2012 മുതൽ യാക്കോബായ സഭയിൽ നമ്മൾ കേട്ടുവരുന്ന ഒരു പേരാണ് അൽമായ ഫോറം. അന്നുമുതൽ അവരുടെ പ്രവർത്തനങ്ങൾ മാറിനിന്നു വീക്ഷിക്കുന്ന ഒരു സാധാരണ യാക്കോബായകാരൻറെ മനസ്സിലുണ്ടായ തോന്നലുകൾ ആണ് ഈ കുറിപ്പിന് ആധാരം. സഭാ കേസിൽ തോറ്റു, നിരാശയിൽ ആയ ജനമനസ്സുകളിലേക്ക് വ്യാജ ആരോപണങ്ങളുടെ വിഷവിത്തുകൾ പാകി അവരെക്കൊണ്ട് അൽമായ ഫോറം മുൻ സഭാ ഭരണസമിതിയെ പുറത്താക്കി. പുതിയ ഭരണസമിതിക്ക് പ്രവർത്തിക്കുവാൻ സമയം നൽകുന്നതിനു മുൻപ് തന്നെ വീണ്ടും അവർ വ്യാജ ആരോപണങ്ങളുമായി പുതിയ ഭരണസമിതികെതിരെ തിരിഞ്ഞിരിക്കുകയാണ്. സഭയ്ക്കുള്ളിൽ എപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച്, അരക്ഷിതാവസ്ഥ നിലനിർത്തി, മെത്രാൻ കക്ഷികൾകു വളരുവാൻ വളക്കൂറുള്ള ഒരു മണ്ണ് ഇവിടെ പാകപ്പെടുത്തുക എന്നത് അല്ലേ അൽമായ ഫോർതിൻറെ ലക്ഷ്യം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
*ഒരു ശരാശരി അൽമായ ഫോറം പ്രവർത്തകനെ എങ്ങനെ തിരിച്ചറിയാം*
✅ തെളിവുകൾ ഒന്നുമില്ലാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക.
ഉദാഹരണങ്ങൾ:
👉 സഭാ സ്വത്തുക്കൾ മുഴുവനും ചെറുവള്ളി ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ആണ് എന്ന് പറഞ്ഞ് കഴിഞ്ഞ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ പിന്നീട് അങ്ങനെ ഒരു ട്രസ്റ്റ് തന്നെ ഇല്ല എന്ന് തെളിയിക്കപ്പെട്ടു.
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ മുൻ സഭ ട്രസ്റ്റ് ശ്രീ. തമ്പു തുകലനും, ഷാനു അച്ഛനും എഴുതിക്കൊടുത്തു എന്ന് പറഞ്ഞു കഴിഞ്ഞ ഭരണസമിതിക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ അതും കളവാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. പുത്തൻകുരിശ് പാത്രിയർക്കാ സെൻറൻറെ യൂണിവേഴ്സൽ സിറിയൻ ട്രസ്റ്റിന്റെ പേരിലുള്ള 9 ആധാരങ്ങൾ പുതിയ ഭരണസമിതിക്ക് കൈമാറിയിട്ടുണ്ട്.
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ പണയപ്പെടുത്തി ശ്രീ. തമ്പു തുകലനും ഷാനു അച്ഛനും കോടികൾ കട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ പിന്നീട് ഇതും വ്യാജ ആരോപണം ആണെന്ന് ബോധ്യപ്പെട്ടു. പുത്തൻകുരിശ് പാത്രിയർക്കാ സെൻറിൻറെ മുഴുവൻ ആധാരങ്ങളും പുതിയ ഭരണസമിതിക്ക് കൈമാറിയിട്ടുണ്ട്.
