മണര്‍കാട്പള്ളി എട്ടോനോമ്പു പെരുനാള് ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം ഓഗെസ്റ്റ് 29 ഞായര്‍ 11 മണിക്ക് ആരംഭിക്കുന്നു.മലയാള മനോരമ ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ഉത്ഘാടന കര്‍മം പ്രസിദ്ധ ഗായിക ഐഡിയ സ്റ്റാര്‍ കുമാരി അഞ്ചു ജോസഫ് നിര്‍വഹിക്കും.മണര്‍കാട് പള്ളിയുമായി ബന്ധപ്പെട്ട നിരവധി അപൂര്‍വ ചിത്രങ്ങള്‍ കാണുവാനുള്ള അവസരം ഈ പ്രദര്‍ശനത്തില്‍ ഉണ്ടാകും.നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ചരിത്ര പ്രസിദ്ധമായ മണര്‍കാട് പള്ളിയുടെ പുരാതന ചരിത്രത്തിന്റെ ഏടുകള്‍ പ്രദര്‍ശനത്തിനു എത്തുന്നത് പുതിയ തലമുറയ്ക്ക് നവ്യാനുഭവം ആയിരിക്കും.മണര്‍കാട് പള്ളിയുടെയും മലയാള മനോരമയുടെയും പുരാതന ശേഖരത്തില്‍ നിന്നും ഉള്ള അപൂര്‍വ ചിത്രങ്ങള്‍ ഈ പ്രദര്‍ശനത്തിന്റെ സവിശേഷത ആയിരിക്കും.
No comments:
Post a Comment