പൊതു നിരത്തുകളിലെ പൊതുയോഗ നിരോധനം സംഘടിക്കുവാനും ആശയങ്ങള്‍ കൈമാറുന്നതിനും ഉള്ള ജനാധിപത്യ അവകാശ നിഷേധം ആണ്.മഹാത്മാ ഗാന്ധി ,ജവഹര്‍ലാല്‍ നെഹ്‌റു,എ കെ ജി തുടങ്ങിയ ദേശീയ സ്വാതന്ത്ര്യ സമര യോദ്ധാക്കള്‍ സമര സന്ദേശം ജനങ്ങളിലേക്ക് പകരുവാന്‍ പൊതു തെരുവുകള്‍ ഉപയോഗിച്ചവര്‍ ആണ് എന്നത് ചരിത്ര സത്യം.യേശു ക്രിസ്തു യെരുസലേം ദേവാലയത്തിലേക്ക് നടത്തിയ ഓശാന ഘോഷ യാത്ര പൊതു നിരത്തുകളില്‍ കൂടി ആയിരുന്നു എന്നത് പഴയ ചരിത്രം.അന്നും അതിനെതിരെ പ്രതികരിച്ചത് പ്രഭുക്കന്മാരും ,പരീസന്മാരും ആയിരുന്നു എന്നത് ഓര്മ്മിക്കുക.ഗ്രീസിലും ,പോളണ്ടിലും,ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ പൊതുനിരത്തുകള്‍ തങ്ങളുടെ പ്രധിക്ഷേധം പ്രകടിപ്പിക്കുന്നതിന് ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ ദ്രിശ്യ ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വന്നു കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട് നമുക്ക് കാണുവാന്‍ കഴിയുന്നില്ല.സ്വാതന്ത്യം ലഭിച്ചിട്ട് വര്‍ഷം 64 എത്തിയിട്ടും ജനങ്ങളില്‍ 77 % ദിവസം 20 രൂപയില്‍ താഴെ മാത്രം വരുമാനം മാത്രം ഉള്ള നമ്മുടെ രാജ്യത്തു സ്വാതന്ത്ര്യം പൂര്‍ണ പ്രാപ്തിയില്‍ എത്തണമെങ്കില്‍ സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്‍പേ പോലെ ഇനിയും ജനങ്ങള്‍ സംഘടിച്ചു പൊരുതേണ്ടി വരും.അതിനായി ദേശീയ സ്വാതന്ത്ര്യ സമര കാലത്തേ പോലെ തെരുവും പാതയോരങ്ങളും എല്ലാം ജനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരും .വിവാദ ഹൈകോടതി വിധിക്ക് എതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ അടിയന്തിരമായി സമര്‍പിക്കണം