👉ആയിരം കോടി രൂപയുടെ അഴിമതി നടത്തി എന്നും പറഞ്ഞു മുൻ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. (ഇത് ഉന്നയിച്ചവർക്ക് ഇതിൽ ഒരു 100 കോടി, അല്ലെങ്കിൽ പോട്ടെ ഒരു 10 കോടി, അതുമല്ലെങ്കിൽ പോട്ടെ ഒരു 1 കോടി രൂപ എങ്ങനെ വരവിൽ വന്നു എന്നു പറയാനുള്ള ബാധ്യതയുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റൂ) ഈ ആരോപണം വെറും വ്യാജ ആരോപണം ആയിരുന്നുവെന്ന് പുതിയ ഭരണസമിതിയുടെ സഭാ ട്രസ്റ്റി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിൽ കൂടി നമുക്ക് മനസ്സിലായല്ലോ. അദ്ദേഹം പറഞ്ഞത് സഭാ ദിന പിരിവിൽ കൂടിയും കാതോലിക്കദിന പിരിവിൽ കൂടി ഉള്ള സഭയുടെ വാർഷിക വരുമാനം ഏകദേശം 60 ലക്ഷത്തോളം രൂപ മാത്രമാണെന്നാണ്.(8 വർഷം മുമ്പ് ഇതു പോലും ഉണ്ടായിരുന്നില്ല എന്ന് നാം ഓർക്കണം) ഇതുകൂടാതെ ഓഡിറ്റോറിയം വാടകയ്ക്ക് കൊടുത്തുള്ള വരുമാനവും, ബുക്സ്റ്റാളിൽ നിന്നുള്ള വരുമാനവും, ചാപ്പലിൽ നിന്നുള്ള വരുമാനവും മാത്രമാണ് സഭാ ആസ്ഥാനത്ത് ഉള്ളത്.(ഇതും എന്നാണ് ഉണ്ടായത് എന്ന് നാം ഓർക്കണം) അപ്പോൾ കഴിഞ്ഞ ഇരുപത് വർഷത്തെ സഭയുടെ വരുമാനം എന്തെന്ന് നമുക്ക് ഏവർക്കും കണക്കുകൂട്ടാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നിർമ്മിച്ച പാത്രിയർക്കാ സെൻറർ കെട്ടിടവും, ഗസ്റ്റ് ഹൗസും, ഓഡിറ്റോറിയവും, പുതിയ കോളജും, ബുക്ക് സ്റ്റാളും, ചാപ്പലും എല്ലാം ഉൾപ്പെടെ ഏകദേശം 91,000 സ്ക്വയർഫീറ്റ് ബിൽഡിംഗ്ഗും അതിനുള്ളിലെ ലക്ഷക്കണക്കിന് വില മതിപ്പുള്ള സാധനസാമഗ്രികളും കണ്ടത്തിൽ നിന്ന് മുളച്ചു വന്നതാണന്നാണോ ആരോപണമുന്നയിക്കുന്നവർ പറയുന്നത്. ഇത്രയും ചെറിയ വാർഷിക വരുമാനത്തിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാത്രിയർക്കാ സെന്ററും അനുബന്ധസ്ഥാപനങ്ങളും നിർമ്മിച്ച ശ്രേഷ്ഠ ബാവയേയും കഴിഞ്ഞ ഭരണസമിതിയെയും നമ്മൾ പ്രശംസിച്ചേ പറ്റൂ. ഇതു വെളിപ്പെടുത്തിയ സഭയുടെ പുതിയ ട്രസ്റ്റിക്ക് ഒരായിരം നന്ദി..
👉 അഭിവന്ദ്യ ക്ലീമീസ് തിരുമേനിയെ മുടക്കി കൊണ്ടുള്ള കാലംചെയ്ത പരിശുദ്ധ സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ കൽപ്പന വ്യാജമാണെന്ന് ഇവർ പ്രചരിപ്പിച്ചു, എന്നാൽ അഭിവന്ദ്യ ക്ലിമീസ് തിരുമേനിയെ മുടക്കി കൊണ്ടുള്ള പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ കൽപ്പന വ്യാജമല്ല എന്ന്, ഇപ്പോഴത്തെ പരിശുദ്ധ പാത്രിയർക്കീസ് ബാവ 10/01/2018 ഹൈക്കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ് നിങ്ങളേവരും കണ്ടുവല്ലോ..
