്ടാകുന്നു " എന്ന വിഡ്ഢിത്തം വിളമ്പുന്നതിനു മുൻപ് ഇതിന്റെ ടെക്നിക്കൽ വശങ്ങളെപ്പറ്റി തനിക്ക് ധാരണയുണ്ട് എന്ന അവകാശവാദമെങ്കിലും തല്ക്കാലം ഉപേക്ഷിക്കണം താങ്കൾ ... അപ്ലിക്കേഷൻ കൊണ്ടുവന്നതുതന്നെ തിരക്ക് നിയന്ത്രിക്കാനും സാമൂഹ്യാകാലം ഉറപ്പാക്കാനുമാണ് ...
രണ്ട് : ഔട്ട്ലെറ്റ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ ഉപഭോകതാവിന് കൊടുക്കുന്നില്ല, അത് ബാറുകാരെ സഹായിക്കാനാണ് എന്ന വാദവും കോൺഗ്രസ് IT സെല്ലുകാർ ഉന്നയിക്കുന്നുണ്ട് ...
വസ്തുത: ഇതൊരു ഇരുതലമൂർച്ചയുള്ള വാളിന് തുല്യമാണ് .. ഔട്ട്ലെറ്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉപഭോക്താവിന് കൊടുത്താൽ അവർ തിരഞ്ഞെടുക്കുന്നതൊക്കെയും ബാറുകളായാൽ ബെവ്കോക്ക് ടോക്കെണുകൾ ഒന്നും കിട്ടാതാകില്ലേ ? അങ്ങനെയൊരു അവസ്ഥ വന്നാലോ? അപ്പോൾ വീണ്ടും നിങ്ങൾ അപ്ലിക്കേഷൻ ഉണ്ടാക്കിയത് ബാറുകാരെ സഹായിക്കാനാണ് എന്ന വാദം തന്നെ ഉന്നയിക്കില്ലേ ? ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ, ഉപഭോക്താക്കളെ എല്ലായിടത്തേക്കും തുല്യമായി വീതിച്ച് തിരക്കില്ലാതാക്കുക , സാമൂഹ്യാകാലം പാലിക്കുക അതുവഴി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മദ്യം വിൽക്കുക എന്നതാണ് അപ്ലിക്കേഷൻ ഉണ്ടാക്കാനുള്ള മൂലകാരണം തന്നെ ... ഇതിന്റെ സാങ്കേതികത മനസ്സിലാകാത്ത വലിയൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശബരീനാഥെന്ന ഗീബൽസ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്..
ഇനി എന്താണ് BevQ വിന്റെ നിലവിലെ അവസ്ഥ?
1: 13 മില്യൺ (ഒരുകോടി മുപ്പതുലക്ഷം) ആളുകൾ BevQ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്..അതായത് അത്രയും വലിയൊരു ഉപഭോക്തൃ സമൂഹത്തെ അവർ സേവിക്കുന്നുണ്ട് എന്ന് ചുരുക്കം ..
2: അപ്ലിക്കേഷൻ ഒരു മുടക്കവുമില്ലാതെ (Down time ) ഇല്ലാതെ പ്രവർത്തിക്കുന്നുണ്ട്, ടോക്കൺ വിതരണവും നടക്കുന്നുണ്ട് ..
3: എന്താണോ KSBC അപ്ലിക്കേഷൻ ഉണ്ടാക്കുന്നതിലൂടെ ഉദ്ദേശിച്ചത്, ആ ലക്ഷ്യങ്ങളൊക്കെ കൃത്യമായി അപ്ലിക്കേഷൻ നിർവഹിക്കുന്നുണ്ട് ...
അറിയാനുള്ളത് ശബരിയടക്കം തുടക്കം മുതൽ ഉന്നയിച്ച ആരോപണങ്ങളെ വസ്തുതാപരമായി തെളിയിക്കാനും മുകളിൽ പറഞ്ഞ കാര്യങ്ങളെ കണക്കുകൾ വെച്ച് ഖണ്ഡിക്കാനുമുള്ള ആർജ്ജവം അവർക്കുണ്ടോ എന്നതാണ് .... സ്പ്രിങ്ക്ളർ ഡാറ്റാ മോഷണം നടത്തിയെന്ന് പാടിനടന്ന കോൺഗ്രെസ്സുകാരുടെ കള്ളത്തരം ഒരു ചാനൽ ചർച്ചയിൽ തന്നെ തുറന്നുകാണിച്ചപ്പോൾ ഡാറ്റാമോഷണം നടത്തി എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല അങ്ങനെ പറഞ്ഞെന്നു തെളിയിക്കാൻ വെല്ലുവിളിക്കുന്നു എന്ന് പറഞ്ഞ ജനപ്രതിനിധിയാണ് ശബരിനാഥൻ . വെല്ലുവിളി ഏറ്റെടുത്ത് തെളിയിച്ചുകൊടുത്തപ്പോൾ പിന്നെ ശബരി ആ വഴിക്ക് വന്നിട്ടില്ല എന്നത് വേറെക്കാര്യം ... അതുകൊണ്ടുതന്നെ BevQ വിഷയത്തിലും വസ്തുതകൾ വെച്ചുള്ളൊരു കളിക്ക് ശബരി നിൽക്കുമെന്ന പ്രതീക്ഷയുമില്ല ... എയറിൽ കുറെ ആരോപണങ്ങളുയർത്തി പുകമറയുണ്ടാക്കുക എന്നതിനപ്പുറം സത്യസന്ധതയോ സാമൂഹ്യ ഉത്തരവാദിത്വമോ ശബരിക്കില്ല എന്നത് അനുഭവത്തിൽ നിന്നും ബോധ്യമായ കാര്യവുമാണ് ...
No comments:
Post a Comment