ഇപിഎഫ്ഒ പുറത്തുവിട്ട കണക്ക് മുഖവിലയ്‌ക്ക് എടുത്താലും കഴിഞ്ഞ നാലുവർഷം 2.27 കോടി തൊഴിൽ മാത്രമാണ് പുതുതായി ഉണ്ടായതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. പ്രതിവർഷം രണ്ടുകോടി തൊഴിൽ നൽകുമെന്ന് വാഗ്‌ദാനംചെയ്‌താണ് ബിജെപി അധികാരത്തിൽ വന്നതെന്ന് ഓർക്കണം. ആദ്യമായി തൊഴിൽ മേഖലയിൽ പ്രവേശിച്ചവരും ഇടയ്‌ക്കുവച്ച് തൊഴിൽ നഷ്ടമായവരും തൊഴിൽ സ്ഥാപനം മാറിയവരുമടക്കം 4.86 കോടി പേരാണ് 2020–-2023ൽ ഇപിഎഫിൽ രജിസ്റ്റർ ചെയ്‌തത്. ഇവരിൽ 2.27 കോടി പേരാണ് ആദ്യമായി ജോലി ലഭിച്ചവർ. 2.17 കോടി പേർ പുനർ രജിസ്ട്രേഷൻ നടത്തിയവരും 42 ലക്ഷം പേർ അനൗപചാരിക മേഖലയിൽനിന്ന് എത്തിയവരുമാണ്. മാത്രമല്ല, പവൻ ഹാൻസ് കേസിൽ 2020ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രകാരം കരാർ തൊഴിലാളികളെ നൽകുന്ന സ്ഥാപനങ്ങളും ഇപിഎഫിൽ രജിസ്റ്റർ ചെയ്യിക്കണം. 20 പേർ മുതൽ മുകളിലേക്ക് പണിചെയ്യുന്ന കരാർ സ്ഥാപനങ്ങൾക്ക് ഈ വിധി ബാധകമാണ്. ഇപിഎഫിൽ രജിസ്‌ട്രേഷൻ വർധിക്കാൻ ഇതു കാരണമായെങ്കിലും ഔപചാരിക മേഖലയിൽ തൊഴിലവസരം വൻതോതിൽ വർധിച്ചെന്ന സർക്കാർ വാദത്തിന് നിരക്കുന്നതല്ല ഈ സാഹചര്യം.
ഇപിഎഫ്‌ഒ രജിസ്‌ട്രേഷൻ കണക്ക് തൊഴിൽ വളർച്ചയുടെ ആധികാരിക രേഖയായി കരുതാനാകില്ല. തൊഴിലെടുക്കുന്നവരുടെ പട്ടിക മാത്രമാണ് ഇത്. ഓരോ മാസവും തൊഴിൽ മേഖലയിൽനിന്ന് വിരമിച്ചും മറ്റും പുറത്തുപോകുന്നവർക്കു പകരം പുതിയ തൊഴിലാളികൾ വരും. ഈ എണ്ണം ഇപിഎഫ് രജിസ്‌ട്രേഷനിൽ പ്രതിഫലിക്കും. പക്ഷേ, ഇത് പുതിയ തൊഴിലുകളോ തസ്‌തികകളോ അല്ല. നിലവിലുള്ള ജോലി ചെയ്യുന്ന ആൾ മാറുക മാത്രമാണ് ചെയ്യുന്നത്. 20 പേരെങ്കിലും പണിയെടുക്കുന്ന സ്ഥാപനങ്ങൾ ഇപിഎഫിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ മൊത്തം രജിസ്‌ട്രേഷൻ വർധിക്കാൻ വഴിയൊരുക്കി. 19 പേർ വരെയുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെങ്കിലും ഒരാൾ കൂടി പുതുതായി വന്നാൽ എല്ലാവരെയും ഇപിഎഫിൽ അംഗങ്ങളാക്കേണ്ടി വരും. പുതുതായി ഒരാൾക്കുമാത്രമാണ് ജോലി കിട്ടിയതെങ്കിലും ഇപിഎഫ്ഒ കണക്കിൽ 20 പേർ പുതുതായി വരും; 19 തൊഴിലാളികൾ നേരത്തെ ഉള്ളതാണെങ്കിലും. നാലു വർഷത്തിൽ 5.2 കോടി തൊഴിലവസരം പുതുതായി സൃഷ്ടിച്ചെന്ന കേന്ദ്ര അവകാശവാദം ജുംല (തട്ടിപ്പ്)യാണെന്ന് വ്യക്തം.