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ പണിത മുൻ സഭ വർക്കിങ് കമ്മിറ്റി അംഗം ശ്രീ. ഇ എം ജോണിന് കോടിക്കണക്കിന് രൂപ കൊടുക്കുവാൻ ഉണ്ട് എന്നും അദ്ദേഹത്തിന്റെ കൺസ്ട്രക്ഷൻ ബിസിനസിന് ഇതുമൂലം തകർന്നുവെന്നും ആരോപണം ഉന്നയിച്ചു. എന്നാൽ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ നിന്നോ, ശ്രേഷ്ഠ കാതോലിക്ക ബാവയിൽ നിന്നോ തനിക്ക് ഒരു രൂപപോലും കിട്ടുവാൻ ഇല്ല എന്ന് ശ്രീ ഇ എം ജോൺ തന്നെ പ്രസ്താവിക്കുകയുണ്ടായി. താൻ കൺസ്ട്രക്ഷൻ ഫീൽഡ് വിട്ടു ഹോട്ടൽ ബിസിനസ് രംഗത്തേക്ക് മാറുകയും തൻറെ പുതിയ ഹോട്ടലിൻറെ ഉദ്ഘാടനം ശ്രേഷ്ഠ ബാവയും മറ്റു മെത്രാപ്പോലീത്തമാരും കൂടിയാണ് നടത്തിയതെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. പാത്രിയർക്കാ സെൻറർ പണിയുന്നതിന് ശ്രേഷ്ഠ ബാവയോടൊപ്പം നിസ്വാർത്ഥ സേവനം ചെയ്ത ശ്രീ ഇ എം ജോണിനെ അപമാനിക്കുന്നതിനു തുല്യമാണീയാരോപണം.
👉 ശ്രേഷ്ഠ ബാവ തിരുമേനി എല്ലാ രണ്ടു വർഷം കൂടുമ്പോഴും പുതിയ പുതിയ ബെൻസ് കാറുകൾ മാറിമാറി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉന്നയിച്ചു. എന്നാൽ ഇതും വ്യാജ ആരോപണം ആണെന്ന് തെളിയിക്കപ്പെട്ടു. 1995 ന് ശേഷം കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ശ്രേഷ്ഠ ബാവ തിരുമേനി 2 സെക്കൻഡ് ഹാൻഡ് ബെൻസ് കാർ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതിനുശേഷം 2014-ൽ ഇപ്പോൾ ഉപയോഗിക്കുന്ന ബെൻസ് കാർ പുതിയതായി വാങ്ങിച്ചു. ഇതല്ലാതെ ഒരു ബെൻസ് കാർ പോലും ശ്രേഷ്ഠ ബാവ തിരുമേനി വാങ്ങിയിട്ടില്ല. ഇത് ആർക്കും കേരള ആർടിഒ വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. തന്റെ സ്വന്തം വല്യപ്പൻ അവസാനകാലത്ത് നല്ലതുപോലെ, കഷ്ടപ്പെടാതെ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളും ഇത് കണ്ടു അഭിമാനിക്കതേയുള്ളൂ. സ്വന്തം വീട്ടിലെ വല്യപ്പനെ ചവിട്ടി പുറത്താക്കുന്ന മക്കൾക്കൊക്കെയാണ് ഇതൊക്കെ ഒരു വലിയ വലിയ പ്രശ്നമായി അല്ലെങ്കിൽ കുറ്റമായി തോന്നുന്നത്. ശ്രേഷ്ഠ ബാവ തൻറെ യൗവനകാലത്ത് എന്തെല്ലാം കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും, പരിഹാസങ്ങളും, സാമ്പത്തിക ഞെരുക്കവും സഹിച്ചാണ് ഈ സഭയെ വളർത്തിയത് എന്നുള്ള കാര്യം വിസ്മരിക്കരുത്.
👉ആലുവ തൃക്കുന്നത്ത് സെമിനാരി കേസ് മുൻ സഭാ ട്രസ്റ്റി ശ്രീ. തമ്പു തുകലൻ തോറ്റു കൊടുത്തതാണ് എന്ന് ആരോപിച്ചു. എന്നാൽ തൃക്കുന്നത്ത് സെമിനാരി കേസ് തുടങ്ങുന്നത് ശ്രീ. തമ്പു തുകലൻ സഭാ ട്രസ്റ്റി ആകുന്നതിനു വർഷങ്ങൾക്ക് മുൻപ് 1975-76 കാലഘട്ടങ്ങളിൽ ആണ്. കൂടാതെ തൃക്കുന്നത്ത് സെമിനാരി കേസ് നടത്തിയിരുന്നത് ആലുവ പള്ളിക്കാരാണ്. ഇത് ആർക്കും അന്വേഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ.
