ഇടവക വികാരി .
വി:മര്‍ത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍,
മണര്‍കാട്.
വിഷയം :2013-മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ വ്യക്തത ഉറപ്പു വരുത്തുന്നത് സംബന്ധിച്ച് :
നമ്മുടെ പള്ളിയുടെ 2013 മാനേജിംഗ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ അവസാനത്തെ ഞായറാഴ്ച വിവിധ കരകളില്‍ നടത്തുകയാണല്ലോ .നമ്മുടെ പള്ളി ഭരണഘടന 27 എ വകുപ്പ് പ്രകാരം ഇടവകയിലെ പന്ത്രണ്ടു കരകളില്‍ നിന്നും 50 വീടുകള്‍ വരെ ഉള്ള കരകള്‍ക്ക് ഒന്നും 50 -ല്‍ കൂടുതല്‍ വീടുകള്‍ ഉള്ള കരകള്‍ക്ക് 50 വീടിനു ഒരു മെമ്പര്‍ വീതവും മിച്ചം വീടുകള്‍ വന്നാല്‍ അതിനൊന്നും ഈ ക്രമത്തില്‍ അംഗങ്ങളെ മാനേജിംഗ് കമ്മറ്റി അംഗങ്ങളായി അതാതു കരക്കാര്‍ തെരഞ്ഞെടുക്കണം എന്നു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട് . ഓരോ കരയില്‍ നിന്നും സാധുത ഉള്ള സ്ഥനാര്‍ത്തികള്‍ അധികമായി വന്നാല്‍ എങ്ങിനെ വോട്ടെടുപ്പ് നടത്തണം എന്നത് സംബന്ധിച്ച് നമ്മുടെ പള്ളി ഭരണഘടനയില്‍ നിലവില്‍ യാതൊരു വ്യവസ്ഥയും ഇല്ല എന്നതിനാല്‍ 1951-ലെ ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമം സെക് ഷന്‍ 169 പ്രകാരം രൂപം കൊണ്ടിട്ടുള്ള 1961-ലെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആണ് നാം പൊതുവായി സ്വീകരിച്ചിട്ടുള്ളത് . ഈ നിയമത്തില്‍ അന്ധത മൂലം വോട്ട് ചെയ്യാന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് ഒരു സഹായിയുടെ സേവനം ഉപയോഗിക്കാം എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട് . അങ്ങിനെ സഹായിയുടെ സേവനം ഉപയോഗിക്കണം എങ്കില്‍ ബന്ധപ്പെട്ട വോട്ടര്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടു നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും ,ബന്ധപ്പെട്ട വോട്ടര്‍ക്ക് വോട്ടു കഴിയാത്ത നിലയില്‍ അന്ധതയോ ,ശാരിരീക അവശതയോ ഉണ്ടോ എന്നു ബന്ധപ്പെട്ട തെരഞ്ഞെടുപ്പു അധികാരി ഉറപ്പ് വരുത്തണം എന്നും ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.അന്ധതയുള്ളവര്‍ ക്കും ശാരിരീക അവശതയുള്ളവര്‍ക്കും സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിട്ടുള്ളതിനാല്‍ ,തെരഞ്ഞെടുപ്പു അധികാരികള്‍ക്ക് വോട്ടറുടെ അന്ധതയോ ,ശാരിരീക അവശതയോ നേരിട്ട് ബോദ്ധ്യപ്പെടാന്‍ ഇന്നു നിഷ്പ്രയാസം കഴിയും. ബന്ധപ്പെട്ട വോട്ടര്‍ സഹായി ആയി നിര്‍ദ്ദേശിക്കുന്ന ആള്‍, വോട്ടരുടെ ഇംഗിതം അനുസരിച്ച് വോട്ടു ചെയ്യണമെന്നും ഈ നിയമം അനുശാസിക്കുന്നു .സഹായി ആയി നിര്‍ദ്ദേശിക്കപ്പെട്ട ആള്‍ അന്നേ ദിവസം ഇതേ പോലെ മറ്റാര്‍ക്കും വേണ്ടി സഹായി ആയി വോട്ട് ചെയ്തിട്ടില്ല എന്ന സത്യവാങ്ങ്മൂലം പോളിംഗ് ഓഫീസര്‍ക്ക് നല്‍കണമെന്നും ഈ നിയമത്തില്‍ വ്യവസ്ഥ ഉണ്ട് .സഹായിയുടെ സേവനം ആവശ്യപ്പെട്ടു വോട്ടര്‍ നല്‍കുന്ന അപേക്ഷയും ,സഹായി സമര്‍പ്പിക്കുന്ന സത്യവാങ്ങ്മൂലവും പ്രത്യേക കവറില്‍ പോളിംഗ് ഓഫീസര്‍ സൂക്ഷിക്കണം എന്നും ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു .
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 പ്രകാരം രാജ്യത്തിനകത്തുള്ള എല്ലാ മത സ്ഥാപനങ്ങള്‍ക്കും രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളും ബാധകമാണ് .2012-ലെ പള്ളി മാനേജിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിലെ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചു ,യാതൊരു വിധ ശാരിരീക അവശതയും ഇല്ലാത്ത ചില വോട്ടര്‍മാര്‍ , അവശത അഭിനയിച്ച് സാമ്പത്തികവും അല്ലാതെയുമുള്ള ,പ്രലോഭനങ്ങള്‍ക്ക് വശംവദരായി സഹായിയുടെ സേവനം ആവശ്യപ്പെടുകയും ,ബന്ധപ്പെട്ട അധികാരികള്‍ ശാരിരീക അവശത ഉണ്ട് എന്നു ഉറപ്പു വരുത്താതെ വോട്ടര്‍ക്ക് പകരക്കാരനായി , സഹായികളെ വോട്ടു ചെയ്യുവാന്‍ അനുവദിക്കുകയും , ഇത്തരം സഹായികള്‍ നൂറുകണക്കിന് വോട്ടര്‍മാരുടെ സഹായി ആയി പ്രത്യക്ഷപ്പെട്ടു വീണ്ടും വോട്ടുകള്‍ രേഖപ്പെടുത്തിയ ദുരനുഭവം ഉണ്ടായത് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ .പണസ്വാധീനത്തിനു കീഴ്പ്പെട്ടു , യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കപ്പെടുന്ന സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ അങ്ങ് നടപടി സ്വീകരിക്കണം.
ആയതിനാല്‍ നിഷ്പക്ഷവും,സംശുദ്ധവും , നീതിപൂര്‍വവും ആയ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്താന്‍ , ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമത്തിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ട് 2013 പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പു നടത്തുവാന്‍ അങ്ങയോടു അഭ്യര്‍ത്തിക്കുന്നു .
No comments:
Post a Comment