രാജ്യത്ത് തൊഴിലില്ലായ്‌മ പെരുകുന്നുവെന്ന റിപ്പോർട്ടുകളെ കേന്ദ്രം നേരിടുന്നത് ഇപിഎഫ്‌ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) രജിസ്‌ട്രേഷൻ കണക്ക് ഉപയോഗിച്ചാണ്. കഴിഞ്ഞ നാലുവർഷം 5.2 കോടി പേർ ഇഎഎഫിൽ ചേർന്നെന്നാണ് അവകാശവാദം. ഇന്ത്യയിൽ തൊഴിലില്ലായ്‌മ രൂക്ഷമാകുന്നുവെന്ന് വിദേശ ഏജൻസികളാണ് പ്രചരിപ്പിക്കുന്നതെന്നും ‘അടിമത്ത മനോഭാവം’ പുലർത്തുന്നവരാണ് ഇത് ഏറ്റുപിടിക്കുന്നതെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കഴിഞ്ഞ ദിവസം പറഞ്ഞു. ഡൽഹി കേന്ദ്രമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്റ് (ഐഎച്ച്‌ഡി) തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര മന്ത്രിയുടെ വാദം പൊളിക്കുന്നതാണ്. സർക്കാരിൽ നിന്നുള്ള സ്ഥിതി വിവരക്കണക്ക് അടിസ്ഥാനമാക്കി ഇന്ത്യക്കാരായ വിദഗ്‌ധർ എഴുതിയ ഈ റിപ്പോർട്ടിന്റെ ആധികാരികത ചോദ്യം ചെയ്യാനാകില്ലെന്ന് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാത്തിലെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ വിസിറ്റിങ് പ്രൊഫസർ സന്തോഷ് മെഹ്‌റോത്ര ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രം അവകാശപ്പെടുന്നതിന്റെ പകുതി തൊഴിൽ പോലും കഴിഞ്ഞ നാലു വർഷം ഔപചാരിക മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് ഐഎച്ച്‌ഡി റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ഇപിഎഫ്‌ഒ പുറത്തു വിട്ട കണക്ക് മുഖവിലയ്‌ക്ക് എടുത്താലും കഴിഞ്ഞ നാലുവർഷം 2.27 കോടി തൊഴിൽ മാത്രമാണ് പുതുതായി ഉണ്ടായതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. പ്രതിവർഷം രണ്ടുകോടി തൊഴിൽ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌താണ് ബിജെപി അധികാരത്തിൽ വന്നതെന്ന് ഓർക്കണം. ആദ്യമായി തൊഴിൽ മേഖലയിൽ പ്രവേശിച്ചവരും ഇടയ്‌ക്കു വച്ച് തൊഴിൽ നഷ്ടമായവരും തൊഴിൽ സ്ഥാപനം മാറിയവരുമടക്കം 4.86 കോടി പേരാണ് 2020–-2023ൽ ഇപിഎഫിൽ രജിസ്റ്റർ ചെയ്‌തത്. ഇവരിൽ 2.27 കോടി പേരാണ് ആദ്യമായി ജോലി ലഭിച്ചവർ. 2.17 കോടി പേർ പുനർ രജിസ്ട്രേഷൻ നടത്തിയവരും 42 ലക്ഷം പേർ അനൗപചാരിക മേഖലയിൽ നിന്ന് എത്തിയവരുമാണ്. മാത്രമല്ല, പവൻ ഹാൻസ് കേസിൽ 2020ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രകാരം കരാർ തൊഴിലാളികളെ നൽകുന്ന സ്ഥാപനങ്ങളും ഇപിഎഫിൽ രജിസ്റ്റർ ചെയ്യിക്കണം. 20 പേർ മുതൽ മുകളിലേക്ക് പണി ചെയ്യുന്ന കരാർ സ്ഥാപനങ്ങൾക്ക് ഈ വിധി ബാധകമാണ്. ഇപിഎഫിൽ രജിസ്‌ട്രേഷൻ വർധിക്കാൻ ഇതു കാരണമായെങ്കിലും ഔപചാരിക മേഖലയിൽ തൊഴിലവസരം വൻതോതിൽ വർധിച്ചെന്ന സർക്കാർ വാദത്തിന് നിരക്കുന്നതല്ല ഈ സാഹചര്യം.