✅ തിരുമേനിമാർ ക്കിടയിലും വൈദികർക്കിടയിലും ജനങ്ങൾക്കിടയിലും എപ്പോഴും വിഭാഗീയത നിലനിർത്തുവാൻ വേണ്ടി പ്രവർത്തിക്കുക
✅ തങ്ങൾക്ക് ഇഷ്ടമില്ലാത്ത തിരുമേനി മാരെയും വൈദികരെയും ജനങ്ങളെയും സോഷ്യൽ മീഡിയ വഴി തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുക.കേട്ടാലറയ്ക്കുന്ന, മെത്രാൻ കക്ഷികൾ പോലും ഉപയോഗിക്കാത്ത വാക്കുകൾ ആണ് ഇവർ ഉപയോഗിക്കുന്നത്
✅ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവുകൾ ചോദിക്കുന്നവരെയും വിശദീകരണം ചോദിക്കുന്നവരെയും സഭ്യമല്ലാത്ത വാക്കുകൾ പറഞ്ഞു നിശബ്ദരാക്കാൻ നോക്കുക.
✅ പൊതുസമൂഹത്തിനു മുമ്പിൽ സഭയെ നാണംകെടുത്താൻ ഉള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്യുക
✅ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും, എപ്പോഴും നേതൃത്വത്തിന് എതിരെ നിർത്തുവാനും വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക
✅ സോഷ്യൽ മീഡിയ വഴിയുള്ള സഭാപ്രവർത്തനമേ ഏതൊരു അൽമായ ഫോറം പ്രവർത്തകനും ഉള്ളൂ. മെത്രാൻ കക്ഷികളോ, പോലീസോ പള്ളി പിടിക്കാൻ വരുമ്പോഴോ, പ്രശ്നങ്ങളുണ്ടാകുമ്പോഴോ നിങ്ങൾക്ക് ഇവരുടെ പൊടിപോലും കാണാൻ പറ്റുകയില്ല.
✅ യാതൊരു അടിസ്ഥാനവുമില്ലാതെ കോടതിയിൽ കേസുകൾ കൊടുത്തു സഭയെ എപ്പോഴും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുക. സഭയുടെ 2002 ഭരണഘടനയെ വൈരാഗ്യബുദ്ധിയോടെ കോടതിയിൽ പോയി കേസ് കൊടുത്തു ഇല്ലായ്മ ചെയ്തത് നിങ്ങളേവരും കണ്ടുവല്ലോ. മെത്രാൻ കക്ഷികൾ പോലും ചെയ്യാത്ത കാര്യമാണ് അവർ ചെയ്തു കൂട്ടിയത്.
✅ 2017 സഭാ കേസിലെ തോൽവിയുടെ ഉത്തരവാദിത്വം കഴിഞ്ഞ ഭരണസമിതിക്കെതിരെ മാത്രം ആരോപിക്കുക. 2017 കേസിലെ തോൽവിയുടെ അടിസ്ഥാനകാരണം 1958-ലേ സഭാ യോജിപ്പ് ആണെന്നും, 95ലെ കേസ് നടത്തിപ്പിലെ പാളിച്ചകളാണെന്നും(95ൽ കേസ് നടത്തിയ മെത്രാപ്പോലീത്തമാർ മറുകണ്ടം ചാടി എന്ന് നമ്മൾ ഓർക്കണം) 95-ലെ വിധിയുടെ തുടർച്ചയാണ് 2017-ലെ വിധി എന്നും അറിയാവുന്ന ഇവർ അത് മിണ്ടില്ല. അതുപോലെതന്നെ 2017-ലെ വിധിക്ക് ആധാരമായ കോലഞ്ചേരിപള്ളി കേസ്, 2015-ലെ നമുക്ക് തുല്യാധികാരം തന്ന എസ് എൽ പി വിധിക്കുശേഷം, നടത്തിയത് കോലഞ്ചേരി പള്ളിക്കാർ തന്നെ ആണ് എന്നുള്ള കാര്യം ഇവർ സൗകര്യ പൂർവ്വം മറച്ചുവെക്കുന്നു. 1958 നു ശേഷം സഭ ഇന്നുവരെ ഒരു കേസും മേൽകോടതികളിൽ ജയിച്ചിട്ടില്ല എന്നുള്ള കാര്യവും നാം ഓർക്കണം. ഏതായാലും മുൻ ഭരണ സമിതി, സഭാ കേസ് തോൽവിയുടെ ഉത്തരവാദിത്വം മറ്റാരുടേയും മുകളിൽ ചാർത്തിയിട്ടില്ല എന്നുള്ളത് അവരുടെ അന്തസ്സുയർത്തുന്നു.
✅ സഭാ സ്ഥാപനമായ എഡ്യൂക്കേഷൻ ട്രസ്റ്റിന് എതിരെ വ്യാജ പ്രചരണം നടത്തുക. നിലവിൽ നിയമപരമായി യാക്കോബായ സഭയ്ക്ക് നിലനിൽപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇത് വേറൊരു ട്രസ്റ്റ് ആയി നിലനിർത്തിയിരിക്കുന്നത്. സഭ എന്ന് കേസുകളിൽനിന്ന് മുക്തമാകുന്നോ അന്ന് എഡ്യൂക്കേഷൻ ട്രസ്റ്റ് നിയമപരമായി സഭയുടെ കീഴിൽ ആവും.ഇതെല്ലാം വളരെ വ്യക്തമായി അറിയാവുന്നവർ തന്നെയാണ് അൽമായ ഫോറംകാർ. സഭയെ ഉദ്ധരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം എങ്കിൽ പിന്നെ എന്തുകൊണ്ട് ഇതേ സ്വഭാവമുള്ള ട്രസ്റ്റുകൾ ആയ കോട്ടയം കഞ്ഞിക്കുഴി സിറിയക് സെൻറർ ട്രസ്റ്റ്, പുറ്റടി കോളേജ് ട്രസ്റ്റ്, ആശ്രയ ട്രസ്റ്റ്, വെല്ലൂർ സ്വാന്ത്വന ട്രസ്റ്റ്, ബാംഗ്ലൂർ ജ്യോതി ട്രസ്റ്റ് മുതലായ ട്രസ്റ്റുകളപറ്റിയും കൂടാതെ മറ്റു തിരുമേനിമാരുടെ ട്രസ്റ്റ് കളെപറ്റി ഇവർ മിണ്ടുന്നില്ല. അപ്പോൾ ഇവരുടെ ലക്ഷ്യം എന്തെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും ഊഹിക്കാകുന്നതേയുള്ളൂ. എഡ്യൂക്കേഷൻ ട്രസ്റ്റ് സഭയുടേത് അല്ലെങ്കിൽ എങ്ങനെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എഡ്യൂക്കേഷൻ ട്രസ്റ്റിൽ നിന്ന് അഞ്ചു കോടി രൂപയോളം സഭാ കണക്കിൽ വരവ് വന്നു, ഈ ഭരണസമിതിയുടെ കാലത്ത് ഏകദേശം ഒരു കോടിയോളം രൂപ വരവ് വെച്ചിട്ടുണ്ടല്ലോ.
✅ ഒരു നുണ നൂറു നാവുകൊണ്ട് നൂറുവട്ടം ആവർത്തിച്ച് പറയിപ്പിച്ച് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുക
✅ ഷെവലിയാർ, കമാൻഡർ പദവികൾ വിൽക്കുന്നു എന്ന പ്രചാരണം. ഈ വ്യാജ പ്രചരണം നടത്തിയ അൽമായ ഫോറം പ്രവർത്തകൻ ശ്രീ. പോൾ വർഗീസ് തന്നെ പറയുന്നു തനിക്ക് കിട്ടിയ പദവി കാശുകൊടുത്തുള്ളതല്ലന്ന്. ഈ പദവികൾ കിട്ടിയ മറ്റൊരു വ്യക്തി പോലും അത് കാശുകൊടുത്താണ് ലഭിച്ചത് എന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല . അവരിൽ ചിലർ സഭയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടാവാം, എന്നാൽ അതിനെ 'വിൽപ്പന' എന്ന പേരിൽ പ്രചരിപ്പിക്കുന്നത് അൽമായ ഫോറം പ്രവർത്തകരുടെ ഗൂഢതന്ത്രത്തിൻറെ ഭാഗമാണ്.
✅ കോടികൾ കൊടുത്തു മെത്രാപ്പോലീത്ത സ്ഥാനം വാങ്ങിച്ചു എന്ന പ്രചാരണം. അൽമായ ഫോറം പ്രവർത്തകരുടെ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി അഭിവന്ദ്യ ക്ലീമിസ് തിരുമേനിയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ അത് വ്യാജ ആരോപണം ആയിരുന്നു എന്ന് അഭിവന്ദ്യ ക്ലിമീസ് തിരുമേനി പരിശുദ്ധ സുനഹദോസ് മുൻപാകെയൂം ശ്രേഷ്ഠ ബാവ തിരുമേനിയുടെ മുൻപാകെയൂം പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുൻപാകെ യും ഏറ്റു പറഞ്ഞത് നമ്മൾ ഏവരും കണ്ടുവല്ലോ.
✅ സെമിത്തേരി ഓർഡിനൻസ് ശ്രേഷ്ഠ ബാവയുടെയും, മറ്റു മെത്രാപ്പോലീത്തമാരേയും, സഭാ മുൻ ഭാരവാഹികളുടെയും, പുതിയ ഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനഫലമായിട്ടുണ്ടായെന്നിരിക്കെ അത് ഒരു മെത്രാപ്പോലീത്തയുടെ കഴിവുകൊണ്ട് മാത്രം ഉണ്ടായി എന്ന് പ്രചരിപ്പിച്ച് ച്ച സഭയിൽ വിഭാഗീയത ഉണ്ടാക്കുക. തിരുവനന്തപുരം സമരത്തിന് മുൻപുതന്നെ എന്നെ സെമിത്തേരി ഓർഡിനൻസ് സർക്കാരിൻറെ പരിഗണനയിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് ഏവർക്കും അറിവുള്ളതാണല്ലോ. ശ്രേഷ്ഠ ബാവയ്ക്കും മുൻ സഭാട്രസ്റ്റിക്കും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും, അവരുടെ സമ്മർദ്ദവും, പുതിയ സഭാ ഭാരവാഹികൾ ഔദ്യോഗികമായി മുഖ്യമന്ത്രിയെ സന്ദർശിച്ചതൂം, കട്ടച്ചിറ യിൽ മൃതദേഹം അടക്കാനാകാതെ ഉരുത്തിരിഞ്ഞ സാഹചര്യവും, തുടർന്ന് തിരുവനന്തപുരം സമരവും എല്ലാംകൂടി ചേർന്നപ്പോഴാണ് സെമിത്തേരി ഓർഡിനൻസ് പിറവിയെടുത്തത്.സഭ നേരിടുന്ന പ്രശ്നങ്ങൾ പൊതുജനത്തെ ബോധ്യപ്പെടുത്താനും, സർക്കാരിന് സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നതിന് ഒരു കാരണം കാണിക്കാനുമായി തിരുവനന്തപുരം സമരം സഹായകമായി എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.
✅ അൽമായ ഫോറം പ്രവർത്തകർ കുറെ നാളുകൾക്കു ശേഷം മെത്രാൻ കക്ഷിയിലേക്ക് പോകുന്നു. അൽമായ ഫോറം ആരംഭകാല പ്രവർത്തകനായ ശ്രീ മനോജ് കോക്കാടൻ ഇപ്പോൾ മെത്രാൻ കക്ഷി യിലാണ്. അതുപോലെ അൽമായ ഫോറം ആരംഭകാല പ്രവർത്തകനായ ഇംഗ്ലണ്ടിൽ ഉള്ള ശ്രീ. പീറ്റർ മറുകണ്ടം ചാടിയ മൂവാറ്റുപുഴ അത്താനാസിയോസ് തിരുമേനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ്.
*ഉപസംഹാരം*
അൽമായ ഫോറം ഒരുക്കുന്ന കെണിയിൽ പെട്ടു പോകാതെ ഇരിക്കുവാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. ആയതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ അതിൻറെ തെളിവുകൾ ചോദിക്കുകയും, അതിനെപ്പറ്റി മറ്റു പല ആളുകളോട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും, അതിൻറെ പശ്ചാത്തലങ്ങളും ചരിത്രങ്ങളും എല്ലാം മനസ്സിലാക്കി കാര്യങ്ങൾ ഗ്രഹിക്കേണ്ടതും ആണ്.ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കുന്നതിനും തെളിവുകൾ കാണിക്കുന്നതിനുള്ള ബാധ്യതയുണ്ട് ഉണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. അത് സഭയിലെ എത്ര ഉന്നതരായ വ്യക്തികകളോ സ്ഥാനികളോ ആണെങ്കിൽ പോലും. (പുത്തൻകുരിശ് കോൺവെൻറ് നിന്നും പാത്രിയർക്കാ സെൻറിനോട് ചേർത്ത 39 സെൻറ് സ്ഥലത്തിൻറെ, ആധാരത്തിൻറെ രണ്ട് പേജ് മാത്രം ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ കാണിച്ചിട്ട്, എട്ട് ഏക്കറോളം സ്ഥലം ഉള്ള
പുത്തൻകുരിശ് കോൺവെൻറ് ഹൈസ്കൂൾ വിറ്റു എന്നു പറഞ്ഞു വ്യാജ തെളിവായി കാണിച്ച മഹാന്മാരാണ്. അതുകൊണ്ട് തെളിവുകൾ കാണിക്കുമ്പോഴും അത് സത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്).