ഇപിഎഫ്‌ഒ രജിസ്‌ട്രേഷൻ കണക്ക് തൊഴിൽ വളർച്ചയുടെ ആധികാരിക രേഖയായി കരുതാനാകില്ല. തൊഴിലെടുക്കുന്നവരുടെ പട്ടിക മാത്രമാണ് ഇത്. ഓരോ മാസവും തൊഴിൽ മേഖലയിൽ നിന്ന് വിരമിച്ചും മറ്റും പുറത്തു പോകുന്നവർക്കു പകരം പുതിയ തൊഴിലാളികൾ വരും. ഈ എണ്ണം ഇപിഎഫ് രജിസ്‌ട്രേഷനിൽ പ്രതിഫലിക്കും. പക്ഷേ, ഇത് പുതിയ തൊഴിലുകളോ തസ്‌തികകളോ അല്ല. നിലവിലുള്ള ജോലി ചെയ്യുന്ന ആൾ മാറുക മാത്രമാണ് ചെയ്യുന്നത്. 20 പേരെങ്കിലും പണിയെടുക്കുന്ന സ്ഥാപനങ്ങൾ ഇപിഎഫിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ മൊത്തം രജിസ്‌ട്രേഷൻ വർധിക്കാൻ വഴിയൊരുക്കി. 19 പേർ വരെയുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെങ്കിലും ഒരാൾ കൂടി പുതുതായി വന്നാൽ എല്ലാവരെയും ഇപിഎഫിൽ അംഗങ്ങളാക്കേണ്ടി വരും. പുതുതായി ഒരാൾക്കു മാത്രമാണ് ജോലി കിട്ടിയതെങ്കിലും ഇപിഎഫ്ഒ കണക്കിൽ 20 പേർ പുതുതായി വരും; 19 തൊഴിലാളികൾ നേരത്തെ ഉള്ളതാണെങ്കിലും. നാലു വർഷത്തിൽ 5.2 കോടി തൊഴിലവസരം പുതുതായി സൃഷ്ടിച്ചെന്ന കേന്ദ്ര അവകാശവാദം ജുംല (തട്ടിപ്പ്)യാണെന്ന് വ്യക്തം.
ഇന്ത്യയിൽ 90 ശതമാനം തൊഴിലും അനൗപചാരിക മേഖലയിലാണ്. അതിനാൽ പുതിയ തൊഴിലവസരങ്ങളുടെ എണ്ണം നിർണയിക്കാൻ ഇപിഎഫ്‌ഒ കണക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് ‘ദി വയർ’ പോർട്ടലിൽ എഴുതിയ ലേഖനത്തിൽ സന്തോഷ് മെഹ്‌റോത്ര അഭിപ്രായപ്പെടുന്നു. തൊഴിലില്ലായ്‌മ സംബന്ധിച്ച് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ (എൻഎസ്‌ഒ) സ്ഥിതിവിവരക്കണക്കും സ്വകാര്യ ഏജൻസിയായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ റിപ്പോർട്ടും തമ്മിൽ വൻ അന്തരമുള്ളതും ശ്രദ്ധേയമാണ്. എൻഎസ്‌ഒ കണക്കു പ്രകാരം 2023ൽ രാജ്യത്ത് തൊഴിലില്ലായ്‌മ 3.1 ശതമാനം മാത്രം. എന്നാൽ, 2023ൽ തൊഴിലില്ലായ്‌മ 8.1 ശതമാനത്തിൽ എത്തിയെന്ന് സിഎംഐഇ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമ നഗരങ്ങളിൽ പരമ്പരാഗത കുടുംബ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെയും എൻഎസ്‌ഒ സർവേയിൽ തൊഴിലാളികളായി കണക്കാക്കുന്നു. ഇവർ മഹാഭൂരിപക്ഷം നാമമാത്ര വേതനം ലഭിക്കുന്നവരോ വേതനം തീരെ ലഭിക്കാത്തവരോ ആണ്. ലോകത്തെ നൂറോളം രാജ്യത്ത് കുടുംബ തൊഴിൽ മേഖലയിൽ വ്യാപരിക്കുന്നവരെ തൊഴിലാളികളായി കണക്കാക്കുന്നില്ല. കഴിഞ്ഞ ആറു വർഷം ആറു കോടി പേർ കുടുംബ തൊഴിൽ മേഖലയിൽ പുതുതായി എത്തിയെന്ന് എൻഎസ്‌ഒ സമ്മതിക്കുന്നു. ഇവരെല്ലാം സർക്കാർ കണക്കിൽ തൊഴിലാളികളാണ്; ഒരു തൊഴിൽ പോലും സൃഷ്ടിക്കപ്പെടുന്നുമില്ല.
No comments:
Post a Comment