ഒരുകാലത്ത് സഭാനേതൃത്വത്തിനോട് ചേർന്ന് നിന്ന് പ്രവർത്തിച്ച സ്ഥാനമോഹിയായ ഒരു വ്യക്തി, തൻറെ സ്വാർത്ഥതാല്പര്യങ്ങൾ നടക്കുകയില്ല എന്നറിഞ്ഞ് , നിരാശ പൂണ്ടു തുടങ്ങിയതാണീ അൽമായ ഫോറം എന്ന പ്രസ്ഥാനം. സഭയിൽ നിന്നോ, ഭദ്രാസനങ്ങളിൽ നിന്നോ, ഇടവകയിൽ നിന്നോ, മറ്റു ഏതെങ്കിലും സഭ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും കാരണങ്ങളാൽ മാറ്റി നിർത്തപ്പെട്ട അസംതൃപ്തരായ വ്യക്തികളെ എല്ലാം ഇവർ തങ്ങളുടെ കുടക്കീഴിൽ ആകുവാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ചർച്ച് ആക്ട് നടക്കുകയില്ല എന്നറിഞ്ഞു അതിൽ നിരാശ പൂണ്ടിരിക്കുന്ന മക്കാബി എന്ന സംഘടനയുടെ കുറേ പ്രവർത്തകരെയും തങ്ങളുടെ കുടക്കീഴിൽ കൊണ്ടുവരാൻ ഇവർക്ക് സാധിച്ചു എന്നുള്ളത് ഏവരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഓരോ വിശ്വാസിയും തങ്ങളുടെ മനസ്സാക്ഷിയെയും, തലച്ചോറിനെയും ആർക്കും പണയം വെക്കാതെ ഓരോ കാര്യങ്ങളുടെയും സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞു സഭാ ഗാത്രത്തെ മുറിപ്പെടുത്താതെ സഭയുടെ ഉന്നമനത്തിനായി വിവേകത്തോടെ പെരുമാറേണ്ടതാണ്.
ഇനി ആര് എന്തൊക്കെ പറഞ്ഞാലും പരിശുദ്ധ പാത്രിയർക്കീസ് ബാവ തിരസ്കരിച പ്രസ്ഥാനം ആണ് അൽമായ ഫോറം, അതിൻറെ തലപ്പത്തു ഇരിക്കുന്ന ആളെ ശ്രേഷ്ഠ ബാവ മുടക്കിയിട്ടുമുണ്ട്. അദ്ദേഹം കോടതി വഴി മുടക്ക് മാറ്റിയാലും ഒരു യാക്കോബായകാരനെ സംബന്ധിച്ച് അദ്ദേഹം മുടക്കപെട്ടവനാണ്. അദ്ദേഹത്തോടും അൽമായ ഫോറം പ്രസ്ഥാനത്തിനോടും ചേർന്ന് പ്രവർത്തിക്കുന്നവരും മുടക്കപെട്ടവരാണ്. അത് തിരുമേനിയോ, പുരോഹിതനോ, അല്മായരോ, ഭരണസമിതിയിൽ ഇരിക്കുന്നവരോ ആരായാലും ...
നമുക്ക് ഏവർക്കും അറിയാം ദൃശ്യമാധ്യമങ്ങളിൽ കൂടി വാർത്തകൾ നൽകുവാനും, കോടതികളിൽ കേസുകൾ കൊടുക്കുവാനും, മീറ്റിങ്ങുകൾ നടത്തുവാനും, ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കുവാനും, സോഷ്യൽ മീഡിയയിൽ കൂലിക്ക് ആളെ വച്ച് എഴുതുവാനും ഒക്കെ ലക്ഷക്കണക്കിന് രൂപ ചിലവുള്ള കാര്യമാണെന്ന്. ഇത്രയും വർഷം ഇതൊക്കെ ചെയ്യുന്നതിന് അൽമായ ഫോറത്തിന് പണം എവിടുന്നു കിട്ടി. ഇതിൻറെ സാമ്പത്തിക സ്രോതസ്സ് മെത്രാൻ കക്ഷികളോ അതോ സഭയിലെ സ്ഥാനമോഹികളോ ???
*" അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